skip to content
Skip to content
Home » Malayalam Current Affairs: July2025

Malayalam Current Affairs: July2025

"PSC JULY CURRENT AFFAIRS 2025: ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ July 1 മുതൽ 31 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

JULY - 01

ലോക ഡോക്‌ടേഴ്‌സ് ദിനം ?

ജൂലൈ 01

നാഷണൽ ചാർട്ടേഴ്‌സ് അക്കൗണ്ട് ദിനം ?

ജൂലൈ 01

മൗണ്ട് എൽബ്രസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതാരോഹകൻ ?

തേജ്‌ബീർ സിങ്

ഇന്ത്യയിലെ ആദ്യത്തെ പെയ്ഡ് ചിപ്പ് പ്രോട്ടോടൈപ്പ് അവതരിപ്പിക്കുന്നത്?

കെയ്‌ൻസ് സെമിക്കോൺ

ഇന്ത്യയിലുടനീളം തത്സമയ ദുരന്ത മുന്നറിയിപ്പുകൾ അയയ്ക്കുന്നതിനായി ‘SACHET’ സംവിധാനം വികസിപ്പിച്ചെടുത്ത സംഘടന ?

ടെലിമാറ്റിക്സ് വികസന കേന്ദ്രം (സി-ഡോട്ട്)

‘വോയിസ് ഫോർ ദി വോയ്സ് ലസ്’ എന്ന പുസ്തകം രചിച്ചത് ?

ദലൈലാമ

2023 ലെ കേരള സംസ്ഥാന ടെലിവിഷൻ സമഗ്ര സംഭാവന പുരസ്‌കാരം നേടിയത് ?

കെ.കുഞ്ഞികൃഷ്ണൻ

ഐ.എൻ.എസ്. ടാബാർ ഏത് വിഭാഗത്തിലുള്ള ഫ്രിഗേറ്റുകളിൽപ്പെടുന്നു?

തൽവാർ-ക്ലാസ്

JULY - 02

പണപ്പെരുപ്പം, വ്യാവസായിക ഉത്പാദന വിവരങ്ങൾ, മൊത്തം ആഭ്യന്തര ഉത്പാദനം തുടങ്ങി ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ആപ്പ് ?

GoIStats

പാമ്പുകടിയേറ്റിട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്കൂളുകളിൽ കേരള വനംവകുപ്പ് ആരംഭിച്ച ബോധവല്ക്കരണ പരിപാടി ?

സർപ്പപാഠം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ച കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത നെൽവിത്തിനങ്ങൾ ?

ജ്യോതി,ഉമ

പ്രാദേശിക തിരഞ്ഞെടുപ്പിൽ മൊബൈൽ ഇ-വോട്ടിങ് സംവിധാനം വിജയകരമായി ഉപയോഗിച്ച സംസ്ഥാനം ?

ബീഹാർ

ജോർജിയയിൽ നടന്ന 8 മുതൽ 12 വയസുവരെയുള്ളവരുടെ ഫിഡെ ചെസ്‌ ലോകകപ്പിൽ കിരീടം നേടിയ മലയാളി താരം ?

ദിവി ബിജേഷ്

ഇന്ത്യയിലെ ആദ്യത്തെ പെയ്ഡ് ചിപ്പ് പ്രോട്ടോടൈപ്പ് അവതരിപ്പിക്കുന്നത് ?

കെയ്ൻസ് സെമിക്കോൺ

ഏഷ്യൻ യൂത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2025 സ്വർണ്ണ മെഡൽ നേടിയത് ?

ദിവ്യാൻഷി ഭൗമിക്

2025 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സന്ദർശിച്ച രാജ്യം ?

ബ്രസീൽ

JULY - 03

റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് ഉൾപ്പടെ വിവിധ സേവനങ്ങൾ ഏകോപിപ്പിക്കുന്ന പുതിയ അപ്ലിക്കേഷൻ ?

റെയിൽവൺ

കേരളത്തിലെ ആദ്യ AI & Robotics Research & Development Center പ്രവർത്തനം ആരംഭിക്കുന്നത് ?

കൊട്ടാരക്കര

ഹരിതഗൃഹ വാതകങ്ങളും ആഗോള ജലചക്രവും നിരീക്ഷിക്കുന്നതിന് വികസിപ്പിച്ചെടുത്ത ഉപഗ്രഹമായ (GOSAT-GW) വിക്ഷേപിച്ച രാജ്യം ?

ജപ്പാൻ

കേന്ദ്രസർക്കാർ തുടക്കമിട്ട RAMP സ്കീം ഏത് മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ളതാണ് ?

സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ സംരംഭങ്ങൾ (RAMP – Raising and Accelerating MSME Performance)

ഗ്രാമീണ ദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ‘പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഗരീബി മുക്ത് ഗാവ് യോജന’ പദ്ധതി ആരംഭിച്ച സംസ്ഥാനം ?

രാജസ്ഥാൻ

ഏറ്റവും വലിയ മെഗാ ശുചിത്വ പരിപാടി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?

നുവാപാഡ (ഒഡീഷ)

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് പ്രോട്ടീൻ ഉപയോഗത്തിൽ ഒന്നാമതെത്തിയത് ?

കേരളം

കടുവാസങ്കേതത്തിനു പുറത്തുള്ള കടുവകളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട പ്രദേശം ?

വയനാട്

JULY - 04

വെള്ളപ്പൊക്കം സംബന്ധിച്ച് മുന്നറിയിപ്പ് രണ്ട് ദിവസം മുൻപ് നൽകാൻ സാധിക്കുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്ഫോം ?

C-FLOOD (Centre for Development of Advanced Computing (C-DAC) Pune and Central Water Commission (CWC) എന്നിവയുടെ സംയുക്ത സംരംഭമാണ് C-FLOOD പ്ലാറ്റ്ഫോം)

ഇൻഡിഗോ എയർലൈൻസ് ഡയറക്ടറായി നിയമിതനായത് ?

അമിതാഭ് കാന്ത്

അടുത്തിടെ കാറപകടത്തിൽ അന്തരിച്ച പോർട്ടുഗീസ് ഫുട്ബോൾ താരം ?

ഡിയാഗോ ജോട്ട

ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ എന്ന ബഹുമതി ലഭിച്ച ഇന്ത്യക്കാരൻ ?

നരേന്ദ്രമോദി

ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽപാലം ?

അഞ്ജി ഖദ്‌ പാലം

ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ് RECLAIM ഫ്രെയിംവർക്ക്?

കൽക്കരി മന്ത്രാലയം

ഗവേഷണ വികസന-നവീകരണ (RDI) പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ വകുപ്പ് ?

ശാസ്ത്ര സാങ്കേതിക വകുപ്പ്

RBI യുടെ 90-ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ സീരീസ് ?

RBI അൺലോക്ക്ഡ്‌: ബിയോണ്ട് ദി റുപ്പി

JULY - 05

2025 ൽ നടന്ന ഗ്രാൻഡ് ചെസ് റാപ്പിഡ് ടൂറിൽ സാഗ്രബിൽ കിരീടം നേടിയത് ?

D.ഗുകേഷ്

സുപ്രിംകോടതി ജിവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗത്തിന്റെ സംവരണം എത്ര ശതമാനമാണ് ഏർപ്പെടുത്തിയത് ?

27 %

2025- 2026 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകാൻ പോകുന്നത് ?

തൃശൂർ

വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാളി വിദ്യാർഥികൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ‘നോർക്ക റൂട്സ്’ വിദ്യാർഥികൾക്ക് രജിസ്‌ട്രേഷനും അതിലൂടെ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിനായി ആരംഭിച്ച പോർട്ടൽ ?

മൈഗ്രേഷൻ സ്റ്റുഡന്റസ് പോർട്ടൽ

ഉയർന്ന ശേഷിയുള്ള സ്വിച്ച്-റൂട്ടർ SAKSHAM-3000 വികസിപ്പിച്ചെടുത്ത സ്ഥാപനം?

ടെലിമാറ്റിക്സ് വികസന കേന്ദ്രം (സി-ഡോട്ട്)

വിദ്യാർത്ഥികളുടെ പ്രകടനത്തെക്കുറിച്ചുള്ള ദേശീയ, സംസ്ഥാന തല ഡാറ്റയിലേക്ക് തുറന്ന പ്രവേശനം നൽകുന്ന പോർട്ടൽ ?

പരാഖ് രാഷ്ട്രീയ സർവേക്ഷൻ ഡിസെമിനേഷൻ പോർട്ടൽ

അപ്പാച്ചെ AH-64E ആക്രമണ ഹെലികോപ്റ്റർ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?

യുണൈറ്റഡ് സ്റ്റേറ്റ്സ്

ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാല സ്ഥാപിതമായത് ?

ആനന്ദ് (ഗുജറാത്ത്)

JULY - 06

യാത്രക്കാരെ വഹിച്ച് വിജയകരമായി പറന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുത വിമാനം ?

അലിയ CX300

ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഏത് റേഡിയോ സേവനം ഉപയോഗിച്ചാണ് വിദ്യാർത്ഥികളുമായി സംവദിച്ചത് ?

Amateur radio (Ham radio)

സാർകോമ കാൻസർ അവബോധ മാസമായി ആചരിക്കുന്നത് ?

ജൂലൈ

വനത്തിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവ സിപ്പിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?

നവകിരണം

ഇന്ത്യൻ നേവിയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ?

ആസ്ത പുനിയ

‘വന്ദേ ഗംഗ ‘ ജലസംരക്ഷണ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം ?

രാജസ്ഥാൻ

കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് നിലവിൽ വന്നത് ?

തിരുവനന്തപുരം മെഡിക്കൽ കോളേജ്

ഭാരത് (Biomarkers of Healthy Aging, Resilience, Adversity, and Transitions) സംരംഭം ആരംഭിച്ച സ്ഥാപനം ?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു

JULY - 07

മാതൃകാ ഗ്രാമങ്ങൾ വികസിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ‘വൃന്ദാവൻ ഗ്രാം യോജന’ ആരംഭിച്ച സംസ്ഥാനം ?

മധ്യപ്രദേശ്

2026 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്നത് ?

ഇന്ത്യ

ദേശീയ ന്യൂനപക്ഷ കമ്മീഷൻ (NCM) ഏത് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ് ?

ന്യൂനപക്ഷ കാര്യ മന്ത്രാലയം

നാല് ഭൂഖണ്ഡങ്ങളിലായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള ഏജൻസികളുടെ സംയുക്ത ഓപ്പറേഷൻ ?

ഓപ്പറേഷൻ മെഡ് മാക്സ്

ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല പ്രതിമ ഗവർണർ ഉദ്ഘാടനം ചെയ്തത് ?

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ

രാജ്യവ്യാപകമായി അക്കാദമിക് ജേർണലുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഇന്ത്യ ആരംഭിച്ച സംരംഭം ?

വൺ നേഷൻ ,വൺ സബ്‌സ്‌ക്രിപ്ഷൻ

അമേരിക്കൻ ശതകോടീശ്വരനായ എലോൺ മസ്ക് രൂപീകരിച്ച പാർട്ടി ?

അമേരിക്ക പാർട്ടി

അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് കേന്ദ്രത്തിന്റെ ദക്ഷിണേഷ്യൻ മേഖലാ കേന്ദ്രം നിലവിൽ വരുന്നത് ?

ആഗ്ര

JULY - 08

ട്രാക്ക് ജീവനക്കാരുടെ സുരക്ഷയ്ക്കായി ട്രെയിൻ വരുമ്പോൾ അലാറം വൈബ്രേഷൻ ഫോൺ ലൈറ്റ് എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്ന സുരക്ഷ മുന്നറിയിപ്പ് സംവിധാനം ?

ദോസ്ത്

കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ നിലവിൽ വരുന്ന സംസ്ഥാനം ?

തിരുവനന്തപുരം

നീല അസ്ഥികളും പച്ച രക്തവുമുള്ള അപൂർവയിനം തവളകളേ കണ്ടെത്തിയ സംസ്ഥാനം ?

അരുണാചൽ പ്രദേശ്

പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?

ശശി തരൂർ

കൃഷി ആവശ്യത്തിനുള്ള ജലസേചന പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റാനുള്ള കേന്ദ്ര പദ്ധതി ?

പി.എം. കുസും

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, രജിസ്റ്റർ നിക്ഷേപകരുടെ എണ്ണം ഒരു കോടി കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്

രാജ്യത്തെ ആദ്യത്തെ തേൻ മ്യൂസിയം നിലവിൽ വരുന്നത് ?

മാവേലിക്കര

ഗവൺമെന്റ് സർവീസിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?

ബീഹാർ

JULY - 09

ഇറാസ്മസ് പ്ലസ് പ്രോഗ്രാം ഏത് സംഘടനയുടെ സംരംഭമാണ്?

യൂറോപ്യൻ യൂണിയൻ

എക്സ്റ്റെൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് (ERASR) ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത്?

DRDO

2025 ജൂലൈയിൽ ഏത് സംസ്ഥാന സർക്കാരാണ് മുഖ്യമന്ത്രി സേഹത് യോജന ആരംഭിച്ചത്?

പഞ്ചാബ്

2025 ലെ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് എക്‌സലൻസ് അവാർഡ് നേടിയ കേരളത്തിലെ ജില്ല ?

കാസർഗോഡ്

നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് (NOS) പദ്ധതി നടപ്പിലാക്കുന്ന മന്ത്രാലയം ?

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം

‘ബാരിലിയസ് ഇംഫാലെൻസിസ്’ എന്ന പുതിയ ശുദ്ധജല മത്സ്യ ഇനത്തെ അടുത്തിടെ കണ്ടെത്തിയ സംസ്ഥാനം ?

മണിപ്പൂർ

കേരളാ മീഡിയ അക്കാദമിയുടെ ഫോട്ടോഗ്രാഫി അവാർഡിന് അർഹനായത് ?

ജിതിൻ ജോയൽ ഹാരിം

വിക്ഷേപണത്തിന് ഒരുങ്ങുന്ന ‘ദുകം-2’ റോക്കറ്റ് നിർമ്മിച്ച രാജ്യം ?

ഒമാൻ

JULY - 10

ആഗോള ഊർജ സ്വാതന്ത്ര്യ ദിനം ?

ജൂലൈ 10

പശ്ചിമ ഘട്ടത്തിൽ കണ്ടെത്തിയ പുതിയ സസ്യം ?

പിണ്ട മുഖർജിയാനാ

പാമ്പുകടിമൂലമുണ്ടാകുന്ന അത്യാഹിതങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ട് സ്‌കൂളു കളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ?

സർപ്പപാഠം പദ്ധതി

മുങ്ങാംകുഴി എന്ന ചെറുകഥ സമാഹാരം രചിച്ചത് ?

ആഷ് അഷിത

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമയ്ക്ക് സിന്ദൂർ പാലം എന്ന പേര് നൽകിയത് ?

കാർണേക് റോഡ് മേൽപ്പാലം

അമേരിക്കയിൽ 100 കോടി ഡോളറിൽ അധികം ആസ്തിയുള്ള വിദേശ കോടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ വംശജൻ ?

ജയ് ചൗധരി

അമേരിക്കൻ പ്രസിന്റായ ഡൊണാൾഡ് ട്രംപിന് സമാധാന നോബേലിന് നിർദ്ദേശിച്ചത് ?

ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു

2025 ൽ നടന്ന ചമ്പക്കുളം മൂലം വള്ളംകളി ജേതാക്കൾ ?

ചെറുതന പുത്തൻ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)

vfa notification 2025

Village Field Assistant

UPCOMING BATCHES

Crack VFA 2025 with expert guidance, updated syllabus, mock tests, and focused daily practice.

upcoming bevco notification

BEVCO LDC

UPCOMING BATCHES

Ace the LDC 2025 exam with live classes, PYQ drills, notes, and revision support.

company board lgs upcoming notification

COMPANY BOARD LGS

UPCOMING BATCHES

Prepare confidently for LGS 2025 with Malayalam-friendly coaching, test series, and expert strategies.

JULY - 11

ലോക ജനസംഘ്യാ ദിനം ?

ജൂലൈ 11

ഇന്ത്യൻ റെയിൽവേ സ്ഥാപിക്കാൻ പോകുന്ന മെഷീൻ വിഷൻ ബേസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം (MVIS) ന്റെ പ്രധാന ലക്ഷ്യം ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ട്രെയിനുകൾ തത്സമയ പരിശോധന

യുവാക്കളെ ഡിജിറ്റൽ അംബാസഡർമാരായി ശാക്തീകരിക്കുന്നതിനായി ഏത് സർക്കാർ വകുപ്പാണ് ‘സഞ്ചാർ മിത്ര’ പദ്ധതിക്ക് തുടക്കം കുറിച്ചത് ?

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

ഇന്ത്യൻ കർഷകർക്കായി അഗ്രികൾച്ചറൽ മോണിറ്ററിംഗ് & ഇവന്റ് ഡിറ്റക്ഷൻ (AMED) API ആരംഭിച്ച സംഘടന ?

ഗൂഗിൾ

‘A Roadmap for Strengthening State Science and Technology (S&T) Councils’ എന്ന തന്ത്രപരമായ റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം ?

നീതി ആയോഗ്

‘SEPECAT ജാഗ്വാർ’ വിമാനങ്ങൾ സംയുക്തമായി വികസിപ്പിച്ച രാജ്യങ്ങൾ ?

UK & ഫ്രാൻസ്

‘യൂറോ’ ഔദ്യോഗിക കറൻസിയായി സ്വീകരിച്ച 21-ാമത്തെ രാജ്യം ?

ബൾഗേറിയ

ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ ആദ്യത്തെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഡൈവിംഗ് സപ്പോർട്ട് വെസൽ ?

INS നിസ്താർ

JULY - 12

മലാല ദിനം ?

ജൂലൈ 12

പേപ്പർ ബാഗ് ദിനം ?

ജൂലൈ 12

പതിനൊന്നാമത് ഇന്ത്യ എനർജി സ്റ്റോറേജ് വീക്കിന് വേദിയാകുന്നത് ?

ഡൽഹി

ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ & സി.ഇ.ഒയുമായി നിയമിതയായ മലയാളി ?

പ്രിയ നായർ

മുംബൈയിലേ കാർണാക് പാലം ഏതു പേരിലാണ് പുനർനാമകരണം ചെയ്തത് ?

സിന്ദൂർ പാലം

ജില്ലാ പഞ്ചായത്തിന്റെ ആസ്തി വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന കേരളത്തിലെ ആദ്യ ജില്ല പഞ്ചായത്ത് ?

മലപ്പുറം

2025 ലെ സ്റ്റുഡന്റ് ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടം നേടിയ ചിത്രം ?

VASU (സിദ്ധാർഥ് ഹരികുമാർ)

ഉൽക്കാവർഷം പ്രവചിക്കാനുള്ള ആധുനിക സിദ്ധാന്തം രൂപപ്പെടുത്തിയ മലയാളി ജ്യോതിശാസ്ത്രജ്ഞൻ?

അശ്വിൻ ശേഖർ

 

നാഷണൽ ഹെൽത്ത് അതോറിറ്റി ഏത് ദൗത്യത്തിന് കീഴിലാണ് നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് (NHCX) വികസിപ്പിച്ചെടുത്തത്?

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ

JULY - 13

2025 ലെ വിംബിൾഡൺ പുരുഷ വിഭാഗം ജേതാവ് ?

യാനിക് സിന്നർ

ഗോത്രകാര്യാ മന്ത്രാലയം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര ശാക്തീകരണ പ്രചാരണ പരിപാടി ?

ധർത്തിയബ്ബ ജൻഭാഗിദാരി അഭിയാൻ

കേരള സർവകലാശാലയുടെ രജിസ്ട്രാറായി ചുമതലയേറ്റത് ?

ഡോ മിനി.കാപ്പൻ

നീതി ആയോഗിന്റെ 2025 ൽ പ്രസിദ്ധീകരിച്ച ‘നല്ല ആരോഗ്യവും ക്ഷേമവും’ എന്ന സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളത്തിന്റെ സ്ഥാനം ?

നാല്

സമ്പൂർണ പ്ലാസ്റ്റിക് വിമുക്തമായി ‘ഹരിത ഡെസ്റ്റിനേഷൻ ‘ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം ?

നെല്ലിയാമ്പതി

നിരാലംബരായ കിടപ്പിലായ വൃദ്ധർക്ക് സംരക്ഷണം നൽകുന്ന കേരള സർക്കാർ പദ്ധതി ?

വയോസാന്ത്വനം

2025 ജൂലൈയിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത കേരളത്തിൽ നിന്നുള്ള വ്യക്തി ?

സി.സദാനന്ദൻ

പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ 2024 ലെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?

ഡോ. ശശി തരൂർ

JULY - 14

2025 മെയിൽ ഗോവ ഗവർണറായി നിയമിതനായത് ?

അശോക് ഗജപതി രാജു

2025 ഫിഫാ ക്ലബ് ലോകകപ്പ് കിരീടം നേടിയത് ?

ചെൽസി ( 32 ടീമുകൾ പങ്കെടുത്ത ആദ്യ ക്ലബ് ലോകകപ്പ് )

2025 ജൂലൈയിലെ കണക്ക് പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

അർജന്റീന (ഇന്ത്യയുടെ സ്ഥാനം 133)

മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?

സ്മൃതി മന്ദാന

‘ പാട്രിയറ്റ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം’ വികസിപ്പിച്ച രാജ്യം ?

യുണൈറ്റഡ് സ്റ്റേറ്റ്സ്

2025 ലെ വിംബിള്‍ഡൺ വനിതാ സിം​ഗിൾസ് കിരീടം നേടിയത് ?

ഇഗ സ്വൈടെക്

നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഓട്ടിസം,സെറിബ്രൽ പാൾസി, ഭൗതിക വെല്ലുവിളി , മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ നാല് ഭിന്നശേഷി വിഭാഗങ്ങളിലേക്കുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ?

നിരാമായ

ഇന്ത്യയുമായി അന്തർവാഹിനി സഹകരണമേഖലയിൽ രണ്ടു പുതിയ കരാറുകളിൽ ഒപ്പുവെച്ച രാജ്യം ?

ദക്ഷിണാഫ്രിക്ക

2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?

133

JULY - 15

2025 ജൂലൈയിൽ LIC യുടെ സിഇഒ ആയി നിയമിതനായത് ?

ആർ. ദ്വരൈസ്വാമി

ഇന്ത്യയുടെ 87-ാമത് ചെസ്സ് ഗ്രാൻഡ്മാസ്റ്ററായി തിരഞ്ഞെടുത്തത് ?

ഹരികൃഷ്ണൻ

ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂറിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ?

ഒഡീഷ

സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആന്റ് ക്ലീൻ എയർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ നഗരം ?

ബെർണിഹട്ട് (മേഘാലയ)

ലോകപ്രശസ്ത കൃഷിശാസ്ത്രജ്‌ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് എത്ര രൂപയുടെ പ്രത്യേക നാണയം ഇറക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത് ?

100 രൂപ

ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സിന്റെ ഐ.എസ്.ഒ. അംഗീകാരം ലഭിച്ച പോലീസ് സ്റ്റേഷൻ ?

അർത്തുങ്കൽ പോലീസ് സ്റ്റേഷൻ (ആലപ്പുഴ)

2025 ജൂലൈയിൽ ഹരിയാന ഗവർണറായി നിയമിതനായത് ?

അശിം കുമാർ ഘോഷ്

2025 ജൂലൈയിൽ ലഡാക്കിലെ പുതിയ ലഫ്. ഗവർണറായി നിയമിതനായത് ?

കവിന്ദർ ഗുപ്ത

2025 ജൂലൈയിൽ അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ അഭിനേത്രി ?

ബി.സരോജ ദേവി

JULY - 16

‘Dror 1’ എന്ന ആശയവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?

ഇസ്രായേൽ

ബയോകെമിക്കൽ മാലിന്യ സംസ്കരണ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണവും ആരോഗ്യ മേഖലയിലെ അപകടസാധ്യതകളും തടയുന്നതിനായി കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആരംഭിച്ച പദ്ധതി ?

nPROUD

2025 ജൂലൈയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ എന്ന് കരുതപ്പെടുന്ന ബ്രിട്ടീഷ്-ഇന്ത്യൻ വംശജൻ ?

ഫൗജ സിങ്

ഫൈറ്റർ ജെറ്റ് നിർമ്മാണത്തിനായി GE-F404 എൻജിൻ ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തു നിന്നാണ് ?

അമേരിക്ക

ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ ?

പ്രൊജക്റ്റ് വിഷ്ണു

ഇന്ത്യയിലെ ആദ്യ ടെസ്‌ല ഷോറൂം പ്രവർത്തനമാരംഭിച്ചത് ?

മുംബൈ

2025 ജൂലൈിൽ അന്തരിച്ച പ്രശസ്ത നടനും സിനിമ നിർമാതാവുമായ വ്യക്തി ?

ധീരജ് കുമാർ

2024-25 ലെ സ്വച്ഛ് സർവേക്ഷൻ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ച മന്ത്രാലയം?

ഭവന നഗരകാര്യ മന്ത്രാലയം

JULY - 17

2025 ലെ പതിനഞ്ചാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം ?

ജാർഖണ്ഡ്

യുക്രെയ്ൻ പ്രധാനമന്ത്രിയായി നിയമിതനായത് ?

യൂലിയ സ്വെറിഡെങ്കോ

ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ ആക്റ്റീവ് വീൽചെയറായ ‘YD One’ നിർമ്മിച്ച സ്ഥാപനം ?

ഐ.ഐ.ടി. മദ്രാസ്

കുടുംബശ്രീയുടെ ഇ-കോമേഴ്‌സ് പോർട്ടൽ ?

പോക്കറ്റ് മാർട്ട്

ആധാർ അടിസ്ഥാനമാക്കി മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ച് റേഷൻ വിതരണം ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

ഹിമാചൽ പ്രദേശ്

ആഴക്കടൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ഡ്രൈവിംഗ് സ്പോട്ട് കപ്പൽ ?

ഐ.എൻ.എസ്.നിസ്തർ

ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് നിലവിൽ വരുന്നത് ?

NH66 മുംബൈ-ഗോവ

ഉത്തർപ്രദേശിൽ 75-ാമത് ‘Pradhan Mantri Divyasha Kendra’ എവിടെയാണ് ഉദ്ഘാടനം ചെയ്തത് ?

Badaun

JULY - 18

സാംസ്കാരിക വകുപ്പിന്റെ സംസ്ഥാന കലാപുരസ്‍കാരങ്ങൾ

കഥകളി പുരസ്കാരം

  • കുറൂർ വാസുദേവൻ നമ്പൂതിരി (കഥകളിചെണ്ട), കലാമണ്ഡലം ശങ്കര വാരിയർ (കഥകളി മദ്ദളം)

പല്ലാവൂർ അപ്പുമാരാർ പുരസ്ക‌ാരം

- മട്ടന്നൂർ ശങ്കരൻകുട്ടി (ചെണ്ട)

കേരളീയ നൃത്ത-നാട്യ പുരസ്കാരം

കലാമണ്ഡലം പി.എൻ.ഗിരിജാ
ദേവി (കൂടിയാട്ടം)

2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ പോപ്പ് ഗായികയും നടിയുമായ വ്യക്തി ?

കോനിഫ്രാൻസിസ്

ഇന്റർനെറ്റ് ഡേറ്റാ ഉപയോഗത്തിൽ ലോകത്ത് ഒന്നാംസ്ഥാനമുള്ള രാജ്യം ?

ഇന്ത്യ

നെൽകൃഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

ഉത്തർപ്രദേശ്

കേരളത്തിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് എത്രയാണ് ?

6.7 %

കേരളത്തിൽ റെയിൽ പാതയിൽ കവച് സുരക്ഷാ സംവിധാനം ആദ്യമായി വരുന്നത് ?

എറണാംകുളം – ഷൊർണുർ

കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേഷൻ പുരസ്കാരങ്ങളിൽ പ്രത്യേക അംഗീകാരം ലഭിച്ച കേരളത്തിൽ നിന്നുള്ള നഗരസഭ ?

മട്ടന്നൂർ (കണ്ണൂർ)

JULY - 19

തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യം നിന്ന് പോകാത്തതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാനുള്ള കുടുംബശ്രീ പദ്ധതി ?

ജൻഗൽസ

ഇന്ത്യൻ സൈന്യം ലഡാക്കിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം ?

ആകാശ് പ്രൈം

ലോകത്തെ ആദ്യ അണുബോംബ് പരീക്ഷണത്തിന്റെ എത്രാം വാർഷികമാണ് ആഘോഷിക്കുന്നത് ?

80

യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാക വാസസ്ഥലം കണ്ടെത്തിയത് ?

അൽബേനിയ

അടുത്തിടെ കമ്മീഷൻ ചെയ്ത തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഡൈവിംഗ് സപ്പോർട്ട് വെസ്സൽ ?

INS Nistar

ലോകത്തിലെ ആദ്യത്തെ റൈൻ മ്യൂസിയം നിലവിൽ വരുന്നത് ?

മൗസിൻറാം

സൂപ്പർ സ്വച് സർവേഷൻ ലീഗ് പുരസ്കാരം 2025 നേടിയത് ?

ഇൻഡോർ

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ തോറ്റവരെയും പാതിവഴിയിൽ പഠനം മുടങ്ങിയവരെയും കണ്ടെത്തി പഠനം തുടരാനും പരീക്ഷയെഴുതാൻ സഹായം നൽകുന്ന കേരള പോലീസ് പദ്ധതി ?

ഹോപ്

JULY - 20

സർക്കാർ ജോലിസ്ഥലങ്ങളിൽ സ്ത്രീകളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച Mahila Aarogyam Kaksh ഉദ്ഘാടനം ചെയ്തത് ?

ന്യൂഡൽഹി

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) ആരംഭിച്ച മന്ത്രാലയം?

വിദ്യാഭ്യാസ മന്ത്രാലയം

ഏത് മന്ത്രാലയമാണ് പോഷൻ ട്രാക്കർ ആപ്പ് ആരംഭിച്ചത് ?

വനിതാ-ശിശു വികസന മന്ത്രാലയം

നാലാമത്തെ BIMSTEC ദുരന്ത നിവാരണ വ്യായാമം 2025 വെർച്വലായി ആതിഥേയത്വം വഹിച്ച രാജ്യം?

ഇന്ത്യ

2028 മുതൽ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഇൻ-സ്പെയ്‌സിന്റെ അനുമതി കിട്ടിയ സ്വകാര്യ കമ്പനി ?

ആനന്ദ് ടെക്നോളജീസ്

രാജ്യസുരക്ഷ ആവശ്യങ്ങൾക്കായി സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ് ?

ബിത്ര

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വികസിപ്പിക്കുന്ന ആദ്യത്തെ തദ്ദേശീയ മലേറിയ വാക്സിൻ ?

AdFalciVax

സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾക്കായുള്ള ദേശീയ മാനദണ്ഡങ്ങൾ 2.0 ചട്ടക്കൂട് വികസിപ്പിച്ചെടുത്ത സർക്കാർ സ്ഥാപനം ?

Capacity Building Commission (CBC)

Start Your PSC 2025 Prep Now!

Crack the Prelims with Expert Guidance, Mock Tests & Daily Practice Plans.

JULY - 21

2025 ജൂലൈയിൽ അന്തരിച്ച മുൻ കേരളാ മുഖ്യമന്ത്രി ?

വി.എസ്. അച്യുതാനന്ദൻ

കേരളത്തിലേ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ സ്പീഷ്യസ് ഇനം ഡ്രാഗൺ ഫ്ലൈ ?

ലിറിയോതെമിസ് അബ്രഹാമി

മാലിദ്വീപിന്റെ അറുപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗസ്റ്റ് ഓഫ് ഓണർ ആകുന്നത് ?

നരേന്ദ്ര മോദി

പോർച്ചുഗലിൽ നടന്ന ലോക അത്‌ലറ്റിക്സ് കോണ്ടിനെന്റൽ മീറ്റിൽ ജേതാവായ മലയാളി ലോങ്ങ് ജമ്പ് താരം ?

എം. ശ്രീശങ്കർ ( 7.75m)

ജോർജിയയിൽ നടക്കുന്ന വനിതാ ചെസ്സ് ലോകകപ്പിൽ സെമിഫൈനലിൽ എത്തി ചരിത്രം കുറിച്ചാണ് ഇന്ത്യൻ താരം ?

കോനെരു ഹംപി

സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ?

ഓപ്പറേഷൻ ക്ലീൻ വീൽസ്

2025 ഫിഡെ പുരുഷ ചെസ്സ് ലോകകപ്പ് വേദി ?

ഇന്ത്യ

2025 ജൂലൈയിൽ രാജിവെച്ച ഇന്ത്യൻ ഉപരാഷ്ട്രപതി ?

ജഗദീപ് ധൻകർ

JULY - 22

ലേറ്റന്റ് ട്യൂബർകുലോസിസ് അണുബാധ (LTBI) കണ്ടെത്തുന്നതിനായി സൈ-ടിബി സ്കിൻ ടെസ്റ്റ് അവതരിപ്പിച്ച സംസ്ഥാനം ?

കേരളം

ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ?

ആനമലൈ കടുവ സംരക്ഷണ കേന്ദ്രം (തമിഴ്നാട്)

ഉപരാഷ്ട്രപതി ജഗദീപ് ധൻക്കർ രാജിവച്ചതുമായി ബന്ധപ്പെട്ട അനുച്ഛേദം ?

അനുച്ഛേദം 67(a)

ഒഡീഷ സംസ്ഥാനസർക്കാർ വിദ്യാർഥിനികളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി സർവകലാശാലകളിലും കോളേജുകളിലും ആരംഭിച്ച പദ്ധതി ?

ശക്തിശ്രീ

അനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡിന് അർഹനായ മലയാളി ?

സുരേഷ് എറിയാട്ട്

രാഷ്ട്രപതിയുടെ എ.ഡി.സി. പദവിയിലെത്തിയ ആദ്യ വനിതാ ?

യശസ്വി സോളങ്കി

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 വാർഷിക ഉച്ചകോടിക്ക് വേദിയായത് ?

Kananaskis (കാനഡ)

ഇന്ത്യയിലെ ആദ്യത്തെ മൈനിങ് ടൂറിസം പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ?

ജാർഖണ്ഡ്

JULY - 23

തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ?

വിഫ (വിഫ എന്ന പേര് നല്‍കിയത് തായ്‌ലൻഡ്‌)

2025 അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?

ഇംഗ്ലണ്ട്

ഫോർമുല വൺ കാറോട്ടമത്സരത്തിൽ ഓസ്ട്രിയൻ ഗ്രാൻഡ്പ്രീ ജേതാക്കളായത് ?

ലാൻഡോ നോറീസ്

Codex Alimentarius Commission (CAC) ഏതൊക്കെ രണ്ട് സംഘടനകളാണ് സംയുക്തമായി സ്ഥാപിച്ചത് ?

ഭക്ഷ്യ-കാർഷിക സംഘടന, ലോകാരോഗ്യ സംഘടന

2025 ജൂലൈയിൽ ആരംഭിച്ച ദേശീയ സൈബർ സുരക്ഷാ വ്യായാമം - ‘ഭാരത് NCX 2025’ ന്റെ പ്രമേയം ?

ഇന്ത്യൻ സൈബർസ്‌പെയ്‌സിന്റെ പ്രവർത്തന തയ്യാറെടുപ്പ് മെച്ചപ്പെടുത്തൽ

ഗ്രാമീണ ഡിജിറ്റൽ ഗവേണൻസിനുള്ള 2025 ലെ ചാമ്പ്യൻ അവാർഡ്, വേൾഡ് സമ്മിറ്റ് ഓൺ ദി ഇൻഫർമേഷൻ സൊസൈറ്റി സമ്മാനങ്ങൾ നേടിയ മൊബൈൽ ആപ്ലിക്കേഷൻ ?

മേരി പഞ്ചായത്ത്

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ (ആർപിഎഫ്) ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതയായത് ?

സൊണാലി മിശ്ര

കരസേനയ്ക്ക് കരുത്തേകാൻ അപ്പാച്ചി ഹെലികോപ്റ്ററുകൾ ഇറക്കുമതി ചെയുന്ന രാജ്യം ?

യു.എസ്

JULY - 24

ഹെൻലി പാസ്‌പോർട്ട് സൂചിക 2025 ജൂലൈ അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ?

സിംഗപ്പൂർ (ഇന്ത്യയുടെ സ്ഥാനം – 77) 

ലോകമാന്യതിലക് സ്മ‌ാരക ട്രസ്റ്റ് വർഷം തോറും നൽകുന്ന ലോകമാന്യതിലക് അവാർഡ് 2025നു അർഹനായത് ?

നിതിൻ ഗഡ്‌കരി

മാലിദ്വീപിന്റെ 2025 സ്വാതന്ത്ര്യദിനത്തിൽ വിശിഷ്ടാതിഥി ?

നരേന്ദ്ര മോദി

ഏത് രാജ്യം വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് ടെയ്ഫൺ ബ്ലോക്ക്-4?

തുർക്കി

പുരാതന എട്രൂസ്കൻ നാഗരികതയിലെ അപൂർവവും തൊട്ടുകൂടാത്തതുമായ ഒരു ശവകുടീരം അടുത്തിടെ ഏത് രാജ്യത്താണ് കണ്ടെത്തിയത്?

ഇറ്റലി

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാന്റ് നിലവിൽ വരുന്നത് ?

അരുണചാൽ പ്രദേശ്

2025 ലെ IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന നഗരം?

അബുദാബി

വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം ?

ദിവ്യാ ദേശമുഖ്

Start Your PSC 2025 Prep Now!

Crack the Prelims with Expert Guidance, Mock Tests & Daily Practice Plans.

JULY - 25

46 വർഷങ്ങൾക്ക് ശേഷം അപൂർവമായ ‘ലോങ്ങ്-ബിൽഡ് ബുഷ് വാർബ്ലർ പക്ഷി’യെ കണ്ടെത്തിയത് ?

ലഡാക്ക്

ഇന്ത്യ സ്കിൽസ് ആക്സിലറേറ്റർ" എന്നത് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും ഏത് സംഘടനയുടെയും സംയുക്ത സംരംഭമാണ് ?

ലോക സാമ്പത്തിക ഫോറം

യു‌.എ‌.വി.ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ വി 3 ഡി‌.ആർ‌.ഡി‌.ഒ. വിജയകരമായി പരീക്ഷിച്ചത് ?

കുർണൂൽ, ആന്ധ്രാപ്രദേശ്

2025 ലെ വേൾഡ് ഫുഡ് ഇന്ത്യയുടെ നാലാം പതിപ്പിന്റെ പ്രമേയം ?

Processing for Prosperity

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായത് ?

കെ. മധു (സംവിധായകൻ)

2025 ജൂലൈയിൽ യുനെസ്കോയിൽ നിന്നും പിന്മാറിയ രാജ്യം ?

അമേരിക്ക

ബഹിരാകാശ നിലയത്തിൽനിന്നും ഓറിയോൺ നെബുലയുടെ ചിത്രം പകർത്തിയത് ?

ശുഭാംശു ശുക്ല

ഹ്യൂമൻ ലൈബ്രറി നിലവിൽ വരുന്നത് ?

ഐ.ഐ.ടി. പാലക്കാട്

JULY - 26

ഓണകാലത്ത് വിപണിയിലെത്തുന്ന മായം ചേർത്ത വെളിച്ചെണ്ണ തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധന ?

ഓപ്പറേഷൻ നാളികേര

മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലെ അഴിമതി തടയാൻ കേരള സർക്കാർ ആരംഭിക്കുന്ന ‘ വെർച്വൽ ചെക്ക്പോസ്റ്റ് ‘ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത് ?

വാളയാർ

‘Enlightened Leadership’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?

ഷെറിങ് ടോബ്ഗേ

2025 ലെ IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന നഗരം ?

അബുദാബി

റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് എത്ര വർഷം കൂടുമ്പോൾ ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തത് ?

5 വർഷം

ചരിത്രത്തിൽ ആദ്യമായി ഫിഡെ വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്ന രണ്ട് ഇന്ത്യൻ താരങ്ങൾ ?

കൊനേരു ഹംപി – ദിവ്യാ ദേശ്മുഖ്

‘ഇക്കോ ഇൻസ്പെയർ’ എന്ന ആശയത്തോട് അനുബന്ധിച്ച് 14-22 വയസ്സ് വരെയുള്ള തന്റെ യാത്രാനുഭവങ്ങളെല്ലാം ‘ ദി ലൈറ്റ് ഓഫ് വൈൽഡർ തിങ്ങ്സ്’ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചത് ?

ഇഷാൻ ഷാനവാസ്

കുടുംബശ്രീയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷകവുമായ ലഘുഭക്ഷണം പാനീയങ്ങൾ എന്നിവ നൽകുന്ന പദ്ധതി ?

മാ കെയർ സ്റ്റോർ

JULY - 27

ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത് ?

മധ്യപ്രദേശ്

പഹൽഗാം ഭീകരരെ പിടിക്കാൻ നടത്തിയ സംയുക്ത സൈനിക നീക്കം ?

ഓപറേഷൻ മഹാദേവ്

വീരമൃത്യുവരിച്ച ധീര സൈനികർക്കു ആദരം അർപ്പിക്കാനുള്ള മൊബൈൽ ആപ്പ് ?

ഇ-ശ്രദ്ധാഞ്ജലി

‘കരോൾ നവ്‌റോസ്‌കി’ ഏതു രാജ്യത്തിന്റെ പുതിയ പ്രസിഡന്റായിട്ടാണ് ചുമതലയേറ്റത് ?

പോളണ്ട്

ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്ഡ് റോബോട്ട് കിക്ക്ബോക്സിങ് മാച്ച് നടന്ന രാജ്യം ?

ചൈന

39-മത് നാഷണൽ ഗെയിംസിന് വേദി ?

മേഘാലയ

അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ചൈനയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന ?

ഇന്റർനാഷനൽ ഓർഗനൈസേഷൻ ഓഫ് മീഡിയേഷൻ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട പാകിസ്‌താൻ പൗരർക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ട് ഇറക്കിയ പ്രസ്താവന പിൻവലിച്ച രാജ്യം ?

കൊളംബിയ

JULY - 28

സ്പർശ് (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ രക്ഷ) ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ്?

പ്രതിരോധ മന്ത്രാലയം

ഇന്ത്യൻ സൈന്യത്തിന്റെ സൈനിക അഭ്യാസമായ എക്സസൈസ് ‘ഡ്രോൺ പ്രഹാർ’ നടന്നത്?

അരുണാചൽ പ്രദേശ്

2025 ജൂലൈയിൽ ഏത് രാജ്യമാണ് തങ്ങളുടെ പ്രധാന നാവികാഭ്യാസം ‘ജൂലൈ സ്റ്റോം’ ആരംഭിച്ചത്?

റഷ്യ

പ്രതിരോധ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും നിയമസഹായം ശക്തിപ്പെടുത്തുന്നതിനായി വീർ പരിവാർ സഹായത യോജന ആരംഭിച്ച സ്ഥാപനം ?

നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA)

2030 ആകുമ്പോഴേക്കും എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ നേത്രചികിത്സ നൽകുന്നതിനായി 'ഗ്ലോബൽ സ്‌പെക്‌സ് 2030' എന്ന ആഗോള സംരംഭം ആരംഭിച്ച സംഘടന ?

ലോകാരോഗ്യ സംഘടന (WHO)

കുട്ടികളുടെ സംരക്ഷണ സേവനങ്ങൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി നവീകരിച്ച മിഷൻ വാത്സല്യ പോർട്ടൽ ആരംഭിച്ച മന്ത്രാലയം ?

വനിതാ ശിശു വികസന മന്ത്രാലയം

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന കോച്ച് വിജയകരമായി പരീക്ഷിച്ചത് ?

ചെന്നൈ

2025 വനിതാ ചെസ്സ് ലോക ചാമ്പ്യനായത് ?

ദിവ്യാ ദേശ്മുഖ്

JULY - 29

അന്താരാഷ്ട്ര കടുവാ ദിനം?

ജൂലൈ 29

AI അധിഷ്ഠിത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ 'ദിവ്യദൃഷ്ടി എക്സൈസ് 2025 ന് വേദിയായത് ?

സിക്കിം

കേരളാ എക്സൈസ് കമ്മീഷണറായി നിയമിതനായത് ?

എം.ആർ.അജിത്കുമാർ

രാജ്യത്തെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ?

ആനമല ടൈഗർ റിസർവ്

ISRO യും NASA യും ചേർന്ന് നടപ്പാക്കുന്ന പങ്കാളിത്ത ഉപഗ്രഹദൗത്യമായ NISAR വിക്ഷേപിക്കുന്ന റോക്കറ്റ് ?

GSLV F16

ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ആർച്ചറി മിക്സഡ് കോംബൗണ്ടിൽ സ്വർണം നേടിയത് ?

പർനീത്ത് കൗർ – കുശൽ ദലാൽ

കരസേനയ്ക്കും വ്യോമസേനയ്ക്കും ഫയർ കൺട്രോൾ റഡാർ നിർമിക്കാനുള്ള കരാർ നൽകിയത് ?

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

2025 യൂറോകപ്പ് വനിതാ കിരീടം നേടിയത് ? ഇംഗ്ലണ്ട്2025 യൂറോകപ്പ് വനിതാ കിരീടം നേടിയത് ?

ഇംഗ്ലണ്ട്

 

JULY - 30

ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം ?

ജൂലൈ 30

2025 ജൂലൈയിൽ അന്തരിച്ച ഇന്ത്യൻ വംശജനായ പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ?

മേഘനാഥ് ദേശായി

അടുത്തിടെ കർണാടക സ്വദേശിയിൽ നിന്നും കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ് ?

ക്രിബ്

ദുരന്തങ്ങൾ മുൻകൂട്ടിക്കണ്ട് അറിയിക്കാനും അതുവഴി ഭൂമിയിലാകമാനമുള്ള മനുഷ്യരെ സഹായിക്കാനും ലക്ഷ്യമിട്ടു വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ GSLV F16 ൽ വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹം ?

നിസാർ

ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ LPG നിലവിൽ വരുന്നത് ?

മംഗളൂരു

കലാകായിക വിനോദങ്ങൾക്കായി ഗ്രാമങ്ങളിൽ അരങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ആവിഷ്കരിച്ച ഒരു പദ്ധതി?

ഹാപ്പിനസ് പാർക്ക്

അസമിൽ അടുത്തിടെ കണ്ടെത്തിയ അപൂർവമായ മാർബിൾഡ് പൂച്ച ഏത് പ്രദേശത്താണ് കാണപ്പെടുന്നത് ?

തെക്ക്, തെക്കുകിഴക്കൻ ഏഷ്യ

ബുക്ക് ബ്രഹ്മ ഫൗണ്ടേഷൻ സാഹിത്യപുരസ്‌കാരം നേടിയ എഴുത്തുകാരി ?

കെ.ആർ.മീര

JULY - 31

പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ 14 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത ഫ്രാൻസിന്റെ നീന്തൽ താരം ?

ലിയോ മർഷോൺ

മാരകരോഗമോ മുറിവോ ഉള്ള തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം തടഞ്ഞ ഹൈക്കോടതി ?

കേരള ഹൈക്കോടതി

നിസാർ ദൗത്യത്തിന്റെ മിഷൻ ഡയറക്ടറായ മലയാളി ?

തോമസ് കുര്യൻ

എം.എസ്. സ്വാമിനാഥന്റെ ജന്മദിനമായ ഓഗസ്റ്റ് 7 സുസ്ഥിര കർഷക ദിനമായി ആചരിക്കുന്നത് ?

മഹാരാഷ്ട്ര

എല്ലാവർഷവും ഓഗസ്റ്റ് 10 മാതൃ ബഹുമതി ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

സിക്കിം

ലോകത്തിലെ ഏറ്റവും ചെറിയ പാമ്പായ ത്രെഡ്‌ സ്നേക്കിനെ 20 വർഷത്തിനു ശേഷം വീണ്ടും കണ്ടെത്തിയത്?

ബാർബഡോസ്

സാക്ഷം നിവേശക് കാമ്പയിൻ ആരംഭിച്ച മന്ത്രാലയം ?

നിക്ഷേപക വിദ്യാഭ്യാസ, സംരക്ഷണ ഫണ്ട് അതോറിറ്റി

അയ്യാ വൈകുണ്ഠസ്വാമിക്ക് സ്മാരകം ഒരുങ്ങുന്നത് ?

തിരുവനന്തപുരം

Blog Page Contact