skip to content
Skip to content
Home » PSC CURRENT AFFAIRS 2026 : JANUARY (MALAYALAM)

PSC CURRENT AFFAIRS 2026 : JANUARY (MALAYALAM)

"PSC JANUARY CURRENT AFFAIRS 2026: ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ January 1 മുതൽ 31 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

January - 01

ലോകത്ത് പുതുവർഷത്തെ ആദ്യം സ്വാഗതം ചെയ്‌തത്‌ പസിഫിക് ദ്വീപ് രാഷ്ട്രം?

കിരിബാതി

രാജേന്ദ്ര വനിതാ 20-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ?

 ദീപ്തി ശർമ്മ

സർക്കാർ തപാൽ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമായി മാറിയത്?

ഡെന്മാർക്ക്

ഗോവയിൽ പുതുതായി പ്രഖ്യാപിച്ച മൂന്നാമത്തെ ജില്ല?

കുശാവതി

2025-ലെ 29-ാമത് ദേശീയ സ്‌പോർട്‌സ് ക്ലൈംബിംഗ് ചാമ്പ്യൻഷിപ്പിൽ (NSCC) യൂത്ത് ഗേൾസിൽ (അണ്ടർ-17) സ്വർണ്ണ മെഡൽ നേടിയത്?

അമീറ ഖോസ്ല

യു.എസ് നഗരമായ ന്യൂയോർക്കിലെ മേയറായി 2026 ജനുവരി ഒന്നിന് ചുമതലയേറ്റ ഇന്ത്യൻ വംശജൻ ?

സൊഹ്‌റൺ മംദാനി

വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജമാക്കുന്ന പദ്ധതി ?

 ധീര

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഡിസംബറിൽ ‘രാഷ്ട്ര പ്രേരണ സ്ഥൽ’ രാജ്യത്തിനായി സമർപ്പിച്ചത് ?

ലക്നൗ (ഉത്തർപ്രദേശ്)

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

January - 02

മന്നം ജയന്തി

ജനുവരി 02

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?

ജസ്റ്റിസ് സൗമൻ സെൻ

ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനപങ്കാളിത്തത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന കാമ്പയിൻ?

വൈബ് ഫോർ വെൽനെസ്സ്

2026 ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങളുടെ പുതുക്കിയ നികുതി നിരക്ക്

40%

യൂറോപ്യൻ യൂണിയന്റെ ഏകീകൃത കറൻസി ഔദ്യോഗികമായി സ്വീകരിക്കുന്ന 21-ാമത്തെ രാജ്യം ?

ബൾഗേറിയ

സ്ത്രീ ശാക്തീകരണവും സുരക്ഷയും ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?

കനൽ

രാത്രിയിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്നപൗരർക്കും സ്ത്രീകൾക്കുമായി കേരളാ പോലീസ് ആവിഷ്‌കരിച്ച പദ്ധതി

നിഴൽ

വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റത്

എയർ മാർഷൽ നാഗേഷ് കപൂർ

January - 03

കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് MLA സ്ഥാനം നഷ്ടമാവുന്ന ആദ്യ വ്യക്തി

 ആൻ്റണി രാജു

NCTA യുടെ കണക്കുകൾ പ്രകാരം 2025-ൽ ഇന്ത്യയിൽ മരണപ്പെട്ട കടുവകളുടെ എണ്ണം

166 കൂടുതൽ മധ്യപ്രദേശ് (55

വിലാസിനി സ്മാരക സമിതിയുടെ 2026-ലെ നോവൽ പുരസ്‌കാരത്തിന് അർഹനായത് സലിൻ മാങ്കുഴി കൃതി

 – ആനന്ദലീല

2026 ജനുവരിയിൽ അമേരിക്കയിൽ കനത്ത നാശനഷ്ടം വിതച്ച ശീതകാറ്റ്

എസ്ര

ഇന്ത്യയിലാദ്യമായി മെഗിറ്റ്‌സ് ഗോബി മത്സ്യത്തെ കണ്ടെത്തിയ സ്ഥലം

ആര്യപ്പള്ളി (ഒഡീഷ)

അരി ഉല്പാദനത്തിൽ ചൈനയെ മറികടന്ന് ആഗോളതലത്തിൽ ഒന്നാമതെത്തിയ രാജ്യം

 ഇന്ത്യ

കാൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിന്റെ ഡയറക്ടർ പദവിയിലെത്തുന്ന ആദ്യ മലയാളി

ശ്രീകുമാർ ജി.പിള്ള

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ചെയർമാനായി നിയമിതനായത് ?

കാർത്തികേയൻ മാണിക്കം

January - 04

കേരളത്തിൽ രജിസ്ട്രേഷൻ ദിനമായി ആചരിക്കുന്നത്

ജനുവരി 04

ലോക ബ്രെയിൽ ദിനം

ജനുവരി 4

സ്കില്ലിംഗ് ഫോർ എഐ റെഡിനെസ് (SOAR) പ്രോഗ്രാം ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ്?

നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം

ഭഗവാൻ ബുദ്ധന്റെ പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകളുടെ ഗ്രാൻഡ് ഇന്റർനാഷണൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്ത നഗരം ?

 ന്യൂഡൽഹി

ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈൻ ഏത് സംഘടനയാണ് രൂപകൽപ്പന ചെയ്തത്?

DRDO

എട്ടാമത് സംസ്ഥാന ശമ്പള കമ്മീഷൻ രൂപീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

 അസം

തിരുവിതാംകൂർ ചരിത്രം വിശദമായി രേഖപ്പെടുത്തുന്ന ആദ്യ ഡിജിറ്റൽ മ്യൂസിയം നിലവിൽ വരുന്നത്

കനകക്കുന്ന് കൊട്ടാരം

മെഗാ ഇൻഫ്രാസ്ട്രക്ച്ചർ വിഭാഗത്തിൽ 2025 ലെ നാഷണൽ പ്രൊജക്റ്റ് എക്‌സലൻസ് അവാർഡ് സ്വന്തമാക്കിയ തുറമുഖം ?

വിഴിഞ്ഞം തുറമുഖം 

 

Blog Page Contact

January - 05

38-ാമത് കേരള സയൻസ് കോൺഗ്രസ് വേദി

കൊച്ചി

നിലവിൽ ഇന്ത്യയിലെ ഏത് സംരക്ഷിതപ്രദേശത്തിന്റെ ഫീൽഡ് ഡയറക്ടറാണ് ഡോ സൊനാലി ഘോഷ് ?

കാസീരംഗ ദേശീയോദ്യാനം

സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ സ്റ്റേഡിയം പൂർത്തിയാകുന്നത് ?

ഒറ്റപ്പാലം

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാമ്പത്തിക സാക്ഷര നഗരസഭ ?

 ശ്രീകണ്ഠാപുരം (കണ്ണൂർ)

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബ കോടതി ആരംഭിച്ചത്
  • ശാസ്താംകോട്ട
സ്‌പൈസസ് ബോർഡ് സുഗന്ധ വ്യഞ്ജനങ്ങളുടെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ഇനം

 ഉലുവയില

അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങൾ പരിസ്ഥിതിക്ക് മേൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാനത്തെ കാർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതി

പ്രകൃതിപാഠം

2025 ലെ മലയാറ്റൂർ ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചത്

 അരുന്ധതി റോയ്

Janauary - 06

ULPGM-V3 എന്നാൽ
  • ആളില്ലാവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ 
  • Unmanned Aerial Vehicle Launched Precision Guided Missile 
റെയിൽപ്പാളങ്ങൾക്കിടയിൽ നീക്കംചെയ്യാവുന്ന തരത്തിലുള്ള സോളാർ പാനൽ സംവിധാനം ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത് ?

വാരാണസി

‘ഫൈൻഡിങ് മൈ വേ’ എന്ന പുസ്തകം രചിച്ചത്

മലാല യൂസഫ്സായ്

ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ താപനിലയം ആരംഭിച്ചത് ?

 ഗോബി മരുഭൂമി

ksrtc യുടെ ഗുഡ് വിൽ അംബാസിഡറായി നിയമിതനായത് ?

 മോഹൻലാൽ

പൊതുമേഖലയിലെ ഇന്റർനെറ്റ് സേവനദാതാക്കളായ കെ ഫോണിന്റെ ഭാഗ്യചിഹ്നം?

ഫിബോ എന്ന കടുവ

2026 ജനുവരിയിൽ അന്തരിച്ച ,1990 ൽ ലോക കിരീടം നേടിയ മുൻ ഇന്ത്യൻ ബില്ലിയാർഡ്സ് താരം ?
  • മനോജ് കോത്താരി 
  • ഇദ്ദേഹത്തിന്  ധ്യാൻ ചന്ദ് പുരസ്‌കാരം 2005 ലഭിച്ചിട്ടുണ്ട്.
2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം?

 kurasavo

January - 07

2026 ജനുവരിയിൽ അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍?

മാധവ് ഗാഡ്ഗിൽ

2026 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ?

ശ്രീ തിരുവിഴ ജയശങ്കർ (നാഗസ്വര വിദ്വാൻ)

ഇന്ത്യ എസ് 500 പ്രോമിത്യുസ് ആധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യം ?

റഷ്യ

ദുർബലരായ കുട്ടികൾക്ക് സംരക്ഷണം നൽകുക ,അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി ?

 മിഷൻ വാത്സല്യ

ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളെ ലോകത്തിലെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ‘ട്വിന്നിങ് ഓഫ് സിറ്റീസ്’ പദ്ധതിയിൽ ഇടം നേടിയ കേരളത്തിലെ നഗരം?
  • കോഴിക്കോട് 
  • വാസ്കോ ഡാ ഗാമയുടെ ജന്മസ്ഥലമായ പോർച്ചുഗലിലെ സിൻസിന്റെ ഇരട്ട നഗരമായാണ് കോഴിക്കോടിനെ പ്രഖ്യാപിച്ചത്.
രാജ്യത്തെ ആദ്യത്തെ എയർ ബസ് A321 XLR മോഡൽ വിമാനം സ്വന്തമാക്കിയ കമ്പനി

ഇൻഡിഗോ

രാജ്യത്തെ ആദ്യ കടലാസുരഹിത ജില്ലാ ജുഡീഷ്യൽ കോടതി ?

കൽപറ്റ കോടതി

തീര സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും തീവ്രവാദഭീഷണികളെ നേരിടാനുമുള്ള പ്രതികരണശേഷി വിലയിരുത്താനും ലക്ഷ്യമിട്ട് ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി കേരളതീരത്ത് നടത്തിയ സുരക്ഷാഭ്യാസം ?

സാഗർ കവച്

January - 08

മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രോജക്ടിന്റെ ഭാഗമായി ആദ്യ പർവത തുരങ്കം നിർമിച്ചത് ?

പാൽഘർ (മഹാരാഷ്ട്ര)

2026 ജനുവരിയിൽ അന്തരിച്ച വിഖ്യാത ഹംഗേറിയൻ ചലച്ചിത്ര സംവിധായകൻ ?

ബേല താർ

സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധിതമാക്കിയ സംസ്ഥാനം ?

രാജസ്ഥാൻ

മുൻകൂറായി പണം അടച്ചില്ലെങ്കിലും അടിയന്തര ചികിത്സ നിഷേധിക്കരുതെന്നും ചികിത്സാ നിരക്ക് പരസ്യപ്പെടുത്തണമെന്നും നിർദേശിച്ചു കൊണ്ട് കേരളാ ഹൈക്കോടതി ശരിവച്ച നിയമം ?

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് (രെജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട്

സമ്പൂർണമായി ശീതീകരിച്ച ക്ലാസ്സ്മുറികളുള്ള രാജ്യത്തെ ആദ്യ സർക്കാർ എൽ.പി.സ്കൂൾ ?

മേൽമുറി മുട്ടിപ്പടി ഗവ എൽ.പി.സ്കൂൾ മലപ്പുറം

കാർഷിക മേഖലയിൽ സുസ്ഥിര വികസനം നേടിയെടുക്കാൻ കർഷകർക്കും സംരംഭകർക്കും സാങ്കേതികവിദ്യയും നൂതനാശയങ്ങളും ലഭ്യമാക്കാൻ അവസരം നൽകുന്നതിനായി സംസ്ഥാന കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതി ?

കെ.ടാപ്പ്  (കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം)

സമഗ്ര ലബോറട്ടറി പരിശോധനങ്ങൾ താഴെത്തട്ടിൽ ഉറപ്പുവരുത്തന്നതിനായി കേരളത്തിലെ സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ശൃംഖല ?

നിർണയ

വാണിജ്യാടിസ്ഥാനത്തിൽ ബയോബിറ്റുമിൻ ഉല്പാദിപ്പിക്കുന്ന ആദ്യ രാജ്യം ?

 ഇന്ത്യ

January - 09

UN എക്കണോമിക് ആൻഡ് സോഷ്യൽ AFFAIRS റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ 2025 26 വർഷത്തെ ജിഡിപി വളർച്ച നിരക്ക് ?

 7.2%

കേരളത്തിലെ ആദ്യത്തെ ബട്ടർഫ്ലൈ സാങ്ച്വറി

 ആറളം

പ്രാരംഭഘട്ട കാൻസർ പരിശോധിയ്ക്കാനായി ‘ആശാവാൻ’ മൊബൈൽ യുണിറ്റ് സംവിധാനം സജ്ജമാക്കിയ സംസ്ഥാനം

 ഗുജറാത്ത്

2026 ജനുവരിയിൽ ലെതർ എക്സ്പോർട്ട് കൗൺസിലിന്റെ ചെയർമാനായി ചുമതലയേറ്റത്

 രമേശ് കുമാർ ജുനേജ

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ 31 ഏജൻസികൾ ഉൾപ്പടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യം ?

യു.എസ്

72-ാമത് ദേശീയ സീനിയർ വോളിബോൾ മത്സരങ്ങളുടെ വേദി ?

വാരാണസി (ഉത്തർപ്രദേശ്)

ISRO യുടെ 2026 ലെ ആദ്യ വിക്ഷേപണം ?

EOS N1 (വിക്ഷേപണ വാഹനം – PSLV C62 )

IUCN ഔദ്യോഗികമായി വംശനാശം സംഭവിച്ചതായി സ്ഥിതീകരിച്ചത്

സ്ലെൻഡർ-ബിൽഡ് കർലൂ

January - 10

World Hindi Day (ലോക ഹിന്ദി ദിനം)

ജനുവരി 10

ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ആശുപത്രി അധിഷ്ഠിത AI ക്ലിനിക് ?

GIMS നോയിഡ

ശാസ്ത്ര സാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ എ.പി.ജെ. അബ്ദുൾകലാം ദേശീയ അവാർഡ് ലഭിച്ചത് ?

രമേശ് ചെന്നിത്തല

കേന്ദ്ര സർക്കാരിന്റെ ‘ഒരു ജില്ലാ ഒരു ഉൽപനം’ പദ്ധതിയിൽ പ്രത്യേക പരാമർശം ലഭിച്ച വയനാട്ടിലെ കാർഷിക വിള ?

വയനാടൻ റോബസ്റ്റ കാപ്പി

ഇന്ത്യയിലെ ആദ്യത്തെ കൃത്രിമബുദ്ധി അധിതിഷ്ഠിത അങ്കണവാടി ഉദ്ഘടനം ചെയ്ത വദ്ദാമ്ന ഗ്രാമം ഏത് സംസ്ഥാനത്താണ് ?

 മഹാരാഷ്ട്ര

‘മദർ മേരി കംസ് ടു മി’ എന്ന ആത്മകഥ ?

അരുന്ധതി റായ്

2026 ജനുവരിയിൽ ആദ്യ പരീക്ഷണ ഓട്ടം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ ട്രെയിൻ ?

 നമോ ഗ്രീൻ ട്രെയിൻ

2028 ൽ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ച് 2035- ഓടെ പ്രവർത്തനക്ഷമമാക്കൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നിലയം ?

ഭാരതീയ അന്തരീക്ഷ ഭവൻ

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

January - 11

കുട്ടനാട്ടിലെ മങ്കൊമ്പ് എം.എസ്.സ്വാമിനാഥൻ നെല്ലുഗവേഷണ കേന്ദ്രത്തിൽ നിന്ന് പുറത്തിറക്കിയ വെള്ളപ്പൊക്കത്തെ നേരിയതോതിൽ ചെറുക്കാൻ കഴിയുന്ന പുതിയ ഇനം നെൽവിത്ത് ?

ആദ്യ

2026 ലെ ശൈത്യകാല പാരാലിമ്പിക്സ്‌ വേദിയായി പ്രഖ്യാപിച്ചത് ?

ഇറ്റലി

2026 ലെ കോമൺ വെൽത്ത് ഗെയിംസ് വേദിയായി പ്രഖ്യാപിച്ചത് ?

ഗ്ലാസ്‌കോ (സ്കോട്ലാൻഡ്)

ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 ജേതാക്കൾ

കേരള വനിതാ ടീം

ഇന്ത്യയിലുടനീളമുള്ള ഡിജിറ്റൽ ക്രിയേറ്റർമാരെ ശാക്തീകരിക്കുന്നതിനായി "ക്രിയേറ്റേഴ്‌സ് കോർണർ പ്ലാറ്റ്‌ഫോം" ആരംഭിച്ച സ്ഥാപനം?

പ്രസാർ ഭാരതി

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടുകളും മറ്റ് സഹകരണങ്ങളും ഏകോപിപ്പിക്കുന്നതിനുള്ള ഒരു ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

പങ്കുഡി

സൂര്യാസ്‌ത്ര റോക്കറ്റ് സംവിധാനത്തിനായി ഇന്ത്യൻ സൈന്യം കരാർ ഒപ്പുവച്ച രാജ്യം ?

ഇസ്രായേൽ

കേരളത്തിലെ ആദ്യ എക്സ്ട്രാഡോഡ്സ് കേബിൾ സ്റ്റേയ്ഡ് പാലം ?

 തോട്ടപ്പള്ളി നാലുചിറ പാലം

January - 12

ദക്ഷിണ സുഡാനിലെ സമാധാന ദൗത്യത്തിനിടയിൽ ലിംഗസമത്വത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച്, 2025-ലെ ഐക്യരാഷ്ട്രസഭ (UN) സെക്രട്ടറി ജനറൽ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ആർമി ഓഫീസർ ?

ബാർസിലോണ ഫൈനലിൽ റയൽ മഡ്രിഡിനെ തോൽപ്പിച്ചു (3-2)

ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത്

ഇ.പി. രാജഗോപാലൻ (ഉൾക്കഥ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്‌കാരം )

2026 ലെ ദേശീയ യുവജന ദിനത്തിന്റെ പ്രമേയം
  • ignite the self ,impact the world (ജനുവരി 12)
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറിയത് ?

 വിരാട് കോഹ് ലി

2026 ജനുവരിയിൽ ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമൻ ചാൻസിലർ

ഫ്രഡറിക്ക് മെർസ്

അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന് (ഉത്തരയൺ) വേദിയായത് ?

അഹമ്മദാബാദ്

ബഹിരാകാശത്തു വച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന നൂതന സാങ്കേതികവിദ്യ പരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പ് ഉപഗ്രഹം
  • ആയുൽസാറ്റ് 
  • വികസിപ്പിച്ചത് – orbitaid aerospace (ചെന്നൈ)

 

4 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം 'ബിറ്റുമിനസ് കോൺക്രീറ്റ്' (Bituminous Concrete) റോഡ് നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ NHAI പ്രോജക്റ്റ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

ആന്ധ്രാപ്രദേശ്

January - 13

ദക്ഷിണ സുഡാനിലെ സമാധാന ദൗത്യത്തിനിടയിൽ ലിംഗസമത്വത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച്, 2025-ലെ ഐക്യരാഷ്ട്രസഭ (UN) സെക്രട്ടറി ജനറൽ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ആർമി ഓഫീസർ ?

മേജർ സ്വാതി ശാന്തകുമാർ

2025 ചാമ്പ്യൻസ് ബോട്ട്ലീഗ് ജേതാക്കളായത് ?

വീയപുരം ചുണ്ടൻ

പരിശീലനം സിദ്ധിച്ച ഒരുലക്ഷത്തിലധികം ഡ്രോൺ ഓപ്പറേറ്റർമാരെ അണിനിരത്തിക്കൊണ്ട് കരസേനാ രൂപീകരിച്ച സ്പെഷ്യൽ ഫോഴ്സ് ബെറ്റാലിയൻ

ഭൈരവ്

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പുനരുജ്ജീവിപ്പിച്ച 'നാഷണൽ ഒളിമ്പിക് അക്കാദമി'യുടെ (National Olympic Academy - NOA) ഡയറക്ടറായി നിയമിതാനായത് ?

ഗഗൻ നാരംഗ്

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന കാഴ്ചപരിമിതിയുള്ള വനിത എന്ന റെക്കോർഡ് നേടിയത് ?

 ചോൻസിൻ ആങ്മോ

‘Ministry of statistics and Program Implementation’ പുറത്തിറക്കിയ പുതിയ മാസ്കോട്ട്

 സാംഖ്യികി

പൂർണമായും സെറാമിക് വേസ്റ്റ് കൊണ്ട് നിർമിച്ച ലോകത്തിലെ ആദ്യത്തെ പാർക്കായ ‘അനോഖി ദുനിയ’ ഉൾപ്പെടുന്ന സംസ്ഥാനം ?

ഖുജ്റ (ഉത്തർപ്രദേശ്)

ലോജിസ്റ്റിക് മാനേജ്‌മെന്റ് നവീകരിക്കുന്നതിനായി ഇന്ത്യൻ ആർമി 2026 ജനുവരിയിൽ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ?

ഡിജിറ്റൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് എക്കോസിസ്റ്റം

January - 14

ഇന്ത്യയിലെ ആദ്യത്തെ ഡീപ്ടെക് സ്റ്റാർട്ടപ്പ് നയം അവതരിപ്പിച്ച സംസ്ഥാനം ?

തമിഴ്നാട്

സാമൂഹിക ബഹിഷ്കരണം കുറ്റകരമാക്കിക്കൊണ്ടുള്ള പുതിയ നിയമം നിലവിൽ വന്ന സംസ്ഥാനം ?

കർണാടക

ഐഫോണുകളിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങൾ സജ്ജമാക്കുന്നതിനായി ആപ്പിളുമായി സുപ്രധാന കരാറിലേർപ്പെട്ട കമ്പനി

 ഗൂഗിൾ

2026 ലെ അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

സിംബാബ്വേ ,നമീബിയ

2026 ജനുവരിയിൽ സംസ്ഥാന ശാസ്ത്രസാങ്കേതിക കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ അവാർഡ് ലഭിച്ചത് ?

പ്രദീപ് ഓർക്കാട്ടേരി (പുല്ലരിമധുരം എന്ന കൃതിക്കാണ് പുരസ്‌കാരം)

ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ച് പുറത്തിറങ്ങുന്ന വെബ് സീരീസ് ?

 സ്പേസ് ജെൻ: ചന്ദ്രയാൻ

2026 ബ്രിക്സ് ഉച്ചകോടി വേദി?

 ഇന്ത്യ

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA)- യുടെ പുതിയ ഡയറക്ടർ ജനറൽ

രാകേഷ് അഗർവാൾ

January - 15

2026ൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം ?

Building for Resilience,innovation, Cooperation and Sustainability

2026 ലെ ഇന്ത്യൻ കരസേനാ ദിനത്തിന്റെ (ജനുവരി 15) പ്രമേയം

Year of Networking and Data Centricity

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 18-ാമത് ബഷീർ പുരസ്‌കാരത്തിന് അർഹനായത് ?
  • എസ്. ഹരീഷ്
  • ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിനാണ് പുരസ്‌കാരം.
BSF ന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് ?

പ്രവീൺ കുമാർ

പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന ടെയ്‌ലർ പ്രൈസ് 2026 ൽ നേടിയ അമേരിക്കൻ ജീവശാസ്ത്രജ്ഞ?

ടോബി കിയേഴ്സ്

ഹെൻലി പാസ്‌പോർട്ട് സൂചിക 2026 ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

സിംഗപ്പൂർ

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസാരഹിത യാത്രാസൗകര്യം പ്രഖ്യാപിച്ച രാജ്യം ?

 ജർമനി

പ്രേംനസീർ ഫൗണ്ടേഷൻ നൽകിവരുന്ന സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ പ്രേംനസീർ പുരസ്‌കാരം നേടിയത് ?

പ്രിയദർശൻ

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

January - 16

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ ബാങ്കിങ് ടെക്നോളജി അവാർഡ്‌സിൽ മികച്ച ഫിൻടെക് & ഡിപിഐ അഡോപ്ഷനുള്ള പുരസ്‌കാരം നേടിയ ബാങ്ക്?

കർണാടക ബാങ്ക്

ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി ഭൂമിയിലേക്ക് മടങ്ങിയ ബഹിരാകാശ ദൗത്യം?

 ക്രൂ 11

2026 ജനുവരിയിൽ മെറ്റ പ്രസിഡന്റ് ആൻഡ് വൈസ് ചെയർമാനായി നിയമിതനായത് ?

ദിനാ പവ്വൽ മക്കോർമിക്

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസാരഹിത യാത്രാസൗകര്യം പ്രഖ്യാപിച്ച രാജ്യം ?

 ജർമനി

2026 ജനുവരിയിൽ അന്തരിച്ച വെള്ളക്കാർക്ക് സീറ്റൊഴിഞ്ഞു കൊടുക്കാതെ പ്രതിഷേധിച്ച് അമേരിക്കൻ പൗരാവകാശപ്പോരാട്ടങ്ങളുടെ മുഖമായി മാറിയ വ്യക്തി ?

ക്ലോഡെറ്റ് കോൾവിൻ

കോമൺവെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ 2026ലെ സമ്മേളനത്തിന് വേദിയായത്

ഇന്ത്യ

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത് ?

 ശാരദ

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ അമോണിയ പ്രൊജക്റ്റ് ആരംഭിച്ചതെവിടെ ?

 ആന്ധ്രാപ്രദേശ്

January - 17

ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചത്

ഹൗറ (കൊൽക്കത്ത) – കാമാഖ്യ (ഗുവാഹത്തി)

2025-2026 വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ ?
  • വിദർഭ 
  • റണ്ണേഴ്സ് അപ്പ് – സൗരാഷ്ട്ര 
  • മികച്ച താരം – അമൻ മോഖഡേ (വിദർഭ)
  • ഫൈനലിന്റെ വേദി – ബാംഗ്ലൂർ
ഇന്ത്യയിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ സർവീസ് കമ്മീഷൻ
  • കേരള psc 
  • കേരളാ ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്
ഇന്ത്യയുടെ 92-ാമത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ

ആര്യൻ വർഷ്ണേയ്

78-ാമത് കരസേനാ ദിനാചരണത്തിന് വേദി

ജയ്പുർ (രാജസ്ഥാൻ)

കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യ ഉത്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കുന്നതിനായി അവതരിപ്പിക്കുന്ന പ്രീമിയം ഫുഡ് ബ്രാൻഡ്

 കെ.ഇനം

സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് കേരളം വനിതാ കമ്മീഷൻ ആവിഷ്കരിച്ച ‘ പറന്നുയരാം കരുത്തോടെ’ ക്യാമ്പയ്‌നിന്റെ ഗുഡ് വിൽ അംബാസിഡർ

 മഞ്ജു വാരിയർ

January - 18

64-ാമത് കേരളാ സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ലാ ?
  • കണ്ണൂർ 
  • രണ്ടാംസ്ഥാനം – തൃശൂർ 
  • സമാപന ചടങ്ങിലെ വിശിഷ്ടാതിഥി – മോഹൻലാൽ
2026 ലെ അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക്സ് മീറ്റ് ഓവർഓൾ ജേതാക്കൾ ?

മദ്രാസ് സർവകലാശാല

ഗാസയിലെ സമാധാനശ്രമങ്ങൾക്കും ഭരണപരമായ മേൽനോട്ടത്തിനുമായി 2026 ജനുവരിയിൽ നിലവിൽ വന്ന ഗാസ ബോർഡ് ഓഫ് പീസിന്റെ അധ്യക്ഷൻ ?

ഡൊണാൾഡ് ട്രംപ്

ഇന്ത്യയിലെ ആദ്യ സമ്പൂർണ സോവറിൻ ai പാർക്ക് സ്ഥാപിതമാകുന്നത് ?

ചെന്നൈ

2026 ജനുവരിയിൽ സർക്കാർ വിരുദ്ധ പ്രക്ഷോപത്തിൽ 3000 പേരോളം കൊല്ലപ്പെട്ട രാജ്യം ?

ഇറാൻ

10 രൂപയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ‘ഇന്ദിരാ കാൻറ്റീൻ ആരംഭിക്കുന്ന കോർപറേഷൻ

 കൊച്ചി

kseb ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന

ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്

ഗോത്ര സമൂഹത്തിന്റെ പാരമ്പര്യ അറിവുകളും ആധുനിക ഫാഷൻ ഡിസൈനുകളും സംയോജിപ്പിച്ച് കുടുംബശ്രീ ആരംഭിക്കുന്ന പ്രീമിയം വസ്ത്ര ബ്രാൻഡ്

ട്രൈബ്രാൻഡ്

January - 19

2026 ജനുവരിയിൽ ഇന്ത്യൻ റെയിൽവേയുടെ പരമോന്നത സേവന ബഹുമതിയായ ‘ati Vishisht Rail Seva Puraskar’ നേടിയ RPF ഇൻസ്‌പെക്ടർ
  • ചന്ദനാ സിങ് 
  • ഉത്തർപ്രദേശിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി 1500 ലധികം കുട്ടികളെ മനുഷ്യക്കടത്ത് സംഘങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയ ധീരമായ ഇടപെടലിനാണ് അംഗീകാരം ലഭിച്ചത് .
2026 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ജേതാവ് ?

 ലിൻ ചുൻ-യി

2026 ജനുവരിയിൽ ഏകദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ UAE പ്രസിഡന്റ്

 മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

25 വർഷം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ 2026 ജനുവരിയിൽ യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരകരാർ ഒപ്പിട്ട ലാറ്റിനമേരിക്കൻ കൂട്ടായ്മ

 MERCOSUR (SOUTHERN COMMON MARKET)

ലോകത്തിലെ ആദ്യ ഹൈബ്രിഡ് ആണവനിലയം സ്ഥാപിതമാകുന്ന രാജ്യം

ചൈന

2025 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?

 ഗാസിപൂർ സ്റ്റേഷൻ (ഡൽഹി)

അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ‘ഗോശാല യോജന’ആരംഭിച്ച സംസ്ഥാനം ?

ഉത്തരാഖണ്ഡ്

2025 ജനുവരിയിൽ പ്രസിദ്ധീകരിച്ച കവി കെ. സച്ചിദാനന്ദന്റെ ആത്മകഥ

അവിരാമം

January - 20

2025 ജനുവരിൽ വിരമിച്ച പ്രശസ്ത ഇന്ത്യൻ ബാഡ്മിന്റൺ താരം ?

 സൈന നെഹ്‌വാൾ

‘സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന പേരിൽ ഹനുമാൻ പ്രതിമ സ്ഥിതി ചെയുന്ന രാജ്യം

 USA

ആഗോള സാമ്പത്തിക സഹകരണ ഫോറത്തിന്റെ പ്രഥമ ഉച്ചകോടിക്ക് വേദിയാകുന്ന നഗരം

മുംബൈ

2025 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ 

സെനഗൽ 

  • റണ്ണേഴ്‌സ് ആപ്പ് – മൊറോക്കോ 
  • വേദി- മൊറോക്കോ 
  • മികച്ച താരം – സാദിയോ മാനേ (സെനഗൽ)
ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ സീ മറൈൻ ഫിഷ് ഫാമിങ് (കടൽ മത്സ്യകൃഷി) പദ്ധതി ആരംഭിച്ചത് ?

 നോർത്ത് ബേ (ആൻഡമാൻ കടൽ)

പത്തുമാസം നീളുന്ന ‘ലോകയാൻ 2026’ ലോക പര്യടനത്തിനായി കൊച്ചി തീരത്ത് നിന്ന് യാത്രയാരംഭിച്ച ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ

 INS സുദർശിനി

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ നടത്തിയ വ്യാപക പരിശോധന?

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ

കേരളത്തിലെ ആദ്യ 'വർക്ക് നിയർ ഹോം' കേന്ദ്രം ആരംഭിച്ചത് ?

കൊട്ടാരക്കര

സ്വപ്നജോലിക്ക് ഇനി കാത്തിരിക്കേണ്ട

LGS, LDC, BEVCO, VFA, UNIFORM POST പരീക്ഷകൾക്ക് പഠിച്ചു തുടങ്ങാം ഇന്ന് തന്നെ

Join Now

January - 21

ലോക സാമ്പത്തിക ഫോറത്തിന്റെ 56-ാം വാർഷിക സമ്മേളനത്തിൽ പ്രമേയം
  • എ സ്പിരിറ്റ് ഓഫ് ഡയലോഗ് 
  • വേദി : ദാവൂസ് (സ്വിറ്റ്സർലൻഡ്)
ഗുജറാത്തിന് ശേഷം 'ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ട്' (Disturbed Areas Act) നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം ?

രാജസ്ഥാൻ

2026-ലെ റിപ്പബ്ലിക് ദിന പരേഡിൽ സി.ആർ.പി.എഫ് (CRPF)-ൻ്റെ പുരുഷ യൂണിറ്റിനെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയാകുന്നത്?

സിമ്രാൻ ബാല

നംബിയോ ഗ്ലോബൽ സേഫ്റ്റി ഇൻഡക്സ് പ്രകാരം ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്

അബുദാബി

ആഗോളതലത്തിൽ 5ജി മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം

 രണ്ട്

2026 ലെ ഏഷ്യൻ മാനുഫാക്ചറിംഗ് ഇൻഡെക്സിൽ (AMI) ഇന്ത്യയുടെ റാങ്ക്?

6

ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ആദ്യത്തെ ഉഭയ കക്ഷി നാവികാഭ്യാസം ?

 ബുസാൻ

കേരളത്തിലെ തദ്ദേശീയസ്ഥാപനങ്ങളുടെ സേവനങ്ങൾ വേഗത്തിലും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ai അധിഷ്ഠിത വെർച്വൽ കോൾ സെന്റർ സർവീസ്

 സ്മാർട്ടി

January - 22

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന്റെ മാതൃകയിൽ ഹിന്ദി ഒഴികെ ഏഴുഭാഷകളിൽ സാഹിത്യ പുരസ്‌കാരം ഏർപ്പെടുത്തുന്ന സംസ്ഥാനം ?

തമിഴ്നാട് (തമിഴ്,തെലുങ്ക്,മലയാളം,കന്നഡ,ഒഡിയ,ബംഗാളി,മറാത്തി)

2025,2026 ജി 7 ഉച്ചകോടികളുടെ വേദികൾ
  • 2025 കാനാനസ്കിസ്, ആൽബർട്ട, കാനഡ 
  • 2026  എവിയാൻ-ലെസ്-ബെയ്ൻസ്, ഫ്രാൻസ്

 

സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയാ റെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ?

കണക്റ്റ് ടു വർക്ക്

 

ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം ?

യുറുഗ്വേ

ലോകത്തിലെ ആദ്യ ഹ്യുമനോയ്ഡ് റോബോട്ട് ഗെയിംസ് നടന്നത് ?

ബെയ്‌ജിങ്‌

യുണൈറ്റഡ് നേഷൻസ് എൻവിയോൺമെൻറ് പ്രോഗ്രാം പ്ലാനറ്റ് എ എന്നിവ സംയുക്തമായി ഏർപ്പെടുത്തിയ 2025 ലെ ‘യങ് ചാമ്പ്യൻ ഓഫ് ഡി എർത്ത്’ പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ?

ജിനാലി മോദി

സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പുവരുത്തുന്നതിനായി കേരളത്തിലെ സർക്കാർ മേഖലയിലെ ലാബുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള ശൃംഖല ?

നിർണയ

2025 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹയായത് ?

 ഗ്രാസ മാഷൽ

January - 23

പരാക്രം ദിവസ് (നേതാജു സുഭാഷ് ചന്ദ്രബോസ് ജന്മദിനം)

ജനുവരി 23

98-ാമത് ഓസ്കാർ അക്കാദമി അവാർഡ്‌സിൽ 16 നാമനിർദേശങ്ങൾ നേടി ചരിത്രം സൃഷ്‌ടിച്ച ചലച്ചിത്രം ?

സിന്നേഴ്സ്

2026 ജനുവരിയിൽ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി കേരള സർക്കാർ നിയമിച്ചത് ?

ബാബു മാത്യു പി ജോസഫ്

സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ 13-ാം സത്യജിത് റായ് പുരസ്കാരം നേടിയത്

ടി.വി. ചന്ദ്രൻ

ബ്രിക്സിന്റെ സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ വിട്ടു നിന്ന ‘ബ്രിക്സ് പ്ലസ്’ നാവികാഭ്യാസം ?

വിൽ ഫോർ പീസ് 2026

ഏഴാമത് ‘ഇന്ത്യ ഇന്റർനാഷണൽ സീവീഡ് എക്സ്പോ ആന്റ് സമ്മിറ്റ്’ വേദി ?

 കൊച്ചി          

2026 ജനുവരിയിൽ അതിരൂക്ഷമായ കാട്ടുതീ മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ?

ചിലി

67,800 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങൾ കണ്ടെത്തിയ മുന ദ്വീപ് സ്ഥിതിചെയ്യുന്ന രാജ്യം ?

 ഇന്തോനേഷ്യ

January - 24

കേരള സർക്കാരിന് കീഴിൽ,ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബിയം നിലവിൽ വരുന്നത്

 തിരുവനന്തപുരം

ബാഡ്മിന്റൺ സിംഗിൾസിൽ 500 വിജയങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?

 പി.വി.സിന്ധു

യാത്രക്കാരുടെ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്താൻ ഇന്ത്യൻ റയിൽവേ വിശാഖപട്ടണം സ്റ്റേഷനിൽ അവതരിപ്പിച്ച ai ഹ്യുമനോയ്ഡ് റോബോട്ട് ?

acs അർജുൻ

കേന്ദ്രസർക്കാരിന്റെ 2026 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ദ പ്രബന്ധൻ പുരസ്‌കാരം നേടിയത്
  • ലെഫ്: സീത അശോക് ഷെൽകെ 
  • വയനാട് പ്രകൃതിദുരന്തത്തിൽ ബെയ്‌ലി പാലത്തിന്റെ നിർമാണവും മറ്റു രക്ഷാപ്രവർത്തനങ്ങളും ഫലപ്രദമായി നയിച്ചതിനാണ് അംഗീകാരം.
2026 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ ഔദ്യോഗിക ടാബ്ലോയുടെ പ്രമേയങ്ങൾ

കൊച്ചി വാട്ടർ മെട്രോ , 100% ഡിജിറ്റൽ സാക്ഷരത

2026 ജനുവരിയിൽ കേരളത്തിന്റെ സംസ്ഥാന സൂക്ഷ്മജീവിയായി പ്രഖ്യാപിച്ചത്
  • ബാസിലസ് സബ്‌റ്റിലിസ് 
  • സ്വന്തമായി ഒരു ഔദ്യോഗിക സൂക്ഷ്മ ജീവിയെ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം
  • മണ്ണിലും ജലത്തിലും  പുളിപ്പിച്ച ഭക്ഷണപതാർത്ഥങ്ങളിലും ജീവികളുടെ കുടലിലും കാണപ്പെടുന്ന ,കൃഷിക്കും ഭക്ഷ്യ സംസ്കരണത്തിനും രോഗപ്രതിരോധത്തിനും ഗുണകരമായ പ്രോബയോട്ടിക് ബാക്റ്റീരിയയാണ് ബാസിലസ് സബ്റ്റിലിസ്.
  • ഹേ ബാസിലസ് ,ഗ്രാസ് ബാസിലസ് എന്നും ഇതിനു പേരുണ്ട്

January - 25

ദേശീയ സമ്മതിദായക ദിനം
  • ജനുവരി 25 
  • പ്രമേയം : ‘My India,My Vote’

 

2026 ജനുവരിയിൽ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര പുരസ്‌കാരത്തിന് അർഹനായത്

 ശുഭാംശു ശുക്ല

2026 ജനുവരിയിൽ രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീർത്തിചക്ര പുരസ്‌കാരത്തിന് അർഹനായത്

പ്രശാന്ത് നായർ

2026 ജനുവരിയിൽ ശൗര്യചക്രാ പുരസ്‌കാരത്തിന് അർഹയായ മലയാളി നാവികർ

ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽന, ലെഫ്റ്റനന്റ് കമാൻഡർ രൂപ

ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചാറ്റ്ബോട്ട്

Pancham (Panchayat Assistance & Messaging Chatbot)

2026 ജനുവരിയിൽ 75-ാം ചരമവാർഷികം ആചരിക്കുന്ന നവോഥാന നായകൻ

 ഡോ. പൽപ്പു

ചൈന, ജപ്പാൻ, സ്വിറ്റ്സർലാൻഡ് എന്നിവയ്ക്ക് ശേഷം വിദേശ നാണയ ശേഖരത്തിൽ ലോകത്ത് നാലാമതുള്ള രാജ്യം

 ഇന്ത്യ

ജനങ്ങളുടെ സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെയിൽവേ പോലീസ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ

റെയിൽ മൈത്രി

January - 26

2026 ജനുവരി 26-ന് നടന്ന ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായി എത്തിയത്?

 ഉർസുല വോൺ ഡെർ ലെയ്ൻ (യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്) അന്റോണിയോ കോസ്റ്റ (യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്)

ടെന്നീസ് ചരിത്രത്തിൽ 400 ഗ്രാൻഡ്സ്ലാം വിജയങ്ങൾ നേടുന്ന ആദ്യ താരം ?

നോവോക് ജോക്കോവിച്ച്

അംഗീകൃത മെഡിക്കൽ ബിരുധമില്ലാതെ ഫിസിയോ-ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ പേരിനൊപ്പം ‘ഡോക്ടർ’ എന്നു ചേർക്കുന്നത് കുറ്റകരമല്ലെന്ന് വിധിച്ച ഹൈക്കോടതി

കേരളാ ഹൈകോർട്ട്

2026 ജനുവരിയിൽ അന്തരിച്ച കേരളാ ഹൈക്കോടതിയിലെ മുൻ ജഡ്ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സുപ്രിംകോടതി നിയമിച്ച ഏകാംഗ സമിതിയുടെ ചെയർമാനുമായ വ്യക്തി

ജസ്റ്റിസ് എസ് സിരിജഗൻ

2026 ICC പുരുഷ ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരമായി ഉൾപ്പെടുത്തിയ ടീം

സ്കോട്ട്ലൻഡ്

ഇന്ത്യയിലെ ആദ്യത്തെ, ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിൻ

അഫ്രെസ

38 മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി

എറണാകുളം 

കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ തടയാൻ കേരള വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി

കാവൽ

January - 27

കേരള സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം

 സവിശേഷ

സർക്കാർ ജീവനക്കാർക്കായി എ.ഐ. അധിഷ്ഠിത ‘കർത്തവ്യ’ ഹാജർ സംവിധാനം ആരംഭിച്ച സംസ്ഥാനം

കർണാടക

ഏഷ്യയിലെ ഏറ്റവും വലിയ സിവിൽ ഏവിയേഷൻ പ്രദർശനമായ വിങ്‌സ് ഇന്ത്യ 2026 ന്റെ വേദി

ഹൈദരാബാദ് (ബീഗംപേട്ട് വിമാനത്താവളം)

വിദ്യാർഥികളുടെ മാനസീക സുസ്ഥിരതയും പഠന പുരോഗതിയും ലക്ഷ്യമാക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി

സ്നേഹം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വീഡിയോ കോൺഫെറെൻസിലൂടെ പങ്കെടുക്കുന്ന ആദ്യ മത്സരാർത്ഥി

സിയാ ഫാത്തിമ

2026 ലെ ഏഷ്യൻ മാനുഫാക്ചറിങ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് ?

6 (ഒന്നാം സ്ഥാനം – ചൈന )

2026 റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ ട്രൈ-സർവീസസ് അവതരിപ്പിച്ച ടാബ്ലോയുടെ പ്രമേയം

 Operation Sindhoor : Victory Through Jointness

2026 ലെ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ പ്രമേയം
  • വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ 
  • കരസേനയുടെ ബാറ്റിൽ അരെ ഫോർമേഷൻ ,വ്യോമസേനയുടെ സിന്ദൂർ ഫോർമേഷൻ, സൂര്യാസ്‌ത്ര റോക്കറ്റ് ലോഞ്ചർ ,ശക്തിബാൺ റെജിമെന്റ് ,ഭൈരവ് ബറ്റാലിയൻ എന്നിവ ആദ്യമായി പരേഡിൽ പ്രദർശിപ്പിച്ചു.

January - 28

18 വർഷത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാർ ഒപ്പുവച്ച കൂട്ടായ്മ ?

യൂറോപ്യൻ യൂണിയൻ 

കേരള സർക്കാർ ഏർപ്പെടുത്തിയ 2024 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത് ?

ഡോ.ടെസ്സി തോമസ്

ഭരണനിർവഹണത്തിൽ നിർമിതബുദ്ധി ഫലപ്രദമായി വിനിയോഗിക്കാനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ?

കേരള AI മിഷൻ

ഇന്ത്യയിൽ ആദ്യമായി മെനോപ്പോസ് ക്ലിനിക്കുകൾ ആരംഭിച്ച സംസ്ഥാനം ?

മഹാരാഷ്ട്ര

ഇന്ത്യയിൽ ആദ്യമായി സമഗ്ര നഗരനയം രൂപീകരിക്കുന്ന സംസ്ഥാനം ?

കേരളം

പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ ശാരീരിക മാനസീക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?

അക്ഷരം ആരോഗ്യം

ഇന്ത്യയിൽ ഏറ്റവും വലിയ സംയോജിത ഉൾനാടൻ റെയിൻബോ ട്രൗട്ട് ഫാം ആരംഭിച്ചത് ?

രംഗറെഡ്ഡി

ഇന്ത്യയിൽ ആദ്യമായി നേത്രപടലം വിജയകരമായി മാറ്റിയവച്ച ജില്ലാതല ആശുപത്രി ?

 തിരുവനന്തപുരം ജനറൽ ആശുപത്രി

January - 29

2026 ജനുവരി 28 നുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
  • അജിത് പവാർ 
  • 6 തവണ ഉപമുഖ്യമന്ത്രയായി.
  • ബാരമതിക്ക് സമീപം LEARJET 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്
2026 റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്‌കാരം നേടിയത് ?
  • മഹാരാഷ്ട്ര 
  • രണ്ടാം സ്ഥാനം – ജമ്മു കാശ്മീർ 
  •  
  • മൂനാം സ്ഥാനം – കേരളം

 

വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഹൈവേ എമർജൻസി ലാൻഡിങ് ഫെസിലിറ്റി നിലവിൽ വന്ന സംസ്ഥാനം
  • അസം 
ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായത് ?

സോഫി മോളിന്യൂ

മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ 2026 പുരസ്‌കാരത്തിന് അർഹനായത് ?

അരുന്ധതി റായ് (കൃതി – മദർ മേരി കംസ് ടു മി’)

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഏറ്റവുമധികം മത്സരങ്ങൾ വിജയിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

നോവോക് ജോക്കോവിച്ച്

അടിമത്തം നിയമവിധേയമാക്കുന്ന പുതിയ ക്രിമിനൽ നിയമം പ്രാബല്യത്തിൽ വന്ന രാജ്യം ?

അഫ്ഗാനിസ്ഥാൻ

ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത എ.ഐ. യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് ?

അമരാവതി (ആന്ധ്രാപ്രദേശ്)

January - 30

രക്തസാക്ഷി ദിനം

ജനുവരി 30

2026 ജനുവരിയിൽ ലോക കേരളസഭയുടെ അഞ്ചാം പതിപ്പിന് വേദിയാകുന്നത് ?

തിരുവനന്തപുരം

2025 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനു അർഹനായത് ?

ഡോ കെ.ശ്രീകുമാർ ‘എം.ടി.വാസുദേവൻ നായർ’ എന്ന ജീവചരിത്ര ഗ്രന്ഥത്തിനാണ് പുരസ്‌കാരം

ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ ചേമ്പ് ഇനം ?

 ജാമുനി 

സമർഥ് പോർട്ടൽ വഴി കെട്ടിട നികുതി ശേഖരിച്ച രാജ്യത്തെ ആദ്യത്തെ ജില്ലാ

ധമ്താരി ( ഛത്തീസ്ഗഡ്)

കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് .ടെക്നോളജി ആൻഡ് എൻവിയോൺമെന്റും ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്ന് നൽകുന്ന കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത ശാസ്ത്രജ്ഞ ?

ടെസ്സി തോമസ്

സാമ്പത്തിക സർവ്വേ 2025-26 പ്രകാരം 2025-26 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് ?

7.4%

ഇന്ത്യയിലെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റായ ഐ.ലീഗിന്റെ പുതിയ പേര് ?

ഇന്ത്യൻ ഫുട്ബോൾ ലീഗ്

January - 31

ഓസ്‌ട്രേലിയൻ ഓപ്പൺ വുമൺസ് സിംഗിൾസ് വിജയിയായത്

എലേന റെയ്ബാക്കിന 

ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ വിജയികളായത്
  • ഓസ്‌ട്രേലിയയുടെ ഒലീവിയ ഗെഡാകി-ജോൺ പിയേഴ്സ് സഖ്യം 
  • 1989 നു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾ‍സ്‌ സഖ്യം കിരീടം നിലനിർത്തുന്നത്.
  • 62 വർഷങ്ങൾക്കു ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസിൽ മിക്സഡ് ഡബിൾ‍സ്‌ കിരീടം നിലനിർത്തുന്ന ഓസ്‌ട്രേലിയൻ സഖ്യവും ഇവരാണ്.
അജിത് പവാറിന്റെ മരണത്തിനു ശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്

സുനേത്ര പവാർ (അജിത് പവാറിന്റെ ഭാര്യ)

മുപ്പത്തെട്ടാമത്‌ കേരള ശാസ്ത്ര കോൺഗ്രസ് വേദി

– കൊച്ചി

പ്രമേഹ രോഗത്തെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ ഇനം ചേമ്പ്
  • ജാമുനി ചേമ്പ് 
  • ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചത്

Stay up to date with all important news from India and around the world through the Current Affairs Malayalam – January 2026 updates. This includes the latest information on government decisions, new laws, awards, sports events, scientific discoveries, education updates, and social welfare programs.

Whether you are preparing for PSC exams, competitive tests, or simply want to stay informed, these monthly current affairs summaries in Malayalam help you understand important events day by day. Along with national and international news, you will also get updates about new government schemes, achievements, and key developments that can be useful for exam preparation. Regularly reading Malayalam current affairs, PSC news updates, and monthly event summaries makes it easier to remember important facts and stay well prepared for upcoming exams.

Blog Page Contact