skip to content
Skip to content
Home » മഴ മുന്നറിയിപ്പുകൾ

മഴ മുന്നറിയിപ്പുകൾ

  • KPSC
മഴമുന്നറിയിപ്പുകൾ കേരളം 2025 – PSC പരീക്ഷയ്ക്ക് ഉപയോഗപ്രദമായ വർണ്ണഅലർട്ട് വിഭാഗങ്ങൾ

മഴമുന്നറിയിപ്പുകൾ Explained – Kerala Rain Alert Colors for PSC 2025

  • 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തുന്ന മഴയുടെ അളവ് അനുസരിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയുടെ ലഭ്യതയെ 6 വിഭാഗങ്ങളായി തിരി ച്ചിട്ടുണ്ട്.
  • നൂൽമഴ, ചാറ്റൽമഴ, മിതമായ മഴ, ശക്തമായ മഴ, അതിശക്ത മഴ, അതിതീവ്ര മഴ
  • 4 നിറങ്ങളിലുള്ള മഴ അലർട്ടുകളാണ് പ്രധാനമായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവി ക്കാറുള്ളത്.
  • കാലാവസ്ഥയിൽ, പ്രത്യേകിച്ച് മഴയുടെ ലഭ്യതയിൽ വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച്, കരുതിയിരിക്കേണ്ട പ്രശ്നങ്ങൾക്കു മുന്നോടിയായി അതു ബാധിക്കാൻ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പുകളാണിവ.
നിറം മഴയുടെ അളവ് (24 മണിക്കൂറിനുള്ളിൽ)
റെഡ്
204.5 mm – മുകളിൽ
ഓറഞ്ച്
115.6 mm 204.4 mm
യെല്ലോ
64.5 mm 115.5 mm
ഗ്രീൻ
15.6 mm – 64.6 mm
വൈറ്റ്
2.5 mm 15.5 mm

Crack Kerala PSC with Confidence – Join the Xylem PSC Batch Today!

Limited seats available!

JOIN NOW

റെഡ് അലർട്ട്

  • ഏറ്റവും അപകടകരമായ അവസ്ഥയിൽ ഒടുവിലായാണു റെഡ് അലർട്ട് നൽകുക.
  • 24 മണിക്കൂർ തുറന്നു പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഈ മേഖലകളിലുണ്ടാകും.
  • 24 മണിക്കൂറിനുള്ളിൽ 204.5 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്.
  • മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതു സമയവും അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.
  • മലയോരമേഖലകളിലേക്കുള്ള യാത്രകൾക്ക് പൂർണമായും നിരോധനമേർപ്പെടുത്തും.
  • റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കില്ല.
  • വഴിയരികിലുള്ള അരുവികളിലോ പുഴകളിലോ ഇറങ്ങരുത്.
  • സഞ്ചാരികളെ ഒഴിവാക്കി ഹിൽസ്റ്റേഷനുകളും റിസോർട്ടുകളും അടയ്ക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന നിർദേശത്തിൽ വ്യക്തമാക്കുന്നു.
  • തീരപ്രദേശങ്ങളിലെയും താഴ്ന്നപ്രദേശങ്ങളിലെയും ജനങ്ങൾ ഏതു നിമിഷവും മാറിതാമസിക്കാൻ തയ്യാറായിരിക്കണം.

ഓറഞ്ച് അലർട്ട്

  • പ്രതികൂലകാലാവസ്ഥയിൽ പ്രഖ്യാപിക്കുന്ന രണ്ടാം ഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്, ഈ മേഖലകളിൽ ജനങ്ങൾ പൂർണജാഗ്രത പാലിക്കണമെന്ന കർശന നിർദേശം നൽകാറുണ്ട്
  • 24 മണിക്കൂറിനുള്ളിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലർട്ട് നൽ കുന്നത്.
  • ഈ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ വഴിയോരങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതും കുളിക്കുന്നതും അധികൃതർ വിലക്കാറുണ്ട്. ഉരുൾപൊട്ടൽ സാധ്യതയു ള്ളതിനാൽ കഴിവതും മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

യെല്ലോ അലർട്ട്

  • മഴയുടെ ശക്തി വർധിച്ചുവരുമ്പോൾതന്നെ നൽകുന്ന ആദ്യഘട്ട ജാഗ്രതാ നിർദേശമാണ് യെല്ലോ അലർട്ട്
  • മഴയുടെ ലഭ്യത 64.5 മുതൽ 115.5 മില്ലിമീറ്റർ വരെയാകു മ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുക.
  • യെല്ലോ അലർട്ട് നൽകിക്കഴിഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ എപ്പോഴും ഇതു സംബന്ധിച്ച് അവർ ജാഗരൂകരായിരിക്കണം. അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാകണം ഓരോ നീക്കവും.

ഗ്രീൻ അലർട്ട്

  • മഴയുടെ ലഭ്യത 15.6 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ വരെയാകുമ്പോഴാണ് പച്ച അലർട്ട് പ്രഖ്യാപിക്കുക.
  • നേരിയ തോതിലുള്ള മഴയെ സൂചിപ്പിക്കുന്നു.
  • പച്ച അലർട്ടിൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമില്ല.

വൈറ്റ് അലർട്ട്

  • 2 .5 മില്ലി മീറ്റർ മുതൽ 15.5 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളപ്പോൾ വൈറ്റ് അലർട്ട് പ്രഖ്യാപിക്കാം.
  • മഴയുടെ സാധ്യതയെ സൂചിപ്പിക്കുന്നു.
  • സാധാരണയായി ഈ മുന്നറിയിപ്പ് നൽകാറില്ല.

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ 10 പോയിന്റ് അജണ്ട

  • എല്ലാ വികസനമേഖലകളും ഡിസാസ്റ്റർ റിസ്ക് മാനേജ്‌മെന്റിന്റെ തത്ത്വങ്ങൾ ഉൾക്കൊള്ളണം.
  • റിസ്ക് കവറേജിൽ ദരിദ്രകുടുംബങ്ങൾ മുതൽ മൾട്ടി-നാഷണൽ കോർപറേഷനുകൾ വരെ ഉൾ പ്പെട്ടിരിക്കണം.
  • ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെൻ്റിൽ സ്ത്രീകളുടെ നേതൃത്വവും കൂടുതൽ പങ്കാളിത്തവും കേന്ദ്രീകരിക്കണം.
  • പ്രകൃതിയെയും ദുരന്ത സാധ്യതകളെയും കുറിച്ചുള്ള ആഗോളധാരണ മെച്ചപ്പെടുത്തുന്നതിന് ആഗോള തലത്തിൽ റിസ്ക് മാപ്പിങ്ങിൽ നിക്ഷേപിക്കുക.
  • ദുരന്ത റിസ്‌ക് മാനേജ്‌മെൻ്റ് ശ്രമങ്ങളുടെ കാര്യ ക്ഷമത വർധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക.
  • ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കാൻ സർവകലാശാലകളുടെ ഒരു ശൃംഖല വികസിപ്പിക്കുക.
  • ദുരന്തസാധ്യത കുറയ്ക്കുന്നതിന് സോഷ്യൽ മീഡിയയും മൊബൈൽ സാങ്കേതിക വിദ്യകളും നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക.
  • ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രാദേശിക ശേഷി കെട്ടിപ്പടുക്കുക.
  • ദുരന്തങ്ങളിൽ നിന്ന് പഠിക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക, ഓരോ ദുരന്തത്തിന് ശേഷവും പഠനങ്ങൾ നടത്തുക.
  • ദുരന്തങ്ങളോടുള്ള അന്താരാഷ്ട്ര പ്രതികരണ ത്തിൽ കൂടുതൽ ഐക്യം കൊണ്ടുവരുക.

INFO PLUS

ഇന്ത്യ നേരിട്ട പ്രകൃതിക്ഷോഭങ്ങൾ

സംസ്ഥാനം / പ്രകൃതിക്ഷോഭം വർഷം
ഒഡിഷയിലെ ചുഴലിക്കാറ്റ്
1999
ഗുജറാത്ത് ഭൂകമ്പം
2001
സുനാമി
2004
ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം
2013
കശ്‌മീർ വെള്ളപ്പൊക്കം
2014
ആന്ധ്രപ്രദേശിൽ വീശിയ ഹൂദ്-ഹുദ് ചുഴലിക്കാറ്റ്
2014
കേരള പ്രളയം
2018
Blog Page Contact