
കേരള പൊലീസിൽ എസ്.ബി.സി.ഐ.ഡി. തസ്തികയിലേക്ക് ബിരുദധാരികൾക്ക് മികച്ച അവസരം – സൈലം ടാർഗെറ്റഡ് ബാച്ച് ആരംഭിക്കുന്നു!
കേരള പോലീസില്‍ എസ്.ബി.സി.ഐ.ഡി. തസ്തികയില്‍ ജോലി നേടാന്‍ ബിരുദധാരികള്‍ക്ക് അവസരം. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിലേക്കാണ് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിംസ്, മെയിന്‍ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നിയമനം. പരീക്ഷ 2026-ല്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിട്ടയായി പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സമയം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുമെന്ന അനുകൂല സാഹചര്യമാണുള്ളത്.
ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തില്‍ കൃത്യമായി നല്‍കിയിട്ടില്ല. പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കാണ് നിയമനമുണ്ടാകുക. പോലീസ് വകുപ്പിലാണ് ജോലി ലഭിക്കുന്നതെങ്കിലും ഫിസിക്കല്‍ ടെസ്റ്റ് പാസാകണം എന്ന നിബന്ധന ഈ തസ്തികയ്ക്കില്ല.
കാറ്റഗറി നമ്പര്‍ : 17/2025
വകുപ്പ് : കേരള പോലീസ് സര്‍വീസസ്
ശമ്പളം : 31100 – 66800.
പ്രായപരിധി : 18 – 36.
പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന് പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകളുണ്ട്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി : 04 ജൂണ്‍ 2025.
സൈലം എസ്.ബി.സി.ഐ.ഡി. ടാര്‍ഗെറ്റഡ് ബാച്ച്
മെയ് 16-ന് സൈലം ആരംഭിക്കുന്ന എസ്.ബി.സി.ഐ.ഡി. പ്രിലിംസ് ടാര്‍ഗെറ്റഡ് ബാച്ചിലൂടെ നേടാം ബിരുദധാരികള്‍ക്ക് കേരള പോലീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്.ബി. സി.ഐ.ഡി.) ആകാനുള്ള മികച്ച അവസരം. ഏറ്റവും പ്രഗദ്ഭരും പരിചയസമ്പന്നരുമായ അധ്യാപകരുടെ നേതൃത്വത്തില്‍ തുടങ്ങുന്ന ബാച്ചില്‍ ക്ലാസ് തുടങ്ങുന്നത് മുതല്‍ പരീക്ഷ വരെ റെക്കോര്‍ഡഡ് ക്ലാസുകള്‍ ലഭിക്കുന്നു. അഡ്മിഷന്‍ ഇന്നുതന്നെ ഉറപ്പാക്കുക..