skip to content
Skip to content
Home » ഇന്ത്യൻ ഭരണഘടനയുടെ ആമുഖം | PSC പരീക്ഷയ്ക്ക് Complete Guide (History, Values, Amendments)

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം | PSC പരീക്ഷയ്ക്ക് Complete Guide (History, Values, Amendments)

രാജ്യത്തിന്റെ ഭാവി, ഭരണത്തിന്റെ ലക്ഷ്യം, ഓരോ പൗരനും അർഹിക്കുന്ന അവകാശം – ഇതെല്ലാം ഒരൊറ്റ ലഘുവിവരണത്തിൽ വ്യക്തമാക്കി നൽകുന്നതാണ് ഇന്ത്യയുടെ ഭരണഘടനയിലെ ആമുഖം. ഭരണഘടന ഉണ്ടാക്കിയപ്പോഴും പിന്നീട് കാലത്തിനനുസരിച്ച് പുതുക്കിയപ്പോഴും ഈ ആമുഖം തന്നെയാണ് ഇന്ത്യ എങ്ങനെയൊരു രാജ്യമാകണം എന്നതിൻ്റെ പ്രതീകമായി നിലകൊള്ളുന്നത് . മത്സര പരീക്ഷകളിലും ഏറെ പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം .

Indian Constitution Preamble Malayalam | PSC Complete Notes

എന്താണ് ആമുഖം ?

ഭരണഘടനയിലെ തുടക്കത്തിൽ കാണുന്ന ഇന്ത്യൻ ഭരണഘടനയിലെ പ്രധാന ആശയങ്ങളുടെ ഒരു രത്നചുരുക്കമാണ് ആമുഖം. ഇത് ഒരു നിയമവകുപ്പ് പോലെ നേരിട്ട് നടപ്പാക്കാൻ കഴിയുന്ന ഭാഗമല്ല, പക്ഷേ ഭരണഘടനയെ ശരിയായി മനസ്സിലാക്കാനും ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താനുമുള്ള ശക്തമായ ഒരു ഭാഗം തന്നെയാണിത്. ഈ ലക്ഷ്യപ്രഖ്യാപനത്തിലൂടെയാണ് ഇന്ത്യ ഒരു സ്വതന്ത്ര, മതഭേദമില്ലാത്ത, ജനങ്ങളുടെ അഭിപ്രായം വിലമതിക്കുന്ന, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായ രാജ്യമാണെന്ന് പ്രഖ്യാപിക്കുന്നത്.

PSC വിജയത്തിലേക്ക് ഇനി ഒരു ചുവട് മാത്രം

Join @ Xylem LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾ ഇനി easy ആവും

JOIN NOW

എന്താണ് ആമുഖത്തിനു പിന്നിലെ ആശയങ്ങൾ ?

സ്വാതന്ത്ര്യ സമരകാലത്ത് വളർന്ന ആശയങ്ങളും, വിവിധ മത-ഭാഷ-സംസ്കാരങ്ങളെ ഒരേപോലെ കാണുന്ന ജനാധിപത്യ മനോഭാവവും, എല്ലാ പൗരനും മാന്യമായ ജീവിതം ലഭിക്കണം എന്ന പ്രതീക്ഷയും ചേർന്നാണ് ആമുഖത്തിൻ്റെ ഉള്ളടക്കം രൂപപ്പെടുത്തിയത് . “ഭാരതത്തിലെ ജനങ്ങളായ നാം” എന്ന ആശയത്തിലാണ് ഇന്ത്യ , സ്വന്തം ഭരണ രേഖക്ക് തുടക്കം കുറിച്ചത്. സർക്കാർ ജനങ്ങൾക്ക് മേൽ നിൽക്കുന്നതല്ല, ജനങ്ങളിൽ നിന്നാണ് ഭരണാധികാരം ഉയരുന്നത് എന്ന ശക്തമായ ബോധവും ഇതിൽ നിന്ന് മനസ്സിലാക്കാം.

ആമുഖത്തിന്റെ പൂർണ്ണ ചരിത്രം - 1946 മുതൽ 1950 വരെ

1946 , ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം കാരണം ഒരുപാട് പ്രക്ഷോഭങ്ങൾ നടന്ന ഒരു വർഷം. പക്ഷേ രാജ്യത്തിൻ്റെ ഭാവിയെ കുറിച്ചുള്ള വലിയൊരു സ്വപ്നം ജനങ്ങളിൽ അന്ന് തന്നേ വളർന്നിരുന്നു. സ്വാതന്ത്ര്യസേനാനികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മുന്നിൽ ഒരു വലിയ ചോദ്യമുണ്ടായിരുന്നു:

“സ്വാതന്ത്ര്യം കിട്ടിയാൽ ഇന്ത്യ എങ്ങനെയൊരു രാജ്യമാകണം?”

ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതായിരുന്നു ഭരണഘടനാ നിർമ്മാണ സഭയുടെ പ്രധാന ഉത്തരവാദിത്തം.

1946 ഡിസംബർ 6

ഭരണഘടനാ നിർമാണ സഭ രൂപീകരിച്ചു.

1946 ഡിസംബർ 9

ഭരണഘടനാ നിർമാണ സഭയുടെ ആദ്യ സമ്മേളനം നടന്നു.

1946 ഡിസംബർ 11

ഡോ. രാജേന്ദ്ര പ്രസാദ് സഭയുടെ സ്ഥിരാധ്യക്ഷനായി തിരഞ്ഞെടുത്തു.

1946 ഡിസംബർ 13

ജവഹർലാൽ നെഹ്‌റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു. ഇതായിരുന്നു പിന്നീട് “ആമുഖം ” എന്ന രൂപത്തിലേക്ക് മാറിയ ചരിത്ര രേഖ.

1947 ജനുവരി 22

ലക്ഷ്യപ്രമേയം ഭരണഘടനാ നിർമാണ സഭ ഔദ്യോഗികമായി അംഗീകരിച്ചു. ആമുഖത്തിന്റെ ആശയങ്ങൾക്ക് ലഭിച്ച ആദ്യ അംഗീകാരം.

1947 – 1949

ലക്ഷ്യപ്രമേയത്തെ ആസ്പദമാക്കി ഭരണഘടനയുടെ മുഴുവൻ ഭാഗങ്ങളും ഡ്രാഫ്റ്റ് കമ്മിറ്റി അധ്യക്ഷൻ – ഡോ. ബി.ആർ. അംബേദ്കർ തയ്യാറാക്കി. അംബേദ്കർ തയ്യാറാക്കിയ കരട്  പല ഘട്ടങ്ങളിലും സഭ പരിശോധിച്ചു.

1948 നവംബർ 4

ഭരണഘടനയുടെ പ്രഥമ കരട് സഭയിൽ അവതരിപ്പിച്ചു. ആമുഖത്തിൻ്റെ പദപ്രയോഗങ്ങൾ കൂടുതൽ വ്യക്തമായ രൂപം നേടി.

1949 നവംബർ 26

ഭരണഘടന അംഗീകരിച്ചു . ഇതോടൊപ്പം തന്നെ ആമുഖവും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ഇന്ന് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.

1950 ജനുവരി 26

ഭരണഘടന പ്രാബല്യത്തിൽ വന്നു . ഈ ദിവസം ഇന്ത്യ റിപ്പബ്ലിക് ആയതുകൊണ്ട്  ഇന്ന് ജനുവരി 26 റിപ്പബ്ലിക്ക്  ദിനമായി ആചരിക്കുന്നു.

PSC വിജയത്തിലേക്ക് ഇനി ഒരു ചുവട് മാത്രം

Join @ Xylem LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾ ഇനി easy ആവും

JOIN NOW

അമേരിക്കയുടെ ഭരണഘടനയിലെ ആമുഖമാണ്  ഇന്ത്യൻ ഭരണഘടനയിലെ ആമുഖത്തിന് രൂപം നൽകാൻ പ്രചോദനമായത്. അതിലെ      ” We the People…” എന്ന തുടക്കശൈലിയും, ഒരു രാജ്യം മുന്നോട്ട് പോകേണ്ട ദിശയെ കുറിച്ചുള്ള പ്രഖ്യാപനരീതിയും ഇന്ത്യ അതേപടി പഠിച്ചാണ് സ്വന്തം ആമുഖം രൂപപ്പെടുത്തിയതെന്ന് ഭരണഘടനാ നിർമാണ സഭ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ആമുഖത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ?

ഇന്ത്യൻ ഭരണത്തിൻ്റെ അടിത്തറയായി ആമുഖം ഉറപ്പു നൽകുന്നത് നാലു പ്രധാന മൂല്യങ്ങളെയാണ്:

  • നീതി – സമൂഹത്തിലും സമ്പത്തിലും ഭരണരംഗത്തും എല്ലാവർക്കും നീതി ലഭിക്കണം
  • സ്വാതന്ത്ര്യം – ചിന്തിക്കാനും അഭിപ്രായം പറയാനും വിശ്വസിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യം വേണം
  • സമത്വം – അവസരങ്ങളിലും സ്ഥാനങ്ങളിലും തുല്യത ഉറപ്പാക്കണം
  • സാഹോദര്യം – മനുഷ്യരുടെ അഭിമാനവും രാജ്യത്തിൻ്റെ ഏകതയും സംരക്ഷിക്കണം

 1789-ലെ സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം ( Liberty, Equality, Fraternity ) എന്ന     ഫ്രഞ്ച് വിപ്ലവത്തിലെ  മുദ്രാവാക്യം  ലോക ജനാധിപത്യ രാജ്യങ്ങളെ സ്വാധീനിച്ചതുപോലെ, ഇന്ത്യയെയും സ്വാധീനിച്ചിരുന്നു . ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യ ഈ വാക്കുകൾ ഉൾപ്പെടുത്തിയത് .

FAQ'S

1949 നവംബർ 26 ന് ഭരണഘടന അംഗീകരിച്ചു . ഇതോടൊപ്പം തന്നെ ആമുഖവും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു

1950 ജനുവരി 26  ഇന്ത്യ റിപ്പബ്ലിക് ആയ ദിവസമാണ് ആമുഖവും പ്രാബല്യത്തിൽ വന്നത്.

അതെ . 1973-ലെ കേശവാനന്ദ  ഭാരതി  കേസ്  പ്രകാരം ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതെ. ആമുഖം ഒരിക്കൽ മാത്രം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട് -1976-ലെ 42-ാം ഭരണഘടനാ ഭേദഗതി.

Blog Page Contact