Fraud Blocker
Skip to content
Home » PSC Current Affairs: MARCH 2025 (Malayalam)

PSC Current Affairs: MARCH 2025 (Malayalam)

"PSC MARCH CURRENT AFFAIRS: ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ March 1 മുതൽ 31 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

march - 01

2025 ലെ മൂന്നാമത്തെ SABA വനിതാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രാജ്യം?

ഇന്ത്യ

2025 ഫെബ്രുവരിയിൽ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ചെയർമാനായി നിയമിതനായത് ?

തുഹിൻ കാന്ത പാണ്ഡെ

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുതിയ ആറ് ഗതിശക്തി കാർഗോ ടെർമിനലുകൾ ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?

അസം

നാനാജി ദേശ്മുഖിന്റെ പതിനഞ്ചാമത് ചരമവാർഷികം ആഘോഷിച്ച സ്ഥലം ?

ചിത്രകൂട്, മധ്യപ്രദേശ്

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത് ?

INS Guldar

2025 ഫെബ്രുവരിയിൽ ആദ്യ ഹരിത ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം ?

രാജസ്ഥാൻ

ഇന്ത്യയുടെ ഏറ്റവും വൃത്തിയുള്ള നഗരമായി ഏഴാം തവണയും പ്രഖ്യാപിക്കപ്പെട്ട നഗരം ?

ഇൻഡോർ

പൊതുജനാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ഒമ്പതാമത് ദേശീയ ഉച്ചകോടി നടന്നത്?

ഒഡീഷ

March -02

2025 രഞ്ജിട്രോഫി ക്രിക്കറ്റ് ജേതാക്കൾ ?

വിദർഭ ( റണ്ണറപ്പ് : കേരളം)

2025 ലെ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത് ?

ചെങ്ങന്നൂർ ശ്രീകുമാർ

2025 മാർച്ചിൽ യു എസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്തത് ?

ഇംഗ്ലീഷ്

നാസയുടെ പരീക്ഷണ ഉപകരണങ്ങളുമായി ചന്ദ്രന്റെ ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്യുന്നതിനായി സ്വകാര്യ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസ് വിക്ഷേപിച്ച ചാന്ദ്ര ലാൻഡർ ?

അഥീന

ആമസോൺ കമ്പനി അവതരിപ്പിച്ച ആദ്യ ക്വാണ്ടം കമ്പ്യൂട്ടിങ്ങ് ചിപ്പ്?

Ocelot

ജീവിതശൈലി രോഗങ്ങൾക്കെതിരെ വ്യായാമത്തിന്റെയും സുരക്ഷിത ആഹാരത്തിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന മേള?

ഈറ്റ് റൈറ്റ്

പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനായി AI- അധിഷ്ഠിത മോഡൽ വികസിപ്പിച്ചെടുത്ത സ്ഥാപനം?

NIT റൂർക്കേല

ചന്ദ്രനിൽ ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡർ ?

ബ്ലൂ ഗോസ്റ്റ് (ഫയർഫ്ലൈ ഏയ്റോസ്പേസിന്റേതാണിത്)

march - 03

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഡൊമസ്റ്റിക് കാർഗോ ടെർമിനൽ ആരംഭിച്ചത് ?

കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (ബംഗളുരു)

e-FIR രജിസ്‌റ്റർ ചെയ്‌ത ആദ്യ കേന്ദ്രഭരണ പ്രദേശം?

ജമ്മു & കശ്മ‌ീർ

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്‌റ്റ്‌ ട്രാക്ക് വികസിപ്പിച്ചത് ?

IIT മദ്രാസ് & ഇന്ത്യൻ റെയിൽവേ

സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) വികസിപ്പിച്ചെടുത്ത സ്ഥാപനം?

ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി & ആസ്ട്രോഫിസിക്സ്, പൂനെ

കോർപ്പറേറ്റ് ബോണ്ടുകൾക്കായി ‘ബോണ്ട് സെൻട്രൽ’ എന്ന പേരിൽ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് പോർട്ടൽ ആരംഭിച്ച സ്ഥാപനം?

SEBI

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?

പ്രതിരോധ മന്ത്രാലയം

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക പുരസ്കാരങ്ങളിൽ ഒന്നായ ലോറസ് പുരസ്കാരത്തിന് 2025ൽ പരിഗണിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ?

ഋഷഭ് പന്ത്

2025 ഫെബ്രുവരിയിൽ ഫ്രാൻസിലെ ലാ റീയൂണിയൻ ദ്വീപിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ?

ഗാരൻസ്

march - 04

ഷെന്തുരുണി വൈൽഡ് ലൈഫ് സാങ്ച്വറിയിൽ കണ്ടെത്തിയ പുതിയ ഇനം ചിലന്തികൾ ?

Epidelaxia falciformis, Epidelaxia palustris

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ദേശീയ പാത 48 ൽ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഉരുക്കുപാലം നിലവിൽ വരുന്നത് ?

ഗുജറാത്ത്‌

കേരള പോലീസിന്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ ഉദ്ഘാടനം ചെയ്തത് ?

ടെക്നോപാർക്ക്

International Organisation for Marine Aids to Navigation ന്റെ വൈസ് പ്രസിഡൻസി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?

ഇന്ത്യ

‘ഇടശ്ശേരിക്കാറ്’ എന്ന പുസ്തകം രചിച്ചത്?

കെ.പി. രാമനുണ്ണി

ഇന്ത്യയിലെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വാവലംബിനി സംരംഭം ആരംഭിച്ച മന്ത്രാലയം?

നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം

2025 ചിലി ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പുരുഷ ഡബിൾസ് കിരീടം നേടിയത് ?

Rithvik Bollipalli and Nicolas Barrientos

2025 ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?

Wildlife Conservation Finance: Investing in People and Planet

march - 05

2024-25 ലെ സന്ദർശക സമ്മേളനം (Visitors Conference 2024-25) എവിടെയാണ് സംഘടിപ്പിച്ചത്?

ന്യൂഡൽഹി

2025 ലെ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കിരീടം നേടിയത്?

Yuki Bhambri and Alexei Popyrin

റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി ?

കേരള ഹൈക്കോടതി

അടുത്തിടെ ഉദ്ഘാടനം ചെയ്ത വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

ഗുജറാത്ത്

വന്യജീവികൾക്കായുള്ള ദേശീയ റഫറൽ കേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത് ?

ജുനഗഡ്

2025 മാർച്ചിൽ ‘സംസ്ഥാന ജലവിവരകേന്ദ്രം’ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം?

ഒഡീഷ

2025 മാർച്ചിൽ കേന്ദ്രസർക്കാരിന്റെ നവരത്ന പദവി ലഭിച്ച സ്ഥാപനങ്ങൾ ?

IRCTC, IRFC

സാങ്കേതിക തകരാർ മൂലം എട്ടാം പരീക്ഷണം റദ്ദാക്കിയ സ്‌പേസ് എക്സ് ദൗത്യം ?

സ്റ്റാർഷിപ്പ്

MARCH - 06

ടോറസ് കെഇപിഡി-350 മിസൈൽ ജർമ്മനിയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ?

സ്വീഡൻ

പ്രധാൻമന്ത്രി ശ്രം യോഗി മാൻധൻ (PM-SYM) യോജന ഏത് മന്ത്രാലയമാണ് നടത്തുന്നത്?

തൊഴിൽ മന്ത്രാലയം

2025 ലോക പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് ?

ഡൽഹി

ഫെഡറൽ ബാങ്ക് ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റത്?

വിദ്യാ ബാലൻ

2025 മാർച്ചിൽ അന്തരിച്ച മുൻ ലോക ചെസ്സ് ചാമ്പ്യൻ?

ബോറിസ് സ്പാസ്കി

രാജ്യത്തെ ആദ്യ വനിത നിയമ സെക്രട്ടറിയായി നിയമിതയായത് :

അഞ്ജു രതി റാണ

റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ജനസൗഹൃദ-മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്നത്തിനായുള്ള കേരളത്തിലെ ആദ്യത്തെ ‘വി.പാർക്ക് ‘ നിലവിൽ വരുന്നത്?

കൊല്ലം

ഐ.എസ്.ആർ.ഒയിലെ സയന്റിഫിക് സെക്രട്ടറിയും ഡയറക്ടറേറ്റ് ഓഫ് ടെക്നോളജി ഡെവലപ്മെന്റ് ഇന്നോവേഷൻ ഡയറക്ടറുമായി ചുമതലയേറ്റത് ?

എം. ഗണേഷ് പിള്ള

march - 07

ഇന്ത്യയിലെ ആദ്യത്തെ AI-പവേർഡ് സോളാർ നിർമ്മാണ ലൈൻ ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്?

ഗുജറാത്ത്

ആസ്ട്ര എംകെ-III മിസൈലിന്റെ പുതിയ ഔദ്യോഗിക നാമം?

Gandiva

2025 ലെ ‘World Obesity Day’ യുടെ പ്രമേയം?

Changing Systems, Healthier Lives

ഇന്ത്യാ AI കമ്പ്യൂട്ട് പോർട്ടലും ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമുമായ ‘AIKosha’ ആരംഭിച്ച മന്ത്രാലയം?

Ministry of Electronics and Information Technology

ഏത് വടക്കുകിഴക്കൻ സംസ്ഥാനത്താണ് "ഡി-വോട്ടർ" എന്ന പദം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്?

അസം

ഏത് പരിപാടിയുടെ കീഴിലാണ് ‘പശു ഔഷധി’ സംരംഭം ആരംഭിച്ചത്?

ലൈവ്‌സ്റ്റോക്ക് ഹെൽത്ത് & ഡിസീസ് കൺട്രോൾ പ്രോഗ്രാം (LHDCP)

വ്യാജ വെളിച്ചെണ്ണയെ തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് ?

ഓപ്പറേഷൻ ഓയിൽ

2025 ലെ ലോക സുസ്ഥിര വികസന ഉച്ചകോടി (WSDS) നടന്നത്?

ന്യൂഡൽഹി

march - 08

അന്താരാഷ്ട്ര വനിതാദിനം?

മാർച്ച് 08 (2025 പ്രമേയം : For ALL Women and Girls: Rights. Equality. Empowerment)

ആർത്തവ ശുചിത്വത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ആരംഭിച്ച പദ്ധതി?

തിങ്കൾ

ഇൻവിട്രോ ഫെർട്ടിലൈസേഷൻ വഴി ലോകത്ത് ആദ്യമായി കങ്കാരുവിന്റെ ഭ്രൂണങ്ങൾ സൃഷ്ടിച്ച രാജ്യം?

ഓസ്ട്രേലിയ

സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായ ആദ്യ വനിത ?

ചിത്ര ചന്ദ്രമോഹൻ

വനിതാരത്ന പുരസ്കാരം -2025

ടി.ദേവി

വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാരുടെ പ്രശ്നം പുറംലോകത്ത് അറിയിച്ചതുൾപ്പെടെ സാമൂഹിക ഇടപെടലുകൾ നടത്തിയ വനിതാ കമ്മീഷൻ മുൻ അംഗം.

കെ. വാസന്തി

കായിക താരം

ഷെറിൻ ഷഹാന

2017-ൽ അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ വിജയിയായ വ്യക്തി

എ.എൻ. വിനയ

പോലീസ് സേനയിൽ ലിംഗനീതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തി

ഡോ. നന്ദിനി

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ

പി. കെ. മേദിനി

കമ്മ്യൂണിസ്റ്റ് വിപ്ലവഗാനങ്ങളിലൂടെ ശ്രദ്ധേയയായ സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകയുമായ വ്യക്തി

march - 09

2025 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ജേതാക്കൾ?

ഇന്ത്യ (ഇന്ത്യയുടെ മൂന്നാം കിരീടമാണിത്)

ഇന്ത്യയിലെ ആദ്യ ഹൈപ്പർ ലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചത് ?

ഐ.ഐ.ടി. മദ്രാസ്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്?

കെ.വി കുമാരൻ (എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവലായ ‘യാന’ യുടെ മലയാള വിവർത്തനം)

ടൈം മാഗസിന്‍റെ ‘ വിമൻ ഓഫ് ദ ഇയർ’ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ജീവശാസ്ത്രജ്ഞയും വന്യജീവി സംരക്ഷകയുമായ വ്യക്തി?

ഡോ. പൂർണിമ ദേവി ബർമൻ

സ്പെഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച PSLV ദൗത്യത്തിന്റെ ഭാഗമായുള്ള ആയിരം ഭ്രമണപഥ യാത്രകൾ പൂർത്തിയാക്കിയISRO യുടെ ചെറു ഉപഗ്രഹം ?

പോയം 4

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനായുള്ള സ്മാരകം നിലവിൽ വരുന്നത്?

രാഷ്ട്രീയ സ്മൃതി സ്ഥൽ

2025 ഫിഡെ ലോക ചെസ്സ് ജൂനിയർ(അണ്ടർ 20) ചാമ്പ്യൻ ?

ഗ്രാൻഡ് മാസ്റ്റർ പ്രണവ് വെങ്കിടേഷ്

2025 റിപ്പബ്ലിക്ക് പ്ലീനറി സമ്മേളനം നടക്കുന്നത് ?

ഭാരത് മണ്ഡപം (ന്യൂഡൽഹി)

march - 10

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ?

മാർക്ക് കാർനി

2025 ലെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പ് നേടിയ രാജ്യം?

ഇന്ത്യ

രത്തൻ ടാറ്റയെ കുറിച്ച് ‘രത്തൻ ടാറ്റാ എ ലൈഫ്’ എന്ന ജീവചരിത്രം എഴുതിയത്?

ഡോ തോമസ് മാത്യു

പൊള്ളലേറ്റ ഇരകൾക്കായി പ്രത്യേക സമഗ്രനയം രൂപീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം?

കർണാടക

2025ൽ ഹരിത വിദ്യാലയ പദവി നേടിയ സ്കൂൾ ?

അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ

2025 ലെ ആഗോള ഭീകരവാദ സൂചിക (GTI) റിപ്പോർട്ട് പ്രസിദ്ധീകരിച്ച സ്ഥാപനം ?

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്

യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡുകൾ

നിഖില വിമൽ (കല/ സാംസ്കാരികം)
സജന സജീവൻ (കായികരംഗം)
വിനിൽ പോൾ (സാഹിത്യം)
എം. ശ്രീവിദ്യ (കാർഷികം)

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

march - 11

ഗാന്ധിജിയും ശ്രീനാരായണഗുരുവും ശിവഗിരിമഠത്തിൽ കണ്ടുമുട്ടിയതിന്റെ എത്രാമത്തെ വാർഷികമാണ് 2025 മാർച്ചിൽ ആഘോഷിക്കുന്നത് ?

100

മഹിളാസമൃദ്ധി യോജന ആരംഭിച്ച ഇന്ത്യയിലെ പ്രദേശം?

ന്യൂഡൽഹി

2025 ലെ റുവാണ്ടൻ ചലഞ്ചർ ടെന്നീസ് ടൂർണമെന്റിൽ ഡബിൾസ് കിരീടം നേടിയത്?

സിദ്ധാന്ത് ബാന്തിയ, അലക്സാണ്ടർ ഡോൺസ്കി

സ്വന്തമായി ഉപഗ്രഹം നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

അസം (അസം സാറ്റ് എന്നാണ് ഇതിന് പേരിടാൻ ഉദ്ദേശിക്കുന്നത് )

2025 മാർച്ചിൽ അന്തരിച്ച, പാർലമെന്റിന്റെ ഇംപീച്ച് നടപടികൾക്ക് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി?

ജസ്റ്റിസ് വി. രാമസ്വാമി

ഐ.എസ്.എൽ. ഫുട്ബോൾ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡിന് അർഹനായത് ?

Alaaeddine Ajaraie

പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഇന്തോനേഷ്യയുമായി ധാരണയിലെത്തിയ ഇന്ത്യൻ സ്ഥാപനം ?

RBI

ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ 2025 ലെ ക്ഷീരസഹകാരി അവാർഡിനർഹനായത്?

ജെ.എസ്. സജു

march - 12

SIPRI റിപ്പോർട്ട് അനുസരിച്ച്, 2020-24 കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായി മാറിയ രാജ്യം?

ഉക്രെയ്ൻ

മുഖ്യമന്ത്രി ബാലികാ സമൃദ്ധി യോജന, മുഖ്യമന്ത്രി കന്യാ ആത്മനിർഭർ യോജന എന്നീ പദ്ധതികൾ ആരംഭിച്ച സംസ്ഥാനം?

ത്രിപുര

പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതി 2025 ആരംഭിച്ച മന്ത്രാലയം?

കോർപ്പറേറ്റ് കാര്യ മന്ത്രാലയം

മ്യാൻമർ അതിർത്തിക്ക് സമീപം ശക്തമായ ഒരു ലാർജ് ഫേസ്ഡ് അറേ റഡാർ (LPAR) വിന്യസിച്ച രാജ്യം?

ചൈന

യമുനാ നദിയിലെ ക്രൂയിസ്റ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി സർക്കാരുമായി കരാർ ഒപ്പുവെച്ച ഏജൻസി ?

ഉൾനാടൻ ജലപാത അതോറിറ്റി

ലോകത്തിലെ ഏറ്റവും മലിന വായുവുള്ള തലസ്ഥാനമായി തിരഞ്ഞെടുത്തത് ?

ഡൽഹി

സാമ്പത്തിക അവലോകന രേഖ പ്രകാരം ഇന്ത്യയിൽ സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ?

കേരളം

2025 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റർ?

സൈദ് ആബിദ് അലി

march - 13

ഇസ്ലാമിക നിയമം ആധാരമാക്കിയുള്ള താൽക്കാലിക ഭരണഘടന പ്രഖ്യാപിച്ച രാജ്യം ?

സിറിയ

2025 ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ് ?

കെ.പി. സുധീര

2024 ലെ ലോക വായുഗുണനിലവാര റിപ്പോർട്ട് അനുസരിച്ച്, വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം?

അഞ്ച്

ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) അധിഷ്ഠിത സോഫ്റ്റ്‌വെയറായ പ്രതിബിംബ് മൊഡ്യൂൾ ആരംഭിച്ച മന്ത്രാലയം?

ആഭ്യന്തരമന്ത്രാലയം

‘ഫ്യൂഗോ അഗ്നിപർവ്വതം’ സ്ഥിതി ചെയ്യുന്ന രാജ്യം?

ഗ്വാട്ടിമാല

2025 ലോക പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് ?

ഡൽഹി

സ്പേയ്സ് ഡോക്കിംഗ് പരീക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശത്ത് വെച്ച് ഡോക്ക് ചെയ്ത SDX 01, SDX 02 എന്നീ പേടകങ്ങൾ വേർപെടുത്തിയത് ?

മാർച്ച് 13,2025

2024 ബാലസാഹിത്യ പുരസ്കാരങ്ങൾ

കഥ, നോവൽ വിഭാഗം

വിമീഷ് മണിയൂർ (ബൂതം)

കവിത വിഭാഗം

പ്രേമജ ഹരീന്ദ്രൻ (പൂമാല)

വൈജ്ഞാനിക വിഭാഗം

ഡോ ബി. പത്മകുമാർ (പാഠം ഒന്ന് ആരോഗ്യം)

ശാസ്ത്ര വിഭാഗം

പ്രഭാവതി മേനോൻ (ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ)

ജീവചരിത്രം/ആത്മകഥ

ഡോ നെത്തല്ലൂർ ഹരികൃഷ്ണൻ (കുട്ടികളുടെ എഴുത്തച്ഛൻ)

വിവർത്തനം/ പുനരാഖ്യാനം

ഡോ. സംഗീത ചേനംമ്പുള്ളി (വെള്ളത്തിന് നനവുണ്ടായതെങ്ങനെ)

നാടക വിഭാഗം

ഹാജിറ കെ.എം.

MARCH - 14

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന നാഷണൽ സർവീസ് സ്കീമും സംയുക്തമായി നടത്തുന്ന കാമ്പയിൻ

– ലൈഫ് ഈസ് ബ്യൂട്ടിഫുൾ

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 8 വരെ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ,ജൈന,പാഴ്സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി

– മാർഗദീപം

ടാറ്റാ കമ്മ്യൂണിക്കേഷൻസ് ചെയർമാൻ ആയി നിയമിതനായത്

– എൻ. ഗണപതി

2025 മാർച്ചിൽ ലോകകപ്പ് ഹോക്കിയിലെ ഇന്ത്യയുടെ കിരീട വിജയത്തിന്റെ എത്രാമത്തെ വാർഷികമാണ് ആചരിക്കുന്നത്?

– 50

നാഷ്ണൽ സെന്റർ ഫോർ എർത്ത് സ്റ്റഡിസിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ തീരശോഷണം സംഭവിച്ചത്

– ആലപ്പാട്ട് ( കൊല്ലം)

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കൈകോർത്ത ഇന്ത്യൻ ടെലിക്കോം കമ്പനികൾ

– റിലയൻസ് ജിയോ, ഭാരത് എയർടെൽ

2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാജ്യവുമായാണ് 8 പ്രധാന കരാറുകളിൽ ഏർപ്പെട്ടത്

– മൗറീഷ്യസ്

നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം?

– മാർച്ച്‌ 14

MARCH - 15

ലോക ഉപഭോക്തൃ ദിനം?

മാർച്ച് 15 (2025 പ്രമേയം – ‘A Just Transition to Sustainable Lifestyles’)

2025ൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീയുടെ വേദി ?

മെൽബൺ

ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികൾക്കും കുടുംബശ്രീക്ക് കീഴിലുള്ള അഭയകേന്ദ്രം?

സ്നേഹിത

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ അംഗമായ ഇന്ത്യൻ വംശജർ?

കമൽ ഖേര (ആരോഗ്യവകുപ്പ്), അനിത ആനന്ദ് (വ്യവസായം, ശാസ്ത്രം)

2025 മാർച്ചിലെ കണക്ക് പ്രകാരം ശനിയുടെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം?

274

2025 ലെ ആദ്യ ചന്ദ്രഗ്രഹണം (blood moon) ദൃശ്യമായത് ?

2025 മാർച്ച്‌ 14

വേൾഡ് ഓഡിയോ വിഷ്വൽ & എൻ്റർടൈൻമെൻ്റ് സമ്മിറ്റിൻ്റെ (വേവ്സ്) ഉച്ചകോടി ?

മുംബൈ

പ്രകാശത്തെ ‘ഖനീഭവിപ്പിച്ച്’ സൂപ്പർ സോളിഡാക്കി മാറ്റിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?

ഇറ്റലി

march - 16

ദേശീയ വാക്സിനേഷൻ ദിനം ?

മാർച്ച് 16

ലഹരി വിപണനത്തിനെതിരെ കേരളത്തിൽ അധ്യാപകർക്കായി കെ.എസ്.ടി.എ. ആരംഭിച്ച യജ്ഞം?

ടീച്ചേഴ്സ് ബ്രിഗേഡ്

2025 ലെ വേൾഡ് പാരാ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രീയിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?

ഇന്ത്യ

2025 ലെ ജല സുസ്ഥിരതാ സമ്മേളനം സംഘടിപ്പിച്ച നഗരം ?

ന്യൂഡൽഹി

ആസ്ട്ര ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) രൂപകൽപ്പന ചെയ്ത സംഘടന ?

DRDO

"കരുണയും പ്രാഥമികാരോഗ്യ സംരക്ഷണവും" എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത് ?

WHO

PM-YUVA പദ്ധതിയുടെ മൂന്നാം പതിപ്പ് ആരംഭിച്ച മന്ത്രാലയം?

വിദ്യാഭ്യാസ മന്ത്രാലയം

ലോ-ലെവൽ ട്രാൻസ്പോർട്ടബിൾ റഡാർ, എൽ.എൽ.ടി.ആർ. (അശ്വിനി) എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത സംഘടനകൾ ?

DRDO & BEL

march - 17

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയത്?

ന്യൂ കാസിൽ യുണൈറ്റഡ്

2025 ൽ വജ്രജൂബിലി ആഘോഷിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണ സ്ഥാപനം ?

ആകാശവാണി

നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയത് ?

ഗായത്രി ചക്രവർത്തി സ്പിവാക്ക്

2025 ലെ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ചാമ്പ്യന്മാരായത് ?

ഇന്ത്യ

കേരളത്തിൽ നിലവിൽ വരാൻ പോകുന്ന പക്ഷി ഗ്രാമം?

കിദൂർ (കാസർഗോഡ്)

ASEAN രാജ്യങ്ങളുടെ ദ്വിദിന ഭീകരവിരുദ്ധ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ?

ഇന്ത്യ

ഡെന്റൽ ഡോക്ടർമാരുടെ സംഘടനകളുമായി ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗം കണ്ടെത്താൻ ഹയർ സെക്കൻഡറി അധികൃതർ ആരംഭിച്ച ദന്ത പരിശോധന ?

മുക്തി

കേരള സർവ്വകലാശാലയുടെ 2021, 2022 വർഷത്തെ ഒ.എൻ.വി. പുരസ്കാര ത്തിന് അർഹനായത് ?

എം.കെ.സാനു, എം.മുകുന്ദൻ

march - 18

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം ?

കേരളം

2025 വനിത ഐ.പി.എൽ. കിരീടം നേടിയത് ?

മുംബൈ ഇന്ത്യൻസ് (പരാജയപ്പെടുത്തിയത് ഡൽഹി ക്യാപിറ്റൽസിനെ)

2025 കബഡി വേൾഡ് കപ്പ് വേദി?

ഇംഗ്ലണ്ട്

ചൈനീസ് ഇൻ്റർനെറ്റ് സെർച്ച് എഞ്ചിനായ Baidu പുറത്തിറക്കിയ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റീസണിംഗ് മോഡൽ ?

ERNIE X1

ആലപ്പുഴയിലെ മങ്കൊമ്പ്നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ച പുതിയ ഇനം നെല്ലുകൾ ?

പുണ്യ, ആദ്യ

2025 ലെ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ കലാമണ്ഡലം സരസ്വതി ഏതു മേഖലയിൽ പ്രശസ്തയാണ്?

മോഹിനിയാട്ടം

ഗ്രീസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്?

Konstantinos Tasoulas

9 മാസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിതാ വില്യംസ് തിരിച്ചെത്തുന്ന പേടകം ?

ഡ്രാഗൺ ക്രൂ 9

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

march - 19

കേരളത്തിലെ ആദ്യ ഹൈഡ്രജൻ ബസ് പ്രവർത്തനമാരംഭിച്ചത്?

കൊച്ചി

മുനമ്പം ഭൂമിവിഷയം പരിശോധിക്കാൻ സർക്കാർ നിയമിച്ച ജുഡിഷ്യൽ കമ്മിഷൻ ?

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ

കെട്ടിടങ്ങളിൽ കൂൾ റൂഫ് സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂടു കുറയ്ക്കുകയും ഫാനുകളുടെയും എയർകണ്ടീഷനുകളുടെയും ഉപയോഗം കുറയ്ക്കുന്നതിനായുള്ള പദ്ധതി ?

കുളിർമ

കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്?

തിരുവനന്തപുരം

ഇന്ത്യയിലെ ആദ്യ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹം?

നിള

2025 ൽ ആദ്യത്തെ ശാസ്ത്രീയ കൽക്കരി ഖനന ബ്ലോക്ക് ഉദ്ഘാടനം ചെയ്ത സംസ്ഥാനം ?

മേഘാലയ

ബഹിരാകാശ ദൗത്യങ്ങൾക്കായി വിക്രം 3201, കൽപ്പന 3201 എന്നീ അതിവേഗ മൈക്രോപ്രൊസസ്സറുകൾ വികസിപ്പിച്ചെടുത്ത സ്ഥാപനം?

ISRO

2025 മാർച്ചിൽ വിടവാങ്ങിയ രണ്ടു ഒളിമ്പിക്സുകളിൽ നിന്നായി 10 മെഡലുകൾ നേടിയ പ്രശസ്ത ജാപ്പനീസ് ജിംനാസ്റ്റിക്ക് താരം?

അകിനോരി നക യാമ

march - 20

സമയകൃത്യത പാലിക്കുന്ന റെയിൽവേ ഡിവിഷനുകളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശതമാനം കൈവരിച്ചത് ?

പാലക്കാട് ഡിവിഷൻ

"ബിയോണ്ട് സ്‌ക്രീൻസ്" എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ വ്യവസായ നേതൃത്വത്തിലുള്ള ഡിജിറ്റൽ ഡീറ്റോക്സ് സംരംഭം ആരംഭിച്ച സംസ്ഥാനം?

കർണാടക

രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം 2025 ന് അർഹനായത്?

കെ.സി. വേണുഗോപാൽ

ഇന്ത്യയിലെ ആദ്യത്തെ PPP മോഡൽ അധിഷ്ഠിത ഹരിതമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ?

ഇൻഡോർ

ദേശീയ വന്യജീവി ആരോഗ്യ നയം (NWHP) ആരംഭിച്ച സംഘടന?

സെൻട്രൽ മൃഗശാല അതോറിറ്റി

വിരമിക്കൽ പിൻവലിച്ച് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഫുട്ബോൾ താരം ?

സുനിൽ ഛേത്രി

ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്ന എത്രമത്തെ രാജ്യമാണ് ഇന്ത്യ?

6

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകി ആദരിച്ചത്?

തോമസ് ബാക്ക്

march - 21

ലോക വനദിനം ?

മാർച്ച് 21

2025ലെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

118 (ഒന്നാം സ്ഥാനം – ഫിന്‍ലാന്‍ഡ്)

ലണ്ടനിലെ സെൻട്രൽ ബാങ്കിങ് നൽകിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2025 ന് അർഹമായ RBI നൂതന സാങ്കേതിക സംവിധാനങ്ങൾ ?

സാർത്തി, പ്രവാഹ്

സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി അമൃത ആശുപത്രി നടപ്പിലാക്കുന്ന ടെലിമെഡിസിൻ പദ്ധതി?

സമാശ്വാസം പദ്ധതി

ബംഗളൂരു ആസ്ഥാനമായുള്ള എഡ്-ടെക് നോൺ പ്രോഫിറ്റ് ഓർഗനൈസേഷ നായ റോക്കറ്റ് ലേണിങ്, ഇന്ത്യയിൽ 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾ ക്കായി അവതരിപ്പിച്ച വ്യക്തിഗത പഠനത്തിനായുള്ള AI ട്യൂട്ടർ?

അപ്പു

ടാറ്റ കമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച AI അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് സൊല്യൂഷൻ ?

വായു

യു.കെ. പാർലമെൻ്റിലെ ഹൗസ് ഓഫ് കോമൺസിൽ ടീം ബ്രിഡ്ജ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകി ആദരിച്ച ഇന്ത്യൻ ചലച്ചിത്ര താരം?

ചിരഞ്ജീവി

ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിലെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി "സമർഥ്: ഇൻകുബേഷൻ പ്രോഗ്രാം" ആരംഭിച്ച സ്ഥാപനം?

ടെലിമാറ്റിക്സ് വികസന കേന്ദ്രം

march -22

ലോക ജലദിനം

മാർച്ച് 22

വടക്കേ ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതപദ്ധതി സ്ഥാപിക്കുന്ന സംസ്ഥാനം?

ഹരിയാന

ഐക്യരാഷ്ട്രസഭയുടെ ലോക ജലവികസന റിപ്പോർട്ട് 2025 പ്രസിദ്ധീകരിച്ച സംഘടന?

യുനെസ്കോ

പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ ജോൺ മാർഷലിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം?

തമിഴ്നാട്

2026 ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യത്തെ ഏഷ്യൻ രാജ്യം ?

ജപ്പാൻ

ആർ.ബി.ഐ. എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിതനായത് ?

ഇന്ദ്രനീൽ ഭട്ടാചര്യ

പ്രാദേശികമായി നിർമ്മിച്ചതും, റഷ്യൻ കരാറിലെ അവസാനത്തേതും, ഗോവയിൽ നിർമാണത്തിലിരുന്ന നാലാമത്തേതുമായ ക്രിവാക് ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റ് ?

തവസ്യ

നിയമസഭ നടപടികൾ ആംഗ്യഭാഷയിൽ സംപ്രേഷണം ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

പഞ്ചാബ്

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

march - 23

ലോക കാലാവസ്ഥാ ദിനം

മാർച്ച് 23 (2025 ലെ പ്രമേയം : Closing the Early Warning Gap Together)

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) പ്രവർത്തിക്കുന്ന മന്ത്രാലയം?

ധനകാര്യമന്ത്രാലയം

2025 മാർച്ചിൽ പൊട്ടിത്തെറിച്ച ‘മൗണ്ട് ലവോടോബി ലാക്കിലാക്കി’ അഗ്നിപർവ്വതം സ്ഥിതി ചെയുന്നത്?

ഇന്തോനേഷ്യ

കേരളത്തിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ?

കണ്ണപുരം (കണ്ണൂർ )

നമീബിയയുടെ ആദ്യ വനിത പ്രസിഡന്റായി ചുമതലയേറ്റത് ?

Netumbo Nandi-Ndaitwah

2024 ലെ 59-ാമത് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ?

വിനോദ് കുമാർ ശുക്ല

പ്രതിവർഷം ഭൂഗർഭ ജലലഭ്യത കൂടിയ സംസ്ഥാനങ്ങൾ ?

യു.പി., മധ്യപ്രദേശ്, മഹാരാഷ്ട്ര

ഡോ. കെ. രത്നമ്മ എത് രംഗത്തെ ഗവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭാഷാ ഗവേഷണം

march - 24

ലോക ക്ഷയരോഗ ദിനം ?

മാർച്ച് 24 (2025 ലെ തീം – Yes! We Can End TB: Commit, Invest, Deliver)

രാജ്യത്ത് ഏറ്റവും കൂടിയ ശിശുമരണ നിരക്കുള്ള സംസ്ഥാനം?

മധ്യപ്രദേശ്

2025 മാർച്ചിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ മഹാശില നിർമ്മിതികൾ കണ്ടെത്തിയ കേരളത്തിലെ പ്രദേശം ?

മലമ്പുഴ

വനിതകളുടെ 35 കിലോമീറ്റർ നടത്തത്തിൽ പുതിയ ദേശീയ റെക്കോർഡിനർഹ യായ താരം ?

പ്രിയങ്ക ഗോസ്വാമി

മുട്ടത്തറ വികലാംഗ കോളനിയിൽ അഞ്ച് പതിറ്റാണ്ടുകളായി താമസിക്കുന്ന വികലാംഗ സമൂഹത്തിലെ അംഗങ്ങളുടെ പാർപ്പിടം മെച്ചപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച പദ്ധതി?

തണൽ

എക്സർസൈസ് സീ ഡ്രാഗൺ 2025 ൽ ആതിഥേയത്വം വഹിച്ച രാജ്യം?

യുണൈറ്റഡ് സ്റ്റേറ്റ്സ്

2025 ലെ സ്റ്റോക്ക്ഹോം വാട്ടർ പ്രൈസ് നേടിയത്?

Gunter Bloschl

മദ്രാസ് മ്യൂസിക് അക്കാദമിയുടെ ടി.ടി.കെ. പുരസ്‌കാരം 2025 നേടിയത് ?

മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി

march - 25

‘ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ 2025’ സംരംഭത്തിന്റെ ആറാം പതിപ്പ് ആരംഭിച്ച സംസ്ഥാനം?

ഹരിയാന

59-ാമത് ജ്ഞാനപീഠ അവാർഡ് നേടിയ ‘വിനോദ് കുമാർ ശുക്ല’ യുടെ സ്വദേശം?

ഛത്തീസ്ഗഡ്

പൂർണ്ണമായും നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രം?

ഇൽ ഫോഗ്‌ലിയോ

സൂചി ഉപയോഗിക്കാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് പരിശോധിക്കാ നുള്ള സംവിധാനം വികസിപ്പിച്ചത്?

IISc

ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി 2025 മാർച്ചിൽ നിയമിതനായത്?

അജയ് സേത്

കവി വള്ളത്തോളിന്റെ ജീവിതവും ദർശനവും പ്രമേയമാക്കി അനിൽ വള്ളത്തോൾ രചിച്ച നോവൽ?

നിർന്നിമേഷമായ് നിൽക്ക

ലണ്ടനിൽ സെൻട്രൽ ബാങ്കിങ് നൽകുന്ന 2025ലെ ഡിജിറ്റൽ ട്രാൻസ്ഫോർ മേഷൻ അവാർഡ് കരസ്ഥമാക്കിയത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്

march - 26

പൊതുസുരക്ഷ, ലിംഗസമത്വം വൈവിധ്യങ്ങളെ അംഗീകരിക്കൽ തുടങ്ങിയ സാമൂഹിക സൂചികകളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായത് ?

കേരളം

വിദ്യാർഥികൾക്ക് നോ ടു ഡ്രഗ്സ്സ് നിർബന്ധമാക്കുന്ന ആദ്യത്തെ സർവകലാശാല?

കൊച്ചി ജയിൻ യൂണിവേഴ്സിറ്റി

ഇന്ത്യൻ നേവിയും, ആഫ്രിക്കൻ രാജ്യങ്ങളുമായിട്ടുള്ള സംയുക്ത സൈനികാ ഭ്യാസം?

ALKEYME (Africa India Key Maritime Engagement)

മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വന്യജീവികളുടെ ഡി എൻ എ സാമ്പിളുകൾ സംരക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗശാല ?

പദ്മജ നായിഡു സുവോളജിക്കൽ പാർക്ക്

പട്ടികവർഗ്ഗ വിഭാഗത്തിലുള്ള യുവതി യുവാക്കളുടെ നൈപുണ്യ വികസനവും ജീവിതോപാധിയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പദ്ധതി?

ഗോത്രജീവിക

ഹരിത കർമ്മ സേനാംഗങ്ങൾക്കു ചികിത്സ അനുകൂലങ്ങൾ ലഭിക്കുന്നതിനായി കുടുംബശ്രീയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി?

ഇൻസ്പെയർ

2025 മാർച്ചിൽ അന്തരിച്ച കാർഷിക ശാസ്ത്രജ്ഞനും പത്മശ്രീപുരസ്കാര ജേതാവുമായ വ്യക്തി?

കൃഷ്ണ ലാൽ ഛദ്ദ

2025 ലെ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ?

ഇന്ത്യ

march - 27

2025 ലെ സീനിയർ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സുനിൽ കുമാർ നേടിയ മെഡൽ?

വെങ്കലം

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനുമായി (ILO) ഇന്ത്യയുടെ സോഷ്യൽ പ്രൊട്ടക്ഷൻ ഡാറ്റ പൂളിംഗ് എക്സർസൈസ് ആരംഭിച്ച മന്ത്രാലയം?

– തൊഴിൽ മന്ത്രാലയം

അന്തരിച്ച ഡോ. കെ രത്നമ്മ എത് രംഗത്തെ ഗവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭാഷ ഗവേഷണം

പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ ജോൺ മാർഷലിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം?

– തമിഴ്നാട്

ഇന്ത്യയിലെ ആദ്യ വനിത സ്‌കൂബ ഡൈവിംഗ് ടീം?

– ഗാനെറ്റ്സ്

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം?

– kerala in India’s history of independence struggle

രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ കടൽ പാലം? -

ന്യൂ പാമ്പൻ ബ്രിഡ്ജ്

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ആദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയ സംസ്ഥാനം?

 – കേരളം

march - 28

ഡിജിറ്റൽ വിള സർവേ (DCS) സംവിധാനം ആരംഭിച്ച മന്ത്രാലയം? -

കൃഷി, കർഷകക്ഷേമ മന്ത്രാലയം

"GSAT18" ഏത് തരം ഉപഗ്രഹമാണ്?

– ആശയവിനിമയ ഉപഗ്രഹം

PM-WANI സ്കീം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? -

ഇന്റർനെറ്റ്‌ സേവനങ്ങൾ

വയനാട് മാതൃക ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നടന്നത് -

2025 മാർച്ച് 27

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത് -

സഞ്ജയ് കുമാർ മിശ്ര

2025 ക്ലബ്‌ ഫുട്ബോൾ ലോകകപ്പ് വേദി? -

അമേരിക്ക

കരാറുകാരുടെയും സപ്ലയർമാരുടെയും ബില്ലുകൾ മാറി ബിൽത്തുക ലഭിക്കുന്നതിനാ യുള്ള ഓൺലൈൻ സംവിധാനം

– കെഫ്റ്റ്(കേരള സ്മാർട്ട്‌ ഇലക്ട്രോണിക്ക് ഫണ്ട്‌ ട്രാൻസ്ഫർ)

ഒഡീഷയിലെ സിംലിപാൽ ബയോസ്ഫിയർ റിസർവിൽ കണ്ടെത്തിയ പുതിയ ഇനം ഇഞ്ചി? -

സിംഗിബർ ജഗന്നാഥി സാഹു, പ്രിയദർശിനി

march - 29

2025 മാർച്ചിൽ റിക്ടർ സ്കെയലിൽ 7.7, 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ നാശം വിതച്ച നഗരങ്ങൾ ?

മ്യാൻമർ, തായ്‌ലൻഡ്

മ്യാൻമറിലെ ഭൂകമ്പത്തിനുശേഷം ഇന്ത്യ ആരംഭിച്ച മാനുഷിക സഹായ പദ്ധതി?

ഓപ്പറേഷൻ ബ്രഹ്മ

2025ലെ ഇന്ത്യൻ ഗ്രാൻഡ് പ്രീ 1-ൽ 100 മീറ്റർ ദേശീയ റെക്കോർഡ് നേടിയത് ?

ഗുരീന്ദർവീർ സിങ്

2025 മാർച്ചിൽ കേരള ആരോഗ്യവകുപ്പ് ആരംഭിച്ച രോഗപ്രവചന ഡിജിറ്റൽ സംവിധാനം?

എപ്പിഫോം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സ്ഥിരം ആസ്ഥാനം നിലവിൽ വന്നത് ?

മുണ്ടക്കൽ

കേരളത്തിൽ കാഴ്ചപരിമിതർക്കായി ആരംഭിച്ച ബ്രെയിലി സാക്ഷരത പദ്ധതി?

ദീപ്തി

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുതുക്കിയ വേതനം 2025

കേരളം – 369 രൂപ (23 രൂപ വർധിപ്പിച്ചു)
ഏറ്റവും കൂടുതൽ – ഹരിയാന (400 രൂപ)
ഏറ്റവും കുറവ് – അരുണാചൽ പ്രദേശ്, നാഗാലാന്റ് (241 രൂപ)

 

march - 30

2026 - 27 അധ്യായന വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശനത്തിന് എത്ര വയസ്സ് പൂർത്തിയാക്കണം എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിക്കുന്നത്?

6 വയസ്

ഹിന്ദി ഭാഷയിൽ കാലാവസ്ഥ അറിയിപ്പുകൾ ലഭിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം ?

തമിഴ്നാട്

ഡിജിയാത്രാ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ രണ്ടാമത്തെ വിമാനത്താവളം?

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

2025 ലെ ഗോൾഡ് മെർക്കുറി ഇന്റർനാഷണൽ അവാർഡ് ലഭിച്ച വ്യക്തി ?

ദലൈലാമ

കേരളത്തിലെ ആദ്യത്തെ ‘extradosed’ കേബിൾ സ്റ്റേഡ് പാലം നിലവിൽ വന്നത്?

നാലുചിറ പാലം

2025 മാർച്ചിൽ കേരള നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാലാ ബില്ല് പ്രകാരം സ്വകാര്യ സർവകലാശാലകളിൽ എത്ര ശതമാനം സീറ്റുകൾ കേരളീയർക്കായി സംവരണം ചെയ്യണം ?

40%

ഇന്ത്യ സന്ദർശിക്കുന്ന ചിലി പ്രസിഡന്റ് ?

ഗബ്രിയേൽ ബോറിക്

2025 മാർച്ചിൽ പ്രതിഭാശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായ വ്യക്തി?

ശ്രീകുമാരൻ തമ്പി

march - 31

2025 താഷ്കന്റ് ഓപ്പൺ ചെസ്കിരീടം നേടിയ ഗ്രാൻഡ്മാസ്റ്റർ?

നിഹാൽ സരിൻ

സിറിയയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്?

അഹമ്മദ് അൽ ഷരാ

2025 കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് അർഹയായത്?

എം. ലീലാവതി

ഭിന്നശേഷിക്കാർക്കൊപ്പം മാനസിക വെല്ലുവിളി നേരിടുന്നവർ, മാനസികരോഗം ഭേദമായവർ, ഭൗതിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ രക്ഷകർത്താക്കൾ എന്നിവർക്ക് തൊഴിൽ ലഭ്യമാകുന്ന കേരള സർക്കാരിന്റെ പദ്ധതി?

എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ്

സൈബർ പ്രതിസന്ധികൾ നേരിടുന്നതിനും ദ്രുതഗതിയിൽ പ്രതികരിക്കുന്ന തിനും ഏകോപനത്തിനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള കേരള സർക്കാരിന്റെ സൈബർസുരക്ഷാ പദ്ധതി?

കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ

2025-ലെ ആബേൽ സമ്മാനത്തിനർഹനായത് ?

Masaki Kashiwara

2025 മാർച്ചിൽ അന്തരിച്ച പീറ്റർ ലിവർ ബന്ധപ്പെട്ടിരിക്കുന്ന കായിക ഇനം ?

ക്രിക്കറ്റ്‌

പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയർനോട്ടിക്കൽ ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ ?

പ്രചണ്ഡ്

📌Current Affairs 2025 Malayalam
March 2025  പ്രധാന ആഗോളവും ദേശീയവുമായ സംഭവങ്ങൾ, പദ്ധതികൾ, പുരസ്കാരങ്ങൾ, കായികവിജയങ്ങൾ, പരിസ്ഥിതി സംഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ മാസാന്ത്യ കറന്റ് അഫയേഴ്സ് sammanayamakayi.

😊 ദയവായി ശ്രദ്ധിക്കുക: തെറ്റുകൾ ഉണ്ടെങ്കിൽ സന്തോഷത്തോടെ ഞങ്ങളെ അറിയിക്കുക. നിങ്ങളുടെ പ്രതികരണങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്!

Blog Page Contact