Fraud Blocker
Skip to content
Home » PSC Current Affairs: April 2025 (Malayalam)

PSC Current Affairs: April 2025 (Malayalam)

"psc april 2025 current affairs : ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ ഏപ്രിൽ 1 മുതൽ 29 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

april - 01

“ Education and Nutrition: Learn to Eat Well" എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?

UNESCO

ആറാമത്തെ ബിംസ്റ്റെക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

തായ്‌ലാൻഡ്

സർക്കാർ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏത് സംസ്ഥാന സർക്കാരാണ് AI-യിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് 'സാരഥി' ആരംഭിച്ചത്?

ഹരിയാന

പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്?

നിധി തിവാരി

ഇന്ത്യയിലെ ആദ്യ ഹൈപ്പർ ലൂപ്പ് പാത നിലവിൽ വരുന്നത് ?

മുംബൈ-പൂനെ

കേരളത്തിന്റെ പുതിയ ഉപലോകയുക്തകളായി നിയമിതരായത് ?

ജസ്റ്റിസ് അശോക് മേനോൻ,ജസ്റ്റിസ് ഷിർസി വി.

കേരളത്തിൽ നിർമ്മിക്കാൻ പദ്ധതിയിടുന്ന ഏറ്റവും വലിയ തുരങ്കം നിലവിൽ വരുന്നത് ?

തെന്മല – ആര്യങ്കാവ്

ദ്വിവത്സര ബഹുരാഷ്ട്ര വ്യോമാഭ്യാസമായ INIOCHOS ഏത് രാജ്യത്താണ് നടക്കുന്നത്?

ഗ്രീസ്

april - 02

2025ലെ ഏഷ്യാകപ്പ് ഹോക്കിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

ബീഹാർ

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിതയായത് ?

ഡോ. പൂനം ഗുപ്ത

2025 ഏപ്രിലിൽ വിടവാങ്ങിയ ടോപ് ഗൺ, ബാറ്റ്മാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ഹോളിവുഡ് താരം?

വാൾ കില്‍മര്‍

11 വർഷം ബഹിരാകാശത്തു നിന്നും ഭൂമിക്കായി സേവനങ്ങൾ ചെയ്ത യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സ്പെയ്സ് ടെലിസ്കോപോപ്പ്?

ഗയ്യ

കേരളത്തിൽ ആദ്യ വി പാർക്ക് നിലവിൽ വന്ന ജില്ല ?

കൊല്ലം (വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളത്)

2025ൽ കെ. മാധവൻ പുരസ്കാരത്തിന് അർഹനായ സ്വാതന്ത്ര്യസമര സേനാനിയും കർഷകനേതാവുമായ വ്യക്തി ?

കെ. എൻ. പണിക്കർ

ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്‌സഭ ഏത് സംസ്ഥാനത്താണ് പാസാക്കിയത് ?

ഗുജറാത്ത്

2025 ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിന്റെ വേദി?

ഒഡീഷ

april - 03

2025ലെ എയർക്രാഫ്റ്റ് ഒബ്ജക്റ്റ്സ് ബിൽ, ഏത് അന്താരാഷ്ട്ര കരാറുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കേപ്പ് ടൗൺ കൺവെൻഷൻ

കടമ്മനിട്ട ഫൗണ്ടേഷന്റെ ഒൻപതാമത് കടമ്മനിട്ട പുരസ്കാരം ലഭിച്ചത് ?

ഡോ. എം ലീലാവതി

രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്‌സിൻ ലഭ്യത ഉറപ്പാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ?

സൂ വിൻ

2025 മാർച്ചിൽ അന്തരിച്ച എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന വ്യക്തി?

ഇ.വി ശ്രീധരൻ

പെൻഷൻ ഫണ്ട് റഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (PFRDA) ചെയർമാനായി നിയമിതനായത്?

ശിവസുബ്രഹ്മണ്യൻ രാമൻ

നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചുമായി (NCAER) സഹകരിച്ച് (നീതി ആയോഗ് ) പുറത്തിറക്കുന്ന, സംസ്ഥാനങ്ങളുടെ സാമൂഹിക, സാമ്പത്തിക, ധനകാര്യ പാരാമീറ്ററുകൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയ പോർട്ടൽ?

NITI NCAER സ്റ്റേറ്റ്സ് ഇക്കണോമിക് ഫോറം

ഏത് സംസ്ഥാന സർക്കാരാണ് നാല് ദിവസത്തെ 'സ്കൂൾ ചലേ ഹം' കാമ്പയിൻ ആരംഭിച്ചത്?

മധ്യപ്രദേശ്

april - 04

2025 ലെ ധനകാര്യ ആരോഗ്യ സൂചികയിൽ (FHI) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?

ഒഡീഷ

PM-AJAY പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം?

പട്ടികജാതി സമൂഹങ്ങൾക്കിടയിലെ ദാരിദ്ര്യം കുറയ്ക്കൽ

ഗ്രേറ്റ് റെഡ് സ്പോട്ട് എന്നറിയപ്പെടുന്ന ഒരു വലിയ ആന്റിസൈക്ലോണിക് കൊടുങ്കാറ്റ് രൂപപ്പെടുന്ന ഗ്രഹം?

വ്യാഴം

2025 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ സൗരോർജ്ജ ഇൻസ്റ്റാളേഷനുകൾ ഉള്ള സംസ്ഥാനം?

രാജസ്ഥാൻ

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം നടപ്പാക്കുന്ന മന്ത്രാലയം?

ആഭ്യന്തര മന്ത്രാലയം

2025 മാർച്ചിൽ കേരളത്തിൽ നിന്നും ഭൗമസൂചികാ പദവി ലഭിച്ച ഒരു പരമ്പരാഗത ആദിവാസി കരകൗശല വസ്തു?

കണ്ണാടിപ്പായ

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024 ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്?

വി.മധുസൂദനൻ നായർ

2025 ഏപ്രിലിൽ "സ്ട്രെയിറ്റ് തണ്ടർ-2025A" എന്ന പേരിൽ ഒരു പുതിയ സൈനിക അഭ്യാസം ആരംഭിച്ച രാജ്യം?

ചൈന

april - 05

വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്?

കിരൺ റിജിജു

2025 മാർച്ചിൽ അന്തരിച്ച ‘വാൽ കിൽമർ’ ഏതു മേഖലയിൽ പ്രശസ്തനാണ്?

ചലച്ചിത്രരംഗം

ലോക അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്നത്?

ഇന്ത്യ

7 th എഡിഷൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി?

ബീഹാർ

പശ്ചിമ ഘട്ടത്തിലെ വയനാട് പ്രദേശത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി?

വയനാടൻ ടോറന്റ് ഡാർട്ട്

2027 ൽ നടക്കാനിരിക്കുന്ന പ്രഥമ ബിംസ്റ്റക്ക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇന്ത്യ

വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്

05 ഏപ്രിൽ 2025

2025 ലെ മാർച്ചിൽ ഉദ്ഘാടനം ചെയ്ത കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് സ്ഥിതി ചെയുന്ന ജില്ല?

ഇടുക്കി

april - 06

2025 ഏപ്രിലിൽ സ്കൂളുകളിൽ ജങ്ക്ഫുഡ് നിരോധിച്ച രാജ്യം?

മെക്സിക്കോ

2025 ഏപ്രിൽ 01 മുതൽ 13 വരെ ഇന്ത്യയും അമേരിക്കയും ചേർന്ന് നടത്തുന്ന ദുരന്തനിവാരണ പരിശീലനം ?

ടൈഗർ ട്രയംഫ്

തുറമുഖാധിഷ്ഠിത വികസനത്തിലൂടെ സാമ്പത്തികവളർച്ച പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ‘സാഗർമാല’പദ്ധതിയുടെ എത്രമത്തെ വാർഷികമാണ് 2025 ഏപ്രിലിൽ ആഘോഷിക്കുന്നത്?

10

വ്യാജ വെളിച്ചെണ്ണ തിരിച്ചറിയാൻ കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന?

ഓപ്പറേഷൻ ഓയിൽ

2024 ലെ സാഹിത്യ അക്കാദമി പുരസ്‌കാരത്തിനു കെ. ജയകുമാറിനെ അർഹമാക്കിയ കവിതാ സമാഹാരം?

പിങ്ഗലകേശിനി

കേരളാ ഗവർണറുടെ നേതൃത്തത്തിൽ നടക്കുന്ന കാമ്പസുകളിൽ ലഹരി വിമുക്തമാക്കി വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കാമ്പയിൻ?

ലഹരിയോട് സന്ധിയില്ല

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നദീതീര ഡോൾഫിനുകൾ കാണപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2025 ലെ ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാ സൂചികയിൽ ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കുന്ന രാജ്യം?

നോർവേ (ഇന്ത്യയുടെ സ്ഥാനം – 49)

april - 07

ലോക ആരോഗ്യ ദിനം?

ഏപ്രിൽ 07 (2025 പ്രമേയം : ‘Healthy beginnings, hopeful futures’)

ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് സുസുക്കയിലേ തുടർച്ചയായ നാലാം കിരീടം നേടിയ ലോക ചാമ്പ്യൻ ?

മാക്സ് വെർസ്റ്റപ്പൻ

2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ മിത്ര വിഭൂഷണം നൽകി ആദരിച്ച രാജ്യം?

ശ്രീലങ്ക

2025 ലെ ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?

ബീഹാർ

2024-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ലഭിച്ചത്?

സാറാ ജോസഫ്

രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം നിലവിൽ വന്നത്?

പുതിയ പാമ്പൻ പാലം

2025 ഏപ്രിലിൽ മൈക്രോസോഫ്റ്റ് സ്ഥാപിതമായതിന്റെ എത്രാം വാർഷികമാണ് ആചരിച്ചത്?

50

ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ GI ടാഗ് ലഭിച്ച ഉൽപ്പന്നങ്ങളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

april - 08

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്?

08 ഏപ്രിൽ 2025

പ്രാദേശിക ഗ്രാമീണ ബാങ്കുകളെ (RRB) ഏകീകരിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച പുതിയ നയം?

ഒരു സംസ്ഥാനം, ഒരു പ്രാദേശിക ഗ്രാമീണ ബാങ്ക്

2025-ൽ ബ്രസീലിൽ നടന്ന ലോക ബോക്സിംഗ് കപ്പിൽ സ്വർണം മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ?

ഹിതേഷ് ഗുലിയ

ഇന്റർനാഷണൽ ബുക്കർ പ്രൈസ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ബാനു മുഷ്താഖിന്റെ ചെറുകഥ സമാഹാരം ?

ഹാർട്ട് ലാമ്പ്

സംസ്ഥാനത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മരുന്ന് നിർമ്മാണ പൊതുമേഖല സ്ഥാപനം ?

കേരള ഡ്രഗ്സ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്

ദേശീയ അംഗീകാരം ലഭിച്ച കേരളത്തിലെ മണ്ണ് പര്യവേഷണ കേന്ദ്രം?

പത്തനംതിട്ട

പ്രതിരോധമേഖല ശക്തിപ്പെടുത്തുന്നതിനായി 2025 ഏപ്രിലിൽ 26 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ ധാരണയിൽ എത്തിയ രാജ്യം?

ഫ്രാൻസ്

12500 വർഷം മുമ്പ് മൺമറഞ്ഞു പോയ ഏതു ജീവിയെയാണ് ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയിലൂടെ യു.എസിൽ വികസിപ്പിച്ചെടുത്തത്?

ഡയർവൂൾഫ്

april - 09

2025 ഏപ്രിലിലെ കണക്കനുസരിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക്?

6%

യു.എസ്. ശാസ്ത്രജ്ഞർ CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് തിരികെ കൊണ്ടുവന്ന വംശനാശം സംഭവിച്ച പക്ഷി ?

പാസഞ്ചർ പീജിയൻ

പ്രധാനമന്ത്രി മുദ്ര യോജന (PMMY) പദ്ധതിയുടെ പ്രധാന ലക്ഷ്യം?

കോർപ്പറേറ്റ് ഇതര കാർഷികേതര ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുക

2025 ഏപ്രിലിൽ xAI പ്രഖ്യാപിച്ച പ്രോജക്റ്റ് എക്സിന്റെ ലക്ഷ്യം?

AI ഉപയോഗിച്ച ശാസ്ത്രീയ കണ്ടെത്തലുകൾ ത്വരിതപ്പെടുത്തുക

അറിവിന്റെയും ഗവേഷണത്തിന്റെയും മേഖലയിലെ സംഭാവനകൾക്കുള്ള ആദ്യ ജ്ഞാനശ്രേഷ്ഠ പുരസ്കാരം ലഭിച്ചത്?

ഡോ എച്ച്. വി. ഈശ്വർ

2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാമ്പൻ പാലത്തിന്റെ നീളം?

2.08 കിമീ readmore

2024ലെ 34-മത് സരസ്വതി സമ്മാൻ ലഭിച്ചത്?

മഹാമഹോപാധ്യായ സാധു ഭദ്രേഷ്ദാസ്

2025 ഏപ്രിലിൽ 2,000 വർഷം പഴക്കമുള്ള മെഗാലിത്തിക് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം?

കേരളം

april - 10

ലോക ഹോമിയോപ്പതി ദിനം?

ഏപ്രിൽ 10

ഭൂമിയിൽ നിന്ന് 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണ്ണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്നഗ്രഹം ?

സൈക്കി

‘ഹിമാലയൻ ഹൈ-ആൾട്ടിറ്റ്യൂഡ് അറ്റ്മോസ്ഫെറിക് & ക്ലൈമറ്റ് സെന്റർ' ആരംഭിച്ചത്?

ഉധംപൂർ, ജമ്മു കശ്മീർ

‘Panchayat Advancement Index’ (PAI) പ്രകാരം, ഏറ്റവും കൂടുതൽ മുൻനിര ഗ്രാമപഞ്ചായത്തുകളുള്ള സംസ്ഥാനം?

ഗുജറാത്ത്

2024 ,2025 വർഷങ്ങളിലെ ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ സ്മരണാർത്ഥം ശ്രീചിത്തിരതിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അർഹനായത് ?

ജയറാം ,പി.ആർ.ശ്രീജേഷ്

2025 ഏപ്രിലിൽ ക്ഷയരോഗ നിർമ്മാർജ്ജനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സംസ്ഥാനം?

കേരളം

കുടുംബശ്രീയുടെ ‘ജൻ ഗൽസ്’ പദ്ധതിയുടെ ലക്ഷ്യം?

ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും അവർക്ക് സാമ്പത്തിക അവസരങ്ങൾ നൽകുകയും ചെയ്യുക

2025 ഏപ്രിലിൽ ആന്ത്രാക്സ് ബാധമൂലം 50 ഹിപ്പോപൊട്ടാമസുകൾ ചാകാൻ ഇടയായ രാജ്യം?

റിപ്പബ്ലിക് ഓഫ് കോംഗോ

april - 11

ലോക പാർക്കിൻസൺസ് ദിനം?

ഏപ്രിൽ 11

നിർണായക ധാതുമേഖലയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനായി 2025 ൽ സർക്കാർ ആരംഭിച്ച ദൗത്യം?

നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ

ഇന്ത്യ ഏതു രാജ്യത്തു നിന്നാണ് റാഫേൽ-എം (മറൈൻ) യുദ്ധവിമാനങ്ങൾ വാങ്ങിയത്?

ഫ്രാൻസ്

2025 ലെ ദേശീയ ഗോത്ര യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?

മിസോറാം

സ്ത്രീ സുരക്ഷയും ശാക്തീകരണവും സംബന്ധിച്ച 2025 ലെ STREE ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?

ഹൈദരാബാദ്

DRDO വികസിപ്പിച്ചെടുത്ത ഒരു ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ ?

BM-04

മേഘാലയിൽ നിന്നും ഭൗമസൂചികാ പദവി (GI) ലഭിച്ച പട്ടിനം?

റിൻഡിയ സിൽക്‌സ്

2025 ലെ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (GTS) ന്റെ വേദി?

ന്യൂഡൽഹി

april - 12

2025 ഏപ്രിലിൽ അന്തരിച്ച എം.ബാബുരാജ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഫുട്ബോൾ

2025 ലെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയത് ?

സ്വരുപി ഇന്ദ്രസിംഗ്, വിജയ വീർസിദ്ധു

ഡോ. ഭീംറാവു അംബേദ്കർ അഭയരൺ എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം പ്രഖ്യാപിച്ച സംസ്ഥാനം?

മധ്യപ്രദേശ്

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് വവ്വാലുകളുടെ നിരീക്ഷണ സംവിധാനം BatEchoMon വികസിപ്പിച്ചെടുത്ത സ്ഥാപനം?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ്സ് (IIHS), ബെംഗളൂരു

ആഫ്രിക്ക ഇന്ത്യ കീ മാരിടൈം എൻഗേജ്‌മെന്റ് (AIKEYME) അഭ്യാസം 2025 നടന്നത്?

ടാൻസാനിയ

ഏത് സംഘടനയാണ് Mk-II(A) ലേസർ-ഡയറക്ടഡ് എനർജി വെപ്പൺ (DEW) സിസ്റ്റം വികസിപ്പിച്ചെടുത്തത്?

DRDO

ഭൂമിയിൽ നിന്നും 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണ്ണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്നഗ്രഹം?

സൈക്കി

ഇന്ത്യയിലെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഏത് സംഘടനയാണ് പ്രസിദ്ധീകരിക്കുന്നത്?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO)

april - 13

പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025ന്റെ വേദി?

തിരുവനന്തപുരം

2025 ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കൗൺസിൽ പ്രകാരം RBI യുടെ പുതുക്കിയ റിപ്പോറേറ്റ്?

6%

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ ഉൾപ്പെട്ട കേരളത്തിലെ ആദ്യ ജില്ല?

പാലക്കാട്

സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ വേണ്ടി ആരംഭിക്കുന്ന പദ്ധത?

ProjectEX

കോമൺവെൽത്ത് സെക്രട്ടറി ജനറലായി ചുമതലയെൽക്കുന്ന ആദ്യ ആഫ്രിക്കൻ വനിത?

Shirley Botchwey

രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ രൂപീകരിച്ചത്?

കർണാടക

സംസ്ഥാനത്തെ ആദ്യ അതിദരിദ്രമുക്ത മണ്ഡലം ?

ധർമ്മടം

ആദ്യ ഇന്ത്യൻ നിർമ്മിത ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച എത്രാം വാർഷികമാണ് 2025 ഏപ്രിൽ ആചരിക്കുന്നത് ?

50

april - 14

ലോകത്തിലെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പായി മാറിയത് ?

ചാറ്റ് ജിപിറ്റി

‘Indian Parliament Shaping Foreign Policy’ എന്ന പുസ്തകം രചിച്ചത്?

കെ.വി. പ്രസാദ്

നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതരായി വിവിധ സ്ഥലങ്ങളിലും മറ്റും യാത്ര ചെയ്യാൻ കോട്ടയം ജില്ലാ പഞ്ചായത്തും കേരളാ പോലീസും ചേർന്ന് ഒരുക്കിയ പദ്ധതി?

സഹയാത്രിക

സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ വിശദമായി സർവ്വേ നടത്തി,മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങൾ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കി അവതരിപ്പിക്കുന്ന കുടുംബശ്രീ പദ്ധതി?

ജൻ ഗൽസ

പട്ടികജാതി സംവരണങ്ങളുടെ ഉപവർഗീകരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?

തെലങ്കാന

സ്ത്രീ സാക്ഷരതയിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ?

ഡോ. ഹരിണി അമരസൂര്യ

april - 15

ഫിലിം ക്രിട്ടിക്സ് അവാർഡ് 2024

മികച്ച ചിത്രം

 ഫെമിനിച്ചി  ഫാത്തിമ

മികച്ച നടൻ

 ടോവിനോ തോമസ് (അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിൻ കണ്ടെത്തും)

മികച്ച നടിമാർ

നസ്രിയ നസീം (സൂക്ഷ്മ ദർശിനി) , റിമ കല്ലിങ്കൽ (തീയറ്റർ:മിത്ത് ഓഫ് റിയാലിറ്റി)

മികച്ച സംവിധായക

ഇന്ദുലക്ഷ്മി (സിനിമ - അപ്പുറം)

2025 ഏപ്രിലിൽ വിടവാങ്ങിയ ഭൗതികശാസ്ത്രജ്ഞനും ഡൽഹി സെന്റർ ഫോർ ഫിലോസഫി ആൻഡ് ഫൗണ്ടേഷൻ ഓഫ് സയൻസ് സ്ഥാപകനുമായ വ്യക്തി ?

ഡോ രഞ്ജിത് കുമാർ

DRDO വികസിപ്പിക്കുന്ന ലേസർ അധിഷ്ഠിത ആയുധ സംവിധാനത്തിന്റെ പേര്?

സൂര്യ

പഞ്ചായത്തീരാജ് മന്ത്രാലയം 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യത്തെ പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് റിപ്പോർട്ടിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങൾ?

ഗുജറാത്ത്, തെലങ്കാന

april - 16

ലോക വനിതാ ചെസ്സ് ചാമ്പ്യനായത്?

ജൂ വെൻജൂൻ

വൈദ്യുതി ഉൽപ്പാദനം ആസൂത്രണം ചെയ്യുന്നതിനുള്ള പുതിയ സോഫ്റ്റ്‌വെയർ ഉപകരണമായ STELLAR മോഡൽ ആരംഭിച്ച സ്ഥാപനം?

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി

2025 ഏപ്രിലിൽ ഭൂരേഖാ മാനേജ്മെന്റിനായി "ഭൂ ഭാരതി പോർട്ടൽ" ആരംഭിച്ച സംസ്ഥാനം?

തെലങ്കാന

ഗ്ലോബൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് പുറത്തിറക്കുന്ന സംഘടന?

IMF

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 വർഷ കിരീടം നേടിയത് ?

മോഹൻ ബഗാൻ

2025 ഏപ്രിലിൽ അന്തരിച്ച ,ഈ വർഷത്തെ പത്മവിഭൂഷൻ ജേതാവും,കഥക്ക് നൃത്ത ലോകത്ത് മായാജാലം സൃഷ്ടിച്ച നർത്തകയുമായ വ്യക്തി?

കുമുദിനി ലാഖിയ

അന്റാർട്ടിക്കയിൽ ചൈന നിർമ്മിച്ച റേഡിയോ ദൂരദർശനി?

ത്രീ ഗോർജസ് അന്റാർട്ടിക് ഐ

സുപ്രീംകോടതിയുടെ 52-മത് ചീഫ് ജസ്റ്റിസായി നിയമിതനായത് ?

ബി.ആർ. ഗവായ്

april - 17

രാജ്യത്ത് ആദ്യമായി വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഓൺലൈനിലൂടെ വിൽക്കാനും വാങ്ങാനും കഴിയുന്ന സർക്കാർ ഓൺലൈൻ സ്റ്റോർ നിലവിൽ വരുന്ന സംസ്ഥാനം ?

കേരളം

മേഘയാൻ -25 എന്ന പേരിൽ മൂന്നാം കാലാവസ്ഥാ, സമുദ്രശാസ്ത്ര സിമ്പോസിയത്തിന് ആതിഥേയത്വം വഹിച്ച ഇന്ത്യൻ സായുധ സേന?

ഇന്ത്യൻ നേവി

2025 ഏപ്രിലിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി ഏത് സംസ്ഥാനം / കേന്ദ്രഭരണ പ്രദേശമാണ് ‘ഇ-സെഹാറ്റ് ആപ്പ്’ വികസിപ്പിച്ചത്?

ജമ്മു കശ്മീർ

ഇന്ത്യയിൽ ആദ്യമായി ട്രെയിനിൽ ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (ATM) സ്ഥാപിച്ച ബാങ്ക്?

ബാങ്ക് ഓഫ് മഹാരാഷ്ട്ര

തിരുവനന്തപുരത്ത് രാജ്യത്തെ ആദ്യമായി പരീക്ഷണം ആരംഭിച്ച ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ?

ഡൈനാമിക് വയർലെസ് ചാർജിങ്

സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ വിശദമായ സർവ്വേ നടത്തി മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങൾ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കാനുള്ള കുടുംബശ്രീ പദ്ധതി ?

ജൻ ഗൽസ

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മുംബൈ മസ്കോൺ ഡോക്ക് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായ മലയാളി?

ക്യാപ്റ്റൻ ജഗ്മോഹൻ

2025 ഏപ്രിലിൽ യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ആലേഖനം ചെയ്ത രണ്ട് ക്ലാസിക്കൽ ഇന്ത്യൻ ഗ്രന്ഥങ്ങൾ?

ശ്രീമദ് ഭഗവദ്ഗീതയും, നാട്യശാസ്ത്രവും

april - 18

ലോക പൈതൃക ദിനമായി ആചരിക്കുന്നത്?

ഏപ്രിൽ 18

പൂർണ്ണമായും നിർമ്മിത ബുദ്ധിയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യ സിനിമ?

ലവ് യു

ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ പുതിയ ഇനം മഞ്ഞളിനം ?

IISR സൂര്യ

തദ്ദേശ വകുപ്പ് സംഘടിപ്പിച്ച ‘വൃതി’ ദേശീയ കോൺക്ലേവിനു വേദിയായത് ?

തിരുവനന്തപുരം

2025ലെ അംബേദ്കർ ജയന്തി ആചരിച്ച വിദേശ നഗരം?

ന്യൂയോർക്ക്

വഖഫ് ഭേദഗതി നിയമത്തിനു നൽകിയ പുതിയ പേര്?

UMEED (Unified Waqf Management, Empowerment, Efficiency and Development)

വനിതകൾക്കായി ‘സുഭദ്ര യോജന’പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഒഡീഷ

സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത് ?

ശാസ്താംപാറ, തിരുവനന്തപുരം

april - 19

ലോക കരൾ ദിനം ?

ഏപ്രിൽ 19 (Food is Medicine)

23-മത് കേന്ദ്ര നിയമ കമ്മീഷൻ അധ്യക്ഷൻ?

ജസ്റ്റിസ് ദിനേശ് മഹേശ്വരി

2025 ഏപ്രിൽ പുറത്തുവിട്ട ‘ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2025’ പ്രകാരം സംസ്ഥാനങ്ങളുടെ പ്രവർത്തനമികവിൽ ഒന്നാം സ്ഥാനം നേടിയത് ?

കർണാടക

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സാങ്കേതികവിദ്യയുള്ള റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത്?

ജപ്പാൻ (ഹത്‌സുഷിമ റെയില്‍വേ സ്റ്റേഷൻ)

വഖഫ് ഭേദഗതി നിയമത്തിനു നൽകിയ പുതിയ പേര്?

UMEED (Unified Waqf Management, Empowerment, Efficiency and Development)

കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന രണ്ടാമത്തെ കേരളാ മുഖ്യമന്ത്രി ?

പിണറായി വിജയൻ

നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ രാഷ്ട്രപതിക്ക് അയച്ചുകൊടുത്താൽ എത്ര മാസത്തിനകം തീരുമാനമെടുക്കണം എന്നാണ് സുപ്രീംകോടതിയുടെ പുതിയ നിർദേശം ?

മൂന്നുമാസത്തിനകം

ലേസർ ഉപയോഗിച്ച് ശത്രുവിനെ നേരിടുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

4

2025 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഹോക്കി താരം?

വന്ദന കദാരിയ

april - 20

2025ൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി?

ബീഹാർ

സുപ്രീംകോടതി വിധിയിലൂടെ ഗവർണർക്ക് പകരം സർവകലാശാലയുടെ ചാൻസിലർ പദവി നേടിയെടുത്തത് ഏത് സംസ്ഥാന മുഖ്യമന്ത്രിയാണ്?

തമിഴ്നാട് (എം. കെ. സ്റ്റാലിൻ)

കൊച്ചി നിയമനിർമ്മാണസഭ രൂപീകരിച്ചതിന്റെ എത്രാം വാർഷികമാണ് 2025 ഏപ്രിലിൽ ആചരിച്ചത് ?

100

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 29.52 GW എന്ന റെക്കോർഡ് വാർഷികശേഷി കൂട്ടിച്ചേർക്കലോടെ, രാജ്യത്തെ മൊത്തം സ്ഥാപിത പുനരുപയോഗ ഊർജശേഷി എത്രയായാണ് മാറിയത്?

220.10 GW

ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം ഒരു കോടിയിലേറെ ജനസംഖ്യയുള്ള 18 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം?

4

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഗ്രാമപഞ്ചായത്ത്?

പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ,തിരുവനന്തപുരം

ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഏത് രാജ്യത്താണ് ‘ഞങ്ങളുടെ ഭാവി വില്പനയ്ക്കില്ല’ എന്ന മുദ്രാവാക്യവുമായി ആദിവാസികൾ പ്രക്ഷോഭം നടത്തിയത് ?

ബ്രസീൽ

ഇന്ത്യയുടെ സഹായത്തോടെ ഏത് രാജ്യത്ത് നിർമ്മിച്ച റെയിൽവേ പദ്ധതികളാണ് 2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് ?

ശ്രീലങ്ക

april - 21

പോപ്പ് മാർപാപ്പ കാലം ചെയ്തത്?

2025 ഏപ്രിൽ 21

ലോകത്തിലെ ആദ്യത്തെ പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന നഗരമാകാൻ ഒരുങ്ങുന്നത്?

അമരാവതി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ‘Huajiang Grand Canyon Bridge’ ഏത് രാജ്യത്താണ് നിർമ്മിച്ചത്?

ചൈന

2025 ലെ ആറാമത് ഏഷ്യൻ അണ്ടർ-18 (U18) അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എവിടെയാണ് നടന്നത്?

സൗദി അറേബ്യ

ഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നതും ഭൂമിയുടെ നാശവും തടയുന്നതിനായി ബ്രിക്സ് രാജ്യങ്ങൾ അടുത്തിടെ ആരംഭിച്ച സംരംഭം?

BRICS

എക്സർസൈസ് ഡെസേർട്ട് ഫ്ലാഗ് -10 ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

UAE

ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2025 ഏപ്രിലിൽ ഏതു രാജ്യമാണ് നോൺ ന്യുക്ലീയർ ഹൈഡ്രജൻ ബോംബ് ആവിഷ്കരിച്ചത്?

ചൈന

april - 22

ലോക ഭൗമ ദിനം

ഏപ്രിൽ 22 (പ്രമേയം:നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം)

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് വവ്വാലുകളുടെ നിരീക്ഷണ സംവിധാനം BatEchoMon വികസിപ്പിച്ചെടുത്ത സ്ഥാപനം?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ്സ് (IIHS), ബെംഗളൂരു

ആഗോള സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ എത്രമത്തെ വാർഷികമാണ് 2025 ഏപ്രിലിൽ ആഘോഷിച്ചത്?

50

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?

(2025 ഏപ്രിൽ പ്രകാരം) കാമിറിത ഷേർപ (30 തവണ)

കാഴ്ചപരിമിതിയുടെ പേരിൽ അക്ഷരലോകമന്യമായിരുന്നവരുടെ കൈപിടിച്ചുയർത്താൻ സംസ്ഥാന സാക്ഷരതാ മിഷന്റെ പദ്ധതി?

ദീപ്തി

2025ൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യ ചിന്ഹം?

ഗജസിംഹ

2025 ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ?

ചർച്ചിൽ ബ്രദേഴ്സ്

ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

ലോറസ് സ്പോർട്സ് അവാർഡ് 2025

മികച്ച പുരുഷ കായികതാരം

അർമാൻഡ്‌ ഡുപ്ലന്റിസ് ( പോൾവാൾട്ട്- സ്വീഡൻ)

മികച്ച വനിതാ കായികതാരം

സിമോൺ ബൈൽസ് (ജിംനാസ്റ്റിക്-യുഎസ്എ)

മികച്ച ടീം

റയൽ മഡ്രിഡ് (ഫുട്ബോൾ ക്ലബ്)

മികച്ച തിരിച്ചുവരവ്

റബേക്ക ആന്ദ്രദേ (ജിംനാസ്റ്റിക്സ് - ബ്രസീൽ)

ആക്ഷൻ സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ

ടോം പിഡ്കോക്ക് (സൈക്ലിംഗ്- ബ്രിട്ടൺ)

സ്പോർട്സ് ഐക്കൺ പുരസ്‌കാരം

റാഫേൽ നദാൽ (ടെന്നീസ് -സ്പെയിൻ)

മികച്ച അരങ്ങേറ്റ താരം

ലമീൻ യമാൽ (ഫുട്ബോൾ - സ്പെയിൻ)

സ്പോർട്സ് ഫോർ ഗുഡ് പുരസ്‌കാരം

കിക്ക് 4 ലൈഫ് (ആഫ്രിക്ക)

ആജീവനാന്ത പുരസ്‌കാരം

കെല്ലി സ്ലേറ്റർ (സർഫിങ്- യുഎസ്എ)

മികച്ച ഭിന്നശേഷി കായികതാരം

ജിയാങ് യുയാൻ (നീന്തൽ- ചൈന)

april - 23

ലോക പുസ്തക ദിനം?

ഏപ്രിൽ 23

കേരളത്തിലെ 50-മത് ചീഫ് സെക്രട്ടറിയായി നിയമിതനായത്?

ജയാതിലക് ഐ.എ.എസ്.

ബാഹിരകാശത്തേക്കുള്ള ആക്സിയം 4 ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരി ?

ശുഭാശു ശുക്ല

സൗദി അറേബ്യൻ ഗ്രാൻപ്രീയിൽ ജേതാവായത് ?

ഓസ്കർ പിയാസ്ട്രി

2025 ഏപ്രിലിൽ സ്ത്രീ ശാക്തീകരണത്തിനായി പിങ്ക് ഇ റിക്ഷ പദ്ധതി ആരംഭിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

ബുൾസി ഗാലക്സി (LEDA 1313424) കണ്ടെത്തിയ ദൂരദർശിനി?

ഹബിൾ ബഹിരാകാശ ദൂരദർശിനി

ദക്ഷിണേന്ത്യയിൽ ബോക്സ്ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം സ്ഥിതി ചെയ്യുന്ന ജില്ല?

കാസർഗോഡ്

സിന്ധു നദീജലകരാർ മരവിപ്പിച്ചത് ഏത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്?

പഹൽഗാം ഭീകരാക്രമണം

april - 24

അരുൺ-III ജലവൈദ്യുത പദ്ധതി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

നേപ്പാൾ

നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?

ശാസ്ത്ര സാങ്കേതിക മന്ത്രാലയം

AI കരിയർ ഫോർ വുമൺ' സംരംഭം ആരംഭിച്ച മന്ത്രാലയം?

നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം

2025 ലെ വേൾഡ് ബുക്ക് ക്യാപിറ്റൽ?

റിയോ ഡി ജനിറോ

യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യൻ പുസ്തകങ്ങൾ?

ഭഗവത്ഗീത,നാട്യശാസ്ത്രം

2025 ലെ കേരള സർവകലാശാലയുടെ ഒ.എൻ.വി. പുരസ്കാരത്തിന് അർഹനായത് ?

എം. കെ. സാനു

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള കസ്റ്റംസ് പ്രിവന്റ്റ്റീവ് കമ്മീഷണറായി നിയമിതനായത്?

ഡോ ടിജു തോമസ്

2025 ഏപ്രിലിൽ ഏത് സംഘടനയാണ് "World Economic Outlook (WEO): A Critical Juncture Among Policy Shift" എന്ന റിപ്പോർട്ട് പുറത്തിറക്കിയത്?

അന്താരാഷ്ട്ര നാണയ നിധി (IMF)

april - 25

2025 ഏപ്രിലിൽ അന്തരിച്ച ISRO ചെയർമാനുമായിരുന്ന വ്യക്തി?

കെ.കസ്‌തൂരിരംഗൻ
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രൂപീകരണ സമിതി തലവനായിരുന്നു പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്‌ഗിൽ തയ്യാറാക്കിയ റിപ്പോർട്ട് പുനർപരിശോധിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച സമിതിയുടെ തലവനായിരുന്നു.
ആത്മകഥ : സ്പെയ്സ് ആൻഡ് ബിയോണ്ട് : പ്രൊഫഷണൽ വോയേജ് ഓഫ് കെ. കസ്തൂരിരംഗൻ

ലോക ഗുസ്തി ദിനം ?

ഏപ്രിൽ 25

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രാഷ് ടെസ്റ്റ് ?

ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം

ആറുമാസത്തെ ദൗത്യത്തിനായി ടിയാംഗോങ് ബഹിരാകാശ നിലയത്തിലേക്ക് ഷെൻഷൗ-20 ബഹിരാകാശ കപ്പലിൽ മൂന്നു ബഹിരാകാശ യാത്രികരെ വിക്ഷേപിച്ച രാജ്യം?

ചൈന

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ തീരുമാനിച്ച ഏഷ്യൻ രാജ്യം ?

വിയറ്റ്നാം

മലിനീകരണത്തിന് കാർബൺ നികുതി ചുമത്താൻ ഉള്ള ആദ്യ നീക്കത്തിന് അനുകൂലിച്ചത് ഏത് രാജ്യമാണ് ?

ഇന്ത്യ

april - 26

2025 ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം?

Malaria Ends with Us:Reinvest, Reimagine, Reignite

ഐ.ടി. മേഖലയിൽ നൂതനമായ തൊഴിലുകൾ കണ്ടെത്താനുള്ള സൗജന്യപ്ലാറ്റ്ഫോം?

ലോഞ്ച് പാഡ്

ഒഡീഷയിലെ ഏത് സംരക്ഷിത പ്രദേശമാണ് ഇന്ത്യയിലെ 107-ാമത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്?

സിംലിപാൽ

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ സൈനികാഭ്യാസം?

Exercise Aakraman

ഗ്രാമീണ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി രേഷാം സഖി യോജന ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

2025 ലെ ലോക രോഗപ്രതിരോധ വാരത്തിന്റെ പ്രമേയം?

Immunization for All is Humanly Possible

അതിർത്തി നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത റോബോട്ടുകൾ നിർമ്മിച്ചത് ?

ഐ.ഐ.ടി. ഗുവാഹത്തി

2025 ലെ ഭാരത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?

തെലങ്കാന

april - 27

പി.എം. മിത്ര പദ്ധതി നടപ്പിലാക്കിയ മന്ത്രാലയം?

കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയം

ഇന്ത്യയിൽ സ്ക്രാംജെറ്റ് എഞ്ചിന്റെ ഗ്രൗണ്ട് ടെസ്റ്റ് നടത്തിയ സ്ഥാപനം?

DRDO

രവിവർമയുടെ 175-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ?

പാഴ്‌സി ലേഡിയും തൃക്കേട്ട തിരുനാൾ ഉമയമ്മ തമ്പുരാട്ടിയുടെ ഛായാചിത്രവും.

2025 ലെ 32-ാമത് കോപ്പ ഡെൽ റേ കിരീടം നേടിയത്?

ബാർസലോണ

2025 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ?

ലിവർപൂൾ

2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മദ്ദള ആചാര്യൻ ?

കലാമണ്ഡലം നാരായണൻ നായർ

ഋഷികേഷ് കർമപ്രയാഗ് റെയിൽവേ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച തുരങ്കം?

ജനാസു തുരങ്കം

കാലിഫോർണിയ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ നിറം?

OLO

april - 28

2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ ?

ഷാജി എൻ. കരുൺ

ഫയർഫോഴ്സ് മേധാവിയായി നിയമനായ കേരളത്തിലെ പുതിയ ഡി.ജി.പി?

മനോജ് എബ്രഹാം

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശിയ AI ഫൗണ്ടേഷൻ മോഡൽ നിർമ്മിക്കാൻ അനുമതി ലഭിച്ച കമ്പനി ?

സർവം AI

ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കാൻ ആരംഭിക്കുന്ന പദ്ധതി ?

സുഗമ്യ

2025 ൽ നൂറ്റൊന്നാം സമാധിദിനം ആചരിക്കുന്ന നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ

പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് കേരളത്തിലെ നഗരങ്ങൾക്ക് ബ്രാൻഡിംഗ് നൽകണം എന്ന നിർദേശം സമർപ്പിച്ച കമ്മീഷൻ?

കേരള നഗര നയ കമ്മീഷൻ

ലോകത്തിലെ ആദ്യത്തെ കഥക് സാഹിത്യോത്സവം ഉൾപ്പെടുന്ന ആറ് ദിവസത്തെ മെഗാ പരിപാടിയായ 37-ാമത് കഥക് മഹോത്സവ് 2025, നടന്നത് ?

ന്യൂഡൽഹി

ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ച് വനം വകുപ്പ് നടത്തിയ സർവേയിൽ 5 പുതിയ ഇനം തുമ്പികളെ കൂടി കണ്ടെത്തിയതോടെ നെയ്യാറിലെ ആകെ തുമ്പി ഇനങ്ങളുടെ എണ്ണം?

111

april - 29

മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (MR-SAM) സംയുക്തമായി വികസിപ്പിച്ചെടുത്ത രണ്ട് സംഘടനകൾ?

പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.) ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐ.എ.ഐ.)

Bone Collector എന്നറിയപ്പെടുന്ന ഒരു പുതിയ മാംസഭോജി കാറ്റർപില്ലറിനെ കണ്ടെത്തിയത്?

ഹവായിയൻ ദ്വീപ്

ഒരു മോഡേൺ ഇന്ത്യൻ ആർട്ടിന് കിട്ടുന്ന ഏറ്റവും വലിയ ലേലത്തുകയിൽ വിറ്റുപോയ എംഎഫ് ഹുസൈൻ്റെ ചിത്രം

ഗ്രാമയാത്ര (118 കോടി)

കാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഷാജിയൻ കരുണിന്റെ ചിത്രങ്ങൾ ?

പിറവി,സ്വം, വാനപ്രസ്ഥം

പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് കേരളത്തിലെ നഗരങ്ങൾക്ക് ബ്രാൻഡിംഗ് നൽകണം എന്ന നിർദേശം സമർപ്പിച്ച കമ്മീഷൻ?

കേരള നഗര നയ കമ്മീഷൻ

ഐ.പി.എല്ലിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം?

വൈഭവ് സൂര്യവംശി

ഋഷികേഷ് കർണ്ണ പ്രയാഗ് റെയിൽവേ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച തുരങ്കം?

ജനാസു തുരങ്കം

ബഹിരാകാശ നിലയത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ?

ശുഭാംശ ശുക്ല (മെയ് 29ന് ദൗത്യം പുറപ്പെടും)

Blog Page Contact