Fraud Blocker
Skip to content
Home » PSC Current Affairs: FEBRUARY 2025 (Malayalam)

PSC Current Affairs: FEBRUARY 2025 (Malayalam)

"psc february current affairs : ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ February 1 മുതൽ 28 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

february - 01

തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡിനർഹയായത്?

നിർമലാ സീതാരാമൻ

കൂടംകുളം ആണവോർജ പദ്ധതിക്കായി ന്യുക്ലിയർ വെസ്സലുകൾ അയക്കുന്ന രാജ്യം?

റഷ്യ

ആകാശത്ത് വ്യോമസേന ഹെലികോപ്റ്ററും യാത്ര വിമാനവും കൂട്ടിയിടിച്ച് അപകടമുണ്ടായത് ഏത് രാജ്യത്താണ് ?

അമേരിക്ക

ദേശീയ ഗെയിംസിൽ നിന്തലീൽ കേരളത്തിനായി സ്വർണ്ണം നേടിയ വനിത?

ഹർഷിത ജയറാം

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോർഡ് നേടിയത്?

ദുബായ് വിമാനത്താവളം

ഓങ്കോസെർസിയസിസ് പൊതുജനാരോഗ്യ പ്രശ്നം ഇല്ലാതാക്കുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യം ?

നൈജർ

2025 ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആദ്യ സ്വർണ മെഡൽ നേടിയത്?

സുഫ്ന ജാസ്മിൻ

2025 ജനുവരിയിൽ അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?

നവീൻ ചൗള

february - 02

ലോക തണ്ണീർത്തട ദിനം ?

ഫെബ്രുവരി 2 പ്രമേയം : ‘ നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കൽ’

കേരള കാർഷിക സർവകലാശാലയുടെ ‘പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി ‘ ലഭിച്ച വ്യക്തി ?

ചെറുവയൽ രാമൻ

38- മത് ദേശിയ ഗെയിംസിൽ നീന്തലിൽ സ്വർണം നേടിയ മലയാളി?

ഹർഷിത ജയറാം

2025 തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ പുതുതായി കൂട്ടിച്ചേർത്ത റംസാർ സൈറ്റുകൾ?

ശക്കരക്കോട്ടൈ പക്ഷി സങ്കേതം (തമിഴ്നാട്) തേർത്തങ്കൽ പക്ഷി സങ്കേതം (തമിഴ്നാട്) ഉദ്‌വ തടാകം (ജാർഖണ്ഡ്) ഖേചേപാൽരി തണ്ണീർത്തടം (സിക്കിം )

റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ ആപ്പ്?

സ്വറെയിൽ ആപ്പ്

അതിതീവ്ര ദുരന്തസാധ്യത മുന്നറിയിപ്പുകൾ സന്ദേശങ്ങളിലൂടെയും സൈറൺ വിസലുകളിലൂടെയും ജനങ്ങളെ അറിയിക്കാൻ വേണ്ടി കേരള സർക്കാർ പുറത്തിറക്കിയ മുന്നറിയിപ്പ് സംവിധാനം?

KaWaCHaM (കേരള വാണിംഗ് ക്രൈസിസ് ആൻഡ് ഹസാഡസ് മാനേജ്മെന്റ് സിസ്റ്റം)

2025 കേന്ദ്രബജറ്റിൽ ഏറ്റവും കൂടുതൽ വിദേശ സഹായം നൽകുന്നത് ?

ഭൂട്ടാൻ

february - 03

കാനഡയ്ക്കും ചൈനയ്ക്കുമെതിരെ കനത്ത ഇറക്കുമതി തീരുവ പ്രഖ്യപിച രാജ്യം ?

അമേരിക്ക

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീഴ്ചകൾ കണ്ടെത്തുന്നതിന് കോൺഗ്രസ് നിയോഗിച്ച കമ്മറ്റി ?

ഈഗിൾ

ഭാരതീയ ഭാഷാ പുസ്തക പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം?

ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ നൽകുന്നു

ആക്സിയം മിഷൻ 4 (ആക്സ്-4) ന്റെ പൈലറ്റായി നിയമിതനായത്?

ശുഭംശു ശുക്ല

2024ലെ ഓടക്കുഴൽ അവാർഡിന് കെ. അരവിന്ദാക്ഷനെ അർഹനാക്കിയ നോവൽ ?

ഗോപ

67- മത് ഗ്രാമീപുരസ്‌കാരങ്ങളിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച വ്യക്തി?

ചന്ദ്രിക ടംഡൻ (മികച്ച ന്യൂ ഏജ് ആൽബം വിഭാഗത്തിൽ ചന്ദ്രികയുടെ ‘ത്രിവേണി ‘ 2025 ഗ്രാമീ പുരസ്കാരത്തിന് അർഹമായി)

മിലിറ്ററി നഴ്സിംഗ് സർവീസിലെ ഏറ്റവും ഉയർന്ന പദവിയായ ഇന്ത്യൻ മിലിറ്ററി നഴ്സിംഗ് സർവീസിൽ അഡീഷണൽ ഡയറക്ടർ ജനറലായി ചുമതലയേറ്റത് ?

മേജർ ജനറൽ പി.ഡി ഷീന

2025 വർഷത്തെ അണ്ടർ 19 വനിത T20 നേടിയത് ?

ഇന്ത്യ

february - 04

ലോക കാൻസർ ദിനം ?

ഫെബ്രുവരി 4

2025 ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം?

United by Unique

2025 ഫെബ്രുവരിയിൽ അന്തരിച്ച ,ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിൽ നിന്നും ഇന്ത്യൻ ഫിലോസഫിയിൽ ബിരുദം നേടിയ ബ്രിട്ടിഷ് സ്വദേശി ?

ഡോ. മാർക്ക് ഡിപ്‌കോവ്‌സ്‌കി

ഇന്ത്യൻ മിലിറ്ററി നഴ്സിങ് സർവ്വീസിൽ അഡിഷണൽ ഡയറക്ടർ ജനറലായി നിയമിതയായത് ?

മേജർ ജനറൽ പി.ഡി ഷീന

VSHORADS എന്നറിയപ്പെടുന്ന ഇന്ത്യയുടെ മാൻ-പോർട്ടബിൾ എയർ ഡിഫൻസ് മിസൈൽ സിസ്റ്റം ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത്?

DRDO

ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (SMR) വികസനത്തിനായി ഇന്ത്യൻ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ദൗത്യത്തിന്റെ പേര് ?

ആണവ ഊർജ്ജ ദൗത്യം

ഇന്ത്യ 26 റഫാൽ വിമാനങ്ങൾ വാങ്ങുന്ന രാജ്യം?

ഫ്രാൻസ്

ഇന്ത്യൻ സൈന്യവും കംബോഡിയൻ സൈന്യവും ചേർന്ന് 2024 ഡിസംബറിൽ നടത്തിയ സൈനികാഭ്യാസമായ CINBAX ന്റെ വേദി?

പൂനെ

February - 05

2025 ഫെബ്രുവരിയിൽ ഇംപീച്ച് ചെയ്ത സാറ ഡ്യുട്ടെർട്ട് ഏത് രാജ്യത്തിന്റെ വൈസ് പ്രസിഡണ്ട് ആണ് ?

ഫിലിപ്പീൻസ്

കരസേനയുടെ കിഴക്കൻമേഖലാ ആസ്ഥാന മായ കൊൽക്കത്തയിലെ 'ഫോർട്ട് വില്യം' ഇനിമുതൽ അറിയപ്പെടുന്നത് ?

വിജയ് ദുർഗ്

ബാർട്ട് ഡി വെവർ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?

ബെൽജിയം

ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവ പ്രജനന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

റോക്കറ്റ് ഘടകങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ മെറ്റൽ 3D പ്രിന്റിംഗ് മെഷീൻ ആരംഭിച്ച സ്ഥാപനം?

ഐ.ഐ.ടി. ഹൈദരാബാദ്

എക്സ്ട്രാ-ലോംഗ് സ്റ്റേപ്പിൾ (ELS) പരുത്തി പ്രധാനമായും ഏത് രാജ്യങ്ങളിലാണ് കൃഷി ചെയ്യുന്നത്?

ചൈന, ഈജിപ്ത്, ഓസ്‌ട്രേലിയ, പെറു

ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിനായി നേപ്പാൾ ആരംഭിച്ച പ്രചാരണം?

Child Marriage Free Nepal

february - 06

ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പുറത്തിറക്കിയ കണക്ക് പ്രകാരം 2025ൽ ജലക്ഷാമം രൂക്ഷമായ രാജ്യങ്ങളുടെ എണ്ണം ?

27

2025 ICC ചാമ്പ്യൻസ് ട്രോഫി വേദി ?

പാകിസ്ഥാൻ

2025 ൽ ബഹിരാകാശത്തു ക്യത്രിമ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്സ‌ിജനും റോക്കറ്റ് ഇന്ധനവും ഉൽപാദിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ?

ചൈന

സഹകരണ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാലയായ ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിക്കുന്നത്?

ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് (ഗുജറാത്ത്)

യു.എൻ മനുഷ്യവകാശ കൗൺസിലിൽ നിന്നും 2025 ൽ പിൻവലിഞ്ഞ രാജ്യം ?

അമേരിക

ഡോഗ്രി ഭാഷാ വിഭാഗത്തിൽ 2024 ലെ സാഹിത്യ അക്കാദമി അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ചത്?

ചമൻ അറോറ

ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന്റെ (IBCA) ഇന്ത്യയിലെ നോഡൽ ഏജൻസി?

ദേശീയ കടുവ സംരക്ഷണ അതോറിറ്റി

ഇന്ത്യയുടെ ചന്ദ്രയാൻ-4 വിക്ഷേപണത്തിനായി ഒരുങ്ങുന്ന ദിവസം ?

2027

february- 07

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച 'ക്യാമ്പയ്‌ൻ ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ഗുഡ് വിൽ അംബാസിഡർ?

മഞ്ജു വാര്യർ

2025 38-മത് ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണ്ണം നേടിയത് ?

കേരളം ( ഉത്തരാഖണ്ഡിനെ 1-0 പരാജയപ്പെടുത്തി)

ഉത്തരേന്ത്യയിലെ ആദ്യത്തെ 1 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വരുന്നത് ?

ഹിമാചൽ പ്രദേശ് (സോളൻ ജില്ല )

സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലവിൽ വരുന്നത് ?

മൈലാട്ടി (കാസർകോട് )

ലോകത്തെ വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ടസഭയുടെ മാതൃകയിൽ വരുന്ന അന്താരാഷ്ട്രവേദി?

ഇന്റർനാഷണൽ ബിഗ്ക്യാറ്റ് അലയൻസ് (ഇബ്ക)

2025ൽ ന്യൂസിലാൻഡ് പാർലമെന്റ് വ്യക്തിത്വ പദവി നൽകിയ പർവ്വതം ?

മൗണ്ട് താരാനാകി

നെൽ കർഷകരുടെ പ്രയാസങ്ങളും സംഭരണ പ്രശ്നങ്ങളും പഠിക്കാനായി നിയോഗിച്ച കമ്മറ്റി

വി.കെ. ബേബി കമ്മിറ്റി

ഗുജറാത്തിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത് ?

ഗുണേരി ഗ്രാമത്തിലെ ഉൾനാടൻ കണ്ടൽക്കാടുകൾ (കച്ച് ജില്ല )

february - 08

ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രാമ കോടതി’ യുള്ള മണ്ഡലം ?

വാമനപുരം, തിരുവനന്തപുരം

സംസ്‌കാരം, വിനോദസഞ്ചാരം, കൃത്രിമബുദ്ധിയിലെ പുരോഗതി എന്നിവ ആഘോഷിക്കുന്നതിനായി 2026 ഏതു രാജ്യങ്ങൾ തമ്മിലുള്ള 'ദ്വിവർഷ'മായി ആചരിക്കുമെന്ന് തീരുമാനിച്ചിരിക്കുന്നത്?

ഇന്ത്യ, സ്പെയിൻ

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിനു മുന്നോടിയായി ഉള്ള ഐഎസ്ആർഒയുടെ ആളില്ല ദൗത്യം ?

ഗഗൻയാൻ G1

2025 ഫെബ്രുവരിയിൽ ഏതു ചിത്രത്തിന്റെ പ്രത്യേക പ്രദർശനമാണ് പാർലമെൻറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് ?

‘Ramayana: The Legend of Prince Rama

രാജ്യത്തെ ആദ്യത്തെ ഹണി പാർക്ക്?

മഹാബലേശ്വർ (മഹാരാഷ്ട്ര)

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചകൾ കണ്ടെത്തുന്നതിനായി കോൺഗ്രസ് നിയോഗിച്ച കമ്മിറ്റി ?

ഈഗിൾ

വി ടി ഭട്ടതിരിപ്പാട് പുരസ്കാരത്തിന് അർഹയായത് ?

നിലമ്പൂർ ആയിഷ

ഈസ്റ്റേൺ കമാൻഡ് ആസ്ഥാനമായ കൊൽക്കത്തയിലെ ഫോർട്ട് വില്യം ഏത് പേരിലാണ് പുനർനാമകരണം ചെയ്ത് ?

വിജയ് ദുർഗ്

february - 09

ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

12 (ഒന്നാം സ്ഥാനം – അമേരിക്ക)

മാതൃഭൂമിയുടെ ബുക്ക് ഓഫ് ദ ഇയർ പുരാസ്കാരം ലഭിച്ച മരിയ ജസ്റ്റ് മരിയ ആരുടെ രചനയാണ് ?

സന്ധ്യ മേരി

സംസ്ഥാന സർക്കാരിന്റെ നൂതന തൊഴിൽദായക പരിപാടി ?

വിജ്ഞാന കേരളം

ഗാസയിൽ നിന്ന് പാലസ്തീൻകാരെ ഒഴിപ്പിക്കും എന്ന് പ്രാഖ്യപിച്ച അമേരിക്കൻ പ്രസിഡന്റ് ?

ഡോണൾഡ് ട്രാംപ്

2025 ഫെബ്രുവരിയിൽ അന്തരിച്ച നമീബിയയുടെ ആദ്യ പ്രസിഡന്റ്?

സാം നിജോമ

2026 ലെ AI ആക്ഷൻ ഉച്ചകോടിക്ക് വേദിയാകുന്നത്?

ഇന്ത്യ

ഇന്ത്യയുടെ തദ്ദേശനിർമ്മിത ജെറ്റ് ട്രെയിനർ (HJT) വിമാനം ?

യശസ്സ്

ഒഴിവുകളുടെ എണ്ണവും സംവരണത്തിന്റെ അനുപാതവും വ്യക്തമാക്കാതെയുള്ള തൊഴിൽ വിജ്ഞാപനം നിയമവിരുദ്ധം എന്ന് വിധിച്ച കോടതി ?

സുപ്രീംകോടതി

february - 10

ഏതൊക്കെ ഇന്ത്യൻ സംസ്ഥാനത്തിലെ ഒരു പരമ്പരാഗത നാടോടി നാടക രൂപമാണ് ദശാവതാരം?

മഹാരാഷ്ട്രയും ഗോവയും

ഡോഗ്രി ഭാഷാ വിഭാഗത്തിൽ 2024 ലെ സാഹിത്യ അക്കാദമി അവാർഡ് മരണാനന്തരം ലഭിച്ചത് ആർക്കാണ്?

ചമൻ അറോറ

നാഷണൽ യൂത്ത് പാർലമെന്റ് സ്കീം (NYPS) 2.O ആരംഭിച്ച മന്ത്രാലയം?

പാർലമെന്ററി കാര്യ മന്ത്രാലയം

ഹൃദയസ്പന്ദനം വന്നവരുടെ ഹൃദയങ്ങൾ അവയവമാറ്റം കൂടാതെ തന്നെ സുഖപ്പെടുത്താൻ കഴിയുന്ന ഇമ്പ്ലാന്റബിൾ പാച്ചുകൾ നിർമിച്ച യൂണിവേഴ്സിറ്റി?

ജർമനിയിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗോട്ടിഗൻ

ബഹുഭാഷാ ഭരണത്തിനായി ഭാഷിണിയുമായി (ഇന്ത്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയിക്കുന്ന ഭാഷ വിവർത്തന പരിപാടി) ധാരണപത്രം ഒപ്പു വച്ച ആദ്യ വടക്കുകിഴക്കൻ സംസ്ഥാനം ?

ത്രിപുര

ഐഎസ്ആർഒയുടെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ വികസിപ്പിച്ചെടുത്ത തദ്ദേശീയ ഫിനൈറ്റ് എലമെൻ്റ് അനാലിസിസ് ഓഫ് സ്ട്രക്‌ചേഴ്‌സ് സോഫ്റ്റ്‌വെയർ?

FEAST

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മൾട്ടി ബാരൽ പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങുന്നത് ?

ഫ്രാൻസ്

ആദ്യത്തെ 19 - മത്തെ റെയിൽവേ സോണായ സൗത്ത് കോസ്റ്റ് റെയിൽവേ സോണിന്റെ ആസ്ഥാനം ?

വിശാഖപട്ടണം

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

february - 11

ഭക്ഷ്യ കാർഷിക സംഘടന ‘ഉഗബാദ്’ എന്ന പേരിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാർഷിക പദ്ധതി ആരംഭിച്ചത് ?

സോമാലിയ

‘ഇനി ഞാനൊഴുകട്ടെ' ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള പശ്ചിമഘട്ടത്തിലെ നീർച്ചാലുകളുടെ പുനരുജീവന പദ്ധതി?

സുരക്ഷിതമാക്കാം പശ്ചിമഘട്ടം

 

2025 ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആക്ഷൻ ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഫ്രാൻസ്

അതിഥി തൊഴിലാളികൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകുന്നതിനായി അഗ്നിരക്ഷാസേന തയ്യാറാക്കിയ പദ്ധതി ?

മിലാപ്

2024 ഫ്രാൻസിൽ സ്ഥാപിച്ച ഇന്ത്യയുടെ ആദ്യ കൗൺസിലേറ്റ് ജനറൽ സ്ഥിതി ചെയ്യുന്നത് ?

മാർസെയ്ൽ

വന്യമൃഗ ആക്രമണം തടയാൻ വനവകുപ്പ് ഏർപ്പെടുത്താൻ പോകുന്ന സംവിധാനം ?

വിസ്റ്റ ക്ലിയറൻസ്

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്റോ ഇന്ത്യ 2025 വേദി?

യലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ (ബംഗളൂരു )

രാജ്യത്തെ ആദ്യ ത്രീഡി പ്രിന്റിങ് വില്ല?

പൂനെ (നിർമിച്ചത് : മദ്രാസ് ഐ.ഐ.ടിയിൽ രൂപം കൊണ്ട സ്റ്റാർട്ടപ്പ് കമ്പനിയായ ത്വസ്ഥ)

february - 12

ലോകത്തെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റ പശു ?

വിയറ്റിന

 

ഏഷ്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ 2024 ൽ ഏറ്റവും കൂടുതൽ ഐ.പി.ഒ. ലിസ്റ്റിംഗ് നടത്തിയ സ്ഥാപനം ?

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

ഏതു മുൻ രാഷ്ട്രപതിക്കാണ് രാജ്ഘട്ടിൽ സ്മാരകം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് ?

പ്രണബ് മുഖർജി

കേരളത്തിൽ പുറത്തിറക്കാൻ പോകുന്ന പരിസ്ഥിതി സൗഹാർദ കുപ്പിവെള്ളത്തിന്റെ ബ്രാൻഡ് ?

ഹില്ലി അക്വാ

എത്രമത് ചെറുകോൽപുഴ ഹിന്ദുമത സമ്മേളനമാണ് 2025 ൽ നടന്നത് ?

113

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഓട്ടോമേറ്റഡ് ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ്?

ന്യൂഡൽഹി

R-37M എന്ന മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം?

റഷ്യ

സ്പോർട്സ് എക്സ്പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ മലയാളി താരം ?

ഷൈനി വിൽസൺ

february - 13

2025 38-മത് ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനത്തുള്ള ടീം ?

സർവീസസ് (കേരളത്തിന്റെ സ്ഥാനം -14)

2027 ൽ നടക്കാൻ പോകുന്ന ദേശീയ ഗെയിംസ് വേദി?

മേഘാലയ

2025 ഫെബ്രുവരിയിൽ അന്തരിച്ച നോബൽ പുരസ്കാര ജൂറി അംഗവും ബയോ കെമിസ്ട്രി രംഗത്ത് പ്രമുഖ ശാസ്ത്രജ്ഞനുമായ വ്യക്തി ?

ഡോ. മാധവ ഭട്ടതിരി

2025 ലെ ലോക ഗവൺമെന്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?

ദുബായ്,UAE

രാജസ്ഥാനിൽ ആരംഭിച്ച ഇന്ത്യ-ഈജിപ്ത് സൈനിക അഭ്യാസം?

സൈക്ലോൺ

പഞ്ചായത്ത് വികസ സൂചിക റിപ്പോർട്ട് ഏത് മന്ത്രാലയമാണ് പുറത്തിറക്കുന്നത്?

പഞ്ചായത്തീരാജ് മന്ത്രാലയം

യു.എസ്.നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ?

എസ്.സോമനാഥ്

2025 ഫെബ്രുവരിയിൽ വംശീയ കലാപത്തെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ?

മണിപ്പൂർ

february - 14

ലോകബാങ്ക് ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡെക്സിൽ (LPI) ഇന്ത്യയുടെ റാങ്ക്?

38-ാമത്

NGC 6505 എന്ന ഗാലക്സിക്ക് ചുറ്റും ഒരു അപൂർവ ഐൻസ്റ്റീൻ വളയം അടുത്തിടെ കണ്ടെത്തിയ ബഹിരാകാശ ദൂരദർശിനി?

യൂക്ലിഡ് ബഹിരാകാശ ദൂരദർശിനി

“Corruption Perceptions Index -2024 ” ഇന്ത്യയുടെ സ്ഥാനം?

96

ശാസ്ത്ര പഠനം അനായാസമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി ?

മഴവില്ല്

“ I Am? ” എന്ന പുസ്തകം എഴുതിയതാര്?

ഗോപിചന്ദ് പി.ഹിന്ദുജ

2025 പാരാ ആർച്ചറി ഏഷ്യാകപ്പ് മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയത് ?

ഇന്ത്യ (6 സ്വർണം)

ഭാരതീയ ഭാഷാ പുസ്തക പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം?

ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ നൽകുക

2025 ഫെബ്രുവരിയിൽ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ‘കോൺസ്റ്റന്റൈൻ ടാസൂലാസ്’ തിരഞ്ഞെടുക്കപ്പെട്ടു?

ഗ്രീസ്

february - 15

പുതിയ ആദായ നികുതി ബിൽ പരിശോധിക്കുന്നതിനുള്ള സമിതിയിലെ അധ്യക്ഷൻ?

ബൈജയന്ത് പാണ്ഡെ (സമിതിയിൽ ഉൾപ്പെട്ട മലയാളികൾ – എൻ.കെ. പ്രേമചന്ദ്രൻ ,ബെന്നി ബഹനാൻ )

പ്രഥമ ഫ്രീ സ്റ്റൈയിൽ ചെസ്സ് ഗ്രാൻഡ് കിരീടം നേടിയത് ?

വിൻസന്റ് കെയ്മർ

5 ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് സമുദ്രാന്തര കേബിൾ ശൃംഖല ഒരുക്കുന്ന ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയുടെ പദ്ധതി?

പ്രോജക്ട് വാട്ടർവർത്ത്

അമേരിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഹോൺ വിജയകരമായി മറികടന്ന ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ?

കെ.ദിൽന , എ.രൂപ (ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ പദ്ധതിയുടെ ഭാഗമായി 2024 ഒക്ടോബറിലാണ് ഇവർ യാത്ര തിരിച്ചത് )

2025 പി. ഭാസ്കരൻ പുരസ്കാരത്തിന് അർഹനായത്?

പി.ജയചന്ദ്രൻ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക രേഖ പ്രകാരം 2025 ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ സ്ഥലം?

പാലക്കാട്

ഇന്ത്യയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് എൻ.ജി മിസൈൽ?

റഷ്യ

2025 ഫെബ്രുവരിയിൽ 3000 മീറ്ററിൽ ഇൻഡോർ ദേശീയ റെക്കോർഡിനർഹനായ കായികതാരം ?

ഗുൽവീർ സിങ് ( 7 മിനിറ്റിൽ 38.26 സെക്കന്റിലാണ് റെക്കോർഡിട്ടത്)

february - 16

സാമൂഹിക നീതിയെക്കുറിച്ചുള്ള ആദ്യത്തെ പ്രാദേശിക സംവാദത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം?

ന്യൂഡൽഹി

പരീക്ഷയിൽ മറ്റ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് വിവരാവകാശ നിയമത്തിലൂടെ ആരായാമെന്ന് ഉത്തരവിറക്കിയ കോടതി ?

സുപ്രീംകോടതി

ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും കേരളീയ കലാരൂപങ്ങൾ പഠിക്കാനും പരിശീലിക്കാനും വേണ്ടി തയ്യാറാക്കിയ സ്ഥാപനം ?

ഡിജിറ്റൽ ആർട്സ് സ്കൂൾ

2025 ൽ കള്ളപണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുൻ മൗറീഷ്യസ് പ്രധാനമന്ത്രി ?

പ്രാവിന്ദ് ജുഗ്നാത്

ഏത് കനാൽ തിരിച്ചെടുക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവിടം സന്ദർശിച്ചത് ?

-പനാമ 

കേസ് അന്വേഷണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്നത് ഏത് നിയമത്തിന്റെ ലംഘനമാണെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത് ?

1978ലെ പ്രസ് കൗൺസിൽ നിയമം

മുതിർന്ന ഇന്ത്യൻ ശാസ്ത്രജ്ഞർക്കായി അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ച പദ്ധതി?

ജെ.സി. ബോസ് ഗ്രാന്റ് സ്കീം

ആഴക്കടൽ പരിവേഷണത്തിനായി ശാസ്ത്രജ്ഞരെ അയക്കുന്ന ഇന്ത്യയുടെ ദൗത്യം ?

സമുദ്രയാൻ

february - 17

26-മത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് ?

ഗ്യാനേഷ് കുമാർ

പ്രഥമ സ്വരാജ് മാധ്യമ പുരസ്കാരത്തിന് അർഹനായത് ?

എം.കെ. സുരേഷ്

സ്വരാജ് ട്രോഫി (2023-2024)

മികച്ച ഗ്രാമപഞ്ചായത്ത്

ഒന്നാം സ്ഥാനം -  വെളിയന്നൂർ (കോട്ടയം)

രണ്ടാം സ്ഥാനം- ഉഴമലക്കൽ (തിരുവനന്തപുരം)

മൂന്നാം സ്ഥാനം - മറ്റത്തൂർ  (തൃശൂർ)

മികച്ച ബ്ലോക്ക് പഞ്ചായത്ത്

ഒന്നാം സ്ഥാനം -  പെരുമ്പടപ്പ് (മലപ്പുറം)

രണ്ടാം സ്ഥാനം - കൊടകര (തൃശൂർ)

മൂന്നാം സ്ഥാനം  - നീലേശ്വരം (കാസർകോഡ് )

മികച്ച ജില്ലാ പഞ്ചായത്ത്

ഒന്നാം സ്ഥാനം (സംസ്ഥാനതലം) - കൊല്ലം 

രണ്ടാം സ്ഥാനം  (സംസ്ഥാനതലം) - തിരുവനന്തപുരം

മികച്ച മുൻസിപ്പാലിറ്റി

ഒന്നാം സ്ഥാനം-  ഗുരുവായൂർ (തൃശ്ശൂർ)

രണ്ടാം സ്ഥാനം - വടക്കാഞ്ചേരി (തൃശ്ശൂർ)

മൂന്നാം സ്ഥാനം  - ആന്തൂർ (കണ്ണൂർ)

മികച്ച കോർപ്പറേഷൻ

തിരുവനന്തപുരം

മഹാത്മാ അയ്യങ്കാളി പുരസ്കാരം (2023 – 24)

മികച്ച നഗരസഭ

ഒന്നാം സ്ഥാനം – വടക്കാഞ്ചേരി (തൃശ്ശൂർ)

രണ്ടാം സ്ഥാനം – പട്ടാമ്പി (പാലക്കാട്)

മികച്ച കോർപ്പറേഷൻ

കൊല്ലം 

ലൈഫ് മിഷൻ പുരസ്കാരം (2023 – 24)

മികച്ച ഗ്രാമപഞ്ചായത്ത് ( സംസ്ഥാനതലം )

ഒന്നാം സ്ഥാനം( സംസ്ഥാനതലം) – അമരമ്പലം (മലപ്പുറം)

രണ്ടാം സ്ഥാനം (സംസ്ഥാനതലം) – കുളത്തൂപ്പുഴ (കൊല്ലം)

മികച്ച നഗരസഭ (സംസ്ഥാനതലം)
  • ഒന്നാം സ്ഥാനം –  പെരിന്തൽമണ്ണ (മലപ്പുറം)
  • രണ്ടാം സ്ഥാനം (സംസ്ഥാനതലം) – തിരുവനന്തപുരം നഗരസഭ ,ഒറ്റപ്പാലം (പാലക്കാട്)

February - 18

പ്രഥമ സ്വരാജ് മാധ്യമ പുരസ്കാരത്തിന് അർഹനായത് ?

എം.കെ. സുരേഷ്

ആഗോള ടൂറിസം പ്രതിരോധ ദിനമായി ആചരിക്കുന്നത്?

ഫെബ്രുവരി 17

ഗ്രേവ്ഹോക്ക് ഹൈബ്രിഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?

യു.കെ

2024 ലെ BBC ഇന്ത്യൻസ്പോർട്സ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത് ?

മനു ഭാക്കർ

ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിന്റെ (IOC) എട്ടാമത് പതിപ്പ് നടന്നത്?

മസ്കറ്റ് , ഒമാൻ

സ്കൂളുകളിൽ അക്കാദമിക് മികവും ഗുണനിലവാരവും ഉയർത്താൻ വേണ്ടിയുള്ള സംസ്ഥാനസർക്കാർ പദ്ധതി ?

സമഗ്ര ഗുണമേന്മ പദ്ധതി

കേരള വിനോദസഞ്ചാര മേഖലയിലെ ആദ്യ സോളാർ വള്ളം ?

കതിരവൻ

സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിക്കായി നിർമ്മിച്ച അന്തർവാഹിനി ?

മത്സ്യ 6000

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

February- 19

ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?

യുണൈറ്റഡ് സ്റ്റേറ്റ്സ്

2025 ഫെബ്രുവരിയിൽ ഉണ്ടായ "Earthquake Swarm" കാരണം ഏത് രാജ്യത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?

ഗ്രീസ്

PM-AASHA പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം എന്താണ്?

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കാൻ

2025 ഫെബ്രുവരിയിൽ വിടവാങ്ങിയ മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം?

ആർ. രഘുനാഥ്

ആശാവർക്കർമാർക്ക് രണ്ടു മാസത്തെ ഓണറേറിയം നൽകാം എന്ന് പ്രഖ്യപിച്ച സംസ്ഥാനം ?

കേരളം

കേന്ദ്രസ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിൻ്റെ സ്ഥാനം ?

അഞ്ച്

ഗൂഗിളിന്റെ ഏറ്റവും വലിയ കാമ്പസ് നിലവിൽ വരുന്നത് ?

ബംഗളൂരു (അനന്ത)

ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത് ?

രേഖാഗുപ്ത

february - 20

ഇന്ത്യയിലെ ആദ്യത്തെ "ഓപ്പൺ എയർ ആർട്ട് വാൾ മ്യൂസിയം" ഉദ്ഘാടനം ചെയ്തത്?

ന്യൂഡൽഹി

നാവിക സാഗർ പരിക്രമ II ന് ഉപയോഗിക്കുന്ന നാവിക കപ്പലേത്?

ഐ.എൻ.എസ്.വി. തരിണി

2025 ലെ അഖിലേന്ത്യാ ട്രാൻസ്‌ജെൻഡർ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം?

അജ്മീർ

ദൂരദർശന്റെ ഡയറക്ടർ ജനറലായി നിയമിതനായത് ?

കെ.സതീഷ് നമ്പൂതിരിപ്പാട്

ഏകദിനത്തിൽ അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യക്കാരൻ?

മുഹമ്മദ് ഷമി

ഗുഡ്ബൈ ജൂൺ എന്ന സിനിമ സംവിധാനം ചെയ്യുന്നത് ?

കെയ്റ്റ് വിൻസ്ലെറ്റ്

ഫോബ്‌സ് മാസികയുടെ പ്രോമിസിംഗ് സ്റ്റാർട്ടപ്പ് പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടിയ മലയാളി സ്റ്റാർട്ടപ്പ് ആപ്പ് ?

ആക്രി ആപ്പ്

നിയമസഭയിൽ വിവർത്തന സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഉത്തർപ്രദേശ്

february - 21

2025 ലെ ചീഫ് ഇൻഫർമേഷൻ ഓഫീസർ (CIO) സമ്മേളനം നടന്നത്?

ന്യൂഡൽഹി

മജോറാന 1 എന്ന പേരിൽ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിംഗ് ചിപ്പ് പുറത്തിറക്കിയ സ്ഥാപനം?

മൈക്രോസോഫ്റ്റ്

2025 വർഷത്തെ ഏറ്റവും മികച്ച പുതിയ കറൻസി നോട്ടിനുള്ള പുരസ്കാരം നേടിയത് ?

യു.എ.ഇ. സെൻട്രൽ ബാങ്ക് (500 ദിർഹത്തിന്റെ പോളിമർ നോട്ടാണ് പുരസ്‌കാരത്തിന് അർഹമായത്)

ചെന്നൈയിൽ വച്ച് നടന്ന നാഷണൽ പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

ഹരിയാന

72- മത് ലോകസുന്ദരി കിരീട മത്സരത്തിന്റെ വേദി?

തെലങ്കാന

ഇന്ത്യ P8I വിമാനങ്ങൾ വാങ്ങുന്നത് ഏതു രാജ്യത്തു നിന്നാണ് ?

അമേരിക്ക

ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ റെസിലിയൻസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച സംഘടന?

CDRI (Coalition for Disaster Resilient Infrastructure)

february -22

2025 ലെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത് ?

കെ.പി. ശങ്കരൻ

34-ാമത് ITTF-ATTU ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ചൈന

ബംഗ്ലാദേശ് ഇടക്കാല സർക്കാർ സൈനിക രക്തസാക്ഷിത്വ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്?

ഫെബ്രുവരി 25

True Story of a Writer, a Philosopher and a Shape-shifter ആരുടെ പുതിയ ഇംഗ്ലീഷ് നോവലാണ്?

പി. സക്കറിയ

യു.എസ് സുരക്ഷ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?

കാശ് പട്ടേൽ

അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന കതിരവൻ സിനിമയിൽ അയ്യങ്കാളിയായി വേഷമിടുന്നത് ?

സിജു വിൽസൺ

2025 ഫെബ്രുവരിയിൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് വൈറസ് ?

HKU5-Cov2

ചൈനയ്ക്ക് ശേഷം പൈലറ്റുമാർക്ക് ഇലക്ട്രോണിക് പേഴ്‌സണൽ ലൈസൻസ് ആരംഭിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യമായി മാറിയത്?

ഇന്ത്യ

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

february - 23

2030 കോമൺവെൽത്ത് ഗെയിംസിന്റെ വേദി?

ഇന്ത്യ

2025 ലെ കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ വേദി ?

കൊച്ചി

2025 ലെ റവന്യൂ വകുപ്പിന്റെ മികച്ച കലക്ടറേറ്റിനുള്ള പുരസ്കാരം ലഭിച്ചത് ?

തൃശൂർ

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചരിത്രം വിശദീകരിക്കുന്ന PSCയുടെ ചരിത്രം മ്യൂസിയം നിലവിൽ വരുന്നത് ?

തിരുവനന്തപുരം

‘ചൂരൽമല’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?

U.K . കുമാരൻ

സംസ്ഥാനത്ത് തയ്യാറാക്കിയ വരൾച്ച മാപ്പ് പ്രകാരം ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങളുള്ള ജില്ല?

കാസർഗോഡ്

അടുത്തിടെ വ്യോമസേനയുടെ സഹായത്താൽ നിർവീര്യമാക്കപ്പെട്ട രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തപ്പെട്ട നദീതീരം ?

ഝിലി

രാജ്യത്തു ആദ്യമായി കടൽ മണൽഖനനം ആരംഭിക്കുന്നത് ?

കൊല്ലം

february - 24

വനാതിർത്തികളിൽനിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ആനകളെ ഒഴിവാക്കാൻ ഐ.ഐ.ഐ.ടി. കോട്ടയം വികസിപ്പിച്ച ഡ്രോൺ ?

Asthra V1

ഡൽഹിയിലെ ആദ്യ വനിത പ്രതിപക്ഷ നേതാവ് ?

അതിഷി മർലേന

‘The world after Gaza’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

Pankaj Mishra

2025 ഫെബ്രുവരിയിൽ പൊട്ടിത്തെറിച്ച മൗണ്ട് ഡുകോണോ സ്ഥിതി ചെയ്യുന്നത്?

ഇന്തോനേഷ്യ

ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനായി ഹെൽത്തി പ്ലേറ്റ് പദ്ധതി ആരംഭിച്ച ജില്ല?

മലപ്പുറം

പട്ടികവർഗ്ഗ മേഖലയിലെ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു നൂതന തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതി?

കെ ടിക്ക്

നിലമ്പൂരിലെ ടൂറിസം വികസനത്തിനായി ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുമായി ചേർന്ന് നബാർഡ് നടപ്പിലാക്കുന്ന പദ്ധതി ?

ഗ്രാമവിഹാർ

അയൺ ഡോം ശൈലിയിലുള്ള മിസൈൽ പ്രതിരോധ സംവിധാനം ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?

ഇസ്രായേൽ

february - 25

2027 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്സ് ഇ-സ്പോർട്സ് ഗെയിംസിന് വേദിയാകുന്നത് ?

റിയാദ് (സൗദി അറേബ്യ )

പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് 2025 ൽ പുറത്തുവിട്ട ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് പ്രകാരം 1993- 2002 കാലയളവിൽ പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യം?

ഡൊമിനിക്ക (ഇന്ത്യ ആറാം സ്ഥാനത്ത് )

2025 ലെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് (WAVES) നടത്തുന്ന മന്ത്രാലയം?

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

2025 ലെ ‘Women Peacekeepers” സേനാംഗങ്ങൾക്കായുള്ള ആദ്യ സമ്മേളനം നടന്നത്?

ന്യൂഡൽഹി

ഇന്ത്യയിലെ ആദ്യത്തെ ബയോപോളിമർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല?

ലഖിംപൂർ ഖേരി

നാഗാലാൻഡിന്റെ പതിനേഴാമത്തെ ജില്ല?

മേലൂരി

സത്യേന്ദ്രനാഥ ബോസ് അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി നിലവിൽ വന്നത് ?

പശ്ചിമബംഗാൾ

തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം സാധ്യമാക്കുന്നതിന് ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരംഭിച്ച ഏത് കമ്മീഷന്റെ കാലാവധിയാണ് മൂന്നു വർഷത്തേക്ക് കൂടി നീട്ടിയത് ?

സഫായി കർമ്മചാരി കമ്മീഷൻ (1993 ലെ നാഷണൽ കമ്മീഷൻ ഫോർ സഫാരി കർമ്മചാരിസ് ആക്ട് പ്രകാരമാണ് സ്റ്റാറ്റ്യൂട്ടറി ബോഡിയായി കമ്മീഷൻ നിയമിച്ചത്)

february - 26

കാർബൺ വിപണികളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ‘പ്രകൃതി 2025’ നടന്നത്?

ന്യൂഡൽഹി

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട വിദർഭയുടെ മലയാളി താരം ?

കരുൺ നായർ

2025 ഫെബ്രുവരിയിൽ വിടവാങ്ങിയ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞനും സരോദ് വാദകനുമായ വ്യക്തി ?

കെൻ സക്കർമാൻ

2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തദ്ദേശീയ ഇനങ്ങൾക്കായുള്ള മികവിന്റെകേന്ദ്രം ഉദ്ഘാടനം ചെയ്തത് ?

മോത്തിഹാരി (ബീഹാർ )

2025 ഫെബ്രുവരി 27 നാസ വിക്ഷേപിക്കുന്ന പുതിയ ടെലിസ്കോപ്പ് ?

SPHEREx (SPHEREx – Spectro-Photometer for the History of the Universe, Epoch of Reionization and Ices Explorer)

വൃദ്ധർ, കിടപ്പിലായ രോഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുക്കൾ, പ്രസവാനന്തര പരിചരണം ആവശ്യമുള്ള സ്ത്രീകൾ എന്നിവർക്ക് സഹായവും പരിചരണവും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി?

കെ 4 കെയർ

ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു കേരളത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്?

മൂവാറ്റുപുഴ

‘RS-24 യാർസ്’ ഏത് രാജ്യത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ്?

റഷ്യ

february - 27

SWAYATT സംരംഭത്തിന്റെ പൂർണരൂപം ?

‘Start-ups, Women and Youth Advantage Through e-Transactions'(SWAYATT)

പഞ്ച്മിഷൻ ഏത് ബഹിരാകാശ സംഘടനയുടെ സംരംഭമാണ്?

നാസ

2025 ലെ ‘SARAS Aajeevika Mela 2025’ ആതിഥേയത്വം വഹിക്കുന്ന നഗരം?

നോയിഡ

ചന്ദ്രനിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കാൻ നാസ വിക്ഷേപിക്കുന്ന ദൗത്യം?

ലൂണാർ ട്രെയിൽബ്ലേസർ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. ഏത് വർഷത്തോടെയാണ് കാർബൺ രഹിതമാക്കാൻ തീരുമാനിച്ചിരിക്കുന്നത്?

2055

2025ൽ തിരുവള്ളുവരുടെ പ്രതിമ സ്ഥാപിക്കപ്പെട്ട വിദേശ രാജ്യം ?

ഫിലിപ്പൈൻസ്

2025 ഫെബ്രുവരിയിൽ അന്തരിച്ച ഒഡീസി ഡാൻസിന്റെ പിതാവ്?

മായാധാർ റൗട്ട്

ഇന്ത്യയുടെ ധാതുലേല (മിനറൽ ഓക്ഷൻ മാപ്പ്) ഭൂപടത്തിൽ 2025 ഫെബ്രുവരിയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന സംസ്ഥാനങ്ങൾ ?

കേരളം, ജമ്മുകാശ്മീർ, അസം

february - 28

സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ് നൽകുന്നതിനായി ശിക്ഷ സഞ്ജീവനി ബീമ യോജന ആരംഭിച്ച സംസ്ഥാനം?

രാജസ്ഥാൻ

2025 ഫെബ്രുവരിയിൽ അപൂർവമായ ഒരു പെട്രിഫൈഡ് ഫോസിൽ കണ്ടെത്തിയ സംസ്ഥാനം ?

ജാർഖണ്ഡ്

2025 ഫെബ്രുവരിയിൽ അന്തരിച്ച വിഖ്യാത സോവിയറ്റ് ചെസ് താരവും ലോകചാമ്പ്യനുമായ വ്യക്തി?

ബോറിസ് സ്പാസ്‌കി

പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് 2025ൽ പുറത്തുവിട്ട റി ക്ലൈമറ്റ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം 1993-2002 അളവിൽ പ്രകൃതിദുരന്തങ്ങൾ ഏറ്റവും ബാധിച്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

6

2024 ലെ NSCI സേഫ്റ്റി അവാർഡുകളിൽ 'സർവശ്രേഷ്ഠ സുരക്ഷാ പുരസ്‌കാരം (ഗോൾഡൻ ട്രോഫി)' നേടിയ വിമാനത്താവളം ?

മോപ്പ വിമാനത്താവളം (ഗോവ)

ലോക്സഭാ മണ്ഡല പുനർവിഭജനത്തിൽ കേരളത്തിന് നഷ്ടമാകുന്ന സീറ്റുകളുടെ എണ്ണം?

2

പുതിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡയറക്ടറായി നിയമിതനായത് ?

സുമൻ കുമാർ.

ഡി.ആർ.ഡി.ഒ. അടുത്തിടെ പരീക്ഷിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച എയർ-ലോഞ്ച്ഡ് ആന്റി-ഷിപ്പ് മിസൈൽ സിസ്റ്റത്തിന്റെ പേര്?

Naval Anti-Ship Missile (NASM-SR)

February 2025 Current Affairs Malayalam | PSC  – Xylem Learning
Are you preparing for Kerala PSC exams and searching for February 2025 current affairs in Malayalam?
At Xylem Learning, we provide trusted, high-quality current affairs 2025 Malayalam content tailored for PSC, UPSC, and other competitive exam aspirants.

Our updated PSC current affairs 2025  Malayalam includes:

✅ Daily & Weekly Current Affairs 2025 in Malayalam
✅ Focused topics for PSC current affairs 2025 and interview preparation
✅ Quick revision material from current affairs 2025  February
✅ Monthly 2025 current affairs Malayalam summary for easy learning

Who Should Use This?

Kerala PSC aspirants looking for current affairs Malayalam 2025

Students searching for PSC current affairs 2025 PDF Malayalam

Anyone who needs accurate and timely current affairs 2025 in Malayalam

Blog Page Contact