skip to content
Skip to content
Home » ഭാരതീയ ന്യായ സംഹിത (BNS) 2023 – ശിക്ഷകളും പൊതുവായ ഒഴിവുകളും (Kerala PSC Notes)

ഭാരതീയ ന്യായ സംഹിത (BNS) 2023 – ശിക്ഷകളും പൊതുവായ ഒഴിവുകളും (Kerala PSC Notes)

ഭാരതീയ ന്യായ സംഹിത 2023,  ക്രിമിനൽ കേസുകളിലെ ശിക്ഷകളെയും പ്രത്യേക സാഹചര്യങ്ങളിൽ ലഭിക്കുന്ന നിയമപരമായ ഒഴിവുകളെയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു നിയമവ്യവസ്ഥയാണ്. ഒരു പ്രവൃത്തി കുറ്റമാണോ എന്ന് നിശ്ചയിക്കുന്നതിൽ ഈ വ്യവസ്ഥകൾക്ക് വലിയ പ്രാധാന്യമുണ്ട്. പി.എസ്.സി. പരീക്ഷയ്ക്ക് ആവശ്യമായ രീതിയിൽ ശിക്ഷകളും പൊതുവായ ഒഴിവുകളും ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ ലേഖനം.

bns kerala psc 2026

ശിക്ഷകൾ (Punishments)

ഒരു കുറ്റകൃത്യം നടന്നാൽ, അതിന് നിയമപരമായി നൽകുന്ന ശിക്ഷകളെക്കുറിച്ചാണ് ഭാരതീയ ന്യായ സംഹിത, 2023 (BNS) വിശദീകരിക്കുന്നത്. കുറ്റത്തിന്റെ ഗൗരവം, സ്വഭാവം, പ്രതിയുടെ പങ്ക്, ഉദ്ദേശ്യം എന്നിവ പരിഗണിച്ചാണ് ശിക്ഷ നിശ്ചയിക്കുന്നത്. ശിക്ഷകളുടെ ലക്ഷ്യം സമൂഹത്തിൽ നിയമവ്യവസ്ഥ നിലനിർത്തുകയും കുറ്റകൃത്യങ്ങൾ തടയുകയും ചെയ്യുന്നതാണ്.

വകുപ്പ് 4 & 11 – ശിക്ഷകൾ (Punishments under BNS)

BNS വകുപ്പ് 4, 11 പ്രകാരം ഒരു കുറ്റത്തിന് കോടതി നൽകാവുന്ന പ്രധാന ശിക്ഷകൾ ഇവയാണ്:

  • മരണം 
  • ജീവപര്യന്തം തടവ് 
  • തടവ് – കഠിനം അല്ലെങ്കിൽ ലഘു
  • പിഴ 
  • സ്വത്ത് പിടിച്ചെടുക്കൽ 
  • ഏകാന്ത തടവ്
  • നിയമം അനുവദിക്കുന്ന മറ്റ് ശിക്ഷകൾ

കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഈ ശിക്ഷകൾ ഒറ്റയ്ക്കോ അല്ലെങ്കിൽ ഒന്നിലധികം ചേർത്തോ നൽകാവുന്നതാണ്.

ആയുധം ഉപയോഗിച്ചുള്ള കവർച്ചയിൽ പ്രതി ഗുരുതര പരിക്ക് വരുത്തിയതായി തെളിഞ്ഞാൽ, തടവും പിഴയും ഒരുമിച്ച് ശിക്ഷയായി വിധിക്കാൻ കോടതിക്ക് അധികാരമുണ്ട്.

 ഭാരതീയ ന്യായ സംഹിത (BNS) 2023-ൽ പുതുതായി കൂട്ടിച്ചേർത്ത ശിക്ഷാരീതിയാണ് സാമൂഹിക സേവനം (Community Service). ചില കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷയ്ക്ക് പകരം, സമൂഹത്തിന് ഉപകരിക്കുന്ന സേവനങ്ങൾ ചെയ്യാൻ കോടതിക്ക് ഉത്തരവിടാം. ഇത് പഴയ IPC-യിൽ ഉണ്ടായിരുന്നില്ല.

കാക്കി സ്വപ്നം അല്ല, ലക്ഷ്യം ആക്കൂ.

Xylem Learning നോടൊപ്പം PSC Civil Police Officer പരീക്ഷയ്ക്ക് സ്മാർട്ട് തയ്യാറെടുപ്പ്. ഇന്നുതന്നെ ജോയിൻ ചെയ്യൂ.

Join Now

പൊതുവായ ഒഴിവാക്കലുകൾ  (General Exceptions – Chapter III, BNS)

എല്ലാ പ്രവൃത്തികളും നിയമപരമായി കുറ്റകൃത്യമായി കണക്കാക്കപ്പെടണമെന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ, കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യമില്ലാതെയോ, നിയമം അംഗീകരിക്കുന്ന ന്യായീകരണങ്ങളോടെയോ ഒരാൾ പ്രവർത്തിക്കേണ്ടിവരാം. ഇത്തരം സാഹചര്യങ്ങളെയാണ് BNS 2023-ൽ പൊതുവായ ഒഴിവുകൾ (General Exceptions) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ ഒഴിവാക്കലുകൾ നിയമപരമായി തെളിയിക്കപ്പെടുന്ന പക്ഷം, കുറ്റത്തിന്റെ ഘടകങ്ങൾ ഉണ്ടെന്ന് തോന്നിയാലും പ്രതിക്കുമേൽ ക്രിമിനൽ ഉത്തരവാദിത്തം ചുമത്താനാവില്ല. ഇവിടെ നിയമം പ്രവൃത്തിയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഉദ്ദേശ്യത്തിനും സാഹചര്യത്തിനുമാണ്.

വകുപ്പ് 14 & 17 – Mistake of Fact (വസ്തുതാ പിശക്)

ഒരു വ്യക്തി വസ്തുതയെക്കുറിച്ചുള്ള തെറ്റായ വിശ്വാസം മൂലം, സത്യസന്ധമായി, നിയമം അനുവദിക്കുന്നതായി തെറ്റിദ്ധരിച്ച് ഒരു പ്രവൃത്തി ചെയ്താൽ, അത് കുറ്റകൃത്യമായി കണക്കാക്കപ്പെടില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങളെയാണ് വസ്തുതാ പിശക് എന്നു പറയുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ, കോടതിയുടെ വാറന്റ് ആണെന്ന് വിശ്വസിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. പിന്നീട് അത് വ്യാജമാണെന്ന് കണ്ടെത്തി.
ഇവിടെ ഉദ്യോഗസ്ഥൻ വസ്തുതാ പിശകിൽ പ്രവൃത്തിച്ചതിനാൽ, അദ്ദേഹത്തിന് ക്രിമിനൽ ഉത്തരവാദിത്തം ഉണ്ടാകില്ല.

വകുപ്പ് 15 & 16 – Judicial Acts (ന്യായാധികാര പ്രവൃത്തികൾ)

നിയമപരമായ അധികാരമുള്ള ഒരു വ്യക്തി, തന്റെ ഔദ്യോഗിക ചുമതലയിൽ സത്യസന്ധമായി ചെയ്യുന്ന ന്യായാധികാര പ്രവൃത്തികൾ കുറ്റകൃത്യമായി കണക്കാക്കപ്പെടില്ല.

ഒരു മജിസ്ട്രേറ്റ് നിയമപരമായ നടപടികൾ പാലിച്ച് റിമാൻഡ് അനുവദിച്ചു. പിന്നീട് ആ ഉത്തരവ് തെറ്റാണെന്ന് കണ്ടെത്തിയാലും, അത് ജുഡീഷ്യൽ ആക്ട് ആയതിനാൽ മജിസ്ട്രേറ്റിനെതിരെ ക്രിമിനൽ കേസ് എടുക്കാനാവില്ല.

PSC CPO 2026 – നിങ്ങളുടെ കാക്കി യാത്ര ഇവിടെ തുടങ്ങുന്നു.

എക്സ്പർട്ട് ഫാക്കൽറ്റി, പ്രൂവൻ സ്ട്രാറ്റജി, കൺസിസ്റ്റന്റ് റിസൾട്ട്‌സ്. Xylem Learning.

Join Now

വകുപ്പ് 18 – Accident (അപകടം)

നിയമാനുസൃതവും ജാഗ്രതയോടെയും ഒരു പ്രവൃത്തി ചെയ്യുന്നതിനിടെ, കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യമില്ലാതെ സംഭവിക്കുന്ന നാശം സാധാരണയായി കുറ്റകൃത്യമായി കണക്കാക്കപ്പെടില്ല.

റോഡ് പണിക്കിടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചിരുന്ന തൊഴിലാളിയുടെ കൈയിൽ നിന്ന് ഉപകരണം വീണ് ഒരാൾക്ക് പരിക്കേറ്റാൽ, അത് അപകടമായി കണക്കാക്കപ്പെടും.

Note : ജാഗ്രതയിലോ സത്യസന്ധതയിലോ കുറവുണ്ടെങ്കിൽ ഈ ഒഴിവ് ബാധകമാകില്ല.

വകുപ്പ് 19 – Necessity (അനിവാര്യത)

വലിയൊരു അപകടം ഒഴിവാക്കുന്നതിനായി, അതിനേക്കാൾ ചെറിയ നാശം വരുത്തേണ്ടിവന്നാൽ, അത് കുറ്റകരമല്ല.

വലിയ തീപിടിത്തം തടയാൻ സമീപത്തെ വീടിന്റെ വാതിൽ തകർക്കേണ്ടിവന്നാൽ, അത്  അനിവാര്യത എന്ന ഒഴിവിന് കീഴിൽ വരും.

വകുപ്പ് 20 & 21 – Infancy (പ്രായപൂർത്തിയാകാത്തവർ)

ഭാരതീയ ന്യായ സംഹിത (BNS), 2023 പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന പ്രവൃത്തികളെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കുന്ന വകുപ്പുകളാണ് 20, 21 എന്നിവ. മുൻപ് ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 82, 83 വകുപ്പുകളായിരുന്നു.

  • വകുപ്പ് 20: ഏഴ് വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയുടെ ഏതൊരു പ്രവൃത്തിയും നിയമപരമായി കുറ്റകൃത്യമായി കണക്കാക്കപ്പെടില്ല.

 

  • വകുപ്പ് 21: ഏഴ് വയസ്സിന് മുകളിലും പന്ത്രണ്ട് വയസ്സിൽ താഴെയുമുള്ള കുട്ടിയുടെ പ്രവൃത്തി, അവന് മതിയായ മാനസിക പക്വത ഇല്ലെന്ന് തെളിയിച്ചാൽ മാത്രം കുറ്റകരമല്ല.

Note: ഇവിടെ നിർണായകം പ്രായം മാത്രമല്ല, മാനസിക പക്വത കൂടിയാണ്.

9 വയസ്സുള്ള ഒരു കുട്ടി കളിക്കുന്നതിനിടെ മറ്റൊരാളുടെ വസ്തു തകർത്താൽ, അവന് മതിയായ മാനസിക പക്വത ഇല്ലെന്ന് തെളിയിക്കപ്പെടുന്ന പക്ഷം അത് ക്രിമിനൽ കുറ്റമാകില്ല.

വകുപ്പ് 22 – Insanity (മാനസിക അസ്വാസ്ഥ്യം)

മാനസിക അസ്വാസ്ഥ്യം കാരണം താൻ ചെയ്യുന്നത് എന്താണെന്നോ, അത് തെറ്റാണെന്നോ, നിയമവിരുദ്ധമാണെന്നോ തിരിച്ചറിയാൻ കഴിയാത്ത ഒരാൾ ചെയ്യുന്ന പ്രവൃത്തി കുറ്റകരമല്ല.

Note: മാനസിക അസ്വാസ്ഥ്യം ഉണ്ടായിരിക്കുന്നതുകൊണ്ട് മാത്രം ഒഴിവ് ലഭിക്കില്ല  ഇവിടെ തെളിവും നിർണായകമാണ് .

മാനസിക അസ്വാസ്ഥ്യാവസ്ഥയിലുള്ള ഒരാൾ വീട്ടിലുള്ളവരെ ആക്രമിച്ചാൽ, ആ സമയത്ത് താൻ ചെയ്യുന്നത് തെറ്റാണെന്ന് അവന് ബോധ്യമില്ലായിരുന്നുവെങ്കിൽ, അത് കുറ്റകരമായി കണക്കാക്കപ്പെടില്ല.

വകുപ്പ് 23 & 24 – Intoxication (ലഹരി)

സ്വമേധയാ ലഹരി ഉപയോഗിച്ചുണ്ടാകുന്ന പ്രവൃത്തികൾക്ക് സാധാരണയായി നിയമപരമായ ഒഴിവ് ലഭിക്കില്ല. എന്നാൽ, അറിവില്ലാതെ ലഹരി നൽകിയാൽ ഒഴിവ് ബാധകമാകും.

വകുപ്പ് 23 (അറിയാതെ ലഹരി ഉപയോഗിച്ചാൽ): ഒരാൾക്ക് അയാളുടെ സമ്മതമില്ലാതെയോ അറിവില്ലാതെയോ ലഹരി വസ്തുക്കൾ നൽകുകയും, അതിന്റെ സ്വാധീനത്തിൽ അയാൾ ഒരു പ്രവൃത്തി ചെയ്യുകയും ചെയ്താൽ അത് കുറ്റകരമല്ല.

 ഒരാളുടെ പാനീയത്തിൽ മറ്റൊരാൾ അയാൾ അറിയാതെ മദ്യം കലർത്തുന്നു. ലഹരി മൂലം താൻ ചെയ്യുന്നത് എന്താണെന്നോ അത് തെറ്റാണെന്നോ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ അയാൾ ഒരാളെ ഉപദ്രവിച്ചാൽ ശിക്ഷ ലഭിക്കില്ല.

  • ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ലഹരി ഉപയോഗിക്കുകയും തുടർന്ന് ഒരു കുറ്റം ചെയ്യുകയും ചെയ്താൽ, അയാൾക്ക് ലഹരി ഇല്ലാത്ത അവസ്ഥയിൽ എത്രത്തോളം അറിവുണ്ടാകുമോ അത്രയും അറിവ് ആ പ്രവൃത്തിയെക്കുറിച്ച് ഉണ്ടായിരുന്നു എന്ന് നിയമം കണക്കാക്കും. ഇതിൽ ശിക്ഷാ ഇളവ് സാധാരണയായി ലഭിക്കില്ല.

മദ്യപിച്ച അവസ്ഥയിൽ ഒരാൾ മറ്റൊരാളെ ആക്രമിച്ചാൽ, “ഞാൻ മദ്യപിച്ചിരുന്നു, അതുകൊണ്ട് ചെയ്തത് അറിഞ്ഞില്ല” എന്ന വാദം നിലനിൽക്കില്ല. അയാൾ ബോധപൂർവ്വം ചെയ്തതായി തന്നെ കണക്കാക്കും.

വകുപ്പ് 25 – 30 – Consent (സമ്മതി)

നിയമം അംഗീകരിക്കുന്ന വിധത്തിൽ നൽകിയ സമ്മതത്തോടെ നടന്ന ചില പ്രവൃത്തികൾ കുറ്റകരമല്ല.

ഒരു രോഗിയുടെ സമ്മതത്തോടെ നടത്തിയ ശസ്ത്രക്രിയയിൽ സാധാരണയായി ഉണ്ടാകുന്ന പരിക്കുകൾ കുറ്റമായി കണക്കാക്കപ്പെടില്ല.

വകുപ്പ് 31 – Communication made in Good Faith (സത്യസന്ധമായ ആശയവിനിമയം)

ഒരാളുടെ നന്മയ്ക്കായി സത്യസന്ധമായി നൽകിയ ഒരു വിവരം മൂലം ആ വ്യക്തിക്ക് എന്തെങ്കിലും ദോഷമോ ആഘാതമോ ഉണ്ടായാൽ  അത് കുറ്റകരമല്ല. 

ഡോക്ടർ രോഗിയോട് “നിങ്ങളുടെ നില ഗുരുതരമാണ്” എന്ന് സത്യസന്ധമായി പറഞ്ഞാൽ  അത് രോഗിയിൽ  മാനസിക വേദന ഉണ്ടാക്കിയാലും കുറ്റകരമല്ല.

PSC CPO 2026 – നിങ്ങളുടെ കാക്കി യാത്ര ഇവിടെ തുടങ്ങുന്നു.

എക്സ്പർട്ട് ഫാക്കൽറ്റി, പ്രൂവൻ സ്ട്രാറ്റജി, കൺസിസ്റ്റന്റ് റിസൾട്ട്‌സ്. Xylem Learning.

Join Now

വകുപ്പ് 32 – Compulsion (നിർബന്ധം)

ജീവൻ അപകടത്തിലായ സാഹചര്യത്തിൽ നിർബന്ധിതമായി ചെയ്ത പ്രവൃത്തികൾക്ക് ക്രിമിനൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവ് ലഭിക്കും.

ആയുധധാരികൾ ഭീഷണിപ്പെടുത്തി ഒരു വാഹനം ഓടിപ്പിച്ചു ഏതെങ്കിലും തരത്തിലുള്ള നാശം സംഭവിച്ചാൽ ആ വാഹനം ഓടിച്ച ആൾ അതിൽ കുറ്റക്കാരനല്ല.

Note: വധഭീഷണി ഉണ്ടെങ്കിൽ പോലും കൊലപാതകം (Murder) ചെയ്യുന്നതിനോ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ (Offences against the State) ചെയ്യുന്നതിനോ ഈ ഒഴിവ് ബാധകമല്ല. അതായത്, സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി നിരപരാധിയായ മറ്റൊരാളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല.

വകുപ്പ് 33 – Trifles (ലഘു നാശം)

വളരെ ചെറിയതും നിയമപരമായി പ്രാധാന്യമില്ലാത്തതുമായ നാശങ്ങൾ കുറ്റകൃത്യമായി കണക്കാക്കപ്പെടില്ല.

ബസിൽ കയറുമ്പോൾ അബദ്ധത്തിൽ മറ്റൊരാളുടെ കാലിൽ ചവിട്ടുന്നത്.

വകുപ്പ് 34 – 44 – Private Defence (സ്വകാര്യ പ്രതിരോധം)

സ്വന്തം ശരീരത്തിനോ സ്വത്തിനോ നേരെയുള്ള നിയമവിരുദ്ധ ആക്രമണം തടയാൻ, ആവശ്യമായ പരിധിയിൽ ഉപയോഗിക്കുന്ന ബലം കുറ്റകരമല്ല.

ഒരു മോഷ്ടാവ് ആക്രമിച്ചപ്പോൾ, രക്ഷപ്പെടാൻ ഇര ഇരുമ്പ് ദണ്ഡുപയോഗിച്ച് തിരിച്ചാക്രമിച്ചാൽ, അത് സ്വകാര്യ പ്രതിരോധമായി കണക്കാക്കപ്പെടും.


Note : ഭാരതീയ ന്യായ സംഹിത വകുപ്പ് 38 (ശരീരത്തിന് നേരെ), വകുപ്പ് 40 (സ്വത്തിന് നേരെ) എന്നിവ പ്രകാരം, അതിഗുരുതരമായ ഭീഷണി (ഉദാഹരണത്തിന് വധശ്രമം, ബലാത്സംഗശ്രമം) ഉണ്ടായാൽ, സ്വയരക്ഷയ്ക്കായി അക്രമിയെ വധിക്കേണ്ടി വന്നാൽ പോലും അതിന് നിയമപരമായ പരിരക്ഷ ലഭിക്കും.

Blog Page Contact