skip to content
Skip to content
Home » Company Board LGS & Assistant Prison Officer 2025 | Kerala PSC Notification Out

Company Board LGS & Assistant Prison Officer 2025 | Kerala PSC Notification Out

  • news

കേരളത്തിലെ സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.).
വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (LGS) തസ്തികകളിലേക്കും അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിലേക്കുമുള്ള വിജ്ഞാപനങ്ങൾ കമ്മീഷൻ പുറത്തിറക്കി.
കമ്പനി/കോർപ്പറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (LGS)
Category No : 423/2025
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷൻ ഒക്ടോബർ 30-ന് പ്രസിദ്ധീകരിച്ചു.
അവസാന തീയതി: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്.
യോഗ്യത: ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം.
പ്രായപരിധി: 2.1.1989 നും 1.1.2007 ഇടയിൽ ജനിച്ചവർ ആയിരിക്കണം . 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും).
ഒഴിവുകൾ : നിലവിൽ പ്രതീക്ഷിത ഒഴിവുകൾ ആണ് ഉള്ളത് . ധാരാളം നിയമനങ്ങൾ ഈ തസ്തികയിലേക്ക് പ്രതീക്ഷിക്കുന്നു.
Note : അപേക്ഷകർക്ക് സൈക്കിൾ സവാരി അറിഞ്ഞിരിക്കണം (വനിതകളെയും ഭിന്നശേഷിക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്).

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (Male)

Category No : 420/2025
പ്രിസൺസ് & കറക്ഷണൽ സർവ്വീസസ് വകുപ്പിലേക്ക് (Male) അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കും പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്.
ശമ്പള സ്കെയിൽ: ₹27,900 – ₹63,700/-
യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി: 2.1.1989 നും 1.1.2007 ഇടയിൽ ജനിച്ചവർ ആയിരിക്കണം . 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും).
ശാരീരിക യോഗ്യതകൾ: കുറഞ്ഞത് 165 സെന്റീമീറ്റർ ഉയരം ആവശ്യമാണ്. SC/ST വിഭാഗം 160 സെന്റിമീറ്റർ വരെ അപേക്ഷിക്കാം. നിശ്ചിത ശാരീരികക്ഷമതാ പരീക്ഷ (Physical Efficiency Test) വിജയിക്കണം.
ഒഴിവുകൾ : നിലവിൽ പ്രതീക്ഷിത ഒഴിവുകൾ ആണ് ഉള്ളത് . ധാരാളം നിയമനങ്ങൾ ഈ തസ്തികയിലേക്ക് പ്രതീക്ഷിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in) വഴി രജിസ്ട്രേഷൻ (One Time Registration) പൂർത്തിയാക്കിയ ശേഷം അതാത് വിജ്ഞാപനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിജ്ഞാപനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Blog Page Contact