skip to content
Skip to content
Home » University Assistant, SI, Assistant Jailor Notification 2025 | Kerala PSC Updates

University Assistant, SI, Assistant Jailor Notification 2025 | Kerala PSC Updates

  • news

കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ഈ വർഷം പുറത്തിറക്കുന്ന ഡിഗ്രി ലെവൽ പരീക്ഷകളിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് പ്രധാന തസ്തികകളുടെ നോട്ടിഫിക്കേഷനുകൾ ഉടൻ വരാനിരിക്കുന്നു, University Assistant, Sub Inspector (SI Trainee), Assistant Jailor Grade I – ഈ മൂന്ന് തസ്തികകളും ബിരുദ യോഗ്യതയുള്ള മികച്ച ശമ്പളമുള്ള സർക്കാർ ജോലികളാണ്.

university assistant sub inspector assistant jailor notification out

Sub Inspector of Police (Trainee) – Notification Coming Soon

കേരള പോലീസ് വകുപ്പിലെ ഏറ്റവും ആകർഷകമായ യൂണിഫോം ജോലികളിൽ ഒന്നായ സബ് ഇൻസ്‌പെക്ടർ ട്രെയിനി (Sub Inspector of Police Trainee) തസ്തികയുടെ വിജ്ഞാപനം ഔദ്യോഗികമായി നവംബർ 28ന് പി.എസ്‌.സി പ്രസിദ്ധീകരിക്കും.
പ്രധാന വിവരങ്ങൾ

  • തസ്തികയുടെ പേര്: Sub Inspector of Police (Trainee)
  • അപേക്ഷാ തീയതികൾ: 2025 നവംബർ 28 മുതൽ ഡിസംബർ 31 വരെ
    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree)
  • പരീക്ഷാ ഘട്ടങ്ങൾ: Preliminary + Main
  • പ്രായപരിധി (General): 20 മുതൽ 31 വയസ്സ് വരെ
  • ശമ്പള പരിധി: ₹45,600 – ₹95,600/-

ശ്രദ്ധിക്കുക
സബ് ഇൻസ്‌പെക്ടർ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് ശാരീരിക യോഗ്യതയും കായികക്ഷമതാ പരീക്ഷയും നിർബന്ധമാണ്.
പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്തമായ ഫിസിക്കൽ സ്റ്റാൻഡേർഡുകൾ ഉണ്ടായിരിക്കും.

University Assistant – Notification Coming Soon

കേരളയിലെ സർവകലാശാലകളിൽ അസിസ്റ്റൻ്റ് ആയി ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഏറെ കാത്തിരുന്ന University Assistant വിജ്ഞാപനം ഉടൻ വരാനിരിക്കുകയാണ്.
PSC ബോർഡ് ഇതിനായി തസ്തികയുടെ വിജ്ഞാപനം ഔദ്യോഗികമായി 2025 നവംബർ 28ന് പി.എസ്‌.സി പ്രസിദ്ധീകരിക്കും.

പ്രധാന വിവരങ്ങൾ

  • തസ്തികയുടെ പേര്: University Assistant
  • വിജ്ഞാപന തീയതി: നവംബർ 28
  • യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
  • പ്രായപരിധി (General): 18 മുതൽ 36 വയസ്സ് വരെ
  • ശമ്പള പരിധി: ₹39,300 – ₹83,000/-
  • പരീക്ഷാ ഘട്ടങ്ങൾ: Preliminary + Main

പ്രത്യേകതകൾ
University Assistant പരീക്ഷയിൽ നല്ല റാങ്ക് നേടുന്നത് കേരളത്തിലെ സർവകലാശാലകളിലേക്കുള്ള സ്ഥിര സർക്കാർ നിയമനത്തിലേക്കുള്ള മികച്ച അവസരമാണ്.
ഡിഗ്രി യോഗ്യതയുള്ള എല്ലാ PSC അഭ്യർഥികൾക്കും ഈ പരീക്ഷ ഒരു മികച്ച അവസരമാണ്.

Assistant Jailor Grade I – Notification Expected Soon

Assistant Jailor Grade I തസ്തികയും അടുത്തിടെ PSC ബുള്ളറ്റിനിൽ ഉൾപ്പെടാൻ പോകുന്ന പ്രധാന ഡിഗ്രി ലെവൽ യൂണിഫോം പോസ്റ്റാണ്.
മുൻപ് Excise Inspector Trainee തുടങ്ങിയ ട്രെയിനി കാറ്റഗറികളിലായി സമാന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

പ്രധാന വിവരങ്ങൾ

  • തസ്തികയുടെ പേര്: Assistant Jailor Grade I
  • കാറ്റഗറി നമ്പർ: പ്രതീക്ഷിക്കുന്നത് 187/2025 മുതലായ സീരീസിൽ
  • യോഗ്യത: ബിരുദം (Degree)
  • പ്രായപരിധി: (PSC മാനദണ്ഡങ്ങൾ അനുസരിച്ച്)
  • ശമ്പള പരിധി: PSC സ്കെയിൽ പ്രകാരം
  • ശാരീരിക യോഗ്യത: നിർബന്ധം
  • പരീക്ഷാ ഘട്ടങ്ങൾ: Preliminary + Main + Physical Test

പഠനത്തിന് ടിപ്പ്
Assistant Jailor പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് Sub Inspector പരീക്ഷയുമായി സാമ്യമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്നതിനാൽ, രണ്ടിനും ഒരുമിച്ച് തയ്യാറെടുപ്പ് നടത്തുന്നത് ഫലപ്രദമായിരിക്കും.

Blog Page Contact