1857 ഇന്ത്യയിൽ ശിപായി ലഹള ബ്രിട്ടീഷ് ഭരണത്തെ നടുക്കിയപ്പോൾ, അതേ വർഷം ജൂലൈ 11 നു പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമത്തിൽ ജനിച്ച ഒരു സാധാരണ മനുഷ്യൻ പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ പേര് എഴുതിയ വ്യക്തിയായി മാറി , ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായർ.
PSC ലിസ്റ്റിൽ ഇനി നിങ്ങളുടെ പേരും വരും
LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം സൈലത്തോടൊപ്പം !!
ഉടൻ ചേരൂ കൂടുതൽ വിവരങ്ങൾ അറിയാൻപഠനത്തിൽ നിന്ന് ദേശീയ ചിന്തയിലേക്ക്
ബാല്യകാല പഠനം കോഴിക്കോട്ടെ സ്കൂളുകളിൽ, പിന്നീട് 1879 ൽ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. പഠനകാലത്ത് തന്നെ ബ്രിട്ടീഷ് ഭരണത്തിന്റെ അനീതികൾ അദ്ദേഹത്തെ കലുഷിതനാക്കി. നിയമ വിദ്യാർത്ഥിയായിരുന്ന ശങ്കരൻ നായർ, കോടതിമുറികളിൽ മാത്രം നീതി കണ്ടെത്തുന്ന ഒരു അഭിഭാഷകൻ അല്ലായിരുന്നു .
മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇന്ത്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിച്ച ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ അധ്യക്ഷൻ തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ വഹിച്ചു. 1897 ൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന 13 – മത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ, അദ്ദേഹം അധ്യക്ഷ സ്ഥാനം അലങ്കരിച്ച ഏക മലയാളി ആയി മാറി . ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു പ്രധാന നാഴികക്കല്ല് ആയിരുന്നു.
രക്തച്ചൊരിച്ചിലിനെതിരെ ഉയർന്ന രാജി
1915 ൽ ശങ്കരൻ നായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായി, ബ്രിട്ടീഷ് ഭരണത്തിന്റെ ഉന്നത പദവിയിൽ എത്തി. എന്നാൽ 1919 ഏപ്രിൽ 13 ന്, പഞ്ചാബിലെ അമൃത്സറിലെ ജാലിയൻവാലാബാഗിൽ നടന്ന കൂട്ടക്കൊല രാജ്യത്തെ മുഴുവൻ നടുക്കി. ബ്രിഗേഡിയർ ജനറൽ ഡയർ ഉത്തരവിട്ട വെടിവെപ്പിൽ 379 പേർ കൊല്ലപ്പെടുകയും 1200-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗമായിരുന്ന ശങ്കരൻ നായരിനു, ഈ ദുരന്തവാർത്ത കേട്ട് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. അധികാരത്തിന്റെ സുഖവും ബ്രിട്ടീഷ് പട്ടവും ഉപേക്ഷിച്ച് അദ്ദേഹം പ്രതിഷേധത്തിന്റെ ശക്തമായ പ്രഖ്യാപനമായി രാജി സമർപ്പിച്ചു. അത് വെറും ഒരു രാജി മാത്രമായിരുന്നില്ല , ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ ശബ്ദം കൂടുതൽ ശക്തമായിത്തീരാനുള്ള ഒരു തുടക്കം കൂടെ ആയിരുന്നു.
ബഹുമതികൾ, വിമർശനങ്ങൾ, സാഹിത്യ പ്രവർത്തനങ്ങൾ
1912 ൽ ബ്രിട്ടീഷ് സർക്കാർ സി.ശങ്കരൻ നായരിനെ ‘സർ’ പട്ടം നൽകി ആദരിച്ചു. എന്നാൽ അദ്ദഹത്തിന്റെ ദേശസ്‌നേഹം അതിനെ മറികടന്നു. പിന്നീട് അദ്ദേഹം “Gandhi and Anarchy” എന്ന പുസ്തകം എഴുതി , ഗാന്ധിയൻ മാർഗ്ഗങ്ങളെ വിമർശിച്ചു ഇത് അദ്ദേഹത്തിന് പിന്തുണയും വിമർശനവും ഒരുപോലെ സമ്മാനിച്ചു. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പഞ്ചാബിലെ അന്നത്തെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന സർ മൈക്കൽ ഒ ഡയറിനെതിരെയും ഈ പുസ്തകത്തിലൂടെ അദ്ദേഹം വിമർശിച്ചു , ഇത് 1924 ൽ ശങ്കരൻ നായർക്കെതിരെ ഒരു അപകീർത്തിക്കേസ് ഫയൽ ചെയ്യാൻ കാരണമായി. സാമൂഹ്യ പരിഷ്കാരങ്ങളിലും, വിദ്യാഭ്യാസ രംഗത്തും സജീവ പങ്കാളിത്തം വഹിച്ചു, സ്ത്രീ വിദ്യാഭ്യാസത്തിനും നിയമ പരിഷ്കാരങ്ങൾക്കും ശക്തമായ പിന്തുണയും അദ്ദേഹം നൽകി.
1934 ഏപ്രിൽ 22 ന് അദ്ദേഹം അന്തരിച്ചു. പക്ഷേ സർ സി. ശങ്കരൻ നായരിന്റെ സംഭാവനകളും ദേശസ്നേഹവും ഇന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അഭിമാന അധ്യായമായി നിലനിൽക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ശില്പികളിൽ ഒരാളായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.
FAQ’s
1897 ൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന 13 – മത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ
1857 ജൂലൈ 11 നു പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമത്തിൽ
Gandhi and Anarchy , ഈ പുസ്തകത്തിലൂടെ അദ്ദേഹം ഗാന്ധിയൻ മാർഗ്ഗങ്ങളെ വിമർശിച്ചു ഇത് അദ്ദേഹത്തിന് പിന്തുണയും വിമർശനവും ഒരുപോലെ സമ്മാനിച്ചു.
ചേറ്റൂർ ശങ്കരൻ നായർ , 1919 ലായിരുന്നു അദ്ദേഹം രാജി വെച്ചത് .
1934 ഏപ്രിൽ 22 ന് ചേറ്റൂർ ശങ്കരൻ നായർ അന്തരിച്ചു