Fraud Blocker
Skip to content
Home » PSC CURRENT AFFAIRS 2025 : MAY (MALAYALAM)

PSC CURRENT AFFAIRS 2025 : MAY (MALAYALAM)

"PSC MAY CURRENT AFFAIRS 2025: ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ May 1 മുതൽ 31 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

MAY - 01

2025ലെ ആദ്യ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത് ?

എം.മുകുന്ദൻ

K-DISC STRIDE എന്ന പദ്ധതിയുടെ മുഖ്യ ലക്ഷ്യം ?

ഭിന്നശേഷിക്കാർക്ക് താങ്ങാവുന്ന വിലയിൽ സഹായ ഉപകരണങ്ങൾ നിർമ്മിക്കുക

2025 ലെ പത്മപ്രഭ പുരസ്കാരത്തിന് അർഹനായത് ?

ആലംങ്കോട് ലീലാകൃഷ്ണൻ

കേരളത്തിലെ ഏത് സർവകലാശാലയാണ് ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത് ?

കുസാറ്റ്

ദേശീയ സുരക്ഷാ ഉപദേശക സമിതി ചെയർമാൻ ?

ആലോക് ജോഷി

പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളുടെ എണ്ണം?

11

രാജ്യത്തെ എല്ലാ ജാതി ഉപജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിസഭ നടത്താനൊരുങ്ങുന്നത്?

ജാതിസെൻസസ്

MAY - 02

‘സീക്യൂർ പ്രോജക്റ്റ്’ ഏത് രാജ്യത്തിന്റെ സംരംഭമാണ്?

യുണൈറ്റഡ് കിങ്ഡം

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കപ്പെടും വരെ ഉപയോഗിക്കാവുന്ന പ്രത്യേക സ്റ്റാമ്പ്

സെഡേ വക്കാന്റെ

ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഗ്രീൻ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ നഗരം ?

ഗാസിയാബാദ്

കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസായ നാഷണൽ മെഡിക്കൽ രജിസ്റ്ററിന്റെ (NMR) നോഡൽ മന്ത്രാലയം?

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

ഗ്രീൻ ഹൈഡ്രജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നോവൽ ഹെറ്ററോസ്ട്രക്ചർ കാറ്റലിസ്റ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം?

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (INST), മൊഹാലി

കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റ് 2025 ന് വേദിയാകുന്നത് ?

മുംബൈ

കേരളത്തിൽ ഹൈ ഓൾട്ടിറ്യുട് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്?

മൂന്നാർ

ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ സ്‌കീം ഓഫ് ഇന്ത്യ (GHCI) ആരംഭിച്ച മന്ത്രാലയം ?

പുനരുപയോഗ ഊർജ്ജ മന്ത്രാലയം

MAY - 03

ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആരംഭിച്ച ആംഗ്യഭാഷയിലുള്ള ചാനൽ?

പി.എം.ഇ-വിദ്യ ഡിടിഎച്ച്

രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്കാരം നേടിയത് ?

കൊല്ലം

ധാന്യങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം. പ്രവർത്തനമാരംഭിച്ചത് ?

ഒഡീഷ

ഏതൊക്കെ രണ്ട് മന്ത്രാലയങ്ങളാണ് ‘നമസ്തേ പദ്ധതി’ സംയുക്തമായി ആരംഭിച്ചത്?

സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം, ഭവന-നഗരകാര്യ മന്ത്രാലയം

2025 മെയ് മാസത്തിൽ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ലഭിച്ച ബാഡ്മിന്റൺ താരങ്ങൾ?

സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി

മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീട ജേതാവ് ?

ആര്യാനാ സെബലെങ്ക

28-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിന് (NCeG) ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2030ലെ ഫുട്ബോൾ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ ?

സ്പെയിൻ ,പോർച്ചുഗൽ ,മൊറോക്കോ

MAY - 04

2025 ഏപ്രിലിൽ അന്തരിച്ച സാക്ഷരത പ്രവർത്തനങ്ങളിലൂടെ പ്രശസ്തയായതും മുൻ പത്മശ്രീ ജേതാവുമായ വ്യക്തി?

കെ.വി.റാബിയ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഗവേഷണ വികസന വിഭാഗം ഡയറക്ടറായി ചുമതലയേറ്റ മലയാളി ?

ആർ.ഹരികുമാർ

ഇന്ത്യയിൽ ആദ്യമായി ലഹരി വേട്ടയ്ക്ക് നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം ?

കേരളം

ഇലോൻ മാസ്കിന്റെ എക്സ് എ.ഐ. പുതിയതായി പുറത്തിറക്കുന്ന ചാറ്റ്ബോട്ട്?

ഗ്രോക്ക്-3

കാടിറങ്ങുന്ന മൃഗങ്ങളെ നിരീക്ഷിക്കാനും തുരത്താനും അസ്ത്ര വി.1 എന്ന ഡ്രോൺ വികസിപ്പിച്ചത്?

ഐ.ഐ.ഐ.ടി കോട്ടയം

പ്രഥമ ഭാരതീയ വിദ്യാകീർത്തി പുരസ്കാരം ലഭിച്ചത് ?

ശ്രീകുമാരൻ തമ്പി

2025 ൽ ബംഗാൾ ഉൾക്കടലിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം?

ബോംഗോസാഗർ

സ്ട്രാറ്റോസ്‌ഫെറിക് എയർഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ച് ആദ്യ പരീക്ഷണ പറക്കൽ നടത്തിയത് ?

മധ്യപ്രദേശ്

MAY - 05

കുഞ്ചൻ നമ്പ്യാർ ദിനമായി ആചരിക്കുന്നത് ?

മെയ് 5

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ഏത് മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ്?

പുനരുപയോഗ ഊർജ്ജ മന്ത്രാലയം

2025 ലെ യോഗാമഹോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം?

നാസിക്, മഹാരാഷ്ട്ര

‘ഭാരത് ബിൽപേ’ യുമായി സഹകരിച്ചിരിക്കുന്ന പെയ്മെന്റ് ബാങ്ക് ?

എയർടെൽ പെയ്മെന്റ് സ് ബാങ്ക്

2025 ലെ ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി ?

ലേബർ പാർട്ടി

ഗാസയിൽ കുട്ടികളുടെ ആരോഗ്യ കേന്ദ്രമായി പുനർ നിർമ്മിക്കപ്പെടുന്ന വാഹനം?

പോപ്മൊബീൽ

പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്കാരം ലഭിച്ചത്?

എച്ച്.വി. ഈശ്വർ

എം. പി. വീരേന്ദ്രകുമാർ സ്മാരക പ്രഥമ ദേശീയ പുരസ്കാരത്തിനർഹനായത്?

പാണ്ഡുരംഗ ഹെഗ്ഡെ

MAY - 06

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ?

ഓപ്പറേഷൻ സിന്ദൂർ

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ഛത്തീസ്ഗഡ്

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നത് ?

പ്രകാശ് മഗ്ദം

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ?

ECINET

2025 മിയാമി ഗ്രാൻഡ്പ്രീ ഫോർമുല വൺ മത്സരത്തിൽ വിജയിച്ചത് ?

ഓസ്കർ പിയസ്ട്രി

പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് കേരളത്തിലെ നഗരങ്ങൾക്ക് ബ്രാൻഡിങ് നൽകണം എന്ന നിർദേശം സമർപ്പിച്ച കമ്മീഷൻ

കേരള നഗരനയ കമ്മീഷൻ

സ്ത്രീകളുടെ പേരിൽ വീട്, വസ്തു തുടങ്ങിയവ വാങ്ങിയാൽ ഒരു ശതമാനം ഫീസിളവ് അനുവദിക്കണമെന്നു പ്രഖ്യാപിച്ച സംസ്ഥാനം ?

തമിഴ്നാട്

സ്വാമിത്വ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ മന്ത്രാലയം?

പഞ്ചായത്തീരാജ് മന്ത്രാലയം

MAY - 07

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കായ ഓപ്പറേഷൻ സിന്ദൂറിന് പേര് നൽകിയത് ?

പ്രധാനമന്ത്രി നരേന്ദ്രമോദി

ഓപ്പറേഷൻ സിന്ദൂറിൽ പ്രയോഗിച്ച 50 - 70 കിലോമീറ്റർ റേഞ്ചുള്ള ആകാശത്തു നിന്നും കരയിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു തൊടുക്കാവുന്ന ബോംബ് ? -

ഹാമർ (ഹൈലി എജൈൽ മോഡുലാർ മ്യൂണിഷൻ എക്‌സ്റ്റൻഡഡ് റേഞ്ച്)

ഓപ്പറേഷൻ സിന്ദൂറിൽ പ്രയോഗിച്ച 250 കിലോമീറ്റർ റേഞ്ചുള്ള ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കി ലക്ഷ്യ സ്ഥാനത്തെത്തുന്ന മിസൈൽ -

സ്കാൽപ് ഇജി മിസൈലുകൾ അഥവാ സ്റ്റോം ഷാഡോ

2025 മെയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ക്രിക്കറ്റ് താരം

രോഹിത് ശർമ്മ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സൈനിക നടപടികൾ വിവരിച്ചത് -

കരസേനയിലെ കേണൽ സോഫിയ ഖുറേഷി, വ്യോമ സേനയിലെ    വിങ് കമാൻഡർ വ്യോമിക സിങ്ങ്

സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷനുള്ള പുരസ്‌കാരം നേടിയത് -

കൊല്ലം (രണ്ടാം സ്ഥാനം – തൃശൂർ, മൂന്നാം സ്ഥാനം –  എറണാകുളം,വയനാട്)

ഛത്തീസ്ഗഡ്‌, ബീജാപുർ ജില്ലയിൽ മാവോവാദികളുമായി സുരക്ഷാസേന നടത്തിയ സൈനിക നടപടി -

ഓപ്പറേഷൻ സങ്കല്പ്

MAY - 08

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും തകർക്കാനായി ഇന്ത്യ ഉപയോഗിച്ച മിസൈൽ പ്രതിരോധ സംവിധാനം -

എസ് 400 സുദർശൻ ചക്ര (റഷ്യൻ നിർമ്മിതം)

ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പയായി സ്ഥാനമേറ്റത് -

കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവൊസ്‌ത്‌ (ലിയോ പതിനാലാമൻ)

  • ആഗോള കത്തോലിക്കാ സഭയുടെ 267-ാമത്തെ മാർപ്പാപ്പയാണ്
  • യു എസിൽ നിന്നുള്ള ആദ്യ മാർപ്പാപ്പ
  • യു എസിലും പെറുവിലും പൗരത്വം ഉണ്ട്.
  • ദരിദ്രർക്കായുള്ള സഭ എന്ന ദർശനത്തിന്റെ വക്താവ്
ഈയിടെ പോളണ്ടിലെ ക്രാ കൗവിൽ നടന്ന WAN-IFRA വേൾഡ് മീഡിയ അവാർഡ്‌സ് 2025 ൽ ബെസ്റ്റ് ഇൻ ഡിജിറ്റൽ അഡ്വർടൈസിങ്ങ് പ്രോഡക്റ്റ് അല്ലെങ്കിൽ ഇനിഷിയേറ്റീവ് കാറ്റഗറിക്കു കീഴിലുള്ള വേൾഡ് വിന്നർ അവാർഡ് നേടിയത് -

ദി ഹിന്ദു

രണ്ടാം ലോക യുദ്ധ വിജയത്തിന്റെ 80-ാം വാർഷിക ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രപരമായ വ്യാപാരകരാറിൽ ഒപ്പു വച്ചത് ഏതു രാജ്യവുമായാണ് -

ബ്രിട്ടൺ

ലഹരിക്കെതിരെ മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കാസർകോട്ടു നിന്ന് തിരവനന്തപുരത്തേക്കു നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര -

കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്ഷൻ ആകാൻ പോകുന്നത് -

ഷൊർണൂർ – കണ്ണൂർ പാത

MAY - 09

2025 മെയിൽ ബ്രഹ്മോസ് മിസൈലുകളുടെ നിർമാണ യൂണിറ്റ് ഉദ്‌ഘാടനം ചെയ്യുന്നത് ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് -

ഉത്തർപ്രദേശ് (ലക്നൗ)

2027 ലെ ഫിഫ വനിത വേൾഡ്കപ്പ് മത്സര വേദി -

ബ്രസീൽ

പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ‘തിങ്കൾ’ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു -

സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം

ഇന്ത്യയിലെ രണ്ടാമത്തെ മുഹമ്മദ് റഫി മ്യൂസിയം നിലവിൽ വരുന്നത് -

കോഴിക്കോട് (ആദ്യത്തേത് – മുംബൈ) 

2025 ലെ ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്‌കാരം ലഭിച്ചത് -

ജി. സുധാകരൻ

കേസന്വേഷണത്തിനായി വ്യക്തികളെ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് പറഞ്ഞത് -

കേരള ഹൈക്കോടതി

ഓപ്പറേഷൻ സിന്ദൂറിനു ബദലായി പാകിസ്ഥാൻ ആക്രമണത്തിനുപയോഗിച്ച തുർക്കി നിർമിത ഡ്രോൺ -

അസിസ്‌ഗാർഡ് സോംഗർ ഡ്രോൺ

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിൽ വഴികാട്ടാൻ സ്പാനിഷ് കമ്പനിയായ ജിഎംവി രൂപീകരിച്ച പുതിയ സംവിധാനം -

ജിപിഎസ് ലുപിൻ

MAY - 10

ലോകമാതൃദിനമായി ആചരിക്കുന്നത് -

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച

2025 മെയിൽ കേരള വിജിലൻസ് മേധാവിയായി ചുമതലയേറ്റത്

– മനോജ് എബ്രഹാം

ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് -

ജസ്റ്റിസ് സൂര്യകാന്ത്

ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ച് മധ്യപൂർവ ദേശത്തെ ഏക രാജ്യം -

തുർക്കി

രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന ആദ്യ യു.എസ്. സർവകലാശാലയാകാൻ പോകുന്നത് -

ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈ 

‘കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്സ്’ എന്ന പേരിൽ സിനിമാറ്റിക് വ്യാഖ്യാനം ഒരുക്കുന്ന ‘കൃഷ്ണാഷ്ടമി’ എന്ന കവിത രചിച്ചത് ? -

വൈലോപ്പിള്ളി ശ്രീധരമേനോൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരകൻ -

മുഹമ്മദ് യൂസഫ് അസ്ഹർ

സംസ്ഥാനത്ത് ഇനി മുതൽ ആന്റിബയോട്ടിക്കുകൾ ഏതു നിറമുള്ള കവറിൽ നൽകാനാണ് തീരുമാനിച്ചത് -

നീല

PSC വിജയിക്കാം – ഇന്ന് തന്നെ കോഴ്സിൽ ചേരൂ

PSC പ്രാരംഭ പഠനം എളുപ്പത്തിൽ മലയാളത്തിൽ തന്നെ  ക്ലാസുകൾ, ചോദ്യങ്ങൾ, ഗൈഡൻസ് ഒക്കെ ഒരേ സ്ഥലത്ത്!

Join Now

MAY - 11

2025 മെയ് 11 ന് 90-ാം വാർഷികം ആഘോഷിക്കുന്ന സി. കേശവന്റെ പ്രസിദ്ധമായ പ്രസംഗം -

കോഴഞ്ചേരി പ്രസംഗം

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശിൽ നിരോധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി -

ആവാമി ലീഗ്

കേരള പ്രീമിയർ ലീഗ് 2025 ചാമ്പ്യന്മാരായത്

– മുത്തൂറ്റ് ഫുട്ബോൾ അക്കാദമി

2025 മെയിൽ അന്തരിച്ച കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മുൻ ഡയറക്ടറും പത്മശ്രീ ജേതാവുമായ വ്യക്തി -

ഡോ. സുബ്ബണ്ണാ അയ്യപ്പൻ

72-ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന്റെ വേദി -

ഹൈദരാബാദ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റത്

– ടി.കെ. മീരാഭായി

ലോകത്തിലെ ഏറ്റവും നീളം കൂടിയ വാഴപ്പഴത്തിന്റെ ഫലഗുച്ഛം (infructescence of banana) കണ്ടെത്തിയത് -

ആൻഡമാൻ നിക്കോബാറുകളിലെ കാടുകളിൽ നിന്ന് 

അഞ്ചുവർഷത്തേക്ക് നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഫിഷറീസ് സർവകലാശാല -

Kerala University of Fisheries and Ocean Studies (Kufos)

MAY - 12

ലോക മാതൃദിനം?

മെയ് 12

കര-നാവിക-വ്യോമ സേനകളിലെ 12 വനിതാ ഓഫിസർമാർ മുംബൈയിൽ നിന്നു സെയ്ഷൽസിലേക്കുള്ള 4000 നോട്ടിക്കൽ മൈൽ സമുദ്ര പര്യടനം നടത്തുന്ന കപ്പൽ

IASV ത്രിവേണി

2025 ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ലഭിച്ചത്?

പ്രഭാവർമ്മ

ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയാണ് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള മഹാമാരികളെ നേരിടുന്നതിന് എങ്ങിനെ തയ്യാറെടുക്കാം എന്ന കാര്യത്തിൽ നിർണായക ഉടമ്പടി ഉണ്ടാക്കിയത്?

ലോകാരോഗ്യ സംഘടന

പൂർണ്ണമായും ട്രാൻസ്‌ഷിപ്പ്മെന്റ് തുറമുഖമായി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖം?

വിഴിഞ്ഞം

2025 ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫർ?

സമർ അബു എലൂഫ് (പാലസ്തീൻ ഫോട്ടോഗ്രാഫർ)

നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബർഗ് പുരസ്കാരത്തിന് അർഹയായ ഇന്ത്യക്കാരിയായ സാഹിത്യ നിരൂപക ?

ഗായത്രി ചക്രവർത്തി സ്‌പിവാക്

MAY - 13

യു.കെ. ഏഷ്യൻ ഫിലിം ഫെസ്‌റ്റിവൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?

മൈ മെൽബൺ

2-ാമത് മിസ്സ് വേൾഡ് മത്സരങ്ങൾ നടക്കുന്ന ഇന്ത്യൻ നഗരം ?

ഹൈദരാബാദ്

കേരളത്തിലെ ആദ്യ ആനിമൽ ‘Hospice center’ സ്ഥാപിച്ചിരിക്കുന്നത് ?

കുപ്പാടി (മാനന്തവാടി)

കേരളത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിതനായത് ?

ആർ.അജിത് കുമാർ

താപ്തി മെഗാ റീചാർജ് പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാനങ്ങൾ ?

മധ്യപ്രദേശ് ,മഹാരാഷ്ട്ര

ദേശീയ നിയമ സേവന അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനാ യി രാഷ്ട്രപതി നാമനിർദേശം ചെയ്ത വ്യക്തി ?

ജസ്റ്റിസ് സൂര്യകാന്ത്

തണ്ടർബോൾട്ട് -15 എന്നും അറിയപ്പെടുന്ന PL-15, എന്ന ദീർഘദൂര എയർ-ടു-എയർ മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം?

ചൈന

രാജ്യത്തെ സൈനികനീക്കങ്ങളും അതിർത്തിയിലെ സേനാ ഓപ്പറേഷനും ആസൂത്രണം ചെയ്യുന്ന രാജ്യത്തിന്റെ DGMO പദവി വഹിക്കുന്നത് ?

ലഫ്. ജനറൽ രാജീവ് ഘയ്

MAY - 14

ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ മൂന്നു ലഷ്കർ-ഇ-തൊയ്‌ബ ഭീകരരെ സുരക്ഷാസേന വധിച്ച ഓപ്പറേഷൻ ?

ഓപ്പറേഷൻ കെല്ലെർ

ഗൂഗിളിന്റെ AI കേന്ദ്രീകൃത ബ്രാൻഡിങ്ങിന് പ്രതിഫലിപ്പിക്കുന്ന പുതിയ G ലോഗോ പരിഷ്കരിച്ചത് ?

2025 മെയിൽ

കാശ്മീർ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യയുടെ ഉപഗ്രഹം ?

റിസാറ്റ് 1B

ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (HIMARS) വികസിപ്പിച്ച രാജ്യം?

യുണൈറ്റഡ് സ്റ്റേറ്റ്സ്

സമുദ്രത്തെയും കാലാവസ്ഥാരീതികളെയും കുറിച്ച് പഠിക്കുന്നതിനായി ‘ LICOMK++ ‘ എന്ന ഉയർന്ന റെസല്യൂഷനുള്ള സമുദ്ര സിമുലേഷൻ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യം?

ചൈന

സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച കുട്ടികളെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പുനഃസ്ഥാപിക്കുന്നതിനായി ഏത് നഗരത്തിലാണ് 'നയി ദിശ' സംരംഭം ആരംഭിച്ചത്?

ന്യൂഡൽഹി

2024 YR4 എന്ന ഛിന്നഗ്രഹം കണ്ടെത്താൻ ഉപയോഗിച്ച ദൂരദർശിനി?

അറ്റ്ലാസ് ടെലിസ്കോപ്പ്

ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് ( വിധവകൾ ,ഭിന്നശേഷിക്കാർ,ഗുരുതര രോഗബാധിതർ, ദുരന്തബാധിതർ) ഉപജീവനമാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച പദ്ധതി ?

പ്രത്യാശ

MAY - 15

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതി?

ലക്ഷ്യ

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ അംഗമായ ഇന്ത്യൻ വംശജർ ?

അനിത ആനന്ദ്

ഇന്റർനെറ്റ് ,ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീംകോടതി വിധിച്ചത് ?

ആർട്ടിക്കിൾ 21

ട്രാൻസ്ജെൻഡറുകൾക്ക് കൈത്താങ്ങാവാൻ സാമൂഹിക,നീതി വകുപ്പ് ആരംഭിച്ച പദ്ധതി ?

തണലിടം

ടെറിട്ടോറിയൽ ആർമി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ച കായികതാരങ്ങൾ ?

അഭിനവ് ബിന്ദ്ര,കപിൽദേവ് ,മഹേന്ദ്ര സിങ് ധോണി ,നീരജ് ചോപ്ര

കേരള പോലീസ് അക്കാദമി ഡയറക്ടറായി നിയമിതനായത് ?

ബൽറാം കുമാർ ഉപാധ്യായ

യു.കെ. ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ?

മൈ മെൽബൺ

2025 മെയിൽ പുതിയ upsc ചെയർമാനായി നിയമിതനായത് ?

അജയ് കുമാർ

MAY - 16

National Dengue Day ?

മെയ് 16

ഇന്ത്യയുടെ 86ാമത് ഗ്രാൻഡ്മാസ്റ്റർ?

ശ്രീഹരി

അംബികാസുതൻ മാങ്ങാടിനെ മലയാറ്റൂർ ഫൗണ്ടേഷൻ അവാർഡിന് അർഹമാക്കിയ നോവൽ?

അല്ലോഹലൻ

രാജ്യത്തെ ആദ്യ ഹരിത മറൈൻ ആംബുലൻസ് കം ഡിസ്പെൻസറി "ഹോപ് ഓൺ" നീറ്റിലിറങ്ങുന്നത് ?

കൊച്ചി

ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി നടന്ന ആക്രമണങ്ങളുടെ യഥാർത്ഥ വിവരങ്ങൾ ഉപഗ്രഹചിത്രതെളിവുകളോടെ ലോകത്തിന് മുന്നിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച മലയാളി സ്റ്റാർട്ടപ്പ് കമ്പനി ?

കവ സ്പേസ്

കായിക്കര കുമാരനാശാൻ സ്‌മാരകം നൽകുന്ന കെ. സുധാകരൻ ആശാൻ യുവകവി പുരസ്‌കാരം നേടിയത് ?

പി.എസ് ഉണ്ണികൃഷ്ണ‌ൻ

ഗോൾഡൻ ഡ്രാഗൺ മിലിട്ടറി എക്സർസൈസ് ചൈനയും ഏത് രാജ്യവും തമ്മിലുള്ള ഒരു ഉഭയകക്ഷി അഭ്യാസമാണ്?

കംബോഡിയ

2025 മെയിൽ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

151

MAY - 17

ഒ.വി.വിജയൻ സ്മ‌ാരക ചെറുകഥാ പുരസ്‌കാരം ലഭിച്ചത് ?

സന്തോഷ് ഏച്ചിക്കാനം

2025 ലെ 7-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ ?

മഹാരാഷ്ട്ര

സാംസ്കാരിക വകുപ്പിന് കീഴിൽ ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള വേദി?

കൊട്ടാരക്കര

ദോഹ ഡയമണ്ട് ലീഗിൽ ജാവലിനിൽ നീരജ്ചോപ്ര എറിഞ്ഞ ദൂരം?

90.23 (ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരൻ 90 മീറ്റർ മറികടക്കുന്നത്)

കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റിവ് കെയർ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാലിയേറ്റിവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കിഴിലാക്കി കേരള സർക്കാർ സ്ഥാപിക്കുന്ന പ്രത്യേക ഗ്രിഡ് ?

കേരള കെയർ

ഇന്ത്യൻ നാവികസേനയുടെ തന്ത്രപ്രധാന സമുദ്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ലക്ഷ്യമിടുന്ന മാരിടൈം തീയറ്റർ കമാന്റിന് പരിഗണനയിലിരിക്കുന്ന കേരളത്തിലെ പ്രദേശം ?

തിരുവനന്തപുരം

വിദ്യാർത്ഥികളിലും യുവാക്കളിലും സംരംഭകത്വ സ്വഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ Entrepreneurship Development Club (ED) ആരംഭിച്ചത് ?

സംരംഭകത്വ വികസന ക്ലബ്ബ്

ലീഗൽ സർവീസസ് അതോരിറ്റി ചെയർമാനായി നിയമിതനായത് ?

ജസ്റ്റിസ് സൂര്യകാന്ത്

MAY - 18

അന്താരാഷ്ട്ര മ്യൂസിയം ദിനം ?

മെയ് 18

സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനം വകുപ്പ് ആരംഭിച്ചപദ്ധതി ?

ഗോത്രഭേരി

2025 ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത് ?

സുഭാഷ് ചന്ദ്രൻ

പ്രോജക്ട് ലയൺ പ്രകാരം ഏഷ്യൻ സിംഹങ്ങളുടെ രണ്ടാമത്തെ ആവാസ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വന്യജീവി സങ്കേതം?

ബർദ വന്യജീവി സങ്കേതം

ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത് ?

ജാസ്മിൻ പൗലിനി

ശ്രീനാരായണഗുരു - അപൂർവതകളുടെ ഋഷി എന്ന കൃതി എഴുതിയത് ?

എം. ചന്ദ്രബാബു

റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി

കേരള ഹൈക്കോടതി

ഇന്ത്യൻ സൈന്യം ടീസ്റ്റ പ്രഹാർ അഭ്യാസം നടത്തിയ സംസ്ഥാനം ?

പശ്ചിമബംഗാൾ

MAY - 19

വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ ?

നാനോ

മികച്ച പാർലമെന്റെറിയാനുള്ള സൻ സദ് രത്‌നാ പുരസ്കാരത്തിനു അർഹനായത് ?

എൻ.കെ. പ്രേമചന്ദ്രൻ

ലിംഗ സംവേദനക്ഷമതയും വിദ്യാർത്ഥി സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി 'കാമ്പസ് കോളിംഗ്' പരിപാടി ആരംഭിച്ച സംഘടന?

ദേശീയ വനിതാ കമ്മീഷൻ

2025 ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

കാർലോസ് അൽക്കാരസ്

2025 സാഫ് അണ്ടർ 19 ഫുട്ബോൾ ജേതാക്കൾ ?

ഇന്ത്യ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റായി ചുമതലയേറ്റത്?

ടി. കെ. മീരാഭായി

2025 ലെ ശ്രീ വേലുത്തമ്പി പുരസ്കാരം നേടിയത് ?

ശ്രീകുമാരൻ തമ്പി

സൗജന്യ ഫാറ്റിലിവർ ക്ലിനിക്കുകൾ നിലവിൽ വരുന്നത് ?

മലപ്പുറം ,എറണാകുളം ,തിരുവനന്തപുരം

MAY - 20

2025 മെയിൽ അന്തരിച്ച ഹോയ്‌ലി-നാർലിക്കർ ഗുരുത്വാകർഷണ സിദ്ധാന്തത്തിലൂടെ അന്താരാഷ്ട്ര ഖ്യാതി നേടിയ പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ -

ഡോ. ജയന്ത് വിഷ്ണു നാർലിക്കർ

2025 മെയിൽ അന്തരിച്ച രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോർജ കമ്മീഷൻ മുൻ ചെയർമാനും ആണവ റിയാക്ടറുകളുടെ ശില്പി എന്നറിയപ്പെടുന്നതുമായ വ്യക്തി -

ഡോ. എം.ആർ. ശ്രീനിവാസൻ

ലിബ്ടെക് ഇന്ത്യ നടത്തിയ പഠനത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത തൊഴിൽ ദിനങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം -

ഒഡിഷ (34.8%)

ജുഡീഷ്യൽ സർവീസിൽ നിയമനം നൽകാൻ കുറഞ്ഞത് എത്ര വർഷത്തെ അഭിഭാഷകവൃത്തി നിർബന്ധമാണെന്നാണ് സുപ്രീം കോടതി ഹൈക്കോടതികൾക്കും സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകിയത് -

3 വർഷം

സംസ്ഥാനത്തെ ഏത് സ്ഥാപനം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ അടുത്തിടെ ഉത്തരവിട്ടത് -

സംസ്ഥാനത്തെ ബാർ അസോസിയേഷനുകൾ

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ അതിർത്തി പുനർനിർണയിച്ച് നടത്തിയ വിഭജനത്തിൽ എത്ര വാർഡുകളാണ് പുതുതായി കൂടിയത് -

1375 (ആകെ – 17337)

2025 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലഭിച്ച കന്നട എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ വ്യക്തി -

ബാനു മുഷ്താഖ്‌ (ഹാർട്ട് ലാംപ് എന്ന ചെറുകഥാ  സമാഹാരത്തിനാണ് ലഭിച്ചത്)

ബുക്കർ ഇന്റർനാഷണൽ പ്രൈസ് ലഭിച്ച ബാനു മുഷ്താഖിന്റെ ഹാർട്ട് ലാംപ് എന്ന കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് -

ദീപ ബസ്തി

ഇനി പിന്നിലാക്കാൻ സമയം ഇല്ല – ഇപ്പോൾ ചേരൂ!

സെലക്ഷൻ ഉറപ്പുള്ള കോച്ചിംഗ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്, പരീക്ഷയിൽ വിജയിക്കാൻ വേണ്ടത് എല്ലാം ഇവിടെ ലഭിക്കും.

Join Now

MAY - 21

ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പദ്ധതി ?

ബന്ധു ക്ലിനിക് പദ്ധതി

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ ആയി ചുമതലയേറ്റത് ?

കെ. സോമൻ

എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരത്തിൽ എത്തിയ മലയാളി വനിത ?

സഫ്രീന ലത്തീഫ്

'ഇന്ദിര സൗരഗിരി ജല വികാസം' പദ്ധതി ആരംഭിച്ച സംസ്ഥാനം?

തെലങ്കാന

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആളില്ലാ വിമാനമായ ഇന്ത്യയുടെ ഹൈ-ആൾട്ടിറ്റ്യൂഡ് പ്ലാറ്റ്‌ഫോം (HAP) പ്രോട്ടോടൈപ്പ് വികസിപ്പിച്ച സംഘടന?

നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (NAL)

2025 മെയ് മാസത്തിൽ കേന്ദ്ര കൃഷി മന്ത്രാലയം ആരംഭിച്ച രാജ്യവ്യാപക കാർഷിക പ്രചാരണം?

വിക്ഷിത് കൃഷി സങ്കൽപ് അഭിയാൻ

ഇന്ത്യൻ സൈന്യം ടീസ്റ്റ പ്രഹാർ അഭ്യാസം നടത്തിയ സംസ്ഥാനം ?

പശ്ചിമബംഗാൾ

ഇന്ത്യയ്ക്കായി സ്ട്രാറ്റോസ്ഫിയറിക് എയർഷിപ്പ് സാങ്കേതികവിദ്യ വികസിപ്പിച്ച സ്ഥാപനം ?

ഏരിയൽ ഡെലിവറി റിസർച്ച് & ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ,ആഗ്ര

MAY - 22

2025 ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ?

റോട്ടർഡാം, നെതർലാൻഡ്‌സ്

ഭാരത് ബയോടെക് വികസിപ്പിച്ച കോളറയ്ക്കുള്ള ഓറൽ വാക്സിൻ ?

ഹിൽകോൾ

കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ ചെയർപേഴ്സണായി നിയമിതയായത് ?

ടി.കെ. മിനിമോൾ

2025 ലെ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ച കനഡ എഴുത്തുകാരി?

ബാനു മുസ്താഖ്

ഭൂഖണ്ഡാന്തര ‘RS-24 യാർസ്’ എന്ന ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം ?

റഷ്യ

ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം 2025 നേടിയത് ?

കാർലോസ് ആൽക്കാരസ്

ത്രിമാന വീഡിയോ കോളുകൾ സാധ്യമാക്കുന്നതിനായി 'HP'യുമായി ചേർന്ന് ഗൂഗിൾ അവതരിപ്പിക്കുന്ന പുതിയ പ്ലാറ്റ്ഫോം ?

ഗൂഗിൾ ബീം

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി മാറിയ സംസ്ഥാനം ?

മിസോറാം

MAY - 23

പൗരാണിക കാലത്ത് സമുദ്ര വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന കപ്പലിന്റെ മാതൃകയിൽ നാവികസേന നിർമ്മിച്ച കപ്പൽ -

ഐ എൻ എസ് വി കൗണ്ടിന്യ

എവറസ്റ്റ് കീഴടക്കുന്ന ഇന്ത്യയിലെ കാഴ്ച പരിമിതിയുള്ള ആദ്യത്തെ സ്ത്രീയും ലോകത്തിലെ അഞ്ചാമത്തെ വ്യക്തിയുമായി മാറി ചരിത്രം സൃഷ്ടിച്ചത് -

ചോൻസിങ് ആങ്‌മോ

34-ാമത് പത്മരാജൻ പുരസ്കാരത്തിൽ മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം നേടിയ എസ് ഹരീഷിന്റെ നോവൽ -

പട്ടുനൂൽപ്പുഴു

മലയാള സിനിമാ നടൻ ബഹദൂറിന്റെ പേരിൽ പുറത്തിറക്കിയ പുതിയ ലിപി -

ബഹദൂർ അക്ഷരങ്ങൾ (Bahadur Font)

2025 മെയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളിൽ കേരളത്തിൽനിന്ന് ഉൾപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ -

ചിറയിൻകീഴ്,  വടകര

ഭാരത് ബയോടെക് വികസിപ്പിച്ച ഓറൽ വാക്സിൻ -

ഹിൽകോൾ

‘താല്പര്യങ്ങളുടെ വകഭേദം’ എന്നറിയപ്പെടുന്ന കോവിഡ് വകഭേദം -

ജെഎൻ 1

2025 യൂറോപ്പാ ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് -

ടോട്ടൻഹാം (മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു)

MAY - 24

‘നിയാലിയ ടിയാൻഗോൻജെൻസിസ്’ എന്ന പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തിയ രാജ്യം ?

ചൈന

‘ഇന്ദിര സൗര ഗിരി ജല വികാസം' പദ്ധതി ആരംഭിച്ച സംസ്ഥാനം?

തെലങ്കാന

ലൈവ് ക്യാമറ ഓപ്ഷൻ തുറന്നാൽ ചുറ്റുമുള്ളത് എന്തൊക്കെയെന്ന് കണ്ടു മനസ്സിലാക്കി ചോദ്യങ്ങൾക്ക് തൽസമയം മറുപടി നൽകുന്ന ഗൂഗിളിന്റെ പുതിയ ഫീച്ചർ ?

ജെമിനി ലൈവ്

2025 പത്മരാജൻ പുരസ്കാരത്തിൽ മികച്ച തിരകഥാകൃത്തിനുള്ള അവാർഡിനർഹനായ പി.എസ്. റഫീക്കിന്റെ ചെറുകഥ?

ഇടമലയിലെ യാക്കൂബ്

‘അഖേദ’ എന്ന നോവൽ രചിച്ചത് ?

എസ്.പ്രിയദർശൻ

ഐ.എസ്.എസ്.എഫ് ജൂനിയർ വേൾഡ് കപ്പ് - 2025 10 മീറ്റർ എയർ പിസ്റ്റലിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ?

കനക ബുദ്വാർ

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യവ്യാപകമായി ആരംഭിച്ച കാമ്പയിൻ ?

ഒരു രാഷ്ട്രം: ഒരു ദൗത്യം ,പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക

ഇന്ത്യയിലെ എം.എസ്.എം.ഇകൾക്ക് ഇക്വിറ്റി പിന്തുണ നൽകുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതി ?

എസ്.ആർ.ഐ. ഫണ്ട് സ്കീം

MAY - 25

ഓട്ടിസം ഡൗൺ സിൻഡ്രോം ബാധിതർ വീട്ടിൽ നിന്ന് ഇറങ്ങി വഴി തെറ്റിയാൽ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഇലക്ട്രിക് ഉപകരണം ?

കവച്

സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണത്തിലേക്ക് ഒരുങ്ങുന്ന കേരളത്തിലെ വിമാനത്താവളം ?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

ശാസ്ത്രസാങ്കേതിക ആരോഗ്യ മേഖലകളിൽ നിന്നും വിരമിച്ചവരുടെ ജ്ഞാനവും അനുഭവസമ്പത്തും വിദഗ്തോപദേശത്തിനായി ഉപയോഗപ്പെടുത്തുവാൻ ഉപയോഗിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ പദ്ധതി?

വിസ്ഡം ബാങ്ക്

ഛത്തീസ്ഗഡ് തെലുങ്കാന അതിർത്തിയിലെ മലമ്പ്രദേശത്ത് സി.ആർ.പി.എഫ്. പോലീസ് മേധാവികൾ നടത്തിയ മാവോയിസ്റ്റുകൾക്കെതിരെയുള്ള ഓപ്പറേഷൻ ?

ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്

കൃഷിഭൂമിയിൽ സോളാർപാനലുകൾ സ്ഥാപിച്ച വൈദ്യുതി ഉല്പാദിപ്പിക്കുന്ന അഗ്രി വോൾട്ടേജ് പ്രോജക്ട് അഥവാ സോളാർ ഫാർമിംഗ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

ഉത്തർപ്രദേശ്

ഹൈബ്രിഡ് നെൽവിത്തുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

പഞ്ചാബ്

നീതി ആയോഗ് പ്രസിദ്ധീകരിച്ച 2025-ലെ fiscal health index - ൽ ഒന്നാമത് എത്തിയ കഴിഞ്ഞില്ല സംസ്ഥാനം ?

ഒഡീഷ

2025 മെയിലെ കണക്ക് പ്രകാരം ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായി മാറിയ രാജ്യം ?

ഇന്ത്യ

PSC പഠനം ആരംഭിക്കൂ

മികച്ച മാർക്ക് നേടാൻ വേണ്ട എല്ലാ കറന്റ് അഫയേഴ്സ് മലയാളത്തിൽ  ഇനി പരീക്ഷയ്ക്ക് തയ്യാറാവാം വിശ്വാസത്തോടെ!

Join Now

MAY - 26

2025 ലെ Coupe de France (ഫ്രഞ്ച് കപ്പ്) ജേതാക്കൾ ?

പി.എസ്.ജി

കോഴിക്കോട് ജില്ലയിലെ ഔദ്യോഗികമായി പ്രഖ്യാപിച്ച സ്പീഷിസുകൾ
  • പുഷ്പം – അതിരാണി 
  • ജലജീവി – നീർനായ 
  • മൽസ്യം – പാതാളപ്പൂന്താരകൻ 
  • പക്ഷി – മേനിപ്പൊന്മാൻ 
  • മൃഗം – ഈനാംപേച്ചി
  • ശലഭം – മലബാർ റോസ് 
  • വൃക്ഷം -ഈയകം 
  •  
ഇന്ത്യയുടെ സർവം AI പുറത്തിറക്കിയ പുതിയ ഫ്ലാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡൽ ?

സർവം എം

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?

ശുഭ്മാൻ ഗിൽ

51 ഭാഷകളിൽ സംസാരിക്കുന്ന AI അധിഷ്ഠിത അധ്യാപികയെ നിർമിച്ച കേരളത്തിലെ വിദ്യാലയം?

കോട്ടൂർ AKMHSS ,മലപ്പുറം

2025ലെ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത് ?

ആശാ മേനോൻ

2025 മെയ് മാസത്തിൽ ലോകത്തിലെ ആദ്യത്തെ മൃഗാരോഗ്യ റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?

World Organisation for Animal Health

2025 മെയിലെ കണക്ക് പ്രകാരം ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായി മാറിയ രാജ്യം ?

ഇന്ത്യ

MAY - 27

26-ാമത് ഏഷ്യൻ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

ഗുമി (ദക്ഷിണകൊറിയ)

കർണാടകയ്ക്കും ഗുജറാത്തിനും ശേഷം ബഹിരാകാശ വ്യവസായ നയം അംഗീകരിച്ച മൂന്നാമത്തെ സംസ്ഥാനം ?

തമിഴ്നാട്

അതിഥിത്തൊഴിലാളികളുടെ മക്കളെ അങ്കണവാടികളിലും സ്‌കൂളിലുമെത്തിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?

ആയിയേ ഏകസാഥ് സീഖേ (വരൂ ഒരുമിച്ച് പഠിക്കാം)

ആകാശ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം വികസിപ്പിച്ചെടുത്ത സ്ഥാപനമേത്?

DRDO

വനിതകളെ മാത്രമായി ബഹിരാകാശത്ത് എത്തിച്ച് വിജയകരമായി മടങ്ങിയെത്തിയ പേടകം ?

ന്യൂ ഷെപ്പേർഡ്

ഭാരത് ഫോർകാസ്റ്റ് സിസ്റ്റം വികസിപ്പിച്ചെടുത്തത് ?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ.ഐ.ടി.എം.), പൂനെ

കേരളത്തിൽ വിദ്യാർത്ഥികൾക്കായുള്ള ഇൻഫോ ടെയിൻമെന്റ് പാർക്ക് നിലവിൽ വരുന്നത് ? തിരുവനന്തപുരംകേരളത്തിൽ വിദ്യാർത്ഥികൾക്കായുള്ള ഇൻഫോ ടെയിൻമെന്റ് പാർക്ക് നിലവിൽ വരുന്നത് ?

തിരുവനന്തപുരം

2025 ലെ 46-ാമത് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

മലേഷ്യ

MAY - 28

31-ാം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോർഡ് തിരുത്തിയത് ?

കാമിറിത ഷേർപ

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രയാകുന്ന ആദ്യത്തെ ഭാരതീയൻ ?

ശുഭാംശു ശുക്ല

ലോകത്ത് തദ്ദേശീയമായി നിർമിച്ച ആദ്യ അൾട്രാ ഹൈ-റെസലൂഷൻ കാലാവസ്ഥാ മോഡൽ ?

ഭാരത് ഫോർകാസ്റ്റിങ് സിസ്റ്റം

പ്രഥമ എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ ലീഡർഷിപ്പ് പുരസ്കാരം നേടിയത് ?

പാണ്ഡുരംഗ ഹെഗ്ഡേ

സൈബർ ആക്രമണങ്ങൾ തടയുന്നതിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപകല്പന ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റം?

മായ OS

പൊതുസുരക്ഷ, ലിംഗസമത്വം, വൈവിധ്യങ്ങളെ അംഗീകരിക്കൽ തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം ?

കേരളം

കാർഷിക മേഖലയുടെ വികസനത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ?

വികസിത് കൃഷി സങ്കല്പ് അഭിയാൻ

നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS) ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ് ?

നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം

MAY - 29

‘ INS തരിണി’ എന്ന പായ്ക്കപ്പലിൽ സാഗരപരിക്രമണം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികർ ?

നാവിക സേനാ ലെഫ്റ്റനന്റ് കമാൻഡർമാരായ എ. രൂപ, കെ. ദിൽന

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന ഗതാഗത ബോധവൽക്കരണ ക്ലാസ് ?

ഗ്രീൻ സിഗ്നൽ

2025 മെയിൽ അന്തരിച്ച 2004 മുതൽ എല്ലാ വർഷവും പക്ഷികളെ തേടി ബേഡ്റേസ് നടത്തുന്ന പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പക്ഷികളെ കുറിച്ചുള്ള ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമായ വ്യക്തി ?

സുൻജോയ് മോൻഗ

2025 മെയിൽ നുവാൽസ് വൈസ് ചാൻസലറായി നിയമിതനായത് ?

ജി. ബി. റെഡ്ഡി

2025 മെയിൽ അന്തരിച്ച ആഫ്രിക്കൻ നോവലിസ്റ്റും നാടകകൃത്തും ആഫ്രിക്കൻ സാഹിത്യത്തിലെ അതികായൻ എന്നറിയപ്പെടുന്നതുമായ വ്യക്തി ?

ഗൂഗി വാ തിയോംഗോ

യുവേഫയുടെ എല്ലാ ക്ലബ്ബ് കിരീടങ്ങളും നേടുന്ന ആദ്യ ടീമായി മാറിയത് ?

ചെൽസി

2025 മെയിൽ ഫ്രഞ്ച് ഓപ്പണിൽ നിന്ന് വിരമിച്ച വെറ്ററൻ താരം ?

റിച്ച ഗാസ്‌കെ

2025 ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതാ ലോങ്ങ്‌ ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി താരം ?

ആൻസി സോജൻ

MAY - 30

കർണാടകയുടെ വനം-വന്യജീവി അംബാസഡറായി നിയമിതനാകുന്നത് ?

അനിൽ കുംബ്ലേ

ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ അംഗീകാരമുള്ളതും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ 20 MW/40 MWh സ്റ്റാൻഡ്-എലോൺ യൂട്ടിലിറ്റി-സ്കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലവിൽ വന്നത് ?

ഡൽഹി

2024 -25 ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഒന്നാമതെത്തിയത് ?

കേരളം

2025 യുവേഫ കോൺഫറൻസ് ലീഗ് ജേതാക്കൾ?

ചെൽസി

ഇന്ത്യയിലെ ഏത് ജില്ലയാണ് സൗരോർജ്ജം ഉപയോഗിച്ച് മുഴുവൻ വൈദ്യുതി ആവശ്യവും നിറവേറ്റുന്നത്?

ദിയു

600 ദശലക്ഷം വർഷം പഴക്കമുള്ള സ്ട്രോമാറ്റോലൈറ്റുകൾ അടുത്തിടെ കണ്ടെത്തിയത് ?

ചമ്പഘട്ട്, ഹിമാചൽ പ്രദേശ്

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽസ്റ്റഡീസ് വൈസ് ചാൻസിലറായി നിയമിതനായത് ?

ഡോ ജി.ബി. റെഡ്ഡി

ISSF വേൾഡ് ജൂനിയർ ലോകകപ്പ് മെഡൽ നിലയിൽ ഒന്നാമതെത്തിയത് ?

ഇന്ത്യ

MAY - 31

സി.എ.പി.എഫുകളിലെയും അസം റൈഫിൾസിലെയും വിരമിക്കുന്ന ഉദ്യോഗസ്ഥർക്കായി ഓണററി റാങ്ക് പ്രമോഷൻ പദ്ധതി ആരംഭിച്ച മന്ത്രാലയം ?

ആഭ്യന്തര മന്ത്രാലയം

ലോക പുകയില വിരുദ്ധ ദിനം ?

മെയ് 31

ഇന്ത്യയിലെ കാർഷിക പരിവർത്തനം ത്വരിതപ്പെടുത്തി കർഷകരെ ശാക്തീകരിക്കുന്നതിനായി ആരംഭിച്ച കാമ്പയിൻ ?

വീക്ഷിത് കൃഷി സങ്കൽപ് അഭിയാൻ

2025 മെയിൽ അന്തരിച്ച ഇന്ത്യയുടെ 'ടൈഗർ മാൻ' എന്നറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ?

വാൽമീക് ഥാപ്പർ

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ (SSG) 2025 ആരംഭിച്ച മന്ത്രാലയം?

ജൽശക്തി മന്ത്രാലയം

ഫിഷറീസ് സർവകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായത് ?

പ്രൊ എ. ബിജു കുമാർ

2025 മാർച്ചോടുകൂടി ആയിരം കോടി മൂല്യത്തിലെത്തിയ റിസർവ്ബാങ്ക് ഡിജിറ്റൽ കറൻസി ?

ഇ- റുപ്പി
ഡോ ജി.ബി. റെഡ്ഡി

ആന്റിബയോട്ടിക് പ്രതിരോധശേഷി യുള്ള ബാക്ട‌ീരിയകളെപ്പറ്റി പഠി ക്കാൻ നാസയുടെ നേതൃത്വത്തിൽ നടത്തുന്ന പരീക്ഷണം ?

GEARS (Genomic Enumeration of Antibiotic Resistance in Space)

Blog Page Contact