skip to content
Skip to content
Home » PSC CURRENT AFFAIRS 2025 : NOVEMBER (MALAYALAM)

PSC CURRENT AFFAIRS 2025 : NOVEMBER (MALAYALAM)

"PSC NOVEMBER CURRENT AFFAIRS 2025: ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ November 1 മുതൽ 30 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

November - 01

2025 നവംബറിൽ വിക്ഷേപണത്തിനൊരുങ്ങിയ സൈനികാവശ്യങ്ങൾക്കായി പ്രത്യേകം രൂപകല്പനചെയ്തതുമായ വാര്‍ത്താവിനിമയ ഉപഗ്രഹം ?

CMS-03 (ജിസാറ്റ്-7R)

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി പ്രഖ്യാപിച്ചത് ?

ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം

2025ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിനർഹനായത് ?

കെ.ജി ശങ്കരപ്പിള്ള

ദക്ഷിണ നാവിക കമാൻഡ് മേധാവിയായി നിയമിതനായത് ?

വൈസ് അഡ്മിറൽ സമീർ സക്സേന

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവില്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യൻ ടെന്നീസ് താരം ?

രോഹൻ ബൊപ്പണ്ണ

2025 നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അംഗമായ മന്ത്രിസഭ?

തെലങ്കാന

കേരളത്തെ അതിദാരിദ്ര വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ?

2025 നവംബർ 1

കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്കായി സർക്കാർ രൂപീകരിക്കുന്ന സ്വയം സഹായക സംഘം ?

സുശക്തി

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

November - 02

2025 ലെ കെ.ആർ.ഗൗരിയമ്മ പുരസ്കാരത്തിനർഹയായത് ?

അരുണ റോയി

2025 ലെ വനിത ലോകകപ്പ് കിരീട ജേതാവ് ?

ഇന്ത്യ

പ്രിയംബദ ജയകുമാർ രചിച്ച ഡോ എം എസ് സ്വാമിനാഥന്റെ ജീവചരിത്ര ഗ്രന്ഥം?

ദി മാൻ ഹൂ ഫെഡ് ഇന്ത്യ

സർക്കാർ മേഖലയിൽ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ പിജി ആരംഭിക്കുന്നത്?

കോഴിക്കോട് മെഡിക്കൽ കോളേജ്

സ്വച്ഛ് സർവേക്ഷൺ 2025 റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരം?

മധുര, തമിഴ്നാട്

2025 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ?

ദീപ്തി ശർമ്മ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അനലോഗ് ബഹിരാകാശയാത്രിക ?

ഇനിയ പ്രഗതി

കാഴ്ച വെല്ലുവിളി നേരിടുന്ന എല്ലാവരെയും പ്രായഭേദമന്യേ ബ്രെയിൻ ലിപി പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ആവിഷ്കരിച്ച പദ്ധതി ?

ദീപ്തി

November - 03

മികച്ച നടൻ

  • മമ്മൂട്ടി (ഭ്രഹ്മയുഗം)

മികച്ച നടി

ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

മികച്ച ചിത്രം

മഞ്ഞുമ്മൽ ബോയ്സ്

ജനപ്രിയ സിനിമ

പ്രേമലു

മികച്ച തിരക്കഥാകൃത്ത്

ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച നവാഗത സംവിധായകൻ

ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

മികച്ച ഗായകൻ

കെ.എസ് ഹരിശങ്കർ (ARM)

മികച്ച ഗാനരചയിതാവ്

വേടന്‍ (ഗാനം -കുതന്ത്രം)

പ്രത്യേക ജൂറി പരാമര്‍ശം

ആസിഫ് അലി

ലോകത്തെ ആദ്യ രാമായണ വാക്സ് മ്യൂസിയം സ്ഥാപിതമായത് ?

അയോദ്ധ്യ

ശുദ്ധവും സുസ്ഥിരവുമായ ഊർജം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇറാൻ എട്ട് പുതിയ ആണവനിലയങ്ങൾ പണിചെയ്യാൻ ഒരുങ്ങുന്നത് ?

റഷ്യ

November - 04

'പൂർവ്വി പ്രചന്ദ് പ്രഹാർ' എന്നീ മൂന്ന് സൈനികാഭ്യാസം നടക്കുന്നത്?

അരുണാചൽ പ്രദേശ്

ദേശീയ തേനീച്ചവളർത്തൽ & തേൻ മിഷൻ (NBHM) നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തമുള്ള സംഘടന ?

നാഷണൽ ബീ ബോർഡ്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (BIS) ഡയറക്ടർ ജനറലായി നിയമിതനായത്?

സഞ്ജയ് ഗാർഗ്

സ്റ്റാർട്ടപ്പായ ഇന്നോഡോട്‌സ് ഇന്നൊവേഷൻസിലൂടെ ശരീരം തളർന്നവർക്ക് നടക്കാൻ സഹായിക്കുന്നതിനായി വികസിപ്പിച്ച എ ഐ എക്സോസ്കെൽട്ടൺ?

എക്സോബോണിക്ക്

പട്ടികജാതി വിഭാഗക്കാരുടെ വീടുപണി പൂർത്തിയാക്കാൻ രണ്ടുലക്ഷം രൂപനൽകുന്ന, പട്ടിക ജാതി വികസന വകുപ്പിന്റെ പദ്ധതി ?

സേഫ്

43-ാമത് യുനെസ്കോ ജനറൽ കോൺഫറൻസിൽ (2025), യുനെസ്കോയുടെ 'Creative City of Gastronomy' പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ നഗരം?

ലക്നൗ

ഇന്റഗ്രേറ്റഡ് സൊഹ്‌റ സർക്യൂട്ട് വികസന പദ്ധതി ഏത് കേന്ദ്ര പദ്ധതിയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത് ?

പി.എം.ഡിവൈൻ സ്കീം

കിഫ്‌ബിയുടെ പങ്കാളിത്തത്തോടെ സ്വന്തമായി സ്റ്റോറേജ് ബാറ്ററി വികസിപ്പിച്ച് സംസ്ഥാനം ?

കേരളം

Blog Page Contact

November - 05

അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കണക്കുകൾ പ്രകാരം ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ(GDP) അടിസ്ഥാനത്തിൽ കടബാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?

35

ന്യൂയോർക്കിൽ മേയറാകുന്ന ആദ്യ ഇന്ത്യൻവംശജൻ ?

സൊഹ്റാൻ മംദാനി

2025ലെ ഐസിസി വനിത ഏകദിന ക്രിക്കറ്റ് പ്ലേയർ ഓഫ് മാച്ച് ആയി തിരഞ്ഞെടുത്തത് ?

ഷെഫാലി വർമ

ഗോവയിൽ നടക്കുന്ന പതിനൊന്നാമത് ഫിഡെ ചെസ്സ് ലോകകപ്പ് ടൂർണമെന്റിലെ ഏക വനിതാ പ്രാതിനിധ്യം?

ദിവ്യാ ദേശ്മുഖ്

2025ലെ ഐസിസി വനിത ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?

Laura Wolvaardt (സൗത്ത് ആഫ്രിക്ക)

സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ?

ഓപ്പറേഷൻ ക്ലീൻ വീൽസ്

ന്യൂറോടോക്സിൻ സംബന്ധിച്ച ആശങ്കകൾ കാരണം സൈകാഡ് പ്ലാന്റിനെക്കുറിച്ച് ഗവേഷണം ആരംഭിച്ച സ്ഥാപനം?

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഭുവനേശ്വർ

2025ലെ സംസ്ഥാന ശാസ്ത്രോത്സവത്തിന് വേദിയാകുന്ന ജില്ല?

പാലക്കാട്

November - 06

ഗോത്ര സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കിർത്താഡ്‌സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരത്തിന് അർഹനായത് ?

വാസുദേവൻ ചീക്കലൂർ

2025 ലെ ഏഷ്യ പസഫിക് ഇക്കണോമിക് കോ ഓപ്പറേഷൻ ഉച്ചകോടിക്ക് വേദിയാകുന്നത് ?

ദക്ഷിണകൊറിയ

ഹരിദ്വാറിലും ഉജ്ജയിനിയിലും പ്രയാഗ് രാജിലുമെല്ലാം നടക്കുന്ന കുംഭമേളയ്ക്ക് സമാനമായി ചരിത്രത്തിലാദ്യമായി കേരളത്തിലും കുംഭമേളയ്ക്ക് വേദിയാകാൻ പോകുന്നത് ?

തിരുനാവായ

2025 നവംബറിൽ കൽമേഗി ചുഴലിക്കാറ്റ് വൻനാശം വിതച്ച രാജ്യങ്ങൾ?

ഫിലിപ്പൈൻസ്, വിയറ്റ്നാം

അമേരിക്കൻ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ നിയമിച്ച പുതിയ മേധാവി ?

ശരദ് അഗർവാൾ

കേരളത്തിലെ ആദ്യത്തെ എ.ഐ ഇന്നവേഷൻ സെന്റർ നിലവിൽ വരുന്നത് ?

കോഴിക്കോട്

2025 നവംബറിൽ ലോകസമാധാനത്തിനായി പരിശ്രമിക്കുന്ന വ്യക്തികൾക്ക് വാർഷിക പുരസ്‌കാരം ഏർപ്പെടുത്തിയ സംഘടന ?

ഫിഫ

ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതിന്റെ എത്രാം വാർഷികമാണ് 2025ൽ ആഘോഷിക്കുന്നത് ?

150

November - 07

ദേശീയ കാൻസർ ബോധവൽക്കരണ ദിനം ?

നവംബർ 07

സംഗീത രംഗത്തെ സമഗ്ര സംഭാവനക്കുള്ള തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം 2025 ലഭിച്ചത് ?

കെ.ജെ.യേശുദാസ്

2025 നവംബറിൽ ‘മദർ മേരി കംസ് ടു മി’ എന്ന ഓർമക്കുറുപ്പ് രചിച്ചത് ?

അരുന്ധതി റോയ്

ഇന്ത്യയിലെവിടെയാണ് അടുത്തിടെ വൻതോതിൽ പ്രകൃതിവാതകനിക്ഷേപം കണ്ടെത്തിയത് ?

ശ്രീവിജയപുരം

സംസ്ഥാന സാമൂഹിക വകുപ്പിന്റെ വയോസേവന അവാർഡുകൾ നേടിയത് ?

ഷീല, പി.കെ.മേദിനി

ശാസ്ത്രരംഗത്തെ മികവിന് കേന്ദ്രസർക്കാർ നൽകുന്ന വിജ്ഞാൻശ്രീ പുരസ്കാരം നേടിയ മലയാളി ശാസ്ത്രജ്ഞർ ?

പ്രദീപ് തലാപ്പ് , എൻ. ജയൻ

2025 നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം ?

ബീഹാർ

സാമൂഹിക പരിഷ്കർത്താവായ പി.വി. രാമസ്വാമി നായ്ക്കറുടെ സ്മാരകത്തിന് ശിലാസ്ഥാപനം നടത്തിയ കേരളത്തിലെ പ്രദേശം ?

അരൂക്കുറ്റി (ആലപ്പുഴ)

November- 08

ലോക ഉറുദു ദിനം ?

നവംബർ 09

2025 നവംബറിൽ അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞനും ജീവന്റെ രഹസ്യമായ ഡിഎൻഎ തന്മാത്രയുടെ ചുറ്റു ഗോവണിയുടെ മാതൃകയിലുള്ള ഇരട്ടപ്പിരിയൻ ഘടന കണ്ടെത്തിയതുമായ വ്യക്തി?

ജെയിംസ് വാട്സൺ

പ്രീപ്രൈമറി മുതൽ അധ്യാപക പരിശീലനം വരെയുള്ള വിദ്യാഭ്യാസ പരിഷ്കരണത്തിന് ഊന്നൽ നൽകിക്കൊണ്ട് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി?

സ്റ്റാർസ്

ദേശീയ നിയമസേവന ദിനം ?

നവംബർ 09

കര-നാവിക-വ്യോമ സേനകളെ ഏകോപിപ്പിച്ച് സംയുക്ത സേനാ കമാൻഡിങ്ങിനു പ്രാരംഭ നടപടികൾ ആരംഭിച്ചത് ?

ആക്കുളം (തിരുവനന്തപുരം)

67-മത് മാഗ്സസെ പുരസ്‌കാരം നേടിയ ഇന്ത്യൻ സന്നദ്ധ സംഘടന ?

എഡ്യൂക്കേറ്റ് ഗേൾസ് (ഇന്ത്യ)

‘ജാതി കൊണ്ട് വിശ്വാസത്തെ വേലി കെട്ടാൻ ആവില്ല ‘ എന്ന് പ്രസ്താവിച്ച കോടതി ?

മദ്രാസ് ഹൈക്കോടതി

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്തിനുള്ള സാമൂഹിക നീതി വകുപ്പിന്റെ എത്ര ജില്ലാ ഭരണകൂടത്തിനുള്ള 2025 ലെ പുരസ്കാരം ലഭിച്ചത് ?

മലപ്പുറം

November - 09

2025 നവംബറിൽ ഉഷ്ണമേഖലാ വനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രസീലിന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച ആഗോള സഹായനിധിയിൽ ഇന്ത്യ അംഗമായി പദ്ധതി ?

ട്രോപ്പിക്കൽ ഫോറസ്റ്റ് ഫോർ എവർ ഫെസിലിറ്റി 

വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ നേരിയതോതിൽ ചെറുക്കാൻ കഴിയുന്ന പുതിയ നെൽവിത്തിനം ?

ആദ്യ

ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ജല കൺവെൻഷനിൽ ചേരുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം?

ബംഗ്ലാദേശ്

2025 നവംബറിൽ മരണപ്പെട്ട മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വ്യക്തി ?

രഘുചന്ദ്ര ബാൽ

ആഗോള പട്ടിണി സൂചികയിൽ ഏറ്റവും പട്ടിണിയുള്ള രാജ്യമായി മാറിയത് ?

സോമാലിയ

മിനുട്ട്മാൻ III ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ICBM) ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?

യു.എസ്

റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തുന്ന പദ്ധതി ?

ഓപ്പറേഷൻ രക്ഷിത

അന്തരിച്ച പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതം പ്രമേയമാക്കുന്ന ചലച്ചിത്രം ?

മൈക്കൽ

November - 10

ലോക ശാസ്ത്രദിനം

നവംബർ 10

2025 നവംബറിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിരോധിക്കാൻ തീരുമാനിച്ച രാജ്യം?

ഡെൻമാർക്ക്

സലീം അലിയുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ‘വയനാട് പക്ഷി മേളക്ക്’ പേര് നൽകിയിരിക്കുന്നത് ?

ഹെക്കി ബണക്ക്

ഫിഷറീസ് അക്വാകൾച്ചർ സമുദ്ര വിഭവങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യകായി രാഷ്ട്രപതി ദ്രൗപദി മുർമൂ ധാരണപത്രം ഒപ്പുവെച്ചത് ?

അംഗോള

2025 നവംബറിൽ ഫിലിപ്പീയൻസിൽ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ് ?

ഫംഗ്-വോങ്

രാജ്യത്തെ ഏറ്റവും മികച്ച പൊതു ഗതാഗത സംവിധാനമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ?

ചെന്നൈ

2025-ലെ ബുക്കർ പ്രൈസ് ജേതാവ്

David Szalay (‘ഫ്ലെഷ്’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.)

തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന പദ്ധതി?

നെയിം (നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് )

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

November - 11

ദേശീയ വിദ്യാഭ്യാസ ദിനം

നവംബർ 11

മാലിദ്വീപിൽ ഇന്ത്യൻ സഹായത്തോടെ പണിത വിമാനത്താവളം ?

ഹനീമാധു

2025 ലെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിജയികളായത് ?

മലപ്പുറം

International Shooting Sport Federation ന്റെ ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

സമ്രാട്ട് റാണ

ബഹുമുഖ വ്യായാമമായ മലബാർ -2025 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാവിക കപ്പൽ ?

INS സഹ്യാദ്രി

ഇന്ത്യയിലുടനീളമുള്ള നഗര മാലിന്യക്കൂമ്പാരങ്ങൾ വൃത്തിയാക്കൽ വേഗത്തിലാക്കാൻ ഡംപ്‌സൈറ്റ് റെമഡിയേഷൻ ആക്സിലറേറ്റർ പ്രോഗ്രാം (DRAP) ആരംഭിച്ച മന്ത്രാലയം?

ഭവന നഗരകാര്യ മന്ത്രാലയം

ആദിവാസി സമൂഹങ്ങളെ കേന്ദ്രീകരിച്ച് ‘ genome sequencing’ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ഗുജറാത്ത്

(ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2025 നവംബറിൽ ഗുജറാത്ത് ഗോത്ര അഭിമാന വർഷമായി പ്രഖ്യാപിച്ചു)

2025 ലെ ആജീവനാന്ത സംഭാവനയ്ക്കുള്ള ഡെയ്റ്റൺ സാഹിത്യ സമാധാന സമ്മാനത്തിനർഹനായത് ?

സൽമാൻ റുഷ്‌ദി

November- 12

ലോകത്തിലെ മുൻനിര യാത്ര പ്ലാറ്റ്ഫോമുകളിൽ ഒന്നായ ബുക്കിംഗ് ഡോട്ട് കോമിന്റെ 2026ൽ നിർബന്ധമായും സന്ദർശിക്കേണ്ട യാത്ര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്?

കൊച്ചി

വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം?

കർണാടക

ഇന്ത്യയിലെ യുഎസ് അംബാസഡർ ആയി സത്യപ്രതിജ്ഞ ചെയ്തത് ?

സെർജിയോ ഗോർ

2024 ലെ ആറാമത് ദേശീയ ജല അവാർഡുകളുടെ മികച്ച സംസ്ഥാന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?

മഹാരാഷ്ട്ര

പരിസ്ഥിതി വികസന സംഘടനയായ ജർമൻ വാച്ചിന്റെ കണക് അനുസരിച്ച് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?

9

ഇന്ത്യയിലെ ആദ്യത്തെ 3 മെഗാവാട്ട്-അവർ (MWh) വനേഡിയം റെഡോക്സ് ഫ്ലോ ബാറ്ററി സിസ്റ്റം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?

ഗ്രേറ്റർ നോയിഡ

ഭേദഗതി ചെയ്ത ഭാരത് നെറ്റ് പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

പഞ്ചാബ്

പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2025 നവംബറിൽ ഏത് ആഫ്രിക്കൻ രാജ്യത്ത് നിന്നുമാണ് 8 ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പുനരധിവസിപ്പിക്കാൻ ഉടമ്പടിയായത്?

ബോട്സ്വാന

November - 13

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി നിലവിൽ വരുന്നത്

ഗുജറാത്ത്

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?

രോഹിത് ശർമ

ഇന്ത്യൻ റെയിൽവേ അടുത്തിടെ വികസിപ്പിച്ചെടുത്ത DRISHTI സിസ്റ്റം?

AI-അധിഷ്ഠിത ചരക്ക് വാഗൺ ലോക്കിങ് മോണിറ്ററിങ് സിസ്റ്റം

ഗ്ലോബൽ ടിബി റിപ്പോർട്ട് 2025 പുറത്തിറക്കിയ ആഗോള സംഘടന ?

WHO

ലോകത്തിലെ ഏറ്റവും വലിയ ചിലന്തിവല കണ്ടെത്തിയ അൽബേനിയ - ഗ്രീസ് അതിർത്തിയിലെ ഗുഹ?

സൾഫർ ഗുഹ

വേൾഡ് കാലിഗ്രാഫി അസോസിയേഷൻ്റെ പുതിയ ഡയറക്ടറായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ?

നാരായണ ഭട്ടതിരി

"പശു രഹിത" പാൽ വികസിപ്പിക്കുന്നതിൽ പ്രശസ്‌തമായ സ്റ്റാർട്ടപ്പ് 'റീമിൽക്ക്' നിലവിൽ വന്ന രാജ്യം ?

ഇസ്രായേൽ

ഇന്ത്യ-പാക് അതിർത്തിമേഖലയായ സർക്രീക്കിൽ ഇന്ത്യയുടെ കര-വ്യോമസേനാവിഭാഗങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്?

ത്രിശൂൽ

November - 14

ശിശു ദിനം

നവംബർ 14

ഏത് ബഹിരാകാശ ഏജൻസിയുടെ സംരംഭമാണ് ESCAPADE (Escape and Plasm Acceleration and Dynamics Explorers) ദൗത്യം?

NASA

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടം വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം?

എസ്കപേഡ്

ലോക പ്രമേഹ ദിനം

– നവംബർ 14

രാജ്യത്തെ ആദ്യത്തെ സിൽക്ക് മ്യൂസിയം നിലവിൽ വരുന്നത് ?

– മൈസൂർ

ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ ജലശക്തി മന്ത്രാലയത്തിന്റെ ആറാമത് ദേശീയ പുരസ്‌കാരം നേടിയ ഗ്രാമപഞ്ചായത് ?

പായം (കണ്ണൂർ)

ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന 2025-ലെ ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഒന്നാം റാങ്കിലെത്തിയ രാജ്യം?

– ഇന്ത്യ

ഇന്ത്യയിലെ ആദ്യത്തെ ഭാഷാ അവബോധ പരീക്ഷണശാല നിലവിൽ വരുന്നത് ?

 IIT മദ്രാസ്

November - 15

2025 നവംബറിൽ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യകതി ?

സാലുമരദ തിമ്മക്ക

അമേരിക്കയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഒമെൻ ഡ്രോൺ?

UAE

2025 നവംബറിൽ അന്തരിച്ച ബോളിവുഡ് നടി?

കാമിനി കൗശൽ

ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീരും വേദനയും പ്രതിരോധിക്കാൻ ഔഷധസസ്യത്തിൽ നിന്നുള്ള മരുന്ന് വികസിപ്പിച്ച സർവ്വകലാശാല?

കേരള സർവകലാശാല

പാകിസ്‌താൻ പുതുതായുണ്ടാക്കിയ ഫെഡറൽ ഭരണഘടനാക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായത്?

അമീനുദ്ദീൻ ഖാൻ

2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ഇടം നേടിയ പുതിയ കായിക ഇനം ?

ക്രിക്കറ്റ്

2025 നവംബറിൽ പുറത്തിറക്കുന്നത് അവസാനിപ്പിച്ച അമേരിക്കയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയം ?

സെന്റ്

മെഗാചൈൽ (ഹാക്കീരിയാപിസ്) ലൂസിഫർ എന്ന ഇനം തേനീച്ചകളെ കണ്ടെത്തിയ രാജ്യം ?

ഓസ്ട്രേലിയ

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

November 16

രാജ്യത്ത് ആദ്യമായി നദിക്ക് അടിയിലൂടെ തുരങ്കപാത നിർമിക്കുന്നത് ഏത് നദിയിലാണ്?

ബ്രഹ്മപുത്ര

പട്ടികവർഗ വിഭാഗത്തിന്റെ സംരംഭക സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ ഉള്ള പദ്ധതി ?

കെ-ടിക് (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻ‌ഡ് ഇന്നവേഷൻ സെന്റർ)

2025 നവംബറിൽ അന്തരിച്ച, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിൻ്റെ മുൻ ഡയറക്ടറും ശാസ്ത്ര ചിന്തകനുമായ വ്യക്തി?

പ്രൊഫ വി. കെ. ദാമോദരൻ

2025 നവംബറിൽ അന്തരിച്ച ,ശാരീരിക പരിമിതിയുള്ളവരുടെ അവകാശത്തിനായി പ്രവർത്തിച്ച എഴുത്തുകാരി ?

– ആലീസ് വോങ് 

37-മത് ജിമ്മി ജോർജ് പുരസ്‌കാരത്തിന് അർഹനായത് ?

എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിതനായത് ?

– കെ.ജയകുമാർ

ചരക്ക് തീവണ്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ സ്ഥാപിക്കുന്ന എ. ഐ. അധിഷ്‌ഠിത ലോക്കിംഗ് മോണിറ്ററിംഗ് സിസ്റ്റം ?

DRISHTI

രാജ്യത്തുനടന്ന ബഹുജനപ്രക്ഷോഭം അടിച്ചമർത്തിയെന്ന പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി?

ഷെയ്ഖ് ഹസീന

November - 17

ദേശീയ അപസ്മാര അവബോധ ദിനം?

നവംബർ 17

ഇ-ജാഗ്രിതി പ്ലാറ്റ്‌ഫോം ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ്?

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് അജയ വാരിയർ -25?

യുണൈറ്റഡ് കിംഗ്ഡം

ഷാറൂഖാന്റെ പ്രതിമയും ഷാറൂഖ്സ് എന്ന പേരിൽ ടവറും നിലവിൽ വരുന്നത് ?

ദുബായ്

2025 ലെ എ.ടി.പി ഫൈനൽ ടെന്നീസ് കിരീടം നേടിയത് ?

യാന്നിക് സിന്നർ

സ്ത്രീകൾക്ക് മാത്രമായി 'ഹെർ' പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച ബാങ്ക്?

sib

മനുഷ്യരിൽ ആദ്യമായി H5N5 പക്ഷിപ്പനി സ്ഥിരീകരിച്ച രാജ്യം?

കാഞ്ച ഷെർപ്പ

യുണിസെഫ് (UNICEF) ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയി നിയമിതയായത്?

കീർത്തി സുരേഷ്

November - 18

സർക്കാർ ബസുകളിൽ അർബുദ രോഗികൾക്ക് ചികിത്സാർഥമുള്ള യാത്രകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്‌ഥാനം?

കേരളം A

ഫ്രഞ്ച് സർക്കാരിന്റെ 2025-ലെ ഷെവലിയർ ബഹുമതിക്ക് അർഹനായ ഇന്ത്യയിലെ പ്രമുഖ സിനിമാ കലാസംവിധായകൻ?

തോട്ടാ തരണി

2025 ലെ കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന് (CSC) വേദിയാകുന്ന രാജ്യം?

ഇന്ത്യ

ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയുടെ 2025 വർഷത്തിലെ അവാർഡ് ലഭിച്ചത് ?

മട്ടന്നൂർ ശങ്കരൻകുട്ടി

56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉൽഘടന ചിത്രം ?

ദി ബ്ലൂ ട്രെയിൽ (ബ്രസീലിയൻ ചിത്രം)

എഴുത്തുകാരൻ കെ.പൊന്ന്യത്തിൻ്റെ ഓർമ്മയ്ക്ക് പൊന്ന്യം സഹകരണ ബാങ്ക് ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് അർഹനായത് ?

പ്രഭാവർമ

2025 നവംബറിൽ മാർബർഗ് രോഗവ്യാപനം സ്ഥിരീകരിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം?

എത്യോപ്യ

യുഎസ് അതിർത്തികളിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയുക, മയക്കുമരുന്ന് കടത്ത് ശൃംഖലകളെയും നർക്കോ-തീവ്രവാദികളെയും ഉന്മൂലനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ യുഎസ് പ്രഖ്യാപിച്ച സൈനിക ദൗത്യം?
  • ഓപ്പറേഷൻ സതേൺ സ്പിയർ

 

November - 19

അന്താരാഷ്ട്ര പുരുഷദിനം (International Men's Day)

നവംബർ 19

വ്യവസായസംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) സംസ്ഥാനങ്ങളെസംബന്ധിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിൽ ഒന്നാമതുള്ള സംസ്ഥാനം ?

കേരളം

ഹരിയാന സംസ്ഥാന വനിതാ കമ്മിഷന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം

ഷെഫാലി വർമ

കിഴക്കൻ ലഡാക്കിൽ സമുദ്ര നിരപ്പിൽനിന്ന് 13,710 അടി ഉയ രത്തിൽ ഇന്ത്യ നിർമിച്ച പുതിയ വ്യോമതാവളം ?

ന്യോമ

2026-ലെ വനിത, പുരുഷ ലോക കപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് ?

ബെൽജിയം, നെതർലൻഡ്സ്

ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സ്റ്റേഡിയം ?

കലിംഗ സ്റ്റേഡിയം

2026 ലെ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി മാറിയത്

കുറസോ

November - 20

റഷ്യ വികസിപ്പിച്ചിട്ട കാൻസർ പ്രതിരോധ വാക്സിൻ?

Pembrori

20-ാമത് G20 ഉച്ചകോടിക്ക് വേദിയാകുന്നത്?

ജോഹന്നാസ്ബർഗ് (ദക്ഷിണാഫ്രിക്ക)

2025 നവംബറിലെ കണക്ക് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?

142

സുപ്രീംകോടതി റദ്ദാക്കിയ വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനവും കാലാവധിയും സർവീസ് വ്യവസ്ഥകളും നിഷ്‌കർഷിക്കുന്ന നിയമം?

Tribunal Reforms Act,2021

2025 നവംബറിൽ ഇന്ത്യൻ സായുധസേനകൾ സംയുക്തമായി നടത്തുന്ന പൂർവി പ്രചണ്ഡ് പ്രഹാർ സൈനികാഭ്യാസത്തിന്റെ വേദി?

മേചുകാ

കേരളത്തിൽ BPCL സ്ക‌ിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന സ്ഥലം?

കളമശ്ശേരി

2025 നവംബറിൽ ഭൗമസൂചിക പദവി ലഭിച്ച മധ്യപ്രദേശിലെ ഉത്പന്നം ?

പന്നാ വജ്രം

ആഫ്രിക്കയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള വാർഷിക പുരസ്കാരത്തിന് അർഹനായത്?

അഷറഫ് ഹക്കീമി

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

November - 21

2025 നവംബറിൽ, ദുബായ് എയർ ഷോയിൽ തകർന്നുവീണ ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം

തേജസ്

അടുത്തിടെ 300 കിലോഗ്രാം ഭാരമുള്ള ഭീമൻ മരതകം കണ്ടെത്തിയ രാജ്യം

മഡഗാസ്കർ

കേസന്വേഷണ ഘട്ടത്തിലും വിചാരണവേളയിലും പോലീസിനെയും കോടതിയെയും സഹായിക്കാനായി വികസിപ്പിച്ച ആപ്പ്?

ഇ-സാക്ഷ്യ ആപ്പ്

പട്ടികജാതി നഗറുകളിലും പുറത്തുമായി ചിതറിക്കിടക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?

ഐശ്വര്യ ഗ്രാമം

ജാവലിൻ മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം ?

അമേരിക്ക

2024 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാഗാന്ധി സമ്മാനം ലഭിച്ചത്?

മിഷേൽ ബാച്ചലെറ്റ്

റീജിയണൽ ഓപ്പൺ ഡിജിറ്റൽ ഹെൽത്ത് സമ്മിറ്റ് 2025 നടന്നത്?

ന്യൂഡൽഹി

2025 മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ?

ഫാത്തിമ ബോഷ് (മെക്സിക്കോ)

November - 22

2024 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാഗാന്ധി സമ്മാനം ലഭിച്ചത്?

മിഷേൽ ബാച്ചലെറ്റ്

നാസംസ് (നാഷണൽ അഡ്വാൻസ്ഡ് സർഫസ്-ടു-എയർ മിസൈൽ സിസ്റ്റം) ഏതൊക്കെ രാജ്യങ്ങളാണ് സംയുക്തമായി വികസിപ്പിച്ചെടുത്തത്?

യുണൈറ്റഡ് സ്റ്റേറ്റ്സ് , നോർവേ

2025ലെ G20 ഉച്ചകോടിയുടെ വേദി?

ജോഹന്നസ്ബർഗ് (ദക്ഷിണാഫ്രിക്ക)

2025 നവംബറിൽ ഇന്ത്യ സന്ദർശിച്ച അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി?

അൽഹാജ്‌ നൂറുദ്ദീൻ അസീസി

ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഒരു ഉഭയകക്ഷി അഭ്യാസമാണ് ഓസിൻഡെക്സ് 2025?

ഓസ്ട്രേലിയ

2025 നവംബറിൽ, കേന്ദ്രജ്ഞാനഭാരതം മിഷന്റെ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരം ലഭിച്ച സേവാധി മ്യൂസിയത്തിന്റെ ഭാഗമായ ?

കുമാരനല്ലൂർ ദേവീക്ഷേത്രം, കോട്ടയം

ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (ഭാരത് NCAP) പുതുക്കിയ കരട് പുറത്തിറക്കിയ മന്ത്രാലയം ?

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

സയ്യിദ് മുസ്താഖ് അലി ടൂർണമെന്റിനുള്ള കേരള ടീം ക്യാപ്റ്റൻ?

സഞ്ജു സാംസൺ

November - 23

പാഠപുസ്തകങ്ങളിലെ വിഷയങ്ങളിൽ തൊഴിൽ പരിശീലനം കൂടി നൽകുന്ന പദ്ധതി?

ക്രിയേറ്റീവ് കോർണർ പദ്ധതി

"ആപ്കി യോജന - ആപ്കി സർക്കാർ - ആപ്കെ ദ്വാർ" എന്ന വാർഷിക പൊതു-സേവന പ്രചാരണ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?

ജാർഖണ്ഡ്

ജോയിന്റ് ക്രെഡിറ്റിംഗ് മെക്കാനിസം (ജെസിഎം) ഏത് രാജ്യമാണ് ആരംഭിച്ച ഒരു ഉഭയകക്ഷി സംരംഭമാണ് ?

– ജപ്പാൻ

2025 നവംബറിൽ, ലോക പ്രശസ്ത മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്‌ലോയുടെ 487 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ കലാസൃഷ്ടി?

– എൽ സുവേനോദ ഫ്രീഡം

2025 നവംബറിൽ അന്തരിച്ച പ്രശസ്ത ഐറിഷ് ഫാഷൻ ഡിസൈനർ?

– പോൾ കോസ്റ്റെല്ലോ

കാഴ്ചപരിമിതരുടെ പ്രഥമ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്?

– ഇന്ത്യ

ഫോർമുല വൺ ലാസ് വെഗാസ് ഗ്രാന്റ് പ്രീ കാറോട്ട മത്സരത്തിൽ ജേതാവായത്?

– മാക്സ് വെസ്റ്റപ്പൻ

2025 നവംബറിൽ, ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം?

– ലക്ഷ്യ സെൻ

November - 24

രാജ്യത്തിന്റെ 53-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്നത് ?

– ജസ്റ്റിസ് സൂര്യകാന്ത്

2025 നവംബറിൽ, H5N5 പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്ത അമേരിക്കൻ സംസ്ഥാനം?

– വാഷിംഗ്ടൺ

2026 ജനുവരിയിൽ അന്താരാഷ്ട്ര ടൂറിസം കോൺക്ലേവിന് വേദിയാകുന്നത്?

– നിലമ്പൂർ

രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി ഫ്രഞ്ച് തപാൽ സർവീസ് ഇറക്കിയ സ്റ്റാമ്പിൽ ഇടം പിടിച്ച ഏക ഇന്ത്യൻ വംശജ?

നൂർ ഇനായത്ത് ഖാൻ

റേസിംഗ് ഡ്രൈവറും സംരംഭകനും ആയിരുന്ന ഫിലിപ്പ് ഷാരിയോളിനോടുള്ള ആദരസൂചകമായി ഫ്രഞ്ച് സർക്കാർ നൽകുന്ന പുരസ്കാരമായ ജെന്റിൽമാൻ ഡ്രൈവർ ഒഫ് ദ ഇയർ 2025 പുരസ്കാരം നേടിയ തമിഴ് താരം?

– അജിത്ത്

പിജി സംസ്കൃതി കേന്ദ്രത്തിന്റെ പി ഗോവിന്ദപിള്ള സ്മാരക ദേശീയ പുരസ്കാരം ലഭിച്ചത് ?

ടി. എം. കൃഷ്ണ

2025 നവംബറിൽ നാവികസേനയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്യാർഡ് നിർമ്മിച്ച് നീറ്റിലിറക്കുന്ന അന്തർവാഹിനി പ്രതിരോധ കപ്പൽ ?

– INS മാഹി

November - 25

2025-ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് ?

ഫാത്തിമ ബോഷ് (മെക്സിക്കോ)

2026-ൽ നടക്കുന്ന 31-ാം യു.എൻ. കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്നത്?

– തുർക്കി

2025 നവംബറിൽ ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിച്ച രാജ്യം?

– ഇറാൻ

സാമ്പത്തിക തട്ടിപ്പുകൾ തടയിടാൻ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കായി ട്രായ് അവതരിപ്പിച്ച പ്രത്യേക നമ്പർ സീരീസ്?

– 1600

2025 നവംബറിൽ മലാക്ക കടലിടുക്കിന് മുകളിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?

– സെൻയാർ (Senyar)

വിമാനങ്ങളിൽ ഉപയോഗിക്കുന്ന 'LEAP' എഞ്ചിനുകൾക്കായുള്ള സഫ്രാൻ (Safran) ഗ്രൂപ്പിന്റെ ഏറ്റവും വലിയ MRO (Maintenance, Repair, and Overhaul) കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്?

ഹൈദരാബാദ്

ഇന്ത്യയിൽ അപൂർവ ഭൂമി കാന്തങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 2025 നവംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതി ?

Scheme to Promote Manufacturing of Sintered Rare Earth Permanent Magnets

2025-ലെ ആന്റിമൈക്രോബിയൽ പ്രതിരോധ വാരത്തിന്റെ (നവംബർ 18-24) പ്രമേയം?

Act Now: Protect Our Present, Secure Our Future

November - 26

2025ലെ വനിതാ കബഡി ലോകകപ്പ് നേടിയത് ?

– ഇന്ത്യ 

2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി പ്രഖ്യാപിച്ചത് ?

അഹമ്മദാബാദ്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എഐ- അധിഷ്ഠിത മള്‍ട്ടി മോഡല്‍ ലാര്‍ജ് ലാംഗ്വേഡ് മോഡൽ

– ഭാരത് ജെന്‍

ഐക്യരാഷ്ട്രസഭയുടെ 32-ാമത് (2027) കാലാവസ്ഥാ ഉച്ചകോടിയുടെ വേദി ?

എത്യോപ്യ

ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ?

– കുറാസോ 

ദേശീയ വനിതാ കമ്മീഷൻ പുറത്തിറക്കിയ വനിതകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ഹെൽപ്പ് ലൈൻ നമ്പർ ?

– 14490

November - 27

ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ആദ്യമായി സ്ഥാപിക്കുന്ന നാവിഗേഷൻ സെന്റർ ഓഫ് എക്സലൻസ് ഉദ്ഘാടനം ചെയ്തത് ?

കേരളം

2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ടൂർണമെന്റ് അംബാസഡർ

രോഹിത് ശർമ്മ

2025 ലെ ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റ് ജേതാക്കൾ ?

ഇറ്റലി

2025 ൽ GI ടാഗ് ലഭിച്ച ‘യാക്ക് ചുർപി ’ ഏതു സംസ്ഥാനത്തിന്റെ പാരമ്പര്യ ഉത്പന്നമാണ് ?

അരുണാചൽ പ്രദേശ്

2025 ൽ നടന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത് ?

പോർച്ചുഗൽ

WHATSAPP അധിഷ്ഠിത ഇ-ഗവർണൻസ് സംവിധാനം സ്വീകരിക്കാൻ പദ്ധതിയിടുന്നത് ?

ന്യൂഡൽഹി

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള 2025 ലെ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം ?

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

November - 28

56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2025

സുവർണ്ണമയൂരം നേടിയത്

സ്കിൻ ഓഫ് യൂത്ത്

സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചത്

കെല്ലി ഫൈഫ് മാർഷൽ

മികച്ച എ.ഐ. ചിത്രം

ബീയിങ്

മികച്ച സംവിധായകൻ

സന്തോഷ് ദവകർ (ചിത്രം: ഗോണ്ഡൽ)

മികച്ച നടൻ

ഉബെയ്മർ റിയോസ് (ചിത്രം: എ പോയറ്റ്)

മികച്ച നടി

ജറ സോഫിയ ഓസ്താൻ (ചിത്രം: ലിറ്റിൽ ട്രബിൾ ഗേൾസ്)

കൊതുകുവഴി പടരുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്‌സിന് അംഗീകാരം ലഭിച്ച രാജ്യം ?

ബ്രസീൽ

മൂന്നുമാസത്തെ ഇടവേളയിൽ രണ്ടു ഡോസെടുക്കേണ്ട ടാക്-003 ആണ് നിലവിൽ ലഭ്യമായ ഏക ഡെങ്കി വാക്സിൻ.

2025-ലെ ഐ.യു.സി.എൻ (IUCN) അവലോകനത്തിൽ ‘ world’s Best Managed Protected Areas’ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നാഷണൽ പാർക്ക്?

കാഞ്ചൻജംഗ നാഷണൽ പാർക്ക്

ശ്രീലങ്കയ്ക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ

ഓപ്പറേഷൻ സാഗർ ബന്ധു ശ്രീലങ്കയിൽ നാശം വിതച്ച ചുഴലിക്കാറ്റ് – ഡിറ്റ് വാ പേര് നിർദ്ദേശിച്ച രാജ്യം – യെമൻ

November - 29

2025 നവംബറിൽ ഏഷ്യയിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ?

ഗോവ

ഗവർണറുടെ ആസ്ഥാനമായ രാജ്ഭവന്റെ പുതിയ പേര്?

ലോക്ഭവൻ

റായ്പൂരിൽ നടന്ന അഖിലേന്ത്യാ പോലീസ് കോൺഫറൻസിൽ, രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത്?

ഗാസിപുർ പോലീസ് സ്റ്റേഷൻ (ഡൽഹി)

2026-ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?

മിയാമി (അമേരിക്ക)

ഉഷ്ണതരംഗങ്ങൾ കാരണം, യുനെസ്കോയുടെ പട്ടികയിലുള്ള ഏത് സ്ഥലത്തിനാണ് ഏകദേശം മൂന്നിൽ രണ്ട് ഭാഗം പവിഴപ്പുറ്റുകൾ നഷ്ടമായത്?

Ningaloo Reef

രാജ്യത്തെ ഏറ്റവും നീളമുള്ള സ്‌മാർട്ട് റോഡ്

തിരുവനന്തപുരം

2025 നവംബറിൽ ഇന്ത്യ 7995 കോടിയുടെ പ്രതിരോധ കരാറിൽ ഒപ്പുവെച്ച രാജ്യം?

അമേരിക്ക

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖലയെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്?

റിയാദ് മെട്രോ

November - 30

ദേശീയ സീനിയർ അത്ലറ്റിക്സ് ഓവറോൾ ചാമ്പ്യന്മാരായ ടീം ?

കേരളം തുടർച്ചയായി 3-ാം തവണയാണ് ചാമ്പ്യന്മാരാകുന്നത്.

നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ?

ജസ്റ്റിസ് വിക്രം നാഥ്

ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ റെയിൽ പാലം നിലവിൽ വരുന്നത് ?

നയാഗഢ് (ഒഡീഷ)

ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സിറ്റി പദ്ധതി നിലവിൽ വരുന്നത് ?

കുർണൂൽ

കേരളാ ബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത് ?

പി.മോഹനൻ

12000 വർഷമായി നിദ്രയിലായിരുന്ന എത്യോപ്യയിലെ ഏത് അഗ്നിപർവതമാണ് 2025 നവംബറിൽ പൊട്ടിത്തെറിച്ചത് ?

ഹെയ്‌ലി ഗബ്ബി

2025 നവംബറിൽ അന്തരിച്ച റെഗേ സംഗീതത്തിന്റെ പ്രചാരകരിൽ പ്രധാനിയായ വ്യക്തി ?

ജിമ്മി ക്ലിഫ്

സയ്യിദ് മോദി ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബിൾസ് കിരീടം നിലനിർത്തിയ ഇന്ത്യൻ സഖ്യം ?

ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം

Blog Page Contact