
എല്‍.പി.എസ്.ടി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ കേരളക്കരയാകെ ആഞ്ഞടിച്ച് സൈലം ഇംപാക്ട്. ഇതുവരെ കാണാത്ത തരത്തില്‍, മറ്റൊരു പി.എസ്.സി. കോച്ചിങ് സ്ഥാപനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത വന്‍ വിജയമാണ് സൈലത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചത്. എല്‍.പി.എസ്.ടി. ആദ്യ ബാച്ചില്‍ തന്നെ ഇത്രയധികം റാങ്കുകള്‍ നേടാനായിയെന്നത് സൈലത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന മികവാണ്. അതിന് സൈലത്തിന് കരുത്താകുന്നത് മറ്റിടങ്ങളില്‍ നിന്ന് വത്യസ്തമായുള്ള പഠന രീതികളും പരിചയസമ്പന്നരായ അധ്യാപകരും, ഒപ്പം ഉദ്യോഗാര്‍ഥികളുമായി സൈലം പുലര്‍ത്തുന്ന ഊഷ്മളമായ ബന്ധവുമാണ്.
ആദ്യ ബാച്ചില്‍ തന്നെ കേരളത്തിലെ 14 ജില്ലകളില്‍ 8 ജില്ലകളിലും ഒന്നാം റാങ്ക് സൈലത്തിന് നേടാനായി. കൂടാതെ 1500-ലധികം റാങ്കുകളാണ് ആകെ നേടിയിട്ടുള്ളത്.
ഉദ്യോഗാര്‍ഥികളുടെ ആത്മാര്‍ഥമായുള്ള പരിശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നാണ് ഈ വലിയ നേട്ടത്തിലെത്തിപ്പിടിക്കാന്‍ സൈലത്തിനായത്.
കേരളം ഇന്നുവരെ കാണാത്ത രീതിയിലുള്ള തരംഗമാണ് എല്‍.പി.എസ്.ടി. പരീക്ഷാ ഫലത്തില്‍ സൈലം തീര്‍ത്തത്.
ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തോടെ സൈലത്തില്‍ എത്തുന്ന ഓരോരുത്തരേയും അവരുടെ ജീവിതം കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുകയാണ് സൈലം.