skip to content
Skip to content
Home » BNS Explained in Malayalam: ഭാരതീയ ന്യായ സംഹിത സെക്ഷൻ 2, 3 പ്രധാന നിയമ മാറ്റങ്ങൾ | PSC Exam Guide 2026

BNS Explained in Malayalam: ഭാരതീയ ന്യായ സംഹിത സെക്ഷൻ 2, 3 പ്രധാന നിയമ മാറ്റങ്ങൾ | PSC Exam Guide 2026

ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC) പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമമാണ് ഭാരതീയ ന്യായ സംഹിത (BNS). ബ്രിട്ടീഷ് ഭരണകാലത്ത് 1860-ൽ നിലവിൽ വന്ന ഐ.പി.സി.യ്ക്ക് പകരമായി, ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക-സാങ്കേതിക സാഹചര്യങ്ങൾ പരിഗണിച്ച് ക്രിമിനൽ നിയമവ്യവസ്ഥ പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്. 2024 ജൂലൈ 1 മുതൽ ഈ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.

പി.എസ്.സി (PSC) പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം ബി.എൻ.എസിലെ വകുപ്പുകളും അവയുടെ വ്യാഖ്യാനങ്ങളും കൃത്യമായി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനത്തിലൂടെ ബി.എൻ.എസ് സെക്ഷൻ 2, സെക്ഷൻ 3 എന്നിവയിലെ പ്രധാന നിർവചനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.

bns 2026

വകുപ്പ് 2(3) – Child (കുട്ടി)

18 വയസ്സ് തികയാത്ത ഏതൊരു വ്യക്തിയെയും നിയമപരമായി കുട്ടിയായി കണക്കാക്കപ്പെടുന്നു.

കോഴിക്കോട് ജില്ലയിൽ നടന്ന വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ, പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് (16 വയസ്) ഗുരുതരമായി പരിക്കേറ്റ് മരിച്ചു. ഈ കേസിൽ പ്രതികളായ മറ്റ് വിദ്യാർത്ഥികളുടെ പ്രായം  18-ൽ താഴെയായതിനാൽ, കേസ് സാധാരണ ക്രിമിനൽ കോടതിയിലേക്ക് മാറ്റാതെ ജുവനൈൽ  ജസ്റ്റിസ്  ബോർഡ്  വഴിയാണ് പരിഗണിച്ചത്. കുറ്റകൃത്യം നടന്ന സമയത്തെ പ്രതികളുടെ പ്രായം തന്നെയാണ് ഈ കേസിൽ നിയമപരമായി നിർണായകം.

BNS-ൽ “Child” എന്ന നിർവചനം നൽകിയിട്ടുണ്ടെങ്കിലും, കുട്ടികളുമായി ബന്ധപ്പെട്ട ക്രിമിനൽ ഉത്തരവാദിത്വവും നടപടിക്രമങ്ങളും പ്രധാനമായും ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015 പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്.

കാക്കി സ്വപ്നം അല്ല, ലക്ഷ്യം ആക്കൂ.

Xylem Learning നോടൊപ്പം PSC Civil Police Officer പരീക്ഷയ്ക്ക് സ്മാർട്ട് തയ്യാറെടുപ്പ്. ഇന്നുതന്നെ ജോയിൻ ചെയ്യൂ.

Join Now

വകുപ്പ് 2(4) – Counterfeit (വ്യാജം)

യഥാർത്ഥമെന്നു തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് കൃത്രിമമായി നിർമ്മിച്ച വസ്തുവിനെയാണ് വ്യാജം എന്നു പറയുന്നത്. ഇത്തരത്തിലുള്ള വസ്തുക്കൾ യഥാർത്ഥത്തിൻ്റെ രൂപം, അടയാളം അല്ലെങ്കിൽ സ്വഭാവം അനുകരിച്ചായിരിക്കും തയ്യാറാക്കപ്പെടുന്നത്.

കോഴിക്കോട് ജില്ലയിൽ നടന്ന ഒരു പൊലീസ് റെയ്ഡിൽ, 500 രൂപയുടെ വ്യാജ നോട്ടുകളും അച്ചടിക്കാൻ ഉപയോഗിച്ച പ്രിൻ്റിങ് ഷീറ്റുകളും പ്രിൻ്ററും പിടിച്ചെടുത്തു. ഈ കേസിൽ ചില കോളേജ് വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യഥാർത്ഥ കറൻസിയെ പോലെ തോന്നിക്കുന്ന വിധത്തിൽ വ്യാജ നോട്ടുകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനാൽ, ഇത് Counterfeit (വ്യാജം) എന്ന കുറ്റത്തിന് കീഴിൽ വരുന്നു.

വകുപ്പ് 2(8) – Document (രേഖ)

വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു എഴുത്ത്, പ്രിൻ്റ്, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയും ഡോക്യുമെൻ്റ്  ആയി കണക്കാക്കപ്പെടുന്നു.

തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളിൽ, ഇ-മെയിലുകൾ, ബാങ്ക് സ്റ്റേറ്റ്മെൻ്റുകൾ, ഡിജിറ്റൽ കരാറുകൾ, മൊബൈൽ ചാറ്റ് സ്ക്രീൻഷോട്ടുകൾ എന്നിവ പൊലീസ് തെളിവായി ശേഖരിച്ച് കോടതിയിൽ ഹാജരാക്കാറുണ്ട്. പേപ്പർ രൂപത്തിൽ അല്ലെങ്കിൽ പോലും , ഇത്തരം ഡിജിറ്റൽ രേഖകളും നിയമപരമായി ഡോക്യുമെൻ്റ് ആയി പരിഗണിക്കപ്പെടുന്നു.

PSC CPO 2026 – നിങ്ങളുടെ കാക്കി യാത്ര ഇവിടെ തുടങ്ങുന്നു.

എക്സ്പർട്ട് ഫാക്കൽറ്റി, പ്രൂവൻ സ്ട്രാറ്റജി, കൺസിസ്റ്റന്റ് റിസൾട്ട്‌സ്. Xylem Learning.

Join Now

 വകുപ്പ് 2(13) – Harbour (ഒളിവിന് സഹായം നൽകൽ)

കുറ്റം ചെയ്തതായി അറിഞ്ഞുകൊണ്ട് പ്രതിയെ ഒളിച്ചിരിക്കാൻ സഹായിക്കുക, താമസ സൗകര്യം നൽകുക, അല്ലെങ്കിൽ പൊലീസ് പിടിയിൽപ്പെടാതിരിക്കാൻ സഹായിക്കുക എന്നിവ ഒളിവിന് സഹായം നൽകൽ എന്ന കുറ്റത്തിൽപ്പെടുന്നു.

2019-ലെ രാമലിംഗം കൊലക്കേസുമായി ബന്ധപ്പെട്ട്, പ്രധാന പ്രതികൾക്ക് താമസ സൗകര്യം നൽകുകയും പൊലീസ് പിടിയിലാകാതിരിക്കാൻ സഹായിക്കുകയും ചെയ്ത ഒരാൾക്കെതിരെ NIA കുറ്റപത്രം സമർപ്പിച്ചു. കുറ്റം നേരിട്ട് ചെയ്തിട്ടില്ലെങ്കിലും, ഒളിവിന് സഹായം നൽകിയതിനാൽ ഇയാൾ ഒളിവിന് സഹായം നൽകൽ എന്ന കുറ്റത്തിൽ ഉൾപ്പെട്ടു.

വകുപ്പ് 2(14) – Injury (പരിക്ക് )

ശരീരത്തിനോ, മനസ്സിനോ, മാനത്തിനോ, സ്വത്തിനോ സംഭവിക്കുന്ന ഏതൊരു നാശവും പരിക്കായി കണക്കാക്കപ്പെടുന്നു.

കോഴിക്കോട്ടെ ഫറോക്കിൽ , ഒരു സ്ത്രീയെ ഭർത്താവ് ആയുധം ഉപയോഗിച്ച് ആക്രമിച്ചു. തലയും കഴുത്തും ഉൾപ്പെടെ ഗുരുതരമായ ശാരീരിക പരിക്കുകൾ സംഭവിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് മരണം സംഭവിച്ചതോടെ, കേസ് കൂടുതൽ ഗുരുതര കുറ്റമായി മാറി.
ഈ സംഭവത്തിൽ ഉണ്ടായ ശാരീരിക നാശം , പരിക്ക്  എന്ന നിർവചനത്തിൻ്റെ പ്രായോഗിക ഉദാഹരണമാണ്.

വകുപ്പ് 2(28) – Public Servant (പൊതു സേവകൻ)

സർക്കാരിനുവേണ്ടി പൊതുജനങ്ങളുടെ കാര്യങ്ങൾ നിർവഹിക്കുന്ന വ്യക്തിയെയാണ് പൊതു സേവകൻ എന്നു പറയുന്നത്. നിയമപരമായി സർക്കാർ അധികാരം ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ പൊതു സേവകരായി കണക്കാക്കപ്പെടും

  • പോലീസ് ഓഫീസർ
  • സർക്കാർ സ്കൂൾ അധ്യാപകൻ
  • പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ
  • സർക്കാർ ആശുപത്രിയിലെ ഡോക്ടർ
  • തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥർ

ഇവരെല്ലാം സർക്കാർ അധികാരത്തിൽ പൊതുജന സേവനം ചെയ്യുന്നവരായതിനാൽ പൊതു സേവകർ എന്ന് അറിയപ്പെടുന്നു .

വകുപ്പ് 3(5) – Common Intention (കൂട്ടായ ഉദ്ദേശ്യം)

രണ്ടോ അതിലധികമോ ആളുകൾ ഒരേ ലക്ഷ്യത്തോടെ ചേർന്ന് ഒരു കുറ്റകൃത്യം നടത്താൻ ഒരുമിച്ച് തീരുമാനിച്ചാൽ അത് പൊതുവായ ഉദ്ദേശ്യമാകുന്നു. ഓരോ പ്രതിയും കുറ്റകൃത്യത്തിൽ നേരിട്ട് അല്ലെങ്കിൽ പരോക്ഷമായി പങ്കാളികളാകുന്നു. കുറ്റകൃത്യം നടത്താനുള്ള ഈ ഏകോപനം, നിയമപ്രകാരം എല്ലാ പങ്കാളികളെയും ഒരുപോലെ ബാധകമാക്കുന്നു.

ഡൽഹിയിൽ ചെറിയ തുക സംബന്ധിച്ച തർക്കത്തിനിടെ നടന്ന കുത്തേറ്റ സംഭവത്തിൽ, ഒരാൾ ഇരയെ പിടിച്ചുനിർത്തുകയും മറ്റൊരാൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. കുത്തിയത് ഒരാൾ മാത്രമായിരുന്നെങ്കിലും, മുൻകൂട്ടി ഒരേ ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചതിനാൽ ഇരുവരും കൂട്ടായ ഉദ്ദേശ്യം പ്രകാരം കുറ്റക്കാരായി കണക്കാക്കപ്പെട്ടു.

Blog Page Contact