skip to content
Skip to content
Home » Malayalam Current Affairs 2025 – August

Malayalam Current Affairs 2025 – August

ഈ പതിപ്പിൽ August 1 മുതൽ 31 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

August - 01

സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസന്റെ സ്മരണാർത്ഥമുള്ള അവാർഡ് അർഹനായത് ?

അടൂർ ഗോപാലകൃഷ്ണൻ

കരസേന ഉപമേധാവിയായി നിയമിതനായത് ?

ലെഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്ര സിങ്

ഇന്ത്യൻ നാവികസേനയ്ക്ക് അടുത്തിടെ കൈമാറിയ നീലഗിരി ക്ലാസിലെ (പ്രൊജക്റ്റ് 17A) മൂന്നാമത്തെ കപ്പൽ ?

ഹിമഗിരി

സർക്കാർ ജീവനക്കാർക്കായി സബാറ്റിക്കൽ ലീവ് പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

സിക്കിം

2025 ലെ കുറ്റിപ്പുഴ കൃഷ്ണപിള്ള പുരസ്‌കാരത്തിന് അർഹനായത് ?

പി.എൻ.ഗോപീകൃഷ്ണൻ

പാക്ക് അധിനിവേശ കാശ്മീരിൽ പർവ്വതാരോഹണത്തിനിടെ മരണപെട്ട ശീതകാല ഒളിമ്പിക്സിലെ സ്വർണ്ണ മെഡൽ ജേതാവായ ജർമ്മൻ വനിതാ ബയാത്ത്ലോൺ താരം?

ലോറ ഡാൽമേയർ

നാട്യവേദ സെന്റർ ഫോർ പെർഫോമിങ് ആർട്ട്സിന്റെ പ്രഥമ നാട്യവേദ പുരസ്‌കാരത്തിനർഹനായത് ?

പദ്മാ സുബ്രമണ്യൻ

കേരളത്തിലെ അവക്കാഡോ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ?

അമ്പലവയൽ

August - 02

Swayamshakti Sahakar Yojana and Nandini Sahakar എന്നീ സഹകരണപദ്ധതികൾ ആരംഭിച്ച സംഘടന ?

നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NCDC)

ബ്ലൂബേർഡ് ആശയവിനിമയ ഉപഗ്രഹം വികസിപ്പിച്ചെടുത്ത രാജ്യം ?

യുണൈറ്റഡ് സ്റ്റേറ്റ്സ്

71-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം

മികച്ച നടൻ

 ഷാരൂഖ് ഖാൻ (ജവാൻ), വിക്രാന്ത് മാസി (ട്വൽത് ഫെയിൽ)

മികച്ച നടി

റാണി മുഖർജി (മിസിസ് ചാറ്റർജി)

മികച്ച മലയാള സിനിമ

 ഉള്ളൊഴുക്ക്

മികച്ച സംവിധായകൻ 

സുദീപ്തോ സെൻ (ദി കേരളാ സ്റ്റോറി)

മികച്ച സഹനടൻ

വിജയരാഘവൻ (പൂക്കാലം)

മികച്ച സഹനടി

 ഉർവശ്ശി (ഉള്ളൊഴുക്ക്)

SSB യുടെ ഡയറക്ടർ ജനറലായി തിരഞ്ഞെടുത്തത് ?

സഞ്ജയ് സിംഗാൾ

വി.എസ്.എസ്‌.സി. ഡയറക്ടറായി നിയമിതനായത് ?

ഡോ. എ. രാജരാജൻ

കേന്ദ്രസർക്കാർ നിർദ്ദേശിച്ച പ്രകാരം കാർഷിക വായ്പ എടുക്കുന്ന കർഷകരെ വിള ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ വിളനാശത്തിന് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഏത് സ്ഥാപനത്തിനാണ് ഉള്ളത് ?

ബാങ്കുകൾക്ക്

ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?

യു സിദി

ന്യായ ബന്ധു ഏത് സർക്കാർ വകുപ്പിന്റെ സംരംഭമാണ്?

നീതിന്യായ വകുപ്പ്

August - 03

2025 വനിതാ കോപ്പ ഫുട്ബോൾ കിരീടം നേടിയത് ?

ബ്രസീൽ

എം എസ് സ്വാമിനാഥന്റെ ജന്മദിനമായ ഓഗസ്റ്റ് 7 സുസ്ഥിര കർഷക ദിനമായി ആചരിക്കുന്നത് ?

മഹാരാഷ്ട്ര

‘ആഴിയും,തിരയും,കാറ്റും ‘ എന്ന പുസ്തകം രചിച്ചത് ?

അഭിലാഷ് ടോമി

ഐസിസി യുടെ പുതിയ അന്താരാഷ്ട്ര ട്വന്റി ട്വന്റി ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത് ?

അഭിഷേക് ശർമ്മ

2025 ലെ 43-ാമത് ലോകമാന്യ തിലക് ദേശീയ അവാർഡ് ലഭിച്ചത്?

നിതിൻ ഗഡ്കരി

തെലങ്കാന സർക്കാർ അടുത്തിടെ 7,600-ലധികം കുട്ടികളെ രക്ഷപ്പെടുത്തിയ രാജ്യവ്യാപക ഓപ്പറേഷൻ ?

ഓപ്പറേഷൻ മുസ്‌കാൻ-XI

സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന ഫിലിം പോളിസി കോൺക്ലേവിന്റെ ലക്‌ഷ്യം ?

നല്ല സിനിമ നല്ല നാളെ

ഏത് സ്ഥാപനമാണ് "സാക്ഷം നിവേശക്" ക്യാമ്പയിൻ ആരംഭിച്ചത്?

നിക്ഷേപക വിദ്യാഭ്യാസ, സംരക്ഷണ ഫണ്ട് അതോറിറ്റി

August - 04

2025 ഓഗസ്റ്റിൽ അന്തരിച്ച ബ്രിട്ടീഷ് എഴുത്തുകാരൻ ?

അലൻ ആൽബർഗ്

ജനസംഖ്യാ ശാസ്ത്ര ഗവേഷണത്തിനുള്ള ഇന്റർനാഷണൽ യൂണിയൻ ഫോർ സയന്റിഫിക് സ്റ്റഡീസ് ഓഫ് പോപ്പുലേഷന്റെ ‘മാറ്റി ഡോഗൺ’ പുരസ്കാരം നേടിയ ഇന്ത്യൻ ഗവേഷക ?

ഡോ കെ.ജി. സന്ധ്യ

പുസ്തകങ്ങൾക്ക് പകരം മനുഷ്യരും ആയി സംവദിച്ച അവരുടെ അനുഭവങ്ങൾ വായിക്കാൻ അവസരം നൽകുന്ന നൂതന പരിപാടി ?

ഹ്യുമൺ ലൈബ്രറി

ഇന്ത്യയിൽ ആദ്യമായി ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കിയ സംസ്ഥാനം ?

കേരളം

സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളേജുകളിലെ ബിരുദ്ധ വിദ്യാർത്ഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച കാമ്പസുകളിൽ ഉപരിപഠനത്തിന് പ്രാപ്തരാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

ധനുസ്

‘Mt Lewotobi’ അഗ്നി പർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

ഇന്തോനേഷ്യ

2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിലെ അഖൽ വനപ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സൈനീകനീക്കം ?

ഓപ്പറേഷൻ അഖൽ

2025 ഓഗസ്റ്റിൽ അന്തരിച്ച ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ?

ഷിബു സോറൻ കെ

August - 05

‘ആന്തകവള്ളികൾ’ എന്ന നോവൽ രചിച്ചത് ?

സേതു

‘Our Living Constitution’ എന്ന പുസ്തകം രചിച്ചത് ?

ശശി തരൂർ

രാജ്യത്തെ ആദ്യത്തെ അനലോഗ് ദൗത്യമായ ഹോപ്പ് ISRO ആരംഭിച്ചത് ?

ലഡാക്ക്

പെൺക്കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഫിഫ ടാലന്റ് അക്കാദമി നിലവിൽ വന്നത് ?

ഹൈദരാബാദ്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവയവ ദാനം രേഖപ്പെടുത്തിയ സംസ്ഥാനം ?

തെലങ്കാന

2025 ഓഗസ്റ്റിൽ മേഘവിസ്ഫോടനത്തിനെതുടർന്ന് മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിലെ ഗ്രാമം ?

ധരാലി

ആഗോളതലത്തിൽ ആദ്യമായി നിർമിതബുദ്ധിയുടെ സംവിധാനത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന ചിത്രം ?

രാഝണാ (AI സഹായത്തോടെ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയാണ് ചിത്രം വീണ്ടുമിറക്കുന്നത്)

ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻഡക്സ് (IEMI) ആരംഭിച്ച സ്ഥാപനം?

നീതി ആയോഗ്

 

Start Your PSC 2025 Prep Now!

Crack the Prelims with Expert Guidance, Mock Tests & Daily Practice Plans.

August - 06

ഹിരോഷിമ ദിനം ?

ഓഗസ്റ്റ് 06

നാടൻകലാരംഗത്തെ സമഗ്രസംഭവനയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ പി.കെ.കാളൻ പുരസ്‌കാരം നേടിയത് ?

അതിയടം കുഞ്ഞിരാമ പെരുവണ്ണാൻ

ദേശീയ കാർട്ടിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ മലയാളി ?

ഷോണാൽ കുനിമ്മൻ

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ്. ചുമത്തിയ ഇറക്കുമതി തീരുവ എത്ര ശതമാനമാണ് ?

25%

ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണം നേടിയത് ?

ശ്രേയ ബിനിൽ

യുക്രൈനിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ?

യുലിയ സിരിദിയെൻക

വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ഭീമൻ ആമയെ ഒരു കമ്മ്യൂണിറ്റി റിസർവിൽ സംരക്ഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്

ഏറ്റവും കൂടുതൽ കാലം കേന്ദ്രആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി?

അമിത്ഷാ

August - 07

സ്വീഡിഷ് യുദ്ധവിമാനങ്ങൾക്കായി 600 മില്യൺ ഡോളറിന്റെ കരാറിന് അംഗീകാരം നൽകിയ രാജ്യം?

തായ്‌ലൻഡ്

2025 ഓഗസ്റ്റിൽ വിടവാങ്ങിയ പോർച്ചുഗൽ ഫുട്ബോളിലെ ഇതിഹാസതാരവും പരിശീലകനുമായ വ്യക്തി ?

ഹോർഹേ കോസ്റ്റ

ഏത് മന്ത്രാലയമാണ് പഹൽ പദ്ധതി ആരംഭിച്ചത്?

പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

ഏത് ഇന്ത്യൻ ബഹിരാകാശസാങ്കേതിക സ്റ്റാർട്ടപ്പിന്റെ ആദ്യ വാണിജ്യ ഉപഗ്രഹ ദൗത്യമാണ് LEAP-1 ?

ധ്രുവ സ്പേസ്

പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഏത് സംസ്ഥാന സർക്കാരാണ് മുഖ്യമന്ത്രി നിജുത് മൊയ്‌ന 2.0 പദ്ധതി ആരംഭിച്ചത്?

അസം

‘Unlocking a $200 Billion Opportunity: Electric Vehicles in India’' എന്ന തലക്കെട്ടിൽ ഏത് സ്ഥാപനമാണ് റിപ്പോർട്ട് പുറത്തിറക്കിയത്?

നീതി ആയോഗ്

2025 ഓഗസ്റ്റിൽ യു.കെ.യിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?

ഫ്ലോറിസ് ചുഴലിക്കാറ്റ്

നീതി ആയോഗിന്റെ ഇന്ത്യ 2024 ഇലക്ട്രിക് മൊബിലിറ്റി സൂചികയിൽ കേരളത്തിന്റെ സ്ഥാനം ?

19

August - 08

2025 വേൾഡ് ഗെയിംസ് ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത് ?

ഋഷഭ് യാദവ്

ഇന്ത്യയിൽ വിക്ഷേപണത്തിന് ഒരുങ്ങുന്ന ബ്ലൂബേർഡ്-2 എന്ന ഉപഗ്രഹം ഏതു രാജ്യത്തിന്റെതാണ് ?

അമേരിക്ക

ഡാർക്ക് ഈഗിൾ ഹൈപ്പർസോണിക് മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യം?

യുണൈറ്റഡ് സ്റ്റേറ്റ്സ്

നോട്ടറി പോർട്ടൽ ആരംഭിച്ച മന്ത്രാലയം ?

നിയമ-നീതി മന്ത്രാലയം

യശോദ AI സാക്ഷരതാ പരിപാടി ഏത് സംഘടനയുടെ സംരംഭമാണ് ?

ദേശീയ വനിതാ കമ്മീഷൻ

71-മത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ?

വള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കതമ്പുരാട്ടി

2025 ഓഗസ്റ്റിൽ അന്തരിച്ച ,അന്താരാഷ്ട്ര ഫുട്ബാളിൽ ജപ്പാനുവേണ്ടി കൂടുതൽ ഗോൾ നേടി റെക്കോർഡിട്ട താരം ?

കുനിഷിഗെ കമാമോട്ടോ

2025 ഓഗസ്റ്റിലെ കണക്ക് പ്രകാരം ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?

63

August - 09

സംസ്ഥാനത്ത് ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന കോർപ്പറേഷൻ ?

തിരുവനന്തപുരം കോർപ്പറേഷൻ

ഓപ്പൺ എ.ഐയുടെ ഏറ്റവും പുതിയ എ.ഐ മോഡൽ ?

ചാറ്റ് ജി.പി.ടി 5

സബ് രജിസ്റ്ററാർ ഓഫീസുകളിൽ അഴിമതി കണ്ടെത്താനുള്ള വിജിലെൻസിന്റെ ഓപ്പറേഷൻ ?

ഓപ്പറേഷൻ സെക്യൂർലാൻഡ്

ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഉത്തരകാശിയിൽ നടക്കുന്ന ഓപ്പറേഷൻ ?

ഓപ്പറേഷൻ ധാരാലി

2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്ക‌ാരത്തിനർഹനായത് ?

ഗോകുലം ഗോപാലൻ

2026 ൽ നടക്കാൻ പോകുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ വേദി ?

തൃശൂർ

രാജ്യത്തെ ആദ്യ ന്യൂറോ ഡൈവേഴ്സിറ്റി കോ-വർക്കിങ് സ്പെ‌യ്‌സ് നിലവിൽ വരുന്നത് ?

കൊച്ചി

2025 ലെ മലയാറ്റൂർ സാഹിത്യ പുരസ്‌കാരം ലഭിച്ച ഇ.സന്തോഷ്കുമാറിന്റെ നോവൽ ?

തപോമയിയുടെ അച്ഛൻ

August - 10

വിശാഖാപ്പട്ടണത്ത് ഓഗസ്റ്റ് 26 ന് കമ്മീഷൻ ചെയ്യാൻ സജ്ജമാകുന്ന നാവികസേനയുടെ യുദ്ധകപ്പൽ ?

ഐ.എൻ.എസ്. ഹിമഗിരി 

 

2025 ൽ അന്തരിച്ച അപ്പോളോ-8 ദൗത്യത്തിന്റെ കമാൻഡറായിരുന്ന വ്യക്തി ?

ജെയിംസ് ലെവൽ

2025 ഓഗസ്റ്റിൽ അന്തരിച്ച മുൻ രഞ്ജി ട്രോഫി താരം ?

വി. മണികണ്ഠ കുറുപ്പ്

നിപ്പാ വയറസ്സിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന സസ്യ തന്മാത്രകൾ കണ്ടെത്തിയ ഗവേഷണ സ്ഥാപനം ?

ഐ.ഐ.ടി. പാലക്കാട്

2025 ലെ ലോക സ്കൂൾ ചെസ്സ് കിരീടം നേടിയത് ?

വേലമ്മാൾ വിദ്യാലയം, ചെന്നൈ

ശാസ്ത്രരംഗത്ത് കേരളത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള ശാസ്ത്ര പുരസ്കാരം നേടിയത് ?

എസ്.സോമനാഥ്

ഇരവികുളം വന്യജീവി സങ്കേതത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് പ്രകാരം വരയാടുകളുടെ എണ്ണം ?

2668

കേരളത്തിൽ കണ്ടെത്തിയ പുതിയയിനം ഞണ്ടുകൾ ?

കാസർഗോഡിയ ഷീബേ, പിലാർട്ട വാമൻ

Start Your PSC 2025 Prep Now!

Crack the Prelims with Expert Guidance, Mock Tests & Daily Practice Plans.

August - 11

ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ താരം ?

രമേശ് ബുധിഹൽ

ഗാർഹിക ബയോമെഡിക്കൽ സാനിറ്ററി മാലിന്യത്തിൻ്റെ ശാസ്ത്രീയ സംസ്‌കരണത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാൻ്റ് ആദ്യമായി ആരംഭിക്കുന്നത്?

വർക്കല

ബംഗളുരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് ?

ബൊമ്മസാന്ദ്ര

മധ്യപ്രദേശ് സർക്കാരിൻ്റെ 2024 ലെ ദേശിയ ഹിന്ദി സേവാ പുരസ്‌കാരത്തിനർഹനായത് ?

ഡോ. കെ. സി. അജയകുമാർ

തേക്ക് തൈകളെ ഏറ്റവും അധികം ബാധിക്കുന്ന ടിക്ക് ഡിഫോലിയേറ്റർ മോത്ത് (Hyblaea puera) നിയന്ത്രിക്കുന്നതിനായി 'Hyblaea puera Nucleopolyhedrosis Virus (HpNPV) വികസിപ്പിച്ച സംസ്ഥാനം ?

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട്

ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ?

തമിഴ്നാട്

ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിനായി മിൽക്ക് സബ്‌സിഡി സ്കീം ആരംഭിച്ച സംസ്ഥാനം ?

അസം

ലോക അത്‍ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ ലോങ്ജംപിൽ സ്വർണം നേടിയ മലയാളി താരം ?

ശ്രീശങ്കർ

August - 12

സെക്രട്രിയേറ്റിൽ (മന്ത്രി പി.രാജീവിന്റെ ഓഫീസിൽ) അതിഥികളെ വരവേൽക്കാൻ കെൽട്രോൺ വികസിപ്പിച്ചെടുത്ത AI റിസെപ്ഷനിസ്റ്റ് ?

കെല്ലി

'ഗരുഡ് ദൃഷ്ടി' സോഷ്യൽ മീഡിയ മോണിറ്ററിങ് ആൻഡ് സൈബർ ഇന്റലിജൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ അധിഷ്ഠിത കൃത്രിമ മഴ പരീക്ഷണം ആരംഭിച്ച സംസ്ഥാനം ?

രാജസ്ഥാൻ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജസ്ഥാൻ അതിർത്തിയിൽ അതിർത്തി സുരക്ഷാസേന ആരംഭിച്ച ഓപ്പറേഷൻ ?

ഓപ്പറേഷൻ അലേർട്ട്

2025 ലെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം ?

Local Youth Actions for the SDGs and Beyond

2025 ഓഗസ്റ്റിൽ ഹ്യൂമൻ ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് (HAT) ഇല്ലാതാക്കിയതായി WHO സാക്ഷ്യപ്പെടുത്തിയ രാജ്യം ?

കെനിയ

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് സേവന ദാതാക്കളായ കെ.ഫോണിന്റെ ഭാഗ്യചിഹ്നം ?

ഫിബോ

August - 13

ലോക അവയവ ദാന ദിനം ?

ഓഗസ്റ്റ് 13

2025 ഓഗസ്റ്റിൽ കിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?

എറിൻ

2025 ലെ അയ്യങ്കാളി പ്രതിഭാ പുരസ്കാരത്തിന് അർഹയായത്?

പ്രസീത ചാലക്കുടി

കേരളത്തിൽ കാർബൺ ന്യുട്രാലിറ്റി പദവി ലഭിക്കുന്ന ആദ്യ വീട് ?

മേട (കോഴിക്കോട് )

2025 ഓഗസ്റ്റിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം വിലക്കയറ്റതോതിൽ ഇന്ത്യയിൽ ഒന്നാമതുള്ള സംസ്ഥാനം?

കേരളം

‘കാരുണ്യ സ്പർശം’ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?

റേഷൻ വ്യാപാരികൾ

ഓഗസ്റ്റ് 26 ന് കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന നാവികസേനയുടെ കപ്പലുകൾ ?

ഐ.എൻ.എസ്. ഉദയഗിരി , ഐ.എൻ.എസ്. ഹിമഗിരി

2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി ?

ഇന്ത്യ & ശ്രീലങ്ക

August - 14

ഇന്ത്യയുടെ 89-മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ?

രോഹിത് കൃഷ്ണ (തമിഴ്നാട്)

പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നം ?

ഹിമാലയൻ കിങ്ഫിഷർ

2025 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം ?

വെസ് പേസ് (1972 ലെ മ്യുണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു)

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനം ?

കേരളം

തദ്ദേശീയ ജനങ്ങൾക്കു ആയുധ ലൈസൻസ് അപേക്ഷ നൽകുന്നതിനുള്ള പോർട്ടൽ ആരംഭിച്ച സംസ്ഥാനം ?

അസം

മുള ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ 2G എഥനോൾ പ്ലാന്റ് സ്ഥാപിക്കുന്നത് ?

അരുണാചൽ പ്രദേശ്

സർക്കാർ സ്കൂളിലെ ആദ്യ AI റോബോട്ടിക് ലാബ് പ്രവർത്തനമാരംഭിക്കുന്നത് ?

പുറത്തൂർ GUPS മലപ്പുറം

ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?

ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം

2025 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച എം.ടി. വാസുദേവൻ നായരുടെ ജീവചരിത്രം രചിച്ചത് ?

ഡോ കെ. ശ്രീകുമാർ

Start Your PSC 2025 Prep Now!

Crack the Prelims with Expert Guidance, Mock Tests & Daily Practice Plans.

August - 15

BHU-NEER പോർട്ടൽ ആരംഭിച്ച സംഘടന ?

സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി

ഗ്രാമസഭാ യോഗങ്ങളുടെ ഘടനാപരമായ മിനിറ്റ്സ് സൃഷ്ടിക്കുന്നതിനായി സർക്കാർ ആരംഭിച്ച AI-യിൽ പ്രവർത്തിക്കുന്ന ഉപകരണം ?

സഭസാർ

ജെ. പി. സേനാനി പെൻഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം?

ബീഹാർ

റോക്കറ്റ് ഫോഴ്സ് എന്ന സൈനിക വിഭാഗം രൂപീകരിക്കുന്ന രാജ്യം ?

പാകിസ്ഥാൻ

റോഡുകളിലെ അപകടമേഖല കണ്ടെത്താനും അതനുസരിച്ച് ട്രാഫിക് ക്രമീകരണമടക്കം ഏർപ്പെടുത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചത് ?

നാറ്റ്പാക്ക്

കൃഷി വകുപ്പിന്റെ കാർഷിക പുരസ്കാരങ്ങളിൽ മികച്ച തദ്ദേശസ്ഥാപനത്തിനുള്ള സി.അച്യുതമേനോൻ സ്മാരക പുരസ്‌കാരം ലഭിച്ചത് ?

മീനങ്ങാടി ഗ്രാമപഞ്ചായത്ത്

കൃഷി വകുപ്പിന്റെ കാർഷിക പുരസ്കാരങ്ങളിൽ മികച്ച കൃഷിഭവനുള്ള വി.വി.രാഘവൻ സ്മാരക പുരസ്‌കാരം ലഭിച്ചത് ?

താനാളൂർ കൃഷിഭവൻ (മലപ്പുറം)

ടാറ്റോ-II ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

അരുണാചൽ പ്രദേശ്

August - 16

കേരളത്തിൽ ശബരിമല, അതിരപ്പിള്ളി, മൂന്നാർ, മലയാറ്റൂർ എന്നിവിടങ്ങളിൽ റോപ്പ് വെ നിർമിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ?

പർവത് മാല പദ്ധതി

 

ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച 17-മത് ഐ.ഡി.എസ്.എഫ്.എഫ്.കെ യുടെ ഭാഗമായി ഡോക്യമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്‌ നേടിയത് ?

രാകേഷ് ശർമ്മ

പദവിയിലിരിക്കെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനമേൽക്കുന്ന ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?

ചിറ്റയം ഗോപകുമാർ

സർക്കാരിൻ്റെ നവ കേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തിയ, പൊതു ഇടങ്ങളിൽ ഉന്നത നിലവാരമുള്ള ശുചിമുറികൾ ഒരുക്കാനായി തുടക്കമിട്ട പദ്ധതി?

ടേക് എ ബ്രേക്ക്

2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോച്ചുമായിരുന്ന വ്യക്തി ?

ബോബ് സിംപ്‌സണ്‍

അഗ്നിശമനസേനയിലെ ആദ്യ വനിതാ ഡ്രൈവർ ?

ജ്യോതി

2025 ഓഗസ്റ്റിൽ അന്തരിച്ച എൽ ഗണേശൻ ഏത് സംസ്ഥാനത്തെ ഗവർണർ ആണ്?

നാഗാലാൻഡ്

 

2025 ഓഗസ്റ്റിൽ അന്തരിച്ച ബ്രിട്ടീഷ് നടൻ?

ടെറൻസ് സ്റ്റാംപ്

August - 17

2025 ലെ കേരളാ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യ ചിന്നങ്ങൾ ?

വീരു,ചാരു

മുതിർന്ന പൗരന്മാർ നേരിടുന്ന പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സാമൂഹിക നീതി വകുപ്പിന്റെ" സമഗ്ര പദ്ധതി?

വയോരക്ഷ

സംസ്ഥാനത്തെ മികച്ച സ്‌റ്റാർട്ടപിനുള്ള പുരാസ്കാരം കരസ്ഥമാക്കിയത് ?

ഫ്യുസലേജ് ഇന്നവേഷൻസ്

2025 ഓഗസ്റ്റിൽ സ്ത്രീകൾക്കായി സൗജന്യ ബസ് സർവീസ് പദ്ധതി ഏർപ്പെടുത്തിയ സംസ്ഥാനം ?

ആന്ധ്രാപ്രദേശ്

79ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രമേയം ?

നയാ ഭാരതം

അടിയന്തര സേവനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ഹെൽപ്പ് ലൈൻ നമ്പർ?

112

79- മത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഹർ ഘർ തിരംഗ കാമ്പയിനിന്റെ ഭാഗമായി മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചത് ?

റെയിൽവേ സുരക്ഷാ സേന

2025 ലെ കാലിഗ്രാഫി ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ വേദി ?

കൊച്ചി

August - 18

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭവനയ്ക്കു നൽകുന്ന ലൈഫ്ടൈം അചീവ്മെന്റ് പുരസ്‌കാരത്തിന് അർഹനായത് ?

രാകേഷ് ശർമ്മ

തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാലിന്യ ശേഖരണത്തിനായുള്ള ആപ്ലിക്കേഷൻ ?

ഹരിത മിത്രം 2.0

ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള NDA സ്ഥാനാർഥിയായ സി.പി. രാധാകൃഷ്ണൻ ഏതു സംസ്ഥാനത്തിന്റെ ഗവർണർ പദവിയാണ് വഹിച്ചിരുന്നത് ?

മഹാരാഷ്ട്ര (സ്വദേശം – തമിഴ്നാട്)

ഏത് മന്ത്രാലയമാണ് പ്രധാനമന്ത്രി സ്വാനിധി യോജന ആരംഭിച്ചത്?

ഭവന നഗരകാര്യ മന്ത്രാലയം

ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഒരു ദ്വിരാഷ്ട്ര നാവിക അഭ്യാസമാണ് SLINEX?

ശ്രീലങ്ക

ഔപചാരിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ?

പ്രധാൻ മന്ത്രി വിക്ഷിത് ഭാരത് റോസ്ഗർ യോജന

മാതാപിതാക്കൾ പുനർ വിവാഹിതരാവുമ്പോൾ ആദ്യ വിവാഹത്തിലെ കുട്ടികൾ അവഗണിക്കപ്പെടുന്നതും അതിക്രമത്തിന് ഇരയാവുന്നതും തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ?

സുരക്ഷാമിത്ര

ബാങ്ക്,പോസ്റ്റോഫീസ് സേവനങ്ങൾ വാതില്പടിയിലെത്തിക്കാൻ കുടുംബശ്രീയുടെ പദ്ധതി ?

സഖി

August - 19

ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സദ്ഭാവന സംരംഭത്തിന്റെ ഭാഗമായി അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ ദഹ്ജോങ്ങിൽ 2025 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത പദ്ധതി ?

ആരോഗ്യം ആരോഗ്യ-ക്ഷേമ കേന്ദ്രം

ഔപചാരിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ?

പ്രധാൻ മന്ത്രി വിക്ഷിത് ഭാരത് റോസ്ഗർ യോജന

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി സുപ്രീംകോടതി നിയമിച്ചത് ?

റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ

ഇന്ത്യൻ തുറമുഖ ബില്ല് രാജ്യസഭാ പാസാക്കിയത് ?

ഓഗസ്റ്റ് 18

ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് വേദിയാകുന്നത് ?

ബെയ്ജിങ് (ചൈന)

വിശ്വസുന്ദരിപ്പട്ട മത്സരത്തിൽ പാലസ്റ്റീനെ ആദ്യമായി പ്രതിനിധാനം ചെയുന്നത് ?

നദീൻ അയൂബ്

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് ?

മണികാ വിശ്വകര്‍മ

ഇ-ജാഗ്രിതി പ്ലാറ്റ്‌ഫോം ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ്?

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

Start Your PSC 2025 Prep Now!

Crack the Prelims with Expert Guidance, Mock Tests & Daily Practice Plans.

August - 20

ദേശീയ സദ്ഭാവന ദിനം

ഓഗസ്റ്റ് 20

ഓൺലൈൻ ലോട്ടറിയടക്കമുള്ള എല്ലാ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടങ്ങളും നിരോധിക്കുന്ന ബിൽ ലോക്സഭ പാസാക്കിയത് ?

2025 ഓഗസ്റ്റ് 20

പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റിന് വേദിയാകുന്നത്?

കൊച്ചി

ബാല സംസ്കാര കേന്ദ്രത്തിന്റെ 2025 ലെ ജന്മാഷ്ടമി പുരസ്‌കാരം നേടിയത് ?

സി. രാധാകൃഷ്ണൻ

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ IOT [Internet Of Things] അധിഷ്ഠിത പഞ്ചായത്ത് ?

കാട്ടാക്കട , തിരുവനന്തപുരം

ഉദ്യം സഖി പോർട്ടൽ ആരംഭിച്ചത് ഏത് മന്ത്രാലയമാണ്?

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം

2025 ലെ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ഓവറോൾ ചാമ്പ്യന്മാർ ?

പാലക്കാട്

ഇംഗ്ലീഷ് ഫുട്ബോളിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ പുരസ്കാരം ലഭിച്ചത് ?

മുഹമ്മദ് സല

August - 21

71 മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ?

കാത്തു (കാലിവള്ളം തുഴയുന്ന കാക്കതമ്പുരാട്ടി)

2025 ഓഗസ്റ്റിൽ അന്തരിച്ച, സൂപ്പർമാൻ 1, 2-ലും വില്ലൻകഥാപാത്രമായ ജനറൽ സോഡിനെ അനശ്വരനാക്കിയ വ്യക്തി?

ടെറൻസ്

700 മെഗാവാട്ടിന്റെ ടാറ്റോ-II ജലവൈദ്യുത പദ്ധതി പ്രവർത്തനമാരംഭിച്ചത് ?

അരുണാചൽ പ്രദേശ്

അടുത്തിടെ ഒഡിഷയിലെ ചാന്ദിപ്പൂർ സംയോജിത പരീക്ഷണ കേന്ദ്രത്തിൽ നിന്നും ഇന്ത്യ വിജയകരമായി വിക്ഷേപിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ ?

അഗ്നി 5

സംസ്ഥാനത്ത് ഒരു നദിക്ക് കുറുകെ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലുപ്പംകൂടിയതുമായ പാലം ?

കുമ്പിച്ചൽക്കടവ് പാലം

ഇന്ത്യയുടെ ഭക്ഷ്യവിതരണ സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിൽ ‘അന്ന-ചക്ര’ എന്നറിയപ്പെടുന്നത് ?

പൊതുവിതരണ സംവിധാനത്തിന് കീഴിലുള്ള ഒരു വിതരണ ശൃംഖല ഒപ്റ്റിമൈസേഷൻ ഉപകരണം

ആദി കർമ്മയോഗി അഭിയാൻ ആരംഭിച്ച മന്ത്രാലയമേത്?

ഗോത്രകാര്യ മന്ത്രാലയം

രാജ്യത്തെ പരോക്ഷ നികുതിയുടെ പുതുക്കിയ സ്ലാബുകൾ ?

5%, 18% (12% ജിഎസ്ടിയുള്ള 99% ഉൽപന്നങ്ങളുടെ നികുതി 5% ആയി കുറയും. 28 ശതമാനം ജിഎസ്ടി യുള്ള 90% ഉൽപ്പന്നങ്ങളുടെ നികുതി 18% ആയി കുറയും.)

August - 22

2025 ഓഗസ്റ്റിൽ അന്തരിച്ച ശാസ്ത്രസാഹിത്യത്തിന് അനന്യമായ സംഭാവനകൾ നൽകിയ രസതന്ത്ര ശാസ്ത്രകാരനും ശാസ്ത്ര അധ്യാപകനും സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ വ്യക്തി -

ഡോ. സി.ജി. രാമചന്ദ്രൻ നായർ

2035 ഓടെ പൂർണ്ണസജ്ജമാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ബഹിരാകാശ നിലയം

ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ

ഈയിടെ 116 ആം ജന്മദിനം ആഘോഷിച്ച ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി നേടിയത്

എഥൽ കാതർഹാം

2025 ഓഗസ്റ്റിൽ റിസർവ് ബാങ്കിന്റെ പണനയ സമിതിയിൽ എക്സ് ഒഫീഷ്യോ അംഗമായി നിയമിതനായത്

ഇന്ദ്രാണിൽ ഭട്ടാചാര്യ 

അമേരിക്കൻ നിർമ്മിത ബുദ്ധി കമ്പനിയും ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളുമായ ഓപ്പൺ എ ഐ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് തുറക്കാൻ പോകുന്നത്

ഡൽഹി

2025 ഓഗസ്റ്റിൽ അന്തരിച്ച 1983 ൽ പത്മഭൂഷൺ ലഭിച്ച, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ വ്യക്‌തി

സ്വരാജ് പോൾ

അധികാരത്തിലിരിക്കെ സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്തു എന്ന കേസിൽ ശ്രീലങ്കയിൽ അറസ്റ്റിലാകുന്ന ആദ്യ മുൻ പ്രസിഡന്റ്

റനിൽ വിക്രമസിംഗെ

സംസ്ഥാനത്ത് ആദ്യമായി പൂർണ്ണ വൈകല്യ തിരിച്ചറിയൽ കാർഡ് രജിസ്ട്രേഷൻ നേടിയ ജില്ലയായി മാറിയത്

കോഴിക്കോട്

August - 23

ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്

ഓഗസ്റ്റ് 23 

2025 ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ പ്രമേയം

‘ആര്യഭട്ട മുതൽ ഗഗൻയാൻ വരെ : പുരാതന വിജ്ഞാനം മുതൽ നൂതന സാധ്യതകളിലൂടെ ‘

സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവമായ വർണ്ണപ്പകിട്ടിൽ കലാകിരീടം നേടിയ ജില്ല

തിരുവനന്തപുരം

ഇന്ത്യയിലെ അടുത്ത യുഎസ് സ്ഥാനപതിയായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തത്

സെർജിയോ ഗോർ

കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന് കാരണമായിരുന്ന ‘തലച്ചോർ തീനി’ എന്നറിയപ്പെട്ടിരുന്ന അമീബ വകഭേദം

നൈഗ്ലേരിയ ഫൗളരി

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും ആസ്തി കുറഞ്ഞ മുഖ്യമന്ത്രി ആയത്

 ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ആയത് -

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു

ദേവസ്വം ബോർഡിന്റെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പൂജാവിധി പഠിച്ച് വൈദിക രംഗത്തെ സ്ത്രീ സാന്നിധ്യം ആകാനായി യോഗ്യത നേടിയ കേരളത്തിലെ ആദ്യ വനിത -

ജയലക്ഷ്മി

August - 24

‘പ്രോജക്ട് 75 ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നാണ് 70000 കോടി മുടക്കി ആറു പുതിയ തലമുറ അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിന് അനുമതി നൽകിയത്

ജർമ്മനി

പ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്

അനീഷ് ദയാൽ സിങ്

2025 ഓഗസ്റ്റിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യയുടെ ബാറ്റ്സ്മാൻ

ചേതേശ്വർ പുജാര

ദേശീയ അന്തർ സംസ്ഥാന അത് ലറ്റിക്സിൽ ലോങ്ങ് ജമ്പിൽ സ്വർണം നേടിയ കേരള താരം

എം. ശ്രീശങ്കർ

ഏഴിനം വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസില്‍ (ഇബ്ക) 2025 ഓഗസ്റ്റിൽ ഔദ്യോഗികമായി ചേർന്ന രാജ്യം

നേപ്പാൾ

സംസ്ഥാനത്താദ്യമായി ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കായി സർവകലാശാല ഹോസ്റ്റൽ നിർമ്മിച്ചത് ഏത് യൂണിവേഴ്സിറ്റിയിലാണ്

എംജി യൂണിവേഴ്സിറ്റി

ഇന്ത്യയുടെ 22ആമത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) സ്ഥാപിതമാകുന്നത്

ഗുവാഹത്തി

2025 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

Start Your PSC 2025 Prep Now!

Crack the Prelims with Expert Guidance, Mock Tests & Daily Practice Plans.

August - 25

ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളെ ലോകത്തിലെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാറിന്റെ ട്വിന്നിങ് ഓഫ് സിറ്റീസ് (ട്വിൻ സിറ്റി) പദ്ധതിയിൽ ഉൾപ്പെട്ട നഗരം

കോഴിക്കോട്

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദ് നഗരത്തിന്റെ പുതിയ പേര്

പരശുരാമപുരി

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടുവ സംരക്ഷണകേന്ദ്രമായി മാറിയത്

പശ്ചിമ ബംഗാളിലെ സുന്ദർബൻസ്

ഇന്ത്യൻ തപാൽ വകുപ്പ് 2025 ഓഗസ്റ്റ് 25 മുതൽ ഏത് രാജ്യത്തേക്കുള്ള തപാൽ സേവനങ്ങൾ ആണ് താൽക്കാലികമായി നിർത്തിവച്ചത് ?

അമേരിക്ക

വേൾഡ് കോമ്പറ്റീറ്റീവ്നെസ് റാങ്കിങ്ങിൽ (ഡബ്ലിയു സി ആർ) ഇന്ത്യയുടെ സ്ഥാനം

41

ബഹിരാകാശ കാലാവസ്ഥ പ്രവചിക്കാൻ നാസ ഐബിഎമ്മുമായി സഹകരിച്ച് പുറത്തിറക്കിയ മോഡൽ

സൂര്യ എ ഐ

ഏത് കമ്പനിയുമായി ചേർന്നാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും വിമാന എഞ്ചിനുകളും ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നത്

ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേർന്ന്

August - 26

2025ൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിന് വേദിയാകുന്നത്?

ഗോവ

ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്നസ് വിലയിരുത്തുന്നതിനായി ബിസിസിഐ അവതരിപ്പിച്ച പുതിയ ഫിറ്റ്‌നസ് ടെസ്റ്റ് ?

ബ്രോങ്കോ ടെസ്റ്റ്

സമുദ്രത്തിന്റെ അടിത്തട്ടിലെ മഹാ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയിലെ മലയാളി സാന്നിധ്യം?

ജി. ഹരികൃഷ്ണൻ

ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന ഖ്യാതി നേടിയ ബ്രിട്ടിഷുകാരി?

എഥൽ കാതർഹാം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ എഐ അധിഷ്ഠിത മീഡിയം ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യുറൻസ് (MALE) കോംബാറ്റ് ഡ്രോൺ

കാലഭൈരവ്

ഇന്ത്യയിലെ ആദ്യ ആൻ്റി-ഡ്രോൺ തുറമുഖം:

കണ്ട്ല തുറമുഖം

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

അഷ്ടമുടി കായലിന്റെ ദൃശ്യഭംഗി ആസ്വദിച്ച് ഓളപ്പരപ്പിലൂടെ സായാഹ്ന സവാരി നടത്താൻ ജലഗതാഗത വകുപ്പ് ആരംഭിച്ച ബോട്ട് സർവീസ്?

സീ അഷ്ടമുടി

August - 27

പ്രസാർ ഭാരതി ആരംഭിച്ച പുതിയ OTT പ്ലാറ്റ്‌ഫോം ?

വേവ്സ് (WAVES)

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം 2025 ഓഗസ്റ്റിൽ പുറത്തിറക്കിയ ഏറ്റവും പുതിയ വാർഷിക വ്യവസായ സർവ്വേയിൽ വ്യവസായ തൊഴിൽ വളർച്ചയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? തമിഴ്നാട്

തമിഴ്നാട്

 

2026 ലെ മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തിൽ ഓസ്കാർ പുരസ്കാരത്തിനായുള്ള ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ?

പപ്പുവാ ബുക്ക

ലോകത്തിലെ ആദ്യത്തെ AI- പവർഡ് ബാങ്കായ Ryt ബാങ്ക് ആരംഭിച്ചത് ?

മലേഷ്യ

സ്റ്റിബിഡി, ഡെലു, ഇൻസ്പോ തുടങ്ങിയ ജെൻസി പദങ്ങൾ നിഘണ്ടുവി ലുൾപ്പെടുത്തിയത് ?

കേംബ്രിജ്

പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് വേദി ?

ശ്രീനഗർ

തായ്‌ലൻഡ് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ 2025 ലെ ഗോൾഡൻ അവാർഡ് നേടിയത് ?

കേരളാ ടൂറിസം

കേരള സംസ്ഥാന സർക്കാർ പുതുതായി രൂപവൽക്കരിച്ച വയോജന കമ്മീഷൻ അധ്യക്ഷന്‍ ?

കെ. സോമപ്രസാദ്

August - 28

കയറ്റുമതി പ്രോത്സാഹന മിഷന്റെ കീഴിലുള്ള രണ്ട് ഉപപദ്ധതികൾ ?

നിർയാത് പ്രോത്സാഹൻ & നിർയാത് ദിശ

മത്സ്യശക്തി പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

മത്സ്യബന്ധനവും അക്വാകൾച്ചറും

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ഏത് മന്ത്രാലയമാണ് നടപ്പിലാക്കുന്നത്?

ആഭ്യന്തര മന്ത്രാലയം

പ്രഥമ അന്താരാഷ്ട്ര പാലി സമ്മേളനം നടന്നത് ?

ശ്രീലങ്ക

ഇന്ത്യൻ ആർമി Terrier Cyber Quest 2025 ന്റെ വേദി ?

ന്യൂഡൽഹി

പ്രധാനമന്ത്രി സ്വനിധി യോജന ഏതു മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിയാണ് ?

ഭവന നഗരകാര്യ മന്ത്രാലയം

പ്രോജക്റ്റ് 17 പ്രകാരം ഏത് കപ്പൽശാലയാണ് ഐ.എൻ.എസ്. ഉദയഗിരി നിർമ്മിച്ചത്?

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (എംഡിഎൽ), മുംബൈ

2025 ഓഗസ്റ്റിൽ ഗില്ലിൻ-ബാരി സിൻഡ്രോം വർദ്ധനവ് റിപ്പോർട്ട് ചെയ്ത നഗരം ?

ഗാസ

August - 29

ദേശീയ സ്പോർട്സ് ദിനം ?

ഓഗസ്റ്റ് 29

2025 ഡയമണ്ട് ലീഗ് ജാവലിൻ ത്രോ മത്സരത്തിൽ വെള്ളിമെഡൽ നേടിയ താരം ?

നീരജ് ചോപ്ര

മൈക്രോസോഫ്ട് 2025 ൽ അവതരിപ്പിച്ച കാലാവസ്ഥാ പ്രവചന AI മോഡൽ ?

അറോറ

‘റീതിങ്കിംഗ് ഹോംസ്റ്റേകൾ: നാവിഗേറ്റിങ് പോളിസി പാത്ത്‌വേസ്’ എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം ?

നീതി ആയോഗ്

ഏത് രാജ്യം ആതിഥേയത്വം വഹിക്കുന്ന ബഹുമുഖ വ്യായാമമാണ് എക്സർസൈസ് ബ്രൈറ്റ് സ്റ്റാർ?

ഈജിപ്ത്

ഏത് മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (RGI) പ്രവർത്തിക്കുന്നത്?

ആഭ്യന്തര മന്ത്രാലയം

ഏഷ്യ-പസഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്കാസ്റ്റിംഗ് ഡെവലപ്‌മെന്റിന്റെ (AIBD) എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർമാനായി ഏത് രാജ്യമാണ് തിരഞ്ഞെടുക്കപ്പെട്ടത്?

ഇന്ത്യ

കാനഡയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത് ?

ദിനേശ് കെ. പട്നായിക്

August - 30

ഭവനവിലവർധനയിൽ ലോകത്തു നാലാംസ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം ?

ബംഗളൂരു

 

ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?

അജയ് സിങ്

വായനകുറഞ്ഞതിനാൽ പുസ്തകനികുതി നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം ?

ഡെൻമാർക്ക്‌

പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ ?

മധ്യപ്രദേശ്

2025 ലെ ദേശീയ കായിക ദിനത്തിൽ ‘khelo ravar- sansad mahotsav’ ഉത്ഘാടനം ചെയ്തത് ?

raksha khadse

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ സ്പ്രിന്റ് താരം ?

അനിമേഷ് കുജൂർ

സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഓൺലൈൻ ചികിത്സ സേവനം നൽകുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി ?

ഇ സമൃദ്ധ

ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തത് ?

മുംബൈ

August - 31

‘കജിക്കി ചുഴലിക്കാറ്റ്’ നാശനഷ്ടം വിതച്ച രാജ്യം ?

വിയറ്റ്നാം

ചൈനയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ?

ഗ്രാൻഡ് കാന്യൺ പാലം (ഹുവാജിയാങ്)

2025 ലെ നെഹ്രു ട്രോഫി കിരീടം നേടിയത് ?

വീയപുരം ചുണ്ടൻ

67 മത് റമൺ മാഗ്സസെ അവാർഡിനർഹമായത് ?

‘എഡ്യക്കേറ്റ് ഗേൾസ്’ (ഇന്ത്യൻ എൻ.ജി. ഒ)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് റിപ്പോർട്ടിൽ മുന്നിലെത്തിയ സംസ്ഥാനം ?

കേരളം

തീരദേശ മൽസ്യബന്ധന ഗ്രാമങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാർ അറിയപ്പെടുന്നത് ?

സാഗർ മിത്ര

2025 ഓഗസ്റ്റിൽ അന്തരിച്ച ‘വാഴൂർ സോമൻ’ ഏതു നിയമസഭാമണ്ഡലത്തിലെ MLA ആയിരുന്നു ?

പീരുമേട്

Blog Page Contact