Fraud Blocker
Skip to content
Home » Malayalam Current Affairs: June 2025

Malayalam Current Affairs: June 2025

"PSC JUNE CURRENT AFFAIRS 2025: ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ June 1 മുതൽ 30 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

june - 01

ലോക സുന്ദരിപ്പട്ടം നേടിയത്?

Opal Suchata Chuangsri

ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ഏത് മന്ത്രാലയമാണ് ഏർപ്പെടുത്തിയത് ?

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

അറബിക്കടലിൽ മുങ്ങിയ MSC എൽസ-3 കപ്പലിൽ കണ്ടെത്തിയ അതീവ അപകടകരമായ രാസവസ്തു‌ ?

ഫിനൈൽ-പി-ഫിനൈലിൻഡയമിൻ

കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി പ്രസിഡന്റായി ചുമതലയേറ്റത് ?

രാജീവ് മേമാനി

പട്ടികവർഗ്ഗക്കാർക്ക് വീട് പുതുക്കിപ്പണിയാനും പൂർത്തീകരിക്കാനും വേണ്ടിയുള്ള പദ്ധതി ?

സേഫ്

2025ൽ നടന്ന ഏഷ്യൻ അത് ലറ്റിക്സ് ഇന്ത്യക്ക് കിട്ടിയ മെഡലുകളുടെ എണ്ണം ?

8 സ്വർണം ,10 വെള്ളി ,6 വെങ്കലം

തമിഴ്‌നാട്ടിലെ ഏത് ജില്ലയിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ ഒരു നിയോലിത്തിക്ക് പാറക്കൂട്ടം കണ്ടെത്തിയത് ?

കന്യാകുമാരി

ശാസ്ത്രം, സാങ്കേതികം, ആരോഗ്യം തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ച ശേഷം വിരമിച്ചവരുടെ ജ്ഞാനവും അനുഭവസമ്പത്തും പുത്തൻ സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധോപദേശത്തിനായി ഉപയോഗപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന പദ്ധതി ?

വിസ്ഡം ബാങ്ക്

june - 02

പുനർനാമകരണം ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ?

ധാരാശിവ്‌ റെയിൽവേ സ്റ്റേഷൻ

2025 ലെ ഫ്രഞ്ച് ഓപ്പണിൽ നൂറാമത്തെ വിജയം നേടിയ പുരുഷ ടെന്നീസ്താരം ?

നോവാക്ക് ജോക്കോവിച്ച്

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ടെസ്റ്റ് റൺ നടത്തിയത് ?

ജപ്പാൻ

കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത ഹാർമസിസ്റ്റുകൾ മരുന്ന് വിൽക്കുന്നത് തടയാൻ ആരംഭിച്ച ആപ്പ് ?

കോബൗണ്ടർ

2024 ഉള്ളൂർ പുരസ്കാരം നേടിയത് ?

മഞ്ജു വെള്ളയാണി

2024 മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത് ?

സാറാ ജോസഫ്

യു.എസിന്റെ പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പേര് ?

ഗോൾഡൻ ഡോം

ശാസ്ത്രം, സാങ്കേതികം, ആരോഗ്യം തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ച ശേഷം വിരമിച്ചവരുടെ ജ്ഞാനവും അനുഭവസമ്പത്തും പുത്തൻ സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധോപദേശത്തിനായി ഉപയോഗപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന പദ്ധതി ?

വിസ്ഡം ബാങ്ക്

june - 03

2025 IPL കിരീടം നേടിയത് ?

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

കാസ്പിയൻ ഗൾ (ലാറസ് കാച്ചിന്നൻസ്) എന്ന അപൂർവ ദേശാടന പക്ഷിയെ കണ്ടെത്തിയ സംസ്ഥാനം ?

കേരളം

ഭാരത്ജെൻ ഉച്ചകോടിയിൽ ഭാരത് ജെൻ മൾട്ടിമോഡൽ ലാർജ് ലാംഗ്വേജ് മോഡൽ (LLM) ആരംഭിച്ച മന്ത്രാലയം ?

ശാസ്ത്ര സാങ്കേതിക മന്ത്രാലയം

മേഘാലയിലെ ഷില്ലോങ്ങിൽ നിന്നും കണ്ടെത്തിയ പുതിയ തവള ഇനം ?

അമോലോപ്സ് ഷില്ലോങ്

മലയാളം സർവകലാശാലയുടെ വൈസ് ചാൻസിലറായി തിരഞ്ഞെടുക്കപ്പെട്ടത് ?

ഡോ സി.ആർ.പ്രസാദ്

യു.എൻ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത് ?

അനലീന ബാർബോക്ക്

പോളണ്ടിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത് ?

Karol Nawrocki

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) 81-ാമത് വാർഷിക പൊതുയോഗത്തിന് (AGM) ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

ഇന്ത്യ

june - 04

റഷ്യയിലെ 5 വ്യോമതാവളങ്ങളിൽ യുക്രൈൻ്റെ സുരക്ഷ ഏജൻസിയായ എസ്ബിയു (SBU) നടത്തിയ ഡ്രോൺ ആക്രമണം

ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്

കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലെ ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയത് ?

രമേശ് കാവിൽ

ട്രാന്‍സ് ദമ്പതികളുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം ഇനി രക്ഷിതാവ് എന്നാക്കണം എന്ന് ഉത്തരവിട്ട കോടതി ?

കേരള ഹൈക്കോടതി

2024-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് ?

സാറാ ജോസഫ്

2025 ജൂണിൽ വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ നടനും സംഗീതജ്ഞനുമായ വ്യക്തി ?

ജോനാഥൻ ജോസ് ഗോൺസാലസ്

രാജ്യത്തെ ഏറ്റവും മികച്ച വിജ്‌ഞാന കേന്ദ്രമായി തിരഞ്ഞെടുത്തത് ?

ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം

നബാർഡിന്റെ ചീഫ് ജനറൽ മാനേജർ ആയി ചുമതലയേറ്റത് ?

നാഗേഷ് കുമാർ അനുമല

ഉള്ളൂർ സ്‌മാരക സമിതി മികച്ച കവിതാ സമാഹാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉള്ളൂർ അവാർഡ് -2025 നേടിയ മഞ്ചു വെള്ളായണിയുടെ കൃതി ?

ജല ജമന്തികൾ

june - 05

ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്

– ജൂൺ 5

അടുത്തിടെ യു എൻ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ സമിതിയിൽ സഹാധ്യക്ഷസ്ഥാനം ലഭിച്ച രാജ്യം

– പാകിസ്ഥാൻ

ഹരപ്പൻകാലത്തിനും മുൻപുള്ള ജനവാസകേന്ദ്രം കണ്ടെത്തിയ സംസ്ഥാനം

– ഗുജറാത്ത്

യുദ്ധ വിമാനമായ റഫാലിന്റെ പ്രധാന ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കാനായി കരാറിൽ ഒപ്പുവച്ചത്

– ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷനും ടാറ്റാ ഗ്രൂപ്പും

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ പരിസ്ഥിതി മിത്രം പുരസ്കാരങ്ങളിൽ പരിസ്ഥിതി സംരക്ഷക പുരസ്കാരം ലഭിച്ച വ്യക്‌തി

– ഐ.ബി. സതീഷ്

ഇന്ത്യയ്ക്ക് ഏത് യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്സ് കോഡും നൽകുമെന്നാണ് റഷ്യ വാഗ്ദാനം ചെയ്തത്

– സുഖോയ് എസ് യു-57ഇ

തമിഴ്നാട് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച ഗ്രേറ്റർ ഫ്ലെമിങ്ങോ സാങ്ച്വറി സ്ഥിതി ചെയ്യുന്നത്

– ധനുഷ്കോടി (രാമപുരം, തമിഴ്നാട്)

ഉയർന്ന പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങൾക്കായി ഇന്ത്യൻ സൈന്യം ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്

– തവാങ്, അരുണാചൽപ്രദേശ്

june - 06

2026-ൽ പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

ഇന്ത്യ

ഡൈനാമിക് റൂട്ട് പ്ലാനിംഗ് ഫോർ അർബൻ ഗ്രീൻ മൊബിലിറ്റി (DRUM) എന്ന വെബ് ആപ്പ് വികസിപ്പിച്ചെടുത്ത സ്ഥാപനം ?

ഐ.ഐ.ടി.ഖരക്പ്പൂർ

നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ് ?

പാർലിമെന്ററികാര്യ മന്ത്രാലയം 

2025 ജൂണിൽ യുക്രെയിൻ റഷ്യൻ വ്യോമതാവളങ്ങളിൽ നടത്തിയ ആക്രമണത്തിന് നൽകിയ പേര് ?

ഓപ്പറേഷൻ സ്പൈഡേഴ്സ് വെബ്

ആയുഷ് മന്ത്രാലയം ആരംഭിച്ച നിക്ഷേപക കേന്ദ്രീകൃത പോർട്ടൽ ?

– ആയുഷ് നിവേശ് സാരഥി

ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നട്ടുപിടിപ്പിച്ച ചെടി ?

സിന്ദൂർ

കാശ്മീർ താഴ്വരയെയും ജമ്മുവിനെയും ബന്ധിപ്പിച്ചിട്ടുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്സ് പ്രവർത്തനമാരംഭിച്ചത് ?

കത്ര – ശ്രീനഗർ

പാണ്ഡ്യ കാലഘട്ടത്തിലെ 800 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം കണ്ടെത്തിയ സംസ്ഥാനം ?

– തമിഴ്നാട്

 

june - 07

ലോക ഭക്ഷ്യ സുരക്ഷാ ദിനം ?

ജൂൺ 7

സംസ്ഥാനത്തെ അംഗൻവാടികളിൽ കുട്ടികളുടെ വളർച്ച ഘട്ടങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് വനിത ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി ?

കുഞ്ഞൂസ് കാർഡ്

ഇന്ത്യയും മംഗോളിയയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം ?

നോമാഡിക്ക് എലിഫന്റ് 2025

“വിദേശ ഭാഷകളുടെ സ്വാധീനത്തിൽ നിന്നും ഭരണസംവിധാനത്തെ മോചിപ്പിക്കുന്നതിന് “ എല്ലാ ഇന്ത്യൻ ഭാഷകൾക്കും ഒരു സംഘടിത വേദി നൽകുന്നതിനായി ആരംഭിച്ച വിഭാഗം ?

ഭാരതീയ ഭാഷാ അനുഭവ്

ഏറ്റവും കൂടുതൽ GSDP (Gross State Domestic Product) ഉള്ള ഇന്ത്യയിലെ സംസ്ഥാനം ?

മഹാരാഷ്ട്ര

ഋഷികേശ് -കർണ്ണപ്രയാഗ് റെയിൽവേ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം ?

ജനസൂ തുരങ്കം

2025 ലെ 51-ാമത് G7 ഉച്ചകോടിയുടെ വേദി ?

കാനഡ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷങ്ങളുടെ വെളിച്ചത്തിൽ തയ്യാറെടുപ്പ് ശക്തമാക്കുന്നതിനായി അതിർത്തി സംസ്ഥാനങ്ങളിൽ നടത്തിയ മോക്ക്ഡ്രിൽ ?

ഓപ്പറേഷൻ ഷീൽഡ്

june - 08

2025 യുവേഫ നേഷൻസ് ലീഗ് ജേതാക്കൾ ?

പോർച്ചുഗൽ

2025 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

കാർലോസ് അൽക്കാരസ്

2025 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ?

കൊക്കോ ഗൗഫ്

2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത് ?

എൻവിഡിയ

2025 ജൂണിലെ കണക്കുപ്രകാരം ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം ?

91

2025ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വന്ദേ ഗംഗ ജല സംരക്ഷണ കാമ്പയിൻ ആരംഭിച്ചത് ?

ജനസൂ തുരങ്കം

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ എത്രാമത്തെ ജയന്തി ആഘോഷമാണ് 2025 ജൂണിൽ ആഘോഷിച്ചത് ?

125

ആരവല്ലി പർവ്വതത്തിൽ വനവൽക്കരണത്തിനുള്ള സംരംഭമായ ‘ Aravali green wall project ‘ നിലവിൽ വരുന്ന പ്രദേശങ്ങൾ ?

ഗുജറാത്ത് ,രാജസ്ഥാൻ, ഹരിയാന ,ഡൽഹി

june - 09

2025 ജൂണിലെ കണക്ക് പ്രകാരമുള്ള പുതുക്കിയ റിപ്പോ നിരക്ക് ?

5.5 %

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഗ്രിഡ് ബന്ധിത സൗരോര്‍ജവത്കൃത ആദിവാസി കോളനി ?

നടുപ്പതി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൂല്യം കൽപിക്കുന്ന പുരുഷ സൗന്ദര്യ മത്സരമായ റുബാറു മിസ്റ്റർ ഇന്ത്യയിൽ, 2025-കാബെല്ലെറൊ യൂണിവേഴ്‌സൽ പദവി സ്വന്തമാക്കുന്ന ആദ്യ മലയാളിയായി മാറിയത് ?

ആർ. അനന്തകൃഷ്ണൻ

2025 ലെ വൈഷ്ണവം പുരസ്‌കാരത്തിന് അർഹനായത് ?

ശ്രീകുമാരൻ തമ്പി

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിജ് നിലവിൽ വരുന്നത് ?

ജമ്മു കാശ്മീർ

പ്രൈം മിനിസ്റ്റേഴ്സ് മ്യുസിയം ആൻഡ് ലൈബ്രറിയുടെ ഡയറക്ടറായി നിയമിതനായത് ?

അശ്വനി ലൊഹാനി

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ?

6.5 %

ദുരന്തനിവാരണ മേഖലയിലെ സംഭാവനകൾക്ക് യു.എൻ. നൽകുന്ന സസാക്കാവ പുരസ്കാരം ലഭിച്ച ഇന്ത്യൻ കാലാവസ്ഥാ ഡയറക്ടർ ?

മൃത്യുജ്ഞയ് മഹാപത്ര

june - 10

ടൈപ്പ് ടു പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഇലി ലിലി പുറത്തിറക്കിയ പ്രതിരോധ അധിഷ്ഠിത കുത്തിവെപ്പ് ?

മൗഞ്ചാരോ

ഡിജിറ്റൽ പെയ്മെന്റ് സേവനങ്ങൾ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?

കചെഗുഡ റെയിൽവേ സ്റ്റേഷൻ (തെലങ്കാന)

2025 ജൂണിൽ അറബിക്കടലിൽ തീപിടുത്തത്തിനിരയായ കപ്പൽ ?

എം.വി.വാൻഹായ്‌ 503

2025 ജൂണിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ ?

എം.എസ്.സി. ഐറീന

വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്ക് തന്നെ പരിശോധിക്കാൻ സജ്ജമാക്കിയ അപ്ലിക്കേഷൻ ?

മെഡ് വാച്ച്

ഐ.സി.സി. ഹാൾ ഓഫ് ഫെയ്മിൽ അടുത്തിടെ ഉൾപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം?

മഹേന്ദ്ര സിംഗ് ധോണി

2025ലെ നേഷൻസ് ലീഗ് കിരീട ജേതാക്കൾ ?

പോർച്ചുഗൽ

കേരളത്തിൽ സൂപ്പർ കമ്പ്യൂട്ടിങ് കേന്ദ്രം പ്രവർത്തനത്തിനൊരുങ്ങുന്നത്?

ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ് കോട്ടയം

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

june - 11

ഐ.എൻ.എസ്. ഗുൽദാറിനെ ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മ്യൂസിയമാക്കി മാറ്റുന്നതിനുള്ള പദ്ധതി ആരംഭിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

ഷാഹെദ് ഡ്രോണുകൾ വികസിപ്പിച്ചെടുത്ത രാജ്യം?

ഇറാൻ

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുകോടി വൃക്ഷത്തൈകൾ നടുന്ന പദ്ധതി ?

ഒരു തൈ നടാം

ഥാർ മരുഭൂമിയുടെ വ്യാപനം തടയുന്നതിനും ആരവല്ലി പർവതനിരയെ പുനരുജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി ?

ആരവല്ലി ഗ്രീൻവാൾ പദ്ധതി

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും ലഹരി ഉപയോഗം പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും വേണ്ടി കേരള പൊതുവിദ്യാഭ്യാസവകുപ്പ് ആരംഭിച്ച പദ്ധതി?

കൂടെയുണ്ട് കരുത്തേകാൻ

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങളിൽ ‘പരിസ്ഥിതി സംരക്ഷക ‘പുരസ്കാരം നേടിയ വ്യക്തി ?

ഐ. ബി. സതീഷ്

രാജ്യത്തെ ഏറ്റവും മികച്ച കാർഷിക വിജ്ഞാനകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?

ലക്ഷദ്വീപ് കൃഷിവിജ്ഞാനകേന്ദ്രം

'‘The Real Fertility Crisis’' എന്ന പേരിൽ 2025 ലെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ (SOWP) റിപ്പോർട്ട് പുറത്തിറക്കിയ സംഘടന ?

United Nations Population Fund (UNFPA)

june - 12

2025 ജൂൺ 12ന് ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം നടന്നത് ?

അഹമ്മദാബാദ്

ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 12

2025ലെ യൂ.എൻ. സുരക്ഷാ കൗൺസിലിന്റെ താലിബാൻ ഉപരോധസമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിച്ച രാജ്യം ?

പാകിസ്താൻ

രാജ്യത്തെ ടൂറിസം വെബ്സൈറ്റുകളിൽ സന്ദർശകരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?

കേരളം

2025 ൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സ്ഥിരമല്ലാത്ത അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ ?

ബഹറിൻ,കൊളംബിയ,റിപ്പബ്ലിക് ഓഫ് കോംഗോ,ലൈബീരിയ,ലാത്വിയ

കൃഷി വകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത് ?

പിണറായി വിജയൻ

ഓസ്ട്രിയം റൈസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണം നേടിയത് ?

പ്രിയങ്ക ഗോസ്വാമി

2025ലെ ലോകാരോഗ്യ സംഘടനയുടെ ആഗോള പരമ്പരാഗത വൈദ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ?

ന്യൂഡൽഹി
United Nations Population Fund (UNFPA)

june - 13

ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടി ?

ഓപ്പറേഷൻ റൈസിങ് ലയൺ

ലോകസഭാ-രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് എത്ര ശതമാനം സംവരണം നൽകാനുള്ള നിയമമാണ് അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് മുതൽ നടപ്പിലാക്കാൻ പോകുന്നത് ?

33 %

ലോക സാമ്പത്തിക ഫോറത്തിന്റെ (WORLD ECONOMIC FORUM) ഏറ്റവും പുതിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

131

മാലിദീപ് ടൂറിസത്തിന്റെ ആഗോള അംബാസിഡറായി നിയമിതയായത് ?

കത്രീന കൈഫ്

കേന്ദ്ര തപാൽവകുപ്പ് ഐ.എസ്.ആർ.ഒയും ഹൈദരാബാദ് ഐ.ഐ.ടിയുടെയും സഹായത്തോടെ തയ്യാറാക്കിയ പുതിയ ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ ?

ഡിജി പിൻ

കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിനായി സ്ഥാപനങ്ങളുടെ പ്രവർത്തി സമയം 9 മണിക്കൂറിൽ നിന്നും 10 മണിക്കൂറായി ഉയർത്തിയ സംസ്ഥാനം ?

ആന്ധ്രപ്രദേശ്

വിദ്യാഭ്യാസ സാമഗ്രികളുടെ വിതരണത്തിനായി തപാൽവകുപ്പ് ആരംഭിച്ച പുതിയ തപാൽ സേവനത്തിന്റെ പേര്?

ഗ്യാൻ പോസ്റ്റ്

2025 ലെ നോർവേ ചെസ്സ് കിരീട ജേതാവ് ?

മാഗ്നസ് കാൾസൺ

june - 14

ക്രുട്രിം സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഏജന്റ് AI സിസ്റ്റം ? -

കൃതി

ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ പുതിയ ഇനം ജമ്പിങ് സ്പൈഡർ

– സ്പാർട്ടിയസ് കരിഗിരി

വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി നൽകുന്ന ബഷീർ ബാല്യകാല സഖി അവാർഡ് നേടിയത്

– കെ.വി. മോഹൻകുമാർ

2025 ബഷീർ അമ്മ മലയാളം പുരസ്‌കാരം നേടിയത്

– തരുൺ മൂർത്തി

2025 ലെ അന്താരാഷ്ട്ര യോഗ ദിന വേദി

– വിശാഖപട്ടണം

2025 ജൂണിൽ അന്തരിച്ച പ്രശസ്ത നാടോടി ഗായികയും നടിയുമായ വ്യക്തി

– കൊല്ലങ്കുടി കറുപ്പായി

2025-35 ജലവൈദ്യുത ദശകമായി പ്രഖ്യാപിച്ച സംസ്ഥാനം

– അരുണാചൽ പ്രദേശ്

ലോക രക്തദാനദിനമായി ആചരിക്കുന്നത്

– ജൂൺ 14

june - 15

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തു നിന്ന് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ആൽക്കഹോൾ ലേബൽ ആയി മാറിയത്

– ചിറാപുഞ്ചി ജിൻ

കസാക്കിസ്ഥാനിലെ ആദ്യത്തെ ന്യൂക്ലിയർ പവർ പ്ലാന്റ് നിർമിക്കാൻ മുൻകൈ എടുക്കുന്ന രാജ്യം

– റഷ്യ

2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്

– ദക്ഷിണാഫ്രിക്ക

2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്

– ടെംബ ബവുമ

അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാത്താവളത്തിലിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം

– എഫ് 35

പ്രതിരോധ രംഗത്തെ സ്വകാര്യ കമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേയ്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ഡ്രോൺ

– രുദ്രാസ്ത്ര

2025 ജൂണിൽ 7 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം നടന്ന സംസ്ഥാനം

– ഉത്തരാഖണ്ഡ്

HUME CENTRE FOR ECOLOGY AND WILDLIFE BIOLOGY യുടെ റിപ്പോർട്ട് പ്രകാരം ജൂൺ 2024 നും മെയ് 2025 നുമിടയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ ജില്ല

– വയനാട്

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

june - 16

‘അന്തക വള്ളികൾ’ എന്ന നോവൽ രചിച്ചത് ?

സേതു

2025ലെ ഇ-സ്പോർട്സ് ലോകകപ്പ് ആഗോള അംബാസിഡറായി തിരഞ്ഞെടുത്തത് ?

ക്രിസ്റ്റ്യാനോ റൊണാൾഡോ

സംസ്ഥാനത്തെ എല്ലാ രക്തബാങ്കുകളിൽ നിന്നും വിവരങ്ങൾ നൽകുന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയർ ?

ജീവധാര

2025-35 ‘decade of hydropower’ ആയി പ്രഖ്യാപിച്ചത് ?

അരുണാചൽ പ്രദേശ്

സംസ്ഥാനത്തെ ആദ്യ സോളാർ മോഡൽ വില്ലേജ് ആയി പ്രഖ്യാപിച്ച ഗ്രാമം ?

– രാജാഖാസ് (ഹിമാചൽ പ്രദേശ്)

പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 നിന്നും 21 ഉയർത്തിയ സംസ്ഥാനം?

– കർണാടക

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ഡ്രോൺ ?

– രുദ്രാസ്ത്ര

പഠനത്തിൽ മുന്നിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കാൻ കെയർ & ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച പദ്ധതി ?

വിദ്യാമൃതം

june - 17

എക്സ്റ്റെൻഡഡ് ട്രജക്ടറി-ലോങ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ET-LDHCM) ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത് ?

DRDO

കാഞ്ചൂറിയ ത്രിപുരാൻസിസ്, കഞ്ചൂറിയ പ്രിയശങ്കരി എന്നീ രണ്ട് പുതിയ മണ്ണിരകളെ അടുത്തിടെ കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?

ത്രിപുര

സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ പുതിയ പേര് ?

ഭുവിനിയോഗ വകുപ്പ്

ആനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ ഫെസ്റ്റിവലിന്റെ ജൂറി അവാർഡ് നേടിയ മലയാളി ?

സുരേഷ് എറിയാട്ട്

സംസ്ഥാന ബാലാവകാശ കമ്മീഷൻ കുട്ടികൾക്കായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ?

റേഡിയോ നെല്ലിക്ക

2025 ജനുവരിയിൽ ജയ്പൂരിനടുത്തുള്ള ആരവല്ലി കുന്നുകളിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യഇനം ?

– പോർട്ടുലാക്ക ഭാരത്

2025 കനേഡിയൻ ഗ്രാൻപ്രി കാറോട്ടമത്സരത്തിൽ ജേതാവായത് ?

– ജോർജ് റസൽ (മെഴ്സ‌ിഡീസ്)

രണ്ട് ബഹിരാകാശ ഏജൻസികൾ തമ്മിലുള്ള സംയുക്ത ഭൂമി നിരീക്ഷണ ഉപഗ്രഹദൗത്യമാണ് NISAR ദൗത്യം?

NASA & ISRO

june - 18

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2025 യുവപുരസ്കാരത്തിന് അർഹനായത് ?

അഖിൽ പി. ധർമ്മജൻ (നോവൽ : റാം കെയർ ഓഫ് ആനന്ദി)

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2025 ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായത് ?

ശ്രീജിത്ത് മുത്തേടത്ത് (പെൻഗ്വിനുകളുടെ വൻകരയിൽ)

2025 ലെ വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ വേദിയാകുന്നത് ?

ഇന്ത്യ ,ശ്രീലങ്ക

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആൻഡ്രോയിഡ് അധിഷ്ഠിത ഇ- വോട്ടിംഗ് സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം ?

ബീഹാർ

സംസ്ഥാനത്തെ ആദ്യ ശലഭസങ്കേതമാകുന്നത് ?

ആറളം വന്യജീവി സങ്കേതം

ഇറാൻ ആക്രമണം പ്രതിരോധിക്കാൻ ഇസ്രായേൽ വികസിപ്പിച്ച പുതിയ മിസൈൽ പ്രതിരോധ സംവിധാനം ?

– ലൈറ്റനിങ് ഷീൽഡ്

2025 ജൂണിൽ സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ജി.എസ്.ടി. കോൺക്ലേവിന്റെ വേദി?

– കൊച്ചി

ഇസ്രായേലുമായി സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ഓപ്പറേഷൻ ?

ഓപ്പറേഷൻ സിന്ധു

june - 19

വായനാ ദിനം ?

ജൂൺ 19

കേരളത്തിന്റെ സംസ്ഥാന പാമ്പായി തിരഞ്ഞെടുക്കാനൊരുങ്ങുന്നത് ?

ചേര

2025 ലെ ഡൽഹി ലോക പാരാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ് ബ്രാൻഡ് അംബാസിഡറായി നിയമിതയായത് ?

കങ്കണ റണൗട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ എൽ.പി.ജി. ഭൂഗർഭ സംഭരണ കേന്ദ്രം ?

മംഗ്ലൂർ

ഇന്ത്യയിലെ ഏറ്റവും വലിയ ഗതിശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനൽ നിലവിൽ വന്നത് ?

ഗുരുഗ്രാം

ഇന്ത്യയുടെ ആദ്യ അണ്ടർവാട്ടർ മ്യൂസിയവും കൃത്രിമ പവിഴപ്പുറ്റും നിലവിൽ വന്നത് ?

– മഹാരാഷ്ട്ര

സ്കൂൾ വിദ്യാഭ്യാസം വിലയിരുത്തുന്നതിനായി പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (PGI) 2.0 റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?

– വിദ്യാഭ്യാസ മന്ത്രാലയം

2025 ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

150

june - 20

ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം നടക്കുന്ന സ്ഥലം -

ഡൽഹി

2025 ജൂണിൽ റവന്യൂ ദുരന്തനിവാരണ സെക്രട്ടറിയായി നിയമിതനായത്

– എം.ജി. രാജമാണിക്യം

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ഔദ്യോഗിക വസതിയുടെ വിലാസം

– അഞ്ച്, സുനേരി ബാഗ് റോഡ്

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ട്വിൻ ടവർ സ്ഥിതി ചെയ്യുന്നത്

– കാക്കനാട്, കൊച്ചി

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും നടന്ന തന്റെ കന്നി ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാ നായി മാറിയത്

– യശസ്വി ജയ്സ്വാൾ

2025 പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം

– വിരാജ് (ബ്ലേഡ് കൃത്രിമ കാലുള്ള ഒരു യുവ ആന)

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി), അഭിനവ് ബിന്ദ്ര ഫൗണ്ടേഷനുമായും റിലയൻസ് ഫൗണ്ടേഷനുമായും സഹകരിച്ച് ജൂൺ 23 ന് ആഘോഷിക്കുന്ന ഒളിമ്പിക് ദിനത്തിന്റെ പ്രമേയം

– #Let’s Move + 1, India !

ഇലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്

– മുംബൈ

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

june - 21

മുതിർന്ന പൗരന്മാർക്ക് ഒറ്റപ്പെടലിൻ്റെ വേദന മറികടക്കാൻ വോളണ്ടിയർമാരുമായി ഫോണിൽ ബന്ധപ്പെടാനും നേരിട്ട് കണ്ട് സംസാരിക്കാനുമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി?

സല്ലാപം

പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ മത്സരത്തിൽ ഒന്നാമതെത്തിയത് ?

നീരജ് ചോപ്ര

ഇറാൻ - ഇസ്രായേൽ സംഘർഷത്തിനിടെ അമേരിക്ക ഇറാനിൽ നടത്തിയ ബോംബിംഗ് ഓപ്പറേഷൻ?

– ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ

ഏത് മന്ത്രാലയം വികസിപ്പിച്ചെടുത്ത ഒരു കൃത്രിമബുദ്ധി അധിഷ്ഠിത ഭാഷാ വിവർത്തന പ്ലാറ്റ്‌ഫോമാണ് ഭാഷിണി?

ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം

2025 ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം ?

ന്യൂഡൽഹി

കോർപ്പറേറ്റ് നിയമ പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഏത് മന്ത്രാലയം MCA21 പോർട്ടൽ ആരംഭിച്ചത് ?

കോർപ്പറേറ്റ് കാര്യ മന്ത്രാലയം

2025 ലെ ലോക നിക്ഷേപ റിപ്പോർട്ട് പുറത്തിറക്കിയ സംഘടന ?

UNCTAD (United Nations Conference on Trade and Development)

സഹകരണ സംഘത്തിന്റെ രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സംരംഭം ?

സഹകാർ ടാക്സി

june - 22

മഴക്കാട് ദിനമായി ആചരിക്കുന്നത് ?

ജൂൺ 22

ഇന്ത്യയിലുടനീളം ലിംഗ സെൻസിറ്റീവ് ആസൂത്രണത്തെ പിന്തുണയ്ക്കുന്നതിനായി "ജെൻഡർ ബജറ്റിംഗ് നോളജ് ഹബ്" ആരംഭിച്ച മന്ത്രാലയം ?

വനിതാ-ശിശു വികസന മന്ത്രാലയം

സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാക്കൾ

2025 ജൂണിൽ നിര്യാതനായ ഇംഗ്ലണ്ടിന്റെ മുൻ പേസ് ബൗളർ ?

ഡേവിഡ് ലോറൻസ്

ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിൽ അമിത നിരക്കും മറിച്ചു വില്പനയും തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ?

സുജലം സുലഭം

ഇറാനെ വിറപ്പിച്ച റഡാറുകളുടെ കണ്ണിൽ പെടാത്ത അമേരിക്കൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഉപയോഗിക്കുന്ന ലോങ്ങ് റേഞ്ച് സബ്സോണിക് മിസൈൽ ?

ടോമഹോക്ക്

2025 ജൂണിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന യാത്രാ വെബ്‌സൈറ്റ് ?

കേരള ടൂറിസം വെബ്‌സൈറ്റ്

june - 23

ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) വഴിയുള്ള ഡിജിറ്റൽ സംഭരണത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനം ?

ഉത്തർപ്രദേശ്

2025 ലോക പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ?

തമിഴ്‌നാട്

2025 ജൂണിൽ അന്തരിച്ച വിഭജനത്തിന്റെ നോവിനെയും സാധാരണക്കാരുടെ ജീവിതത്തെയും എഴുത്തിലേക്ക് പകർത്തിയ വിഖ്യാതനായ ബംഗാളി സാഹിത്യകാരൻ ?

– പ്രഫുല്ല റോയ് 

‘മിനർവയുടെ മൂങ്ങ’ എന്ന പുസ്തകം രചിച്ചത് ?

എം. മോഹൻദാസ്

2025 ജൂണിൽ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഹൈഡ്രജൻ ഇന്ധനസെൽ ബസുകൾ പുറത്തിറക്കിയത് ?

ലേ, ലഡാക്ക്

2025 ജൂണിൽ സ്കൂൾ വിദ്യാഭ്യാസ നിലവാര ഗ്രേഡിങ് പട്ടികയിൽ ഒന്നാമതെത്തിയത് ?

ചണ്ഡീഗഡ്

അടുത്തിടെ നിർത്തലാക്കിയ രാജ്യത്തെ ഏറ്റവും വിലയേറിയ സാഹിത്യ പുരസ്കാരം ?

ജെ.സി.ബി. പുരസ്‌കാരം

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഏത് സംസ്ഥാന സർക്കാരാണ് മാഝി വസുന്ധര കാമ്പെയ്ൻ 6.0 ആരംഭിച്ചത് ?

മഹാരാഷ്ട്ര

june - 24

ഇന്ത്യയിൽ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം ലഭിച്ചത് ?

കോഴിക്കോട് റീജിനൽ പാസ്പോർട്ട് ഓഫീസ്

ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് മൾട്ടി-റോൾ ഫ്രിഗേറ്റ് "തമൽ" എവിടെയാണ് കമ്മീഷൻ ചെയ്തത് ?

റഷ്യ

ഏത് രാജ്യം വികസിപ്പിച്ചെടുത്ത ഒരു സബ്‌സോണിക് ക്രൂയിസ് മിസൈലാണ് ടോമാഹോക്ക്?

– യുണൈറ്റഡ് സ്റ്റേറ്റ്സ്

2025 ലെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (SDG) ഇന്ത്യയുടെ റാങ്ക് ?

– 99

ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിൻ ?

ബോധപൂർണിമ

ഇന്ത്യയിലെ ആദ്യത്തെ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് (MW) ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് കമ്മീഷൻ ചെയ്തത് ?

ഗുജറാത്ത്

ഇന്ത്യയിൽ ആദ്യമായി AI-യിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ATMS) സജ്ജീകരിച്ച എക്സ്പ്രസ് വേ?

ദ്വാരക എക്സ്പ്രസ് വേ

ഏഷ്യൻ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടംപിടിച്ച ദുരന്തം

വയനാട് ഉരുൾപ്പൊട്ടൽ

june - 25

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ എത്രാമത് വാർഷിക സമ്മേളനമാണ് 2025-ൽ ആചരിച്ചത് ?

113-ാമത്

2025 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ?

ദിലീപ് ദോഷി

2025 നടന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൽ ഇടം നേടിയ മലയാളി?

– ബി. നിഖിൽ

ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2025 മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?

– അങ്കമ്മൽ

കൗമാരക്കാരായ പെൺകുട്ടികളുടെ നൈപുണ്യ വികസനത്തിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച സംരംഭം?

നവ്യ

2024 ലെ വിശിഷ്ഠാഗത്വത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനർഹനായത് ?

കെ.വി.രാമകൃഷ്ണൻ ,എഴാച്ചേരി രാമചന്ദ്രൻ

2025 ജൂണിൽ സുവർണ്ണ ജുബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ?

സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരളാ ലിമിറ്റഡ്

2025 ലെ നാറ്റോ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ?

ഹേഗ് (നെതർലൻഡ്‌സ്)

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

june - 26

ദേശീയ സംരംഭത്തിന്റെ ബാനറിലാണ് പഞ്ചായത്തീരാജ് മന്ത്രാലയം പരിശീലകരുടെ പരിശീലന പരിപാടി ആരംഭിച്ചത് ?

ആസാദി കാ അമൃത് മഹോത്സവ്

ഇന്ത്യൻ കോസ്റ്റ് ഗാർഡിനായുള്ള എട്ട് എഫ്‌.പി.വി. പ്രോജക്ടിന് കീഴിൽ ഉൾപ്പെടുത്തിയ ആദ്യത്തെ ഫാസ്റ്റ് പട്രോൾ വെസൽ ?

ആദമ്യ ഫാസ്റ്റ് പട്രോൾ വെസ്സൽ

മുൻ ക്രിക്കറ്റ് താരം വി. വി. കുമാറിൻ്റെ ജീവിതത്തെയും കരിയറിനെയും അനുസ്മരിക്കുന്ന പുസ്തകം ?

– V.V. Kumar @ 90

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ?

– ശുഭാംശു ശുക്ല

2025 ൽ ബീച്ചിലും പാർക്കിലും പുകവലി നിരോധിച്ച രാജ്യം ?

ഫ്രാൻസ്

2025 ജൂണിലെ കണക്കുപ്രകാരം പുരുഷ ജാവലിൻത്രോയിൽ ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് ?

നീരജ് ചോപ്ര

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനത്തിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ദേശീയോദ്യാനം ?

ഇരവികുളം ദേശീയോദ്യാനം

ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (DPIP) ഏത് സ്ഥാപനത്തിന്റെ സംരംഭമാണ്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

june - 27

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ ചെയർമാനായി നിയമിതനായത് ?

രവി അഗർവാൾ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത ?

സ്‌മൃതി മന്ദാന

കേരള സർവകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായ വ്യക്തി ?

ഡോ. മോഹനൻ കുന്നുമ്മൽ

ഷാങ്ഹായ് കോഓപ്പറേറ്റീവ് ഓർഗനൈസേഷൻ അധ്യക്ഷൻ ?

– ചൈന

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം 2025 ന് അർഹനായ സുബ്രമണ്യൻ നമ്പൂതിരി ഏതു മേഖലയിൽ പ്രസിദ്ധനാണ് ?

കഥകളി സംഗീതജ്ഞൻ

ആണവകേന്ദ്രങ്ങളിൽ യു.എസ്. നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ പശ്ചിമേഷ്യയിലെ യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന ഓപ്പറേഷൻ ?

ഓപ്പറേഷൻ ബാഷാറത് അൽഫത്ത്

2025 ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ശശിധരൻ നടുവിലിനു നേടിക്കൊടുത്ത രചന ?

പിത്തളശലഭം

യു.എൻ. ചാർട്ടറിന്റെ എത്രാമത്തെ വാർഷികമാണ് 2025 ജൂണിൽ ആചരിച്ചത് ?

80

june - 28

മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സി.ബി.ഐ. ആരംഭിച്ച പ്രവർത്തനനം ?

ഓപ്പറേഷൻ ചക്ര-5

ഏഷ്യൻ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025 ഇന്ത്യയുടെ സ്ഥാനം ?

2

കേരളത്തിലെ എക്‌സൈസ് വകുപ്പ് ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ ?

നേർവഴി

അന്താരാഷ്ട്ര തലത്തിലുള്ള വിവിധ പ്രശ്നങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്നതിനായി ചൈനയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടന ?

– International Organization for Mediation 

ദരിദ്രരായ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള ‘മഹിളാ സമൃദ്ധി യോജന’ ആരംഭിച്ച സംസ്ഥാനം ?

ഡൽഹി

2025 ൽ താഷ്‌ക്കന്റിൽ നടന്ന മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ വിജയിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ?

ആർ.പ്രഗ്നാനന്ദ

ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പൊതുസ്ഥലങ്ങളിലെ പ്രവേശനക്ഷമതയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്?

സുഗമ്യ ഭാരത്

2025 ലെ വനിതാ ഹോക്കി ഇന്ത്യ മാസ്റ്റേഴ്‌സ് കപ്പ് നേടിയത് ?

ഒഡീഷ

june - 29

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളും മറ്റ് പഠനോപകരണങ്ങളും ലഭിക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി ?

മാ കെയർ

മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മൊബൈൽ ഫോൺ വഴി വോട്ട് ചെയ്യുന്ന ‘ഇ-വോട്ടിങ്’ സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

ബീഹാർ

‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ’ എന്ന കൃതിക്ക് 2024 ലെ സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ?

ജി.ദിലീപൻ

2024 ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ?

നിർമിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രിയ ജീവിതം

2024 ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ?

ആരോഹണം ഹിമാലയം

കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച വ്യക്തി ?

K-TAP

2025 ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം ?

Evidence is clear : Invest in Prevention

കേരളത്തിലെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായത് ?

റവാഡ ചന്ദ്രശേഖർ

june - 30

പൊതു വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് വരെ മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന് തീരുമാനത്തിൽ നിന്ന് പിന്മാറിയ സംസ്ഥാനം ?

മഹാരാഷ്ട്ര

2025 ജൂണിൽ നിര്യാതനായ ദളിത് ചിന്തകൻ ?

എം. സലിംകുമാർ

2029 ലെ ലോക പോലീസ് ആൻഡ് ഫയർ ഗെയിംസ് വേദിയാകാൻ പോകുന്നത് ?

അഹമ്മദാബാദ്

2025 ജൂണിലെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം?

RBI

സമുദ്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഏത് രാജ്യങ്ങളാണ് "അറ്റ് സീ ഒബ്സർവർ മിഷൻ" ആരംഭിച്ചത്?

QUAD

കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷേത്രം?

ഓങ്ങലൂരിലെ തളിയിൽ ശിവക്ഷേത്രം

രാജ്യത്ത് ആദ്യമായി സ്കൂൾതലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം ?

കേരളം

ആരോരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി ?

വയോസാന്ത്വനം

Government Exams