skip to content
Skip to content
Home » PSC CURRENT AFFAIRS 2025 : SEPTEMBER (MALAYALAM)

PSC CURRENT AFFAIRS 2025 : SEPTEMBER (MALAYALAM)

"PSC SEPTEMBER CURRENT AFFAIRS 2025: ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ September 1 മുതൽ 31 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

September - 01

ദേശീയ പോഷക വാരം ?

sep 01-07

സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയും സംയുക്തമായി മസ്തിഷ്‌ക ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി?

നിരാമയ

38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി ?

കൊച്ചി

വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്ന് ഗവേഷകർ പുതിയതായി കണ്ടെത്തിയ കിഴങ്ങുവർഗ്ഗം ?

ഡയോസ്‌കോറിയ ബാലകൃഷ്ണാനി

റഷ്യൻ തീരനഗരമായ കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമിത യുദ്ധക്കപ്പൽ ?

INS തമാൽ

സംസ്ഥാനത്തു പൂർണമായി തെരുവ് വിളക്കുകൾ സ്ഥാപിച്ച ഗ്രാമപഞ്ചായത് ?

പാറളം (തൃശൂർ)

വ്യക്തികളിൽ നിന്നും ആദായനികുതി ഈടാക്കാൻ തീരുമാനിച്ച ആദ്യ ഗൾഫ് രാജ്യം ?

ഒമാൻ

216 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കാർഡ് സ്വന്തമാക്കിയ കർണാടക സ്വദേശി ?

വിദുഷി ദീക്ഷ

Download Free Monthly Current Affairs 2025

PSC Monthly Current Affairs PDF Download 2025

September - 02

പുതുതായി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പദവിയിൽ ചുമതലയേറ്റത് ?

ടി.സി.എ. കല്യാണി 

2025 ലെ പദ്മപ്രഭ പുരസ്‌കാരം ലഭിച്ചത്

ആലങ്കോട് ലീലാകൃഷ്ണന്‍

ശ്രീനാരായണഗുരു രചിച്ച 104 ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം ?

ദൈവദശകം

2026ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദി ?

ന്യൂഡൽഹി

ലോക നാളികേര ദിനമായി ആഘോഷിക്കുന്നത് ?

സെപ്റ്റംബർ 2

യുഎഇ യിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റത്

ഡോ. ദീപക് മിത്തൽ

2025 ലെ രമൺ മാഗ്‌സസെ പുരസ്‌കാരം ലഭിച്ച പിന്നാക്ക ഗ്രാമങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ സന്നദ്ധ സംഘടന

എജുക്കേറ്റ് ഗേൾസ് ഗ്ലോ ബലി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് റിപ്പോർട്ടിൽ മുന്നിലെത്തിയ സംസ്ഥാനം

കേരളം

September - 03

ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ (ABC) ചെയർമാനായി നിയമിതനായത് -

കരുണേഷ് ബജാജ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ ആദ്യ 32 ബിറ്റ് മൈക്രോ പ്രോസസർ

വിക്രം – 32

2025 സെപ്റ്റംബറിൽ അന്തരിച്ച എഴുത്തുകാരനും കവിയുമായ വ്യക്തി?

യു. ജയചന്ദ്രൻ

രാജ്യത്തെ ആദ്യ വയോജന കമ്മീഷൻ ചെയർപേഴ്സൺ

കെ. സോമപ്രസാദ്

മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം ആദ്യമായി വിജയകരമായി വെച്ചുപിടിപ്പിച്ച രാജ്യം

ചൈന

ഇന്ത്യ - തായ്‌ലൻഡ് സൈനികാഭ്യാസമായ മൈത്രി 14 ന്റെ വേദി

മേഘാലയ

62 വർഷം ഇന്ത്യൻ വ്യോമസേനയെ സേവിച്ചശേഷം പ്രവർത്തനം നിർത്തുന്ന യുദ്ധവിമാനം

മിഗ് 21

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി നിർമിച്ചത്

പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി

September - 04

സ്വാതന്ത്ര്യ ഇന്ത്യയിൽ കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായി തുടർന്ന വ്യക്തിയെന്ന നേട്ടം കൈവരിച്ചത് ?

അമിത്ഷാ

ഫേയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം,വാട്സാപ്പ് എന്നിവയുൾപ്പെടെ 26 സാമൂഹിക മാധ്യമങ്ങൾ നിരോധിച്ച നേപ്പാൾ സർക്കാരിനെതിരെ നടന്ന യുവാക്കളുടെ പ്രതിഷേധം ?

ജെൻ സീ വിപ്ലവം

ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കുന്നതിനുള്ള പരീക്ഷണം ?

ഇന്റഗ്രേറ്റഡ് എയർഡ്രോപ് ടെസ്റ്റ് IADT 01

പുതിയ ആദായ നികുതി ബിൽ പ്രാബല്യത്തിൽ വരുന്നത് ?

2026 ഏപ്രിൽ 01

ആർച്ചറി ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണവും മിക്സഡ് ടീമിനത്തിൽ വെള്ളിയും നേടിയ രാജ്യം ?

ഇന്ത്യ

ലിപുലേഖ് ചുരംവഴി വ്യാപാരം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യയും ചൈനയും പിന്മാറണമെന്ന് ആവശ്യപ്പെട്ട ഭരണകൂടം ?

നേപ്പാൾ

ആദ്യ പി.സി.പി. സാങ്കേതികവിദ്യ കൈമാറ്റത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം ?

യു.എസ്

രാജ്യത്ത് ആദ്യമായി സ്വന്തം വിദ്യാഭ്യാസനയം നടപ്പാക്കുന്ന സംസ്ഥാനം ?

തമിഴ്നാട്

Blog Page Contact

September - 05

UAE യിലെ ഇന്ത്യൻ സ്ഥാനാതിപതിയായി നിയമിതനായത്?

ഡോ ദീപക് മിത്തൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ താരം?

സി.പി. റിസ്വാൻ

സീഷെൽസിന്റെ പുതിയ ഇന്ത്യൻ ഹൈ കമ്മീഷണറായി നിയമിതനായ മലയാളി?

രോഹിത് രതീഷ്

2025 സെപ്റ്റംബറിൽ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധയും ചിന്മയ വിദ്യാപീഠത്തിന്റെ സ്ഥാപക ഡയറക്ടറുമായ വ്യക്തി ?

കാമാക്ഷി ബാലകൃഷ്ണൻ

2025ൽ നടന്ന ഏഷ്യാകപ്പ് പുരുഷ ഹോക്കി ടൂർണമെന്റിൽ ചാമ്പ്യന്മാരായത് ?

ഇന്ത്യ

ലോക ചരിത്രത്തിൽ ആദ്യമായി ലക്ഷം കോടി ഡോളർ ആസ്തി കൈവരിക്കാൻ ഒരുങ്ങുന്ന വ്യക്തി ?

ഇലോൺ മസ്‌ക്

രണ്ടാമത് കേരളാ ക്രിക്കറ്റ് ലീഗിൽ കിരീടം നേടിയത് ?

കൊച്ചി ബ്ലൂ ടൈഗേഴ്സ്

ലോക യൂത്ത് സ്ക്രാബിൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

മാധവ് കാമത്ത്

September - 06

മണ്ണിടിച്ചിൽ മൂലം അടുത്തിടെ വാർത്തകളിൽ ഇടം നേടിയ റാറ്റിൽ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്/കേന്ദ്രഭരണ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?

ജമ്മു കാശ്മീർ

18-ാമത് ഇന്റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡ് (IESO-2025) നടന്നത്?

ചൈന

2025 ലെ ദേശീയ ആയുഷ് മിഷൻ (NAM) ഉച്ചകോടിയുടെ വേദി?

ന്യൂഡൽഹി

സാമ്പിൾ രജിസ്ട്രേഷൻ സർവേ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2023 അനുസരിച്ച്, ഇന്ത്യയുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് (TFR)?

1.9

ഇന്ത്യയിലെ ഏറ്റവും വലിയ ലിഥിയം അയൺ ബാറ്ററി നിർമ്മാണ പ്ലാന്റ് നിർമിക്കുന്നത് ?

ഹരിയാന

ഏത് മുൻനിര പദ്ധതി പ്രകാരമാണ് ഭവന-നഗരകാര്യ മന്ത്രാലയം "അങ്കികാർ 2025 കാമ്പയിൻ " ആരംഭിച്ചത്?

പ്രധാനമന്ത്രി ആവാസ് യോജന – അർബൻ 2.0

സമീപകാല റിപ്പോർട്ട് അനുസരിച്ച്, യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡ് വിതരണത്തിന്റെ 50% കവറേജ് കടന്ന സംസ്ഥാനങ്ങൾ ?

തമിഴ്നാട്, മേഘാലയ, ഒഡീഷ, കർണാടക

INS Kadmatt ഏത് രാജ്യത്തിന്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ് അടുത്തിടെ പങ്കെടുത്തത് ?

Papua New Guinea

September - 07

കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ വനിത?

എളവേണിൽ വാളറിവൻ

ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാലാമത്തെ സൈനിക വ്യോമ താവളത്തിന് ഒരുങ്ങുന്ന മുദ്‌ അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത് ?

ലഡാക്ക്

നടപടിക്രമങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ വധശിക്ഷ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി വിധിച്ചത് ഏത് കേസിന്റെ പശ്ചാത്തലത്തിലാണ് ?

വസന്ത് സമ്പത്ത് ദപാരെ Vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര

താജിക്കിസ്ഥാനിൽ നടന്ന സെൻട്രൽ ഏഷ്യ ഫുട്ബോൾ അസോസിയേഷൻ നേഷൻസ് കപ്പിൽ ഇന്ത്യയുടെ സ്ഥാനം ?

3

ഏഷ്യ വൻകരയിലെ ക്രിക്കറ്റ് രാജാവിനെ കണ്ടെത്താനുള്ള ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറ് തുടക്കമാകുന്നത് ?

UAE

2025 സെപ്റ്റംബറിൽ വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും "ദി ടെലിഗ്രാഫ്" എഡിറ്ററുമായ വ്യക്തി ?

സംഘർഷൻ താക്കൂർ

വാൻ കൂവർ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫോക്കസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് നായകനാകുന്ന ചിത്രം ?

ഭൂതലം

500 ഓളം ആന വേഷധാരികളുടെ അകമ്പടിയിൽ പതിനായിരങ്ങൾ അണിനിരന്ന ഘോഷയാത്ര "കരിയാട്ടം" നടന്നുവരുന്നത് ?

കോന്നി

September - 08

സുഡാനിലെ മാ പർവത പ്രദേശത്തെ ഉരുൾപൊട്ടൽ മൂലം പൂർണമായി ഒലിച്ചുപോയ ഗ്രാമം ?

തരാസിൻ

2025-ൽ 150-ാം ജന്മദിനം ആഘോഷിക്കുന്ന ടാർസൺ എന്ന അനശ്വര കഥാപാത്രത്തിന് ജന്മം നൽകിയ എഴുത്തുകാരൻ ?

Edgar Rice Burroughs

ദുബായിൽ കടുത്തവേനലിൽ ആരോഗ്യസംരക്ഷണം ആഗ്രഹിക്കുന്നവർക്കായി നടപ്പാക്കിയ ഒരു മാസം നീണ്ടുനിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഫിറ്റ്‌നസ് സംരംഭം?

Mallathon

25-ാമത് ഷാങ്ഹായ് സഹകരണ സംഘടന (Shanghai Cooperation Organization) രാജ്യത്തലവൻമാരുടെ കൗൺസിൽ യോഗം നടക്കുന്നത്?

തിയാൻജിൻ

കുറഞ്ഞത് അഞ്ചുവർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷവും, ഭൂമിക്ക് കുറഞ്ഞത് 40% canopy density കൈവരിച്ച ശേഷവും മാത്രമേ ഗ്രീൻ ക്രെഡിറ്റുകൾ അനുവദിക്കുകയുള്ള എന്ന് ഭേദഗതി വരുത്തി ഉത്തരവിറക്കിയത് ?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

2025 സെപ്റ്റംബറിൽ 6.0 തീവ്രതയിൽ ഭൂകമ്പം ഉണ്ടായ അഫ്ഗാനിസ്ഥാനിലെ പ്രദേശം ?

ജലാലാബാദ്

രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന 'മിസ് ടീൻ ഇൻ്റർനാഷണൽ’ സൗന്ദര്യ മത്സരത്തിൽ വിജയിയായത് ?

Lorena Ruiz

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട ‘Unified District Information system for education plus’ റിപ്പോർട്ടിൽ മുന്നിലെത്തിയ സംസ്ഥാനം ?

കേരളം

September - 09

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി നിയമിതനായത് ?

സി.പി.രാധാകൃഷ്ണൻ

യുണൈറ്റഡ് കിംഗ്ഡം-ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് ബ്രിഡ്ജ് (UKIIFB) ലണ്ടൻ നഗരത്തിന്റെയും ഏത് ഇന്ത്യൻ സ്ഥാപനത്തിന്റെയും സംയുക്ത സംരംഭമാണ്?

നീതി ആയോഗ്

ലോകത്തിലെ ഏറ്റവും അധിനിവേശ ജീവികളിൽ ഒന്നായ ഭീമൻ ആഫ്രിക്കൻ ഒച്ച് (ലിസാചാറ്റിന ഫുലിക്ക) ഏത് ഇന്ത്യൻ നഗരത്തെയാണ് ബാധിച്ചിരിക്കുന്നത്?

ചെന്നൈ

പൂർണ്ണ പ്രവർത്തന സാക്ഷരത കൈവരിക്കുന്ന അഞ്ചാമത്തെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം (UT) ആയി മാറിയ സംസ്ഥാനം ?

ഹിമാചൽ പ്രദേശ്

2025 ലെ യു.എസ്. ഓപ്പൺ പുരുഷ ഫൈനലിൽ കിരീടം നേടിയത് ?

കാർലോസ് അൽക്കാരസ്

കൊള്ളപ്പലിശക്കാരെ പൂട്ടാൻ സംസ്ഥാനതലത്തിൽ പോലീസ് നടത്തിയ പരിശോധന ?

ഓപ്പറേഷൻ ഷൈലോക്ക്

വായുനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകുന്ന സ്വച്ഛ് വായു സർവേക്ഷൺ പുരസ്കാരത്തിൽ ഒന്നാംറാങ്ക് നേടിയത് -?

ഇൻഡോർ, മധ്യപ്രദേശ്

2025 ലെ കമ്പൈൻഡ് കമാൻഡേഴ്‌സ് കോൺഫറൻസിന്റെ (സിസിസി) പ്രമേയം ?

പരിഷ്കാരങ്ങളുടെ ഒരു വർഷം – ഭാവിയിലേക്കുള്ള പരിവർത്തനം

September - 10

കേരളത്തിൽനിന്ന് ആദ്യമായി റെഡ് എലിഫന്റ് പുരസ്കാരം ലഭിച്ചത് ?

മുഹമ്മദ് ഫർഹാൻ

ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദക രാജ്യം ?

ഇന്ത്യ

NRE അക്കൗണ്ടുകൾ ആരംഭിക്കാൻ ‘ബോബ് ആസ്പെയർ’ സംവിധാനം ഏർപ്പെടുത്തിയ ബാങ്ക് ?

ബാങ്ക് ഓഫ് ബറോഡ

2025ഫിഡെ പുരുഷ ഹോക്കി ജൂനിയർ വേൾഡ് കപ്പ് വേദി ?

തമിഴ്നാട്

മഹാരാഷ്ട്രയിലെ നഗരമായ ഇസ്ലാംപുരി പുനർനാമകരണം ചെയ്തത് ?

ഈശ്വർപൂർ

സ്വദേശ് സമ്മാൻ ദേശീയ പുരസ്കാരം നേടിയ കേരള സർക്കാർ സ്ഥാപനം ?

KSFE

കേരളത്തിലെ ഏത് സർവകലാശാലയിലെ ഊർജ്ജ ശേഖരണ സാങ്കേതികവിദ്യക്കാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത് ?

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല

2025 ലെ ബ്ലുംബെർഗിന്റെ കണക്കുകൾ പ്രകാരം ഏറ്റവും വലിയ ലോക സമ്പന്നൻ ?

ലാറി എല്ലിസൺ

2025 സെപ്തംബറിൽ നടന്ന ‘അഗീകാർ 2025 കാമ്പെയ്ൻ’ ഏത് മന്ത്രാലയമാണ് സംഘടിപ്പിച്ചത് ?

ഭവന, നഗരകാര്യ മന്ത്രാലയം

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

September - 11

ഇസ്‌കാൻഡർ-കെ ക്രൂയിസ് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത് ?

റഷ്യ

ഭരണത്തെയും ജനങ്ങളെയും കണക്ട് ചെയ്യാനുള്ള കേരള സർക്കാർ പദ്ധതി ?

സിറ്റിസൺ കണക്ട് സെന്റർ

ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (iDEX) ഏത് മന്ത്രാലയത്തിന്റെ പ്രധാന സംരംഭമാണ്?

പ്രതിരോധ മന്ത്രാലയം

2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത പരസ്യ കലാകാരൻ ?

എസ് കെ മൂർത്തി

മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര ഓൺലൈൻ പ്ലാറ്റ്ഫോം ?

ഇ-സമൃദ്ധ

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ സംഘടിപ്പിക്കുന്ന കേരള ബിസിനസ് സമ്മിറ്റ് 2025 വേദിയാകുന്നത് ?

ന്യൂഡൽഹി

15-ാമത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

ഗാസിയാബാദ്

റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുഡിൻ്റെ ജീവിതകഥ ആസ്പദമാക്കി 'ദി വിസാർഡ് ഓഫ് ക്രെംലിൻ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?

ഒലിവർ അസായസ്

September - 12

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ഗോത്ര സർവകലാശാല ?

ആദി സംസ്‌കൃതി

അധികാരത്തിൽ തുടരാൻ പട്ടാള അട്ടിമറിക്ക് ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് 27 വർഷം ജയിൽ ശിക്ഷ ലഭിച്ച ബ്രസീൽ മുൻ പ്രസിഡന്റ്?

ജെയ്ർ ബൊൽസൊനാരോ

നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

സുശീല ഘാർക്കി

2025 സെപ്റ്റംബറിൽ ‘തപ ചുഴലിക്കാറ്റ്’ നാശം വിതച്ച രാജ്യം ?

ചൈന

2025 ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനു വേദിയാകുന്നത് ?

ടോക്കിയോ, ജപ്പാൻ

2023-2024 ആർദ്ര കേരള പുരസ്‌കാരം (സംസ്ഥാനതല പുരസ്‌കാരങ്ങൾ)

മികച്ച കോർപ്പറേഷൻ

- തിരുവനന്തപുരം

മികച്ച ഗ്രാമപഞ്ചായത്

- വെള്ളനേഴി (പാലക്കാട്)

മികച്ച ബ്ലോക്ക് പഞ്ചായത്ത്

-  പള്ളുരുത്തി (എറണാംകുളം

September - 13

2025 ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത് ?

ജെയ്‌സ്മിൻ ലംബോറിയ(ഹരിയാന )

ചൈനയിലെ നിങ്ബോയിൽ നടന്നുകൊണ്ടിരിക്കുന്ന 2025 ലെ ISSF ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ സ്വർണം നേടിയത് ?

ഇഷ സിംഗ്

തിരഞ്ഞെടുപ്പ് അട്ടിമറിയെ തുടർന്ന് ശിക്ഷിക്കപ്പെട്ട മുൻ ബ്രസീൽ പ്രസിഡന്റ് ?

ജെയ്ർ ബോൾസൊനാരോ

2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകിയും ചെന്നൈ കലാക്ഷേത്രത്തിലെ നൃത്ത അധ്യാപികയുമായ വ്യക്തി ?

ശാരദാ ഹോഫ്മൻ

തിരുവനന്തപുരത്തെ വിമാനത്താവളം വികസിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി?

പ്രോജക്റ്റ് അനന്ത

നഗര പ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും പോഷകാഹാരവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ച ഉറപ്പു വരുത്തുന്നതിനും വേണ്ടി മലബാർ ഗ്രൂപ്പ് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യ ചാപ്റ്ററുമായി ചേർന്ന് നടപ്പാക്കിയ പദ്ധതി ?

നർചറിങ് ബിഗിനിങ്സ്

ഓഫ്‌ലൈൻ ക്ലാസുകൾ ഓൺലൈയിനായി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസകൗൺസിലിന്റെ പഠന പോർട്ടൽ ?

കെ.ലേൺ

September - 14

2025 സെപ്റ്റംബറിൽ ഒരു അപൂർവ സ്കാർലറ്റ് ഡ്രാഗൺഫ്ലൈയെ കണ്ടെത്തിയത്?

മൂന്നാർ

ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകം ഡിജിറ്റൈസ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി ഗ്യാൻ ഭാരതം അന്താരാഷ്ട്ര സമ്മേളനത്തിൽ ആരംഭിച്ച പോർട്ടൽ ?

ജ്ഞാന ഭാരതം പോർട്ടൽ

2027 ലെ അഞ്ചാമത് കോസ്റ്റ് ഗാർഡ് ഗ്ലോബൽ സമ്മിറ്റിന് (CGGS) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ?

ചെന്നൈ

റെഡ് ഐവി പ്ലാന്റ് (സ്ട്രോബിലാന്തസ് ആൾട്ടർനാറ്റ) ഉപയോഗിച്ച് മൾട്ടിഫങ്ഷണൽ മുറിവ് ഉണക്കുന്ന പാഡ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ ഗവേഷണ സ്ഥാപനം?

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ആദ്യമായി ആരംഭിച്ച വിമാനത്താവളം ?

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

ബെംഗളൂരുവിലെ ഏത് പ്രദേശമാണ് അടുത്തിടെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്?

കന്റോൺമെന്റ് റെയിൽവേ കോളനി

മിസോറാമിലെ ആദ്യ റെയിൽവേ ലൈൻ ?

ബൈരാബി-സൈരംഗ്

ഏത് സംഘടനയാണ് All India Debt and Investment Survey (AIDIS) നടത്തുന്നത്?

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO)

September - 15

‘എൻജിനീയേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത് ?

സെപ്തംബർ 15

2025 ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത് ?

മീനാക്ഷി ഹൂഡ

ഡിഫറെന്റ് ബട്ട് നോ ലെസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?

അനുപം ഖേർ

തുറമുഖത്തെ സാങ്കേതിക സൗകര്യങ്ങൾ ചരക്കു നീക്കം എന്നിവയും കടൽ സുരക്ഷയടക്കമുള്ളവ നിരീക്ഷിക്കാനും സൈനികരുമായി എത്തിയ യുദ്ധക്കപ്പൽ ?

ഐഎൻഎസ് കാബ്ര

2025 ൽ പി.വി നരസിംഹ റാവു മെമ്മോറിയൽ അവാർഡ് ലഭിച്ച മുൻ പ്രധാനമന്ത്രി ?

ഡോ മൻമോഹൻ സിങ്

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഗർഭിണികളിൽ എത്ര ശതമാനം പേർക്കാണ് വിളർച്ച കാണപ്പെടുന്നത് ?

27 %

ഇന്റർനാഷണൽ വേൾഡ് ടാലന്റ് റാങ്കിംഗ്(WTR) 2025-ൽ ഇന്ത്യയുടെ റാങ്ക് ?

63

യുനസ്‌കോ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പ്രദേശം ?

വർക്കല കുന്നുകൾ

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

September - 16

ഇന്ത്യയുടെ പുരുഷ - വനിതാ ക്രിക്കറ്റ് ടീമുകളുടെ പുതിയ ജേഴ്സി സ്പോൺസർ?

അപ്പോളോ ടയേഴ്സ്

102- ാം വയസിൽ മൗണ്ട് ഫുജി കീഴടക്കിയതിലൂടെ ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ?

കൊക്കിച്ചി ആകുസാവ

പൂർണമായും സെറാമിക് മാലിന്യംകൊണ്ട് നിർമിച്ച ലോകത്തിലെ ആദ്യ പാർ ക്കായ അനോഖി ദുനിയ തുറന്നത് ?

ഖുജ്റ (ഉത്തർപ്രദേശ്`)

കേരളാ അർബൻ കോൺക്ലേവിന്റെ വേദി ?

കൊച്ചി

ഇന്ത്യയിലെ ആദ്യമുളയധിഷ്ഠിത ബയോ എഥനോൾ പ്ലാൻ്റ് സ്ഥാപിച്ചത് ?

ഗോലാഘട്ട് (അസം)

സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെയും ഭർത്താവ് ത്യാഗരാജൻ സദാശിവത്തിന്റെയും ജീവിതത്തെപ്പറ്റി കവി ബി.കെ. ഹരിനാരായണൻ രചിച്ച ജീവചരിത്രം ?

ശിവം ശുഭം – ദി ബയോഗ്രഫി ഓഫ് എ കപ്പിൾ

2025 സെപ്റ്റംബറിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്?

സ്മൃതി മന്ദാന

രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടുന്നത്?

ധാർ ജില്ലാ , മധ്യപ്രദേശ്

September - 17

രാജ്യത്ത് ആദ്യമായി മാർഗരേഖ തയ്യാറാക്കി അമീബിക് മസ്തിഷ്കജ്വരം ചികിത്സിക്കുന്ന സംസ്ഥാനം?

കേരളം

പസഫിക് റീച്ച് 2025 എന്ന സൈനികാഭ്യാസം ഏത് രാജ്യത്താണ് നടക്കുന്നത്?

സിംഗപ്പൂർ

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ INSPIRE അവാർഡ് പദ്ധതിയിൽ ഒന്നാം റാങ്ക് നേടിയ ബീഹാറിലെ ജില്ല?

മുസാഫർപൂർ

2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ?

ജി.ബി. മെഹെൻഡേൽ

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത്?

ആന്ധ്രപ്രദേശ്

2025 സെപ്റ്റംബറിൽ കണക്കു പ്രകാരം വനിതാ ബാറ്റർമാരുടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് ?

സ്‌മൃതി മന്ദാന

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് തേക്ക് കോൺഫറൻസ് വേദി ?

കൊച്ചി

ഓൽ ഡോയിന്യോ ലെംഗായ് അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ?

ടാൻസാനിയ

September - 18

2025 യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ?

ആര്യാന സെബലങ്ക (ബെലറൂസ്)

പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോൽവിയുടെ ഉത്തരവാദിത്വമേറ്റ് ജപ്പാനിൽ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച വ്യക്തി ?

ഷിഗേരു ഇഷിബ

ഒറ്റക്കായ വയോധികർക്ക് സാന്ത്വനമേകാൻ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?

സല്ലാപം

ഇന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ അക്വാ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയുന്നത് ?

മുംബൈ

എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും മുഴുവൻ ഇന്‍ഷുറന്‍സ് പോളിസികളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന പദ്ധതി ?

ബീമ സുഗം ഡിജിറ്റല്‍ പ്ലാറ്റ്ഫോം

ഗര്‍ഭിണികള്‍ക്കും പ്രസവനാന്തരം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആയുര്‍വേദ പരിചരണ പദ്ധതി ?

സൂതികാ മിത്രം

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇ വി എമ്മി നുപകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സംസ്ഥാനം?

കർണാടക

2025 സെപ്റ്റംബറിൽ കണക്കു പ്രകാരം FIFA റാങ്കിങ് ഇന്ത്യയുടെ സ്ഥാനം ?

134

September - 19

ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി മിത്ര പാർക്കിന് തറക്കല്ലിട്ടത് ?

മധ്യപ്രദേശ്

സ്വച്ഛതാ ഹി സേവ (SHS) 2025 കാമ്പെയ്‌ൻ സംയുക്തമായി ആരംഭിച്ച സംഘടനകൾ ?

ഭവന നഗരകാര്യ മന്ത്രാലയം & കുടിവെള്ള, ശുചിത്വ വകുപ്പ്

ദേശീയ ഊർജ്ജ സംരക്ഷണ അവാർഡുകൾ (NECA) 2025 പ്രകാരം ആരംഭിച്ച പുതിയ അവാർഡ് ?

National Energy Conservation Awards for Content Creators and   

  Influencers

പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്ത മന്ഥൻ 2025 ദേശീയ സമ്മേളനത്തിന്റെ കേന്ദ്ര പ്രമേയം ?

ആത്മനിർഭർ ഭാരത് @2047 ലേക്കുള്ള തന്ത്രപരമായ രൂപരേഖ

ഫോബ്‌സിന്റെ റിയൽ ടൈം ആഗോള ശതകോടീശ്വര പട്ടികയിലെ മലയാളി അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയ വ്യക്തി ?

എം. എ. യൂസഫലി

യു എസും ചൈനയും ഏത് സാമൂഹികമാധ്യമവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനാണ് കരാറിലേർപ്പെട്ടത് ?

ടിക് ടോക് 

അനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ (ABC) പ്രകാരം തെരുവുനായ്ക്കളെ വന്ധ്യംകരണ ശാസ്ത്രകിയക്ക് വിധേയമാക്കാനുള്ള പോർട്ടബിൾ ABC യൂണിറ്റ് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ല ?

തിരുവനന്തപുരം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എം. പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം നേടിയ വ്യക്തി ?

ആർ. പാർവതീദേവി  

September - 20

വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ഏത് മേഖലയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനാണ് NE-SPARKS പ്രോഗ്രാം ആരംഭിച്ചത്?

ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും

ചൈനയിൽ നടക്കുന്ന ലോക സ്പീഡ് സ്കേറ്റിങ്ങിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?

ആനന്ദകുമാർ വേൽകുമാർ

2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത അസമീസ് ഗായകനും സാംസ്കാരിക ഐക്കണുമായ വ്യക്തി?

സുബീൻ ഗാർഗ്

 

മുഖ്യമന്ത്രിയുടെ സ്വയം സഹായ അലവൻസ് പദ്ധതി പ്രകാരം തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം ₹1,000 അലവൻസ് പ്രഖ്യാപിച്ച സംസ്ഥാനം ?

ബീഹാർ

നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (NMHC) നിലവിൽ വരുന്നത് ?

ലോത്തൽ

സ്പോർട്സ് ഗുഡ്‌സ് ആൻഡ് ടോയ്‌സ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ പ്ലാറ്റിനം പുരസ്‌കാരം നേടിയത് ?

ഫൺ സ്കൂൾ

 

അഫ്ലാടോക്സിൻ ആശങ്കകൾ കാരണം 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്നുള്ള നിലക്കടല ഇറക്കുമതി നിർത്തിവച്ച രാജ്യം ?

ഇന്തോനേഷ്യ

 

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ റെക്കോർഡോടെ ജേതാവായത് ?

 സിഡ്‌നി മക്‌ലാഫ് ലിൻ – ലെവ്‌റോൺ

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

September - 21

ലോക അൽഷിമേഴ്‌സ് ദിനം ?

സെപ്റ്റംബർ 21

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘മാധവികുട്ടി :കടലിന്റെ നിറങ്ങൾ’ എന്ന പുസ്തകം രചിച്ചത് ?

കെ.ആശ

മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃത കീർത്തി പുരസ്‌കാരം നേടിയത് ?

പി.ആർ.നാഥ് 

 

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ 2023 ലെ ദാദാ സാഹിബ് ഫാൽക്കെ പുരഃസ്രം ലഭിച്ചത് ?

മോഹൻലാൽ 

 

സെലിയാ എബ്രഹാം രചിച്ച ഏറ്റവും പുതിയ പുസ്തകം ?

ആൻഡ് ദി റിവർ ഫ്ളോസ്

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബകോടതി പ്രവർത്തനമാരംഭിച്ചത് ?

ശാസ്താംകോട്ട

കൊറിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് വനിതാ കിരീടം നേടിയത് ?
  • ഇഗ സ്വൈടെക് 

 

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കൺട്രോൾ ബോർഡ് പ്രസിഡന്റ് ?

മിഥുൻ മൻഹാസ്

September - 22

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 2025

ആദ്യ ബ്രിക്സ് യുവജനോത്സവത്തിന്റെ വേദി ?

റഷ്യ

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സെക്രട്ടറിയായി നിയമിതനായത് ?

അമിത് ഖാരെ

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ പദ്ധതി?

പുനർഗേഹം

ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസിഡർ ?

രാം ചരൺ

September - 23

ആംഗ്യഭാഷാ ദിനം

സെപ്റ്റംബർ 23

ആദി യുവ ഫെലോഷിപ്പും ആദി കർമ്മയോഗി വളണ്ടിയേഴ്‌സ് പ്രോഗ്രാമും ആരംഭിച്ച മന്ത്രാലയം ?

ഗോത്രവർഗ കാര്യ മന്ത്രാലയം

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) 2025 സെപ്റ്റംബറിൽ ആരംഭിച്ച ഇന്റേൺഷിപ്പ് പ്രോഗ്രാം ?

ഓൺലൈൻ ഷോർട്ട് ടേം ഇന്റേൺഷിപ്പ് പ്രോഗ്രാം

2025 ലെ ഇ-ഗവേണൻസിനുള്ള ദേശീയ അവാർഡുകളിൽ, അടിസ്ഥാനതല ഡിജിറ്റൽ സേവന വിതരണത്തിനുള്ള പുതിയ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഗ്രാമപഞ്ചായത്ത് ?

രോഹിണി (മഹാരാഷ്ട്ര)

ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെന്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻ ?

ഹിമാൻഷു കുൽക്കർണി

പൊതുജനവുമായി സംവദിക്കാൻ ആവിഷ്‌കരിച്ച പൊലീസിന്റെ പദ്ധതി ?

ദൃഷ്ടി

രാജ്യത്ത് ഏറ്റവും കൂടുതൽ ശിശുമരണനിരക്കുള്ള സംസ്ഥാനം ?

മധ്യപ്രദേശ്

ഇന്ത്യയിലെ ഏത് പ്രദേശത്താണ് ഇംപേഷ്യൻസ് സെൽവാസിംഗി എന്ന പുതിയ സസ്യ ഇനം കണ്ടെത്തിയത് ?

പശ്ചിമഘട്ടം

September - 24

2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കന്നഡ നോവലിസ്റ്റ് ?

എസ്.എൽ.ഭൈരപ്പ

നികുതി വെട്ടിപ്പും നിയമവിരുദ്ധ വാഹന ഇറക്കുമതിയും ഉൾപ്പെടുന്നതിനെ ലക്ഷ്യം വെച്ചുള്ള കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ ?

ഓപ്പറേഷൻ നുംഖോർ

കലാ-സാഹിത്യരംഗത്തെ മികവിന് തമിഴ്‌നാട് സർക്കാർ നൽകുന്ന ഏറ്റവും പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്കാരം ലഭിച്ചത് ?

ശ്വേത മോഹൻ

സംഗീതരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?

കെ.ജെ. യേശുദാസ്

2025ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയത് ?


അമേരിക്ക

വിദേശത്തുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് നിലവിൽ വന്ന രാജ്യം ?

മൊറോക്കോ

2025 സെപ്റ്റംബറിൽ ‘Tech Prosperity Deal’ ലിൽ ഒപ്പുവെച്ച രാജ്യങ്ങൾ ?

USA,UK

നിർമ്മിത ബുദ്ധി ,പ്രതിരോധ കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ലോകനിലവാരത്തിലുള്ള സാങ്കേതിക കോഴ്സുകളും പദ്ധതികളും വഴി മികവിന്റെ കേന്ദ്രം ആക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത് ?

നിർദ്ദേശ് യുദ്ധകപ്പൽ രൂപകല്പന ശാല

September - 25

കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കാനുമുള്ള കേരള പൊലീസിന്റെ പദ്ധതി ?

ഡി- ഡാഡ്

ഒഴുകാതെ ഒരു പുഴ എന്ന നോവൽ രചിച്ചത് ?

ചന്ദ്രമതി

പ്രധാനമന്ത്രി മഹി ബൻസ്വര ആണവ നിലയ പദ്ധതിക്ക് തറക്കല്ലിട്ട സംസ്ഥാനം ?

രാജസ്ഥാൻ

AI സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ പൊതുഗതാഗത സ്ഥാപനമായി മാറിയത് ?

തെലുങ്കാന RTC

2025 സെപ്റ്റംബറിൽ ജില്ലയിലെ തുമ്പിപ്പട്ടികയിൽ ഇടം നേടിയ തുമ്പിയിനങ്ങൾ ?

പീതാംബരന്‍ തുമ്പി, വഴക്കാളി പേരകണ്ണന്‍ , കാട്ടു ചേരാച്ചിറകന്‍

ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഹാക്കത്തോണായ വിക്സിത് ഭാരത് ബിൽഡത്തോൺ 2025 ആരംഭിച്ച മന്ത്രാലയം ?

വിദ്യാഭ്യാസ മന്ത്രാലയം

2025 സെപ്റ്റംബരിൽ ഏഴ് വർഷം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ?

ആയുഷ്മാൻ ഭാരത് – പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന

യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ?

ജൂപ്പിറ്റർ

September - 26

ശേഷി വികസനവും മനുഷ്യവിഭവശേഷി വികസനവും പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR)

2025 ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബലോൻ ദി ഓർ പുരസ്കാരം നേടിയത് ?

ഉസ്മാൻ ഡെംബലെ

2025 ലെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള ബലോൻ ദി ഓർ പുരസ്കാരം നേടിയത് ?

അയ്റ്റാന ബോൺമറ്റി

ബുക്കർ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ എത്തിയ ദി ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി എന്ന നോവൽ എഴുതിയത് ?

കിരൺ ദേശായി

2025 ലെ അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളാ യത് ?

കേരളം

2026 കോമൺവെൽത്ത് ഗെയിംസ് വേദി ?

ഗ്ലാസ്‌ഗോ (സ്കോട്ട്‌ലൻഡ്)

വിദേശ ശാസ്ത്ര സാങ്കേതിക പ്രതിഭകളെ ആകർഷിക്കുന്നതിനായി ‘കെ വിസ’ എന്ന പേരിൽ ഒരു പുതിയ വിസ വിഭാഗം ആരംഭിച്ച രാജ്യം ?

ചൈന

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് ?

സഹമിത്ര

September - 27

കുറ്റകൃത്യങ്ങളിൽ പെടുന്ന കുട്ടികൾക്ക് കരുതലും മാനസിക പിന്തുണയും നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി ?

കാവൽ 

64 ആമത് കേരള സ്കൂൾ കലോത്സവ വേദി ?

തൃശ്ശൂർ

2025ലെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യങ്ങൾ ?

ഇന്ത്യ, ശ്രീലങ്ക

2025ലെ ആ ജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന അവാർഡുകൾ ലഭിച്ചത് ?

ഷീല, പി.കെ. മേദിനി

ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത് ?

സെപ്റ്റംബർ 27

2025ലെ ലോക വിനോദസഞ്ചാര ദിനത്തിന്റെ പ്രമേയം ?

ടൂറിസവും സുസ്ഥിരമായ പരിവർത്തനവും

2025 ലോക വിനോദസഞ്ചാര ദിന ആഘോഷവേദി ?

മെലാക്ക, മലേഷ്യ

ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിടവാങ്ങിയ മിഗ് 21 ന് പകരമായി രാജ്യം ഉപയോഗിക്കാൻ തീരുമാനിച്ച യുദ്ധവിമാനം ?

തേജസ് എം.കെ 1 എ

September - 28

2025 സെപ്തംബറിൽ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?

മിഥുൻ മൻഹാസ്

സംസ്ഥാനത്തെ എല്ലാ യോഗ്യരായ വനിതാ ഗുണഭോക്താക്കൾക്കും പ്രതിമാസം 2100 രൂപ ധനസഹായം ലഭിക്കുന്ന ദീൻ ദയാല്‍ ലഡോ ലക്ഷ്മി യോജന ആരംഭിച്ച സംസ്ഥാനം ?

ഹരിയാന

മുഖ്യമന്ത്രി മഹിള റോസ്ഗാർ യോജന പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ?

ബീഹാർ

യുനെസ്കോയുടെ പ്രശസ്തമായ മാൻ ആൻഡ് ദി ബയോസ്ഫിയർ (MAB) പ്രോഗ്രാമിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവായി തിരഞ്ഞെടുത്തത് ?

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി താഴ് വര

ഇന്ത്യയിലെ ആദ്യത്തെ ഡ്യൂഗോങ്ങ് കൺസർവേഷൻ റിസർവ് സ്ഥിതി ചെയ്യുന്നത് ?

തമിഴ്നാട്ടിലെ പാക് ബേ

വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനുള്ള പദ്ധതി ?

ഓപ്പറേഷൻ വനരക്ഷ

2025ലെ പത്മപ്രഭാ സാഹിത്യ പുരസ്കാരം ലഭിച്ചത് ?

ആലങ്കോട് ലീലാകൃഷ്ണൻ

ലോക നദി ദിനമായി ആചരിക്കുന്നത് ?

സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച

September - 29

2025 ലെ അണ്ടർ 17 സാഫ് കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?

ഇന്ത്യ

2025 ലെ ഏഷ്യാകപ്പ് കിക്കറ്റ് കിരീടം നേടിയത് ?

ഇന്ത്യ

2025 ഏഷ്യ കപ്പ് ക്രിക്കറ്റിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തത് ?

അഭിഷേക് ശർമ

വനിതാ പ്രീമിയർ ലീഗ് ചെയർമാനായി നിയമിതനായത് ?

ജയേഷ് ജോർജ്

ലോകഹൃദയ ദിനമായി ആചരിക്കുന്നത് ?

സെപ്റ്റംബർ 29

2025ലെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം ?

Don’t Miss the Beat

2025 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

38

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ?

ഹുവാജിയാങ് ഗ്രാൻഡ് കാന്ന്യൻ പാലം (ചൈന)

September - 30

2025 സെപ്റ്റംബറിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ രണ്ട് പുതിയ തുമ്പി വർഗങ്ങൾ ?

ഇൻഡോഫാനസ് കേരളാൻസിസ്, ഇൻഡോഫാനസ് സഹ്യാഡ്രിയൻസിസ്

റിസേർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത് ?

ഗിരീഷ് ചന്ദ്ര മുർമു

അന്താരാഷ്ട്ര പേയ്‌മെന്റുകൾക്കായി യുപിഐ സ്വീകരിക്കുന്ന എട്ടാമത്തെ രാജ്യം ?

ഖത്തര്‍

അടുത്തിടെ 10 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ജ്യോതിശാസ്ത്ര നിരീക്ഷണാലയം ?

ആസ്ട്രോസാറ്റ്

ഇന്ത്യൻ നാവികസേന കിഴക്കൻ കടൽത്തീരത്ത് ഇന്ത്യൻ സൈന്യവുമായി ചേർന്ന് നടത്തിയ ജൽ പ്രഹാർ 2025 സംയുക്ത അഭ്യാസത്തിനു വേദിയായത് ?

വിശാഖപട്ടണം

പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം ?

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുകയും ഇവി ആവാസവ്യവസ്ഥ നിർമ്മിക്കുകയും ചെയ്യുക

ഇന്ത്യയില്‍ നിന്ന് യുനെസ്കോ പട്ടികയില്‍ ഇടംപിടിച്ച പതിമൂന്നാമത്തെ ബയോസ്ഫിയർ റിസര്‍വ് ?

കോൾഡ് ഡെസേർട്ട്

Blog Page Contact