skip to content
Skip to content
Home » ഇന്ത്യ – ചൈന – റഷ്യ – അമേരിക്ക : മാറുന്ന ലോകരാഷ്ട്രീയം

ഇന്ത്യ – ചൈന – റഷ്യ – അമേരിക്ക : മാറുന്ന ലോകരാഷ്ട്രീയം

india china russia america

അന്താരാഷ്ട്ര രാഷ്ട്രീയം ഒരിക്കലും ഒരേ രീതിയിൽ തുടർന്നിട്ടില്ല. ഇന്നലെ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇന്ന് സംഘർഷങ്ങളായി മാറാം, ഇന്നത്തെ എതിരാളികൾ  നാളെ ചിലപ്പോൾ കൈകോർക്കാം.ലോക രാഷ്ട്രീയത്തിൽ വലിയമാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക വളർച്ച, സൈനിക ശക്തി, സാങ്കേതിക വിദ്യ, വ്യപാര ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ, ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളെ  നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

PSC വിജയത്തിലേക്ക് ഇനി ഒരു ചുവട് മാത്രം

Join @ Xylem LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾ ഇനി easy ആവും

JOIN NOW

ഇന്ത്യയും ലോകരാഷ്ട്രീയവും

ഇന്ത്യയുടെ സ്ഥാനം ഇന്നത്തെ ലോകരാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാണ് . അമേരിക്കയുമായുള്ള സാങ്കേതിക സഹകരണം, QUAD പോലുള്ള കൂട്ടായ്മകളിലെ പങ്കാളിത്തം, റഷ്യയുമായുള്ള പ്രതിരോധവും ഊർജ്ജബന്ധവും ചൈനയുമായുള്ള വ്യാപാരബന്ധം ഇവയെല്ലാം ഇന്ത്യയുടെ വളർച്ചയെ സ്വാധീനിക്കുന്നു. അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടെങ്കിൽ പോലും, ഇന്ത്യ ഇന്നും ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നു . റഷ്യയിൽ നിന്ന് വിലക്കുറഞ്ഞ എണ്ണ വാങ്ങി ആഭ്യന്തര വിലസ്ഥിരത ഉറപ്പിക്കുന്നു. അമേരിക്കയുമായുള്ള സഹകരണം, ഇന്ത്യക്ക് അത്യാധുനിക ടെക്നോളജി സംബന്ധമായ സഹായങ്ങൾ  ലഭിക്കാൻ വഴി തുറക്കുന്നു. എല്ലാം കൂടി നോക്കുമ്പോൾ, ഇന്ത്യ ഒരു പ്രത്യേക വിഭാഗത്തിന്റെ കൂടെ നിൽക്കുകയോ എതിരെ നിൽക്കുകയോ ചെയ്യുന്നില്ല .

ഇന്ത്യ - അമേരിക്ക സൗഹൃദം

ഇന്നും പലർക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു സുഹൃത്ബന്ധം നിലനിൽക്കുന്നുണ്ടോ  എന്നുള്ളത്  അങ്ങനെ ഒരു സംശയത്തിനു പല കാരണങ്ങളും ഉണ്ട് . പ്രതിരോധ കരാറുകൾ, സാങ്കേതിക വിദ്യയിലെ സഹകരണം, വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ കൂട്ടായ്മകളും എല്ലാം കൂടി നോക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിൽ നല്ലൊരു സുഹൃത്ബന്ധം ഉണ്ടെന്നു തന്നെ ആയിരുന്നു എല്ലാരും വിശ്വസിച്ചിരുന്നത് .  QUAD പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുന്നതും ഈ വിശ്വാസം ഒന്നൂടെ  ഉറപ്പിച്ചു . എന്നാൽ വ്യാപാര രംഗത്ത് അമേരിക്ക എടുത്ത തീരുമാനങ്ങൾ പലപ്പോഴും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. പ്രത്യേകിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ അധിക തീരുവ, ഇന്ത്യയിലെ  വ്യവസായങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു . ഇത് പ്രധാനമായും അമേരിക്കയിലെ ഇന്ത്യൻ വസ്ത്ര – ആഭരണ വ്യപാരത്തിനെ ബാധിക്കും . മറുപടിയായി ഇന്ത്യയും ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുകയും ചെയ്തു. മറ്റു രാജ്യങ്ങളെക്കാളും എന്തിനാണ് ഇന്ത്യക്കു മാത്രം ഇത്രേം വലിയൊരു നികുതി എന്ന ചോദ്യത്തിനു പിന്നിൽ മറ്റൊരു കാരണവും ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇന്ത്യ ഇപ്പോഴും റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണയും പ്രതിരോധ സാമഗ്രികളും വാങ്ങിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം പാശ്ചാത്യരാജ്യങ്ങൾ റഷ്യയെ ഉപരോധിച്ചപ്പോൾ, ഇന്ത്യ ആ വഴിയിൽ പോകാതെ സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി റഷ്യയുമായുള്ള ബന്ധം തുടർന്നു. ഇതാണ് അമേരിക്കയെ അസ്വസ്ഥരാക്കിയത്. അതിനാലാണ് ഇന്ത്യയിലെ ചില ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയത് എന്ന അഭിപ്രായം ശക്തമാണ്. എന്നാൽ ഇവിടെ ഇന്ത്യയുടെ നിലപാട് വ്യക്തമാണ് , വിലക്കുറഞ്ഞ എണ്ണയും ദീർഘകാല പ്രതിരോധ സഹകരണവും ഇന്ത്യയ്ക്ക് അനിവാര്യമാണ്. അതിനാൽ, വലിയ രാജ്യങ്ങളുടെ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടെങ്കിലും, ഇന്ത്യ തന്റെ താൽപര്യം സംരക്ഷിക്കാനാണ് മുൻഗണന നൽകുന്നത്.

SCO കമ്മിറ്റിയിലും NATO (North Atlantic Treaty Organization) യിലും പങ്കെടുത്ത ഏകരാജ്യം തുർക്കിയാണ്. നാറ്റോയിലെ അംഗം ആയ തുർക്കി 2012 ലെ SCO കമ്മിറ്റിയിലെ ഡയലോഗ് പാർട്ണർ ആയും  പങ്കെടുത്തു .

അമേരിക്കയുടെ ഏകാധിപത്യം

ശീതയുദ്ധകാലത്ത് ലോകം അമേരിക്കയും സോവിയറ്റ് യൂണിയനും ചേർന്ന ഇരട്ടധ്രുവമായിരുന്നു. പക്ഷേ സോവിയറ്റ് യൂണിയൻ തകർന്നതോടെ, ഒരേയൊരു ശക്തിയായി അമേരിക്ക മാത്രം ശേഷിച്ചു. അതിനുശേഷമുള്ള വർഷങ്ങളിൽ ലോകം ഏകധ്രുവ രീതിയിലേക്ക് മാറി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടന്ന യുദ്ധങ്ങൾ, പാശ്ചാത്യരാജ്യങ്ങൾ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ, ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളിലെ സ്വാധീനം ഇതെല്ലാം അമേരിക്കയുടെ ഏകാധിപത്യകാലത്തിന്റെ തെളിവുകളായിരുന്നു. ലോകത്തിലെ പ്രധാന തീരുമാനങ്ങളിൽ അമേരിക്കയുടെ സമ്മതം കൂടാതെ ഒന്നും നടപ്പാകില്ലെന്ന അവസ്ഥ തന്നെ ഉണ്ടായിരുന്നു. ചൈനയിലെ ടിയാൻജിൻ നഗരത്തിൽ വെച്ചു നടന്ന  SCO സമ്മേളനത്തിൽ  അമേരിക്ക നേരിട്ട് പങ്കെടുത്തില്ലെങ്കിലും, അവിടെ നടന്ന ഓരോ ചർച്ചകളിലും അമേരിക്കയുടെ സാന്നിധ്യം മറികടക്കാനാവില്ല. താരിഫുകൾ ഉയർത്തി ചൈനയുടെ എക്സ്പോർട്ടുകളെ തടഞ്ഞത്, സാങ്കേതിക നിയന്ത്രണങ്ങൾ കൊണ്ടുവന്നത്, റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ  ഇതെല്ലാം അമേരിക്കയുടെ വലിയ തന്ത്രത്തിന്റെ ഭാഗങ്ങളാണ്. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തിയായതിനാൽ, നേരിട്ട് സംഭാഷണത്തിൽ ഇല്ലെങ്കിലും, മറ്റുള്ളവർ സ്വീകരിക്കുന്ന ഓരോ തീരുമാനത്തിനും പിന്നിൽ അമേരിക്കയുടെ സ്വാധീനമുണ്ട്. എന്നാൽ കാലക്രമത്തിൽ, ചൈനയുടെയും ഇന്ത്യയുടേയും ഉയർച്ചയും റഷ്യയുടെ തിരിച്ചുവരവും അമേരിക്കയുടെ ആ ഏകാധിപത്യ സ്ഥാനം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

PSC വിജയത്തിലേക്ക് ഇനി ഒരു ചുവട് മാത്രം

Join @ Xylem LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾ ഇനി easy ആവും

JOIN NOW

ഡോളർ യുഗം

ലോക വ്യാപാരത്തിൽ  അമേരിക്കൻ ഡോളറിന്റെ  പങ്ക് വളരെ വലുതായിരുന്നു . എണ്ണ മുതൽ സ്വർണ്ണം വരെ, അന്താരാഷ്ട്ര ഇടപാടുകൾ എല്ലാം ഡോളറിൽ തന്നെ നടന്നു. അതുകൊണ്ടാണ് അമേരിക്കയ്ക്ക് ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കാനും, ആരേയും സമ്മർദത്തിലാക്കാനും കഴിഞ്ഞത്. എന്നാൽ ഇപ്പോൾ ആ ഏകാധിപത്യ സ്ഥാനം തകർന്നു കൊണ്ടിരിക്കുന്നു. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിനു ശേഷം, റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ വലിയൊരു മാറ്റത്തിന് വഴിതുറന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണ ഇടപാടുകൾ ഡോളറിൽ നിന്ന് മാറി രൂപയിലും റൂബിളിലും നടത്തുന്നു. ചൈനയും സൗദി അറേബ്യയും തമ്മിൽ യുവാനിൽ വ്യാപാര കരാറുകൾ നടക്കുന്നു. BRICS രാജ്യങ്ങൾ ഒന്നിച്ച് ഒരു പൊതുവായ കറൻസി രൂപപ്പെടുത്താനുള്ള ശ്രമത്തിലുമുണ്ട്. ഡോളറിന്റെ ആധിപത്യത്തിന്റെ സമയം കഴിഞ്ഞു, പുതിയൊരു സാമ്പത്തിക ക്രമത്തിലേക്ക് ലോകം മാറുകയാണെന്ന് വ്യക്തമാണ്.

INFO – Bretton Woods Agreement (1944)

അമേരിക്കയിലെ Bretton Woods എന്ന സ്ഥലത്ത് നടന്ന ഒരു അന്താരാഷ്ട്ര കരാറാണ് Bretton Woods agreement . രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം ക്രമപ്പെടുത്താനും വേണ്ടിയാണ് ഇത് രൂപപ്പെട്ടത്. ഈ കരാറിലൂടെ അമേരിക്കൻ ഡോളർ അന്താരാഷ്ട്ര കറൻസിയായി അംഗീകരിക്കപ്പെട്ടു, കൂടാതെ രാജ്യങ്ങളുടെ കറൻസികൾ ഡോളറിനോടു ബന്ധിപ്പിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി IMF (International Monetary Fund) ഉം World Bank ഉം രൂപീകരിക്കപ്പെട്ടു.

INFO – Petrodollar System (1970)

അമേരിക്കയും എണ്ണ ഉത്പാദക അറബ് രാജ്യങ്ങളും തമ്മിൽ ഉണ്ടായ ഒരു  ധാരണയാണ് ഇത് . 1970 കളിൽ, എണ്ണ വ്യാപാരം അമേരിക്കൻ ഡോളർ ഉപയോഗിച്ച് നടത്തണമെന്ന്  ഈ കരാറിലൂടെ തീരുമാനിച്ചു. അതായത്, ഏത് രാജ്യവും എണ്ണ വാങ്ങണമെങ്കിൽ ആദ്യം ഡോളർ വാങ്ങണം. ഇതിലൂടെ ഡോളറിന്റെ ആവശ്യകത ലോകത്ത് വളരെയധികം വർധിച്ചു, അമേരിക്കൻ ഡോളർ അന്താരാഷ്ട്ര വ്യാപാരത്തിലെ പ്രധാന കറൻസിയായി ഉറപ്പിക്കുകയും ചെയ്തു. 1974 ൽ സൗദി അറേബ്യയാണ് ആദ്യമായി ഈ കരാറിൽ ഒപ്പുവെച്ചത്. എങ്കിലും അടുത്തിടെ സൗദി അറേബ്യ ചൈനയുമായി യുവാൻ വഴിയുള്ള എണ്ണ ഇടപാടുകൾക്കായി ചർച്ചകൾ നടത്തി.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(SCO)

ഏഷ്യയിലെ പ്രധാന രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ കൂട്ടായ്മകളിലൊന്നാണ് ഷാങ്ഹായ് സഹകരണ സംഘടന. 2001-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയിൽ ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ , ഇറാൻ എന്നിവയാണ് അംഗങ്ങൾ. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, പ്രാദേശിക സുരക്ഷ, വ്യാപാര ബന്ധങ്ങൾ, ഊർജ്ജ സഹകരണം എന്നീ വിഷയങ്ങളാണ് പ്രധാനമായും ഈ സംഘടന ചര്‍ച്ച ചെയ്യപ്പെടുന്നത്. ഏറ്റവും പുതിയ SCO ഉച്ചകോടി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ ടിയാൻജിൻ നഗരത്തിലാണ് നടന്നത്. ഈ ഉച്ചകോടി SCO യുടെ ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു. ആഗോള രാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ, സാമ്പത്തിക സമ്മർദങ്ങൾ, ഊർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ മുഖ്യചർച്ചയായി. അംഗരാജ്യങ്ങൾ തമ്മിൽ പരസ്പര വ്യാപാരത്തിന് കൂടുതൽ സൗകര്യം ഒരുക്കുക, ഭീകരവാദത്തിനെതിരെ സംയുക്ത നടപടികൾ ശക്തിപ്പെടുത്തുക, യുവജന – വിദ്യാഭ്യാസ മേഖലകളിൽ ബന്ധം വർധിപ്പിക്കുക എന്നീ കാര്യങ്ങളിലും തീരുമാനങ്ങളിലെത്തി. പാശ്ചാത്യ ലോകത്തിന്റെ പുറത്തുള്ള രാജ്യങ്ങളുടെ ശബ്ദം ശക്തമാകുന്ന വേദിയായി SCO ഇന്ന് മാറിക്കൊണ്ടിരിക്കുന്നു.

BRICS - ഗ്ലോബൽ സൗത്തിന്റെ ശബ്ദം

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ  കൂട്ടായ്മയാണ്  ബ്രിക്സ് . കഴിഞ്ഞ വർഷങ്ങളിൽ സൗദി അറേബ്യ, ഇറാൻ, ഈജിപ്ത് പോലുള്ള രാജ്യങ്ങളും ബ്രിക്സിന്റെ ഭാഗമാകാൻ തുടങ്ങി. ലോക ജനസംഖ്യയുടെ വലിയൊരു പങ്കിനെയും, സമ്പദ്‌വ്യവസ്ഥയിലെ വൻ വിഹിതത്തെയും ബ്രിക്സ് പ്രതിനിധീകരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് മാറി സ്വന്തമായൊരു സാമ്പത്തിക ശക്തികേന്ദ്രം സൃഷ്ടിക്കാനാണ് ബ്രിക്സിന്റെ ശ്രമം. ഡോളറിനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള പദ്ധതികൾ, പുതിയ വികസനബാങ്ക് പോലുള്ള സ്ഥാപനങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകൾ എന്നീ ശക്തമായ ആശയങ്ങൾ മുന്നോട്ടുവെച്ചു  ബ്രിക്സ് രാജ്യങ്ങൾ അന്താരാഷ്ട്ര രംഗത്ത് വലിയൊരു ശക്തിയായി ഉയർന്ന് വരുന്നു.

അമേരിക്ക ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ ഏത് നിരക്കിലാണ് താരിഫ് ചുമത്തുന്നത്?

 ഇന്ത്യയ്ക്ക് എതിരെ അമേരിക്ക ആദ്യം 25% reciprocal    താരിഫാണ്  ഏർപ്പെടുത്തിയത് .  പിന്നീട്, ആഗസ്റ്റ് 27 മുതൽ റഷ്യയിൽ   നിന്നുള്ള എണ്ണ വാങ്ങലിന്റെ കാരണത്താൽ താരിഫ് 50%  ആയി വർദ്ധിപ്പിച്ചു.

അമേരിക്കയുടെ ഉയർന്ന താരിഫുകൾ ഇന്ത്യയെ ഏതൊക്കെ രീതിയിൽ ബാധിക്കും ?

വസ്ത്രങ്ങൾ, ഫർണിച്ചർ, ആഭരണങ്ങൾ തുടങ്ങിയ ഇന്ത്യൻ വസ്തുക്കളുടെ വില അമേരിക്കയിൽ വർധിക്കും. ഇത് ഇന്ത്യയിലെ exporting കമ്പനികളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയും ഇന്ത്യയുടെ വരുമാനം കുറയാൻ കാരണമാവുകയും ചെയ്യുന്നു.

എന്താണ് QUAD?

ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ നാല് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു തന്ത്രപ്രധാനമായ കൂട്ടായ്മയാണ് QUAD . ഇൻഡോ-പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും നിയമപരമായ ഓർഡറും ഉറപ്പാക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം .

ഷാങ്ഹായ് സഹകരണ സംഘടനയുടെ 2025 ലെ സമ്മേളനം എവിടെ വെച്ചാണ് നടന്നത് ?

2025 ലെ ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ ടിയാൻജിൻ നഗരത്തിലാണ് നടന്നത്.

SCO കമ്മിറ്റിയിലും NATO (North Atlantic Treaty Organization) യിലും പങ്കെടുത്ത ഏകരാജ്യം ഏത് ?

 തുർക്കി , നാറ്റോയിലെ അംഗം ആയ തുർക്കി 2012 ലെ SCO കമ്മിറ്റിയിലെ ഡയലോഗ് പാർട്ണർ ആയും  പങ്കെടുത്തു

ഏതൊക്കെയാണ് BRICS രാജ്യങ്ങൾ എന്ന് അറിയപ്പെടുന്നത് ?

ബ്രസീൽ (Brazil), R – റഷ്യ (Russia), I – ഇന്ത്യ (India), C – ചൈന (China) , S – ദക്ഷിണാഫ്രിക്ക (South Africa) . കഴിഞ്ഞ വർഷങ്ങളിൽ സൗദി അറേബ്യ, ഇറാൻ, ഈജിപ്ത് പോലുള്ള രാജ്യങ്ങളും ബ്രിക്സിന്റെ ഭാഗമാകാൻ തുടങ്ങി.

പെട്രോഡോളർ കരാറിൽ ആദ്യം ഒപ്പുവെച്ച രാജ്യം ഏത് ?

1974 ൽ സൗദി അറേബ്യയാണ് ആദ്യമായി പെട്രോഡോളർ കരാറിൽ ഒപ്പുവെച്ചത്.

Blog Page Contact