കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) കമ്പനി, കോർപ്പറേഷൻ, ബോർഡ് വിഭാഗങ്ങളിലെ ലാസ്റ്റ് ഗ്രേഡ് സർവെൻ്റ് (LGS) തസ്തികയിലേക്കുള്ള പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും. സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരതയുള്ള ജോലി ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു മികച്ച അവസരമാണ്.
പ്രധാന വിവരങ്ങൾ
കമ്പനി / കോർപ്പറേഷൻ / ബോർഡ് LGS പരീക്ഷയിലേക്കുള്ള വിജ്ഞാപനം 2025 ഒക്ടോബർ 30-ന് (ശനിയാഴ്ച) പി.എസ്.സി.യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും . പരീക്ഷ OMR രീതിയിലാണ് നടത്തുക. അഡ്മിറ്റ് കാർഡ് പിന്നീട് PSC പ്രൊഫൈലിൽ ലഭ്യമാകും.
യോഗ്യതയും പ്രായപരിധിയും
പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഏഴാം ക്ലാസ് പാസായവർ മുതൽ SSLC , DEGREE യോഗ്യതയുള്ളവർ വരെ അർഹരാണ് .
പ്രായപരിധി 18 മുതൽ 36 വയസ്സ് വരെയാണ്.
SC, ST, OBC വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായ ഇളവുകൾ ലഭ്യമാണ്.
പരീക്ഷാ സിലബസ്
വിജ്ഞാപനം വന്നതിനുശേഷം പി.എസ്.സി. ഒഫീഷ്യൽ സൈറ്റിൽ അറിയിക്കുന്നതാണ് , ഉദ്യോഗാർത്ഥികൾ കഴിഞ്ഞ LGS തലത്തിൽ നടന്ന സിലബസ് മുൻകൂട്ടി അറിഞ്ഞു പഠിക്കാം.
പൊതുവിജ്ഞാനം (General Knowledge)
ആനുകാലിക വിഷയങ്ങൾ
സയൻസ്
പൊതുജനാരോഗ്യം
ലഘുഗണിതവും, മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2025 ഒക്ടോബർ 30ന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാൻ PSC പ്രൊഫൈലിൽ സ്ഥിരീകരണം (Confirmation) നൽകിയിരിക്കണം.
പ്രൊഫൈൽ എല്ലായ്പ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം. ഫോട്ടോയും ഒപ്പും സാധുവാണെന്ന് ഉറപ്പാക്കുക.