Fraud Blocker
Skip to content
Home » PSC Current Affairs: January 2025 (Malayalam)

PSC Current Affairs: January 2025 (Malayalam)

"psc january 2025 current affairs : ദിവസേനയുള്ള പ്രധാന സംഭവങ്ങൾ"

ഈ പതിപ്പിൽ January 1 മുതൽ 31 വരെ നടന്ന ദേശീയ-അന്താരാഷ്ട്ര വാർത്തകളും പുതിയ നിയമനങ്ങളും പുരസ്കാരങ്ങളും ഒപ്പമുള്ള പ്രധാന പൊതുജന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്‌സ്, വിദ്യാഭ്യാസം, ശാസ്ത്രം, ഭരണസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വാർത്താ ചുരുക്കം.

January - 01

2025 ജനുവരിയിൽ അന്തരിച്ച കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കിയ സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി?

കെ.എസ്. മണിലാൽ

സൗത്ത് ഇന്ത്യൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ പൊതു നേതൃത്വത്തിനുള്ള ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി നാഷണൽ എമിനൻസ് അവാർഡ് ലഭിച്ച വ്യക്തി?

എസ്. ജയശങ്കർ

വേൾഡ് ഓഡിയോ വിഷ്വൽ & എൻ്റർടൈൻമെൻ്റ് സമ്മിറ്റ് (WAVES) 2025 ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇന്ത്യ

2024 ഡിസംബറിൽ നോറോവൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യം?

യുനൈറ്റഡ് സ്റ്റേറ്റ്സ്

ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡിന് അർഹയായത്?

കാമ്യ കാർത്തികേയൻ

ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിനായ CR450 പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം?

ചൈന

സീനിയർ ദേശീയ പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 2024 കിരീടം നേടിയ സംസ്ഥാനം?

കേരളം

ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ഗ്രാൻഡ്’മാസ്റ്റർ ?

ആർ. വൈശാലി

January - 02

2025 മന്നത് പദമനാഭന്റെ എത്രാമത്തെ ജന്മദിനമാണ് ആചരിച്ചത്?

148

2024 ദ്രോണാചാര്യ (ആജീവനാന്ത പുരസ്കാരത്തിന്) അർഹനായവർ ?

അർമാന്റോ കൊളാക്കോ (ഫുട്ബോൾ) എസ്.മുരളീധരൻ (ബാഡ്മിന്റൺ)

2024 രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരത്തിന് അർഹമായത് ?

ഫിസിക്കൽ എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ

2024 മൗലാന അബ്ദുൽ കലാം ആസാദ് ട്രോഫി ജേതാക്കൾ ?

ചണ്ഡീഗഡ് യൂണിവേഴ്സിറ്റി

2024 ദ്രോണാചാര്യ അവാർഡിന് അർഹമായവർ ?

സുഭാഷ് റാണ (പാര ഷൂട്ടിംഗ്), ദീപാലി ദേശ്പാണ്ഡെ (ഷൂട്ടിംഗ്),സന്ദീപ് സഗ്വാൻ (ഹോക്കി)

2024 അർജുന (ആജീവനാന്ത പുരസ്കാര) ജേതാക്കൾ?

സുചാ  സിംഗ് (അത്‌ലറ്റിക്സ്) , മുരളീകാന്ത് രാജാറാം പേത്കർ (പാരാ സ്വിമ്മിംഗ്)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈയിടെ ലഭിച്ച മുബാറക്ക് അൽ കബീർ പുരസ്കാരം ഏത് രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണ് ?

കുവൈത്ത്

ഖേൽരത്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?

ഡി.ഗുകേഷ്

janurary - 03

2025 ജനുവരിയിൽ കല്പിത സർവ്വകലാശാലയായി പ്രഖ്യാപിച്ച സ്ഥാപനം?

കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫോർമേഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (നീലിറ്റ്)

2025 ജനുവരിയിൽ വിടവാങ്ങിയ പ്രസിദ്ധ പത്രാധിപരും ഗ്രന്ഥകാരനുമായ വ്യക്തി ?

എസ്. ജയചന്ദ്രൻ നായർ

കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന കവിത സമാഹാരം ?

മനോരഥം

മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള വിദ്യ വികസിപ്പിക്കുന്നത് ?

ഐ.ഐ.ടി. ബോംബെ.

പോഷകാധിഷ്ഠിത സബ്‌സിഡി (എൻ.ബി.എസ്.) പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന കേന്ദ്ര മന്ത്രാലയമേത്?

രാസ-വള മന്ത്രാലയം

2025 ദേശീയ സരസ് മേളയുടെ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?

കേരളം

2024 അർജുനാ അവാർഡിന് അർഹനായ ‘ അന്നു റാണി ‘ ഏതു മേഖലയിൽ പ്രസിദ്ധയാണ്?

അത്ലറ്റിക്സ്

മീർകാറ്റ് റേഡിയോ ടെലിസ്കോപ്പ് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

ദക്ഷിണാഫ്രിക്ക

january - 04

യു.എസ്. ജനപ്രതിനിധി സഭാ സ്‌പീക്കറായി തിരഞ്ഞെടുത്തത്?

മൈക്ക് ജോൺസൺ

ബഹിരാകാശത്ത് പയറുവിത്തുകൾ മുളപ്പിച്ചു കൊണ്ട് ശ്രദ്ധനേടിയ ഗവേഷണ ഏജൻസി?

ISRO

31-ാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൻ്റെ വേദി?

ഭോപ്പാൽ

മണ്ണ് മലിനീകരണത്തെ ചെറുക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്തിടെ ബാക്ടീരിയ വികസിപ്പിച്ച സ്ഥാപനം?

IIT ബോംബെ

2025 ൽ സൂപ്പർ സൺ പ്രതിഭാസം കാണപ്പെട്ട ദിവസം?

ജനുവരി 4

‘ആത്മാവിന്റെ സങ്കേതങ്ങൾ: കേരളത്തിലെ വിശുദ്ധ വനങ്ങൾ’ എന്ന ഡോക്യുമെന്ററി ആരുടേതാണ്?

വേണു നായർ

2025 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞൻ?

രാജഗോപാല ചിദംബരം

പൊതു ചെലവുകളിലും സർക്കാർ പദ്ധതികളിലും സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനും ഡാറ്റ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഉപയോഗിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം?

ഓപ്പൺ ഡാറ്റകിറ്റ്

january - 05

കേരള മോട്ടോർ ട്രാൻസ്പോർട്ട് ക്ഷേമനിധി ബോർഡിന്റെ ഇടപാടുകാരെ സഹായിക്കാൻ തയ്യാറാക്കിയ AI റിസപ്ഷനിസ്റ്റ് ?

കെല്ലി

ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ ഉയർന്ന റേറ്റിങ് സ്വന്തമാക്കുന്ന ഇന്ത്യൻ ബോളർ?

ജസ്പ്രീത് ബൂംറ

97-മത് ഓസ്കാർ അവാർഡിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി പട്ടികയിൽ ഇടംപിടിച്ച ഹിന്ദി ചിത്രം?

സന്തോഷ്

2024 ലെ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം മികച്ച നടനായി തിരഞ്ഞെടുത്തത്?

ടോവിനോ തോമസ്

2025 പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാള വ്യവസായി?

രാമകൃഷ്ണൻ ശിവസ്വാമി

2030 ഓടുകൂടി ശൈശവ വിവാഹം നിർത്തലാക്കുന്നതിനായി കാമ്പയിൻ ആരംഭിച്ച രാജ്യം?

നേപ്പാൾ

അതിദരിദ്രരില്ലാത്തതും വയോജന-ഭിന്നശേഷി സൗഹൃദവുമായ നഗരത്തിനായി കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന സമഗ്രപദ്ധതി ?

സമന്വയ

january - 06

2025 ൽ നടക്കാനിരിക്കുന്ന 18- മത് പ്രവാസി ദിവസിന്റെ വേദി?

ഭുവനേശ്വർ

ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് എടുക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

2025 ജനുവരിയിൽ, കൺജഷൻ പ്രൈസിംഗ് ( ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് സംരംഭം) നടപ്പിലാക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ നഗരം?

ന്യൂയോർക്ക്

'പഞ്ചായത്ത് സേ പാർലമെൻ്റ് 2.0' പ്രോഗ്രാം ഏത് ആദിവാസി നേതാവിൻ്റെ 150-ാം ജന്മവാർഷികത്തെ അനുസ്മരിക്കുന്നു?

ബിർസ മുണ്ട

2025 ലെ അന്തരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനു വേദിയായത് ?

ബേപ്പൂർ

2025ലെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ജേതാക്കൾ ?

ഓസ്ട്രേലിയ

HMPV (ഹ്യൂമൻ മെറ്റന്യുമ വൈറസ്) ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്?

ബംഗളുരു

2025 ൽ അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ച ഫുട്ബോൾ താരം?

ലയണൽ മെസ്സി

JANUARY- 07

2025 ജനുവരിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ ഇന്ത്യയുടെ അതിർത്തിപ്രദേശം ?

ടിബെറ്റ്

ISRO യുടെ പുതിയ ചെയർമാനായി നിയമിതനായത് ?

ഡോ. വി. നാരായണൻ

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ പ്രസിഡന്റായി ചുമതലയേറ്റത് ?

ബഹാദൂർ സിംഗ് സാഗു

2025 ജനുവരിയിൽ രാജിവെച്ച ജസ്റ്റിൻ ട്രൂഡോ ഏതു രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു ?

കാനഡ

രക്തത്തിലെ കൊളസ്ട്രോൾ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കിയ സ്ഥാപനം ?

IIT ഗുവാഹത്തി

2025 ജനുവരിയിൽ ബ്രിക്സിൽ അംഗത്വം നേടിയ രാജ്യം?

ഇന്തോനേഷ്യ

രാജ്യത്ത് ഉൽപാദന വിതരണം കേന്ദ്രസർക്കാർ നിരോധിച്ച കന്നുകാലികൾക്കുള്ള വേദനസംഹാരി ?

നിമെസുലൈഡ്

മികച്ച ചിത്രത്തിനായുള്ള ഓസ്കാർ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയ മലയാള ചലച്ചിത്രം?

ആടുജീവിതം

January - 08

ബഹിരാകാശത്ത് മാലിന്യം ശേഖരിക്കാൻ വികസിപ്പിച്ച യന്ത്രകൈ പരീക്ഷിച്ച സ്ഥാപനം ?

VSSC

2025 ലെ 63-മത് സംസ്ഥാന സ്കൂൾ കലോത്സവം ജേതാക്കൾ ?

തൃശൂർ

തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത് ?

ഡോ ബി അശോക്

ഇന്ത്യയിലെ ആദ്യ ജൈവ മൽസ്യബന്ധന ക്ലസ്റ്റർ ആരംഭിച്ചത്?

സിക്കിം

2025 ജനുവരിയിൽ CSIR ഏത് മരുന്നാണ് തദ്ദേശീയമായി ഉല്പാദിപ്പിക്കാൻ തീരുമാനിച്ചത്?

പാരസെറ്റമോൾ

2024-25 ലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച?

6.4 %

കേന്ദ്ര സംസ്ഥാന ഏജൻസികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണങ്ങൾക്കും ലക്ഷ്യമിട്ട് സിബിഐ ആവിഷ്കരിച്ച പോർട്ടൽ ?

ഭാരത് പോൾ

ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് വേദി ?

റാഞ്ചി

January - 09

പ്രവാസി ഭാരതീയദിവസായി ആഘോഷിക്കുന്നത് ?

ജനുവരി 9

2025 ജനുവരിയിൽ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവും കവിയുമായ വ്യക്തി ?

പ്രിതീഷ് നന്ദി

74-ാമത് സീനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ 9 അംഗ അത്ലറ്റിക് കമ്മീഷൻ അധ്യക്ഷയായ മലയാളീ കായികതാരം ?

അഞ്ജു ബോബി ജോർജ്

2025 ലെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ ചാംപ്യൻമാരായത് ?

കേരളം

2025 ആഗോള ജാവ്‌ലിൻ മത്സരത്തിന് വേദിയാകുന്നത് ?

ഇന്ത്യ

2025 കരസേന ദിന പരേഡ് വേദി ?

പൂനെ

ലോകത്തിലെ ഏറ്റവും വലിയ മെട്രോ ശൃംഖലയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം?

3

January - 10

ലോക ഹിന്ദിദിവസായി ആചരിക്കുന്നത്?

ജനുവരി 10

ഇന്ത്യയിൽ ആദ്യത്തെ വാണിജ്യയൂട്ടിലിറ്റി സ്കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥിതിചെയ്യുന്നത് ?

കിലോക്രി, സൗത്ത് ഡൽഹി

2025 ലെ പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് അർഹയായത് ?

എം.ലീലാവതി

ബഷീർ അവാർഡിന് അർഹനായ പി.എൻ.ഗോപീകൃഷ്ണന്റെ കൃതി?

കവിത മാംസഭോജിയാണ്

ഡബ്ലിയു സി എം പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം ?

ദിവി ബിജേഷ്

ലെബനാന്റെ പുതിയ പ്രസിഡന്റ് നിയമിതനാകുന്നത്?

ജോസഫ് ഔൻ

ഇന്ത്യ ഗവൺമെന്റ് അവതരിപ്പിച്ച ഇ -ലേല പോർട്ടൽ ?

ബാങ്ക് നെറ്റ്

2025 ജനുവരിയിൽ കാട്ടുതീ മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സ്ഥലം ?

കാലിഫോർണിയ

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

January - 11

2025 ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

85

ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ ഹബ്ബിനു പ്രധാനമന്ത്രി തറക്കൽ ഇട്ടത്?

വിശാഖപട്ടണം

ദേശീയ തലത്തിൽ ജനിതക ഡാറ്റാബേസ് തയ്യാറാക്കുന്ന പദ്ധതി ?

ജീനോം ഇന്ത്യ

ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷകർക്ക് ജീനോം ഡാറ്റ ലഭ്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ച പോർട്ടൽ?

ഇന്ത്യൻ ബയോളജിക്കൽ ഡാറ്റ സെൻ്റർ (IBDC) പോർട്ടൽ

2025 ജനുവരിയിൽ ഇന്ത്യ സന്ദർശിക്കുന്ന സിംഗപ്പൂർ പ്രസിഡണ്ട്?

തർമാൻ ഷണ്മുഖ രത്നം

വയനാട്ടിലെ മാനന്തവാടി, തിരുനെല്ലി എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ അപൂർവ്വയിനം തുമ്പികൾ ?

ഗ്ലീനോനോക്രിസസെയിലാനിക്ക,ഇൻഡോഫെയിൻസ് ബാർബാറ

2025 ജനുവരിയിൽ കിഴക്കൻ ഇന്തോനേഷ്യയിൽ സ്ഫോടനം ഉണ്ടായ സജീവ അഗ്നിപർവ്വതം?

ഇബു

2025ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നേടിയത് ?

ജഗതി ശ്രീകുമാർ

january - 12

ഇന്ത്യയിൽ ഗ്രീൻ ഗെയിംസ് (പരിസ്ഥിതി സൗഹൃദ മാതൃകയിൽ) ദേശിയ ഗെയിംസ് സംഘടിപ്പിച്ച സംസ്ഥാനം?

ഉത്തരാഖണ്ഡ്

വേൾഡ് ഡെവലപ്‌മെൻ്റ് റിപ്പോർട്ട് (WDR) പുറത്തിറക്കിയ സംഘടന?

ലോക ബാങ്ക്

നാഷണൽ അഗ്രികൾച്ചർ കോഡ് (NAC) രൂപീകരിച്ച സംഘടന?

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS)

2025 ജനുവരിയിൽ അന്തരിച്ച മലയാളിയായ മുൻ അഡിഷനൽ സോളിസിറ്റർ ജനറൽ?

എം ചന്ദ്രശേഖരൻ

പ്രഥമ ഖോ-ഖോ ലോകകപ്പ് ഇന്ത്യൻ ടീം അറിയപ്പെടുന്നത്?

ഭാരത് കീ ടീം

ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് 2025 പുറത്തിറക്കിയ സ്ഥാപനം?

വേൾഡ് ഇക്കണോമിക് ഫോറം (WEF)

2025 ലെ കണക്കനുസരിച്ച് ലോകത്തെ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനം നേടിയത്?

സിംഗപ്പുർ

ഫ്ലെമിംഗോ ഫെസ്റ്റിവൽ 2025 ആഘോഷിച്ച സംസ്ഥാനം?

ആന്ധ്രാപ്രദേശ്

January - 13

ക്രൊയേഷ്യയിലെ പ്രസിഡന്റായി വീണ്ടും നിയമിതനായത് ?

സോറൻ മിലനോവിച്ച്

കവി സുഗതകുമാരിയുടെ നവതി ആഘോഷത്തോടെ അനുബന്ധിച്ചുള്ള സുഗതനവതി പുരസ്കാരത്തിന് അർഹനായത് ?

ശ്രീമൻ നാരായണൻ

പ്രോജക്ട് വീർ ഗാഥ 4.0 ഏത് മന്ത്രാലയങ്ങളുടെ സംയുക്ത സംരംഭമാണ്?

പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും

സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിൽ ദേശീയ യുവ ദിനത്തിനോടനുബന്ധിച്ച് വികസിത ഭാരതത്തിനായുള്ള യുവ നേതാക്കളുടെ സമ്മേളനം നടന്നത് ?

ന്യൂഡൽഹി

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി ലെ ദേശീയ കടുവസംരക്ഷണ അതോറിറ്റി ഇൻസ്പെക്ടർ ജനറലായി (ഐ.ജി.എഫ്.) നിയമിതനായത് ?

സഞ്ജയൻ കുമാർ

25 അന്താരാഷ്ട്ര ജാവലിൻ മത്സരത്തിൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇന്ത്യ

BCCI യുടെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റത്?

ദേവജിത്ത് സൈകിയ

2025 ജനുവരിയിൽ അന്തരിച്ച മുൻ സംസ്ഥാന പോലീസ് മേധാവി ?

അബ്ദുൽ സത്താർ

january - 14

2025 യുവജന ദിനത്തോടനുബന്ധിച്ച് Viksit Bharat Young Leaders Dialogue 2025 വേദിയായത് ?

ഭാരതമണ്ഡപം ഡൽഹി

4 മുതൽ 7 കിലോമീറ്റർ വരെ ദൂരെയുള്ള യുദ്ധ ടാങ്കുകളെ തകർക്കാൻ ശേഷിയുള്ള DRDO തദ്ദേശീയമായി വികസിപ്പിച്ച് പരീക്ഷണം വിജയിച്ച മിസൈൽ ?

ടാങ്ക് വേധ നാഗ് MK2

കാലാവസ്ഥ കേന്ദ്രത്തിന്റെ എത്രാമത്തെ വാർഷികമാണ് 2025 ജനുവരിയിൽ ആഘോഷിച്ചത് ?

150

റോഡപകടങ്ങൾ തടയാൻ ‘ നോ ഹെൽമെറ്റ് നോ ഫ്യൂവൽ ‘ നയം നിർദേശിച്ച സംസ്ഥാന സർക്കാർ ?

ഉത്തർപ്രദേശ്

സംസ്ഥാനത്ത് ആദ്യത്തെ സ്കിൻ ബാങ്ക് ആരംഭിക്കുന്ന ആശുപത്രി?

തിരുവനന്തപുരം മെഡിക്കൽ കോളേജ്

ഇന്ത്യൻ നാവികസേനയ്‌ക്കായി പുറത്തിറക്കിയ രണ്ടാമത്തെ വിവിധോദ്ദേശ്യ കപ്പലിൻ്റെ (MPV) പേര്?

INS ഉത്കർഷ്

നെപ്ട്യൂൺ മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?

ഉക്രെയ്ൻ

ജഫ് ബോസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലു ഒറിജിനിൽ നിന്നും വിക്ഷേപണത്തിന് ഒരുങ്ങുന്ന റോക്കറ്റ് ?

ന്യൂഗ്ലെൻ

january - 15

വിക്കിപീഡിയ ദിനമായി ആചരിക്കുന്നത് ?

ജനുവരി 15

ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം കിരീടം നേടിയത്?

കേരളം

രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്പം സ്ഥിതി ചെയുന്നത്?

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡിൽ ചാമ്പ്യനായ മലയാളി?

ആദിത്യ സുഹാസ് നായർ

വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻറെ ടോപ് അച്ചീവ് വിഭാഗത്തിൽ ആന്ധ്രാപ്രദേശിനും ഗുജറാത്തിലും ഒപ്പം ഇടം നേടിയ സംസ്ഥാനം ?

കേരളം

ട്രാൻസ്ജെൻഡറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും 6 മാ സത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തണമെന്നു നിർദേശം നൽകിയ ഹൈക്കോടതി?

കേരള ഹൈക്കോടതി

സുപ്രിം കോടതിയിൽ നിയമിതനായ മലയാളി ജഡ്ജി ?

വിനോദ് ചന്ദ്രൻ

പ്രഥമ ഖോ-ഖോ വേൾഡ് കപ്പ് ഭാഗ്യചിഹ്നങ്ങൾ?

തേജസ് & താര (a pair of gazelles, മാൻ)

January - 17

2025 ജനുവരിയിൽ ഐഎസ്ആർഒ യുടെ വിക്ഷേപണത്തറ (ലോഞ്ച് പാഡ്) സ്ഥാപിക്കാൻ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചത് എവിടെയാണ് ?

ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻറർ

മികച്ച കലാ സാംസ്കാരിക പ്രവർത്തകനുള്ള സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരത്തിനർഹനായത്?

കെ. ജയകുമാർ

ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ സസ്യാഹാരിയായ ഏക ചിലന്തി?

– ബഗീര കിപ്ലിങ്ങി

ഡ്രോണുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോ മിസൈൽ?

– ഭാർഗവാസ്ത്ര

ആമസോൺ സ്ഥാപകൻ ജെഫ് ബേസോസിൻ്റെ കമ്പനിയായ ബ്ലൂ ഒറിജിൻറെ പരീക്ഷിച്ചു വിജയിച്ച കൂറ്റൻ റോക്കറ്റ്?

– ന്യൂ ഗ്ലെൻ

2025 ജനുവരിയിൽ അന്തരിച്ച പ്രശസ്തനായ അമേരിക്കൻ സംവിധായകൻ?

– ഡേവിഡ് ലിഞ്ച്

വൃക്ഷ ആയുർവേദ, ആൾറ്റിറ്റ്യൂഡ് ഓഫ് ദ ഓൾമൈറ്റി' എന്നീ പുസ്‌തകങ്ങൾ രചിച്ചത്?

– പി.എസ്. ശ്രീധരൻ പിള്ള

ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം മത്സരങ്ങൾ കളിച്ച താരം?

– നൊവാക്ക് ജോക്കോവിച്ച്

january - 18

38ാമത് ദേശീയ ഗെയിംസിന് വേദിയാകുന്നത്?

– ഉത്തരാഖണ്ഡ്.

കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടവരെ പിടിച്ചു നടത്താൻ 'ഐഐടി മദ്രാസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ഗവേഷകർ വികസിപ്പിച്ച പോർട്ടബിൾ റോബോട്ട്

പ്ലൂട്ടോ’ (പ്ലഗ് ആൻഡ് ട്രെയിൻ റോബോട്ട്)

ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2024ലെ ഓടക്കുഴൽ അവാർഡിനർഹനായത്?

– കെ അരവിന്ദാക്ഷൻ ( ‘ഗോപ’ എന്ന നോവലിനാണ് പുരസ്കാരം)

ഇന്ത്യയിലെ ആദ്യ ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ നിലവിൽ വന്നത്?

– സിക്കിം

രണ്ട് നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

മധ്യപ്രദേശ്

2025ലെ ആർട്ടിഫിഷൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?

– ഫ്രാൻസ്

ഓൺലൈൻ തട്ടിപ്പ് കോളുകൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന പോർട്ടൽ?

– ‘സഞ്ചാർ സാഥി’ പോർട്ടൽ

സഹകരണമേഖലയിൽ നേരിട്ടുള്ള വ്യാപാരത്തിന് ആരംഭിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ?

– ‘അങ്ങാടി കേരള ആപ്പ്’

january - 19

2025 ജനുവരിയിൽ നടന്ന വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫി കിരീടം സ്വന്തമാക്കിയത്?

– കർണാടക

പ്രേം നസീർ പുരസ്കാരത്തിന് അർഹയായത്?

– ഷീല

ഈ വർഷത്തെ പന്തളം കേരളവർമ്മ കവിത പുരസ്കാരത്തിന് അർഹനായത്?

– വിഎം ഗിരിജ
‘ബുദ്ധപൂർണ്ണിമ’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം

മാരി ടൈം അമൃത്കാൽ വിഷൻ 2047ൽ ഉൾപ്പെടുത്തി കപ്പൽശാല നിർമ്മിക്കാൻ കേന്ദ്രം അനുമതി നൽകിയ കേരളത്തിലെ പ്രദേശം?

– പൂവാർ, തിരുവനന്തപുരം

കേരളത്തിലെ ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ പ്രവർത്തന കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?

– കൊച്ചി

2025 ജനുവരിയിൽ അന്തരിച്ച സ്കോട്ട്‌ലാൻഡ് ഫുട്ബോൾ താരം?

– ഡെന്നിസ് ലോ

2025 ജനുവരിയിൽ എത്രാം ശമ്പള കമ്മീഷന്റെ രൂപീകരണത്തിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്?

– എട്ടാം ശമ്പള കമ്മീഷൻ

2025 ജനുവരിയിൽ നടന്ന കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവമായ തില്ലാനയിൽ ഓവറോൾ നേടിയത്?

– വയനാട്

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

JANUARY - 20

രക്താർബുദത്തെ ചികിത്സിക്കുന്നതിനായി രണ്ടാം ജീവനുള്ള മരുന്നായ Qartemi അംഗീകരിച്ച സംഘടന?

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO)

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൻ്റെ (CRPF) ഡയറക്ടർ ജനറലായി നിയമിതനായത് ?

ജ്ഞാനേന്ദ്ര പ്രതാപ് സിംഗ്

'ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് 2025' പുറത്തിറക്കിയ സ്ഥാപനം?

വേൾഡ് ഇക്കണോമിക് ഫോറം

മൾട്ടിനാഷണൽ എക്സർസൈസ് LA PEROUSE ൻ്റെ നാലാം പതിപ്പിൽ പങ്കെടുത്ത ഇന്ത്യൻ നേവൽ ഷിപ്പ് ?

INS മുംബൈ

2025 ലെ ലോക സ്മാരക നിരീക്ഷണ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് സൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്?

മുസി നദിയുടെ ചരിത്രപരമായ കെട്ടിടങ്ങളും, ഭുജ് ചരിത്ര ജല സംവിധാനങ്ങളും

2025 ലെ പാങ്‌സൗ പാസ് ഇൻ്റർനാഷണൽ ഫെസ്റ്റിവൽ (PPIF) നടക്കുന്നത്?

അരുണാചൽ പ്രദേശ്

Operation Chivalrous Knight 3 ഏതു രാജ്യത്തിന്റെ ദൗത്യമാണ്?

UAE

നാഷണൽ അഡ്വാൻസ്ഡ് സർഫേസ് ടു എയർ മിസൈൽ സിസ്റ്റംസ് അമേരിക്കയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചതാണ്?

നോർവേ

january - 21

സ്‌ട്രോക്കിൽ നിന്ന് സുഖം പ്രാപിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് എക്സോ സ്കെലിട്ടൺ വികസിപ്പിച്ചത്?

ഐ.ഐ.ടി കാൺപൂർ

കർത്തവ്യപഥിൽ നടക്കുന്ന 2025 ലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുവാൻ പുതുതായി വികസിപ്പിച്ച തന്ത്രപരമായ മിസൈൽ?

പ്രാലൈ

2025 ജനുവരിയിൽ കൃത്രിമ സൂര്യന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ രാജ്യം ?

ചൈന (18 മിനിറ്റ് നേരം കൃത്രിമ സൂര്യനെ പ്രവർത്തിപ്പിക്കാനായി)

നിഖിൽ ബി ഏത് കായികനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഖോ ഖോ

ഫാസ്റ്റ് ടെലസ്കോപ്പ് (Five-hundred-meter Aperture Spherical Telescope) വിജയകരമായി പരീക്ഷിച്ച രാജ്യം ?

ചൈന

2025 ജനുവരിയിൽ ഭിന്നശേഷിക്കാരുടെ ചാമ്പ്യൻസ് ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കിയത്?

ഇന്ത്യ

2025ലെ ചെസ്സ് ലോകകപ്പിന്റെ വേദി ?

ഇന്ത്യ

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു വേണ്ടി വിജയകരമായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?

SAKHI

january - 22

THE WORLD AFTER GAZA എന്ന പുസ്തകം എഴുതിയത് ?

പങ്കജ് മിശ്ര

ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ഭരണഘടന പരിഷ്കരണ കമ്മീഷൻ ശിപാർശ ചെയ്തത് ?

ബംഗ്ലാദേശ്

എക്‌സൈസ് ഡെവിൾ സ്ട്രൈക്ക് ഏതു രാജ്യത്തിന്റെ സൈനികാഭ്യാസമാണ്?

ഇന്ത്യ

ഡോക്ടർ സുകുമാർ അഴീക്കോട് സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത് ?

ഇരവിമംഗലം (തൃശൂർ)

ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതി നൽകാൻ തദ്ദേശഭരണ സ്ഥാപനാധികാരികൾക്ക് അധികാരം നൽകിയ സർക്കാർ തീരുമാനം പിൻവലിച്ച ഹൈക്കോടതി?

കേരള ഹൈക്കോടതി

ഇൻസ്റ്റഗ്രാമിന്റെ വിഡിയോ എഡിറ്റിങ് അപ്പ് ?

എഡിറ്റ്സ്

ഡിജിറ്റൽ നയം 2025-27 പ്രഖ്യാപിച്ച് ലോകത്തെ ആദ്യ സമ്പൂർണ നിർമി തബുദ്ധി (എ.ഐ.) അധിഷ്ഠിത ഭരണകൂടമാകാൻ ഒരുങ്ങുന്നത് ?

അബുദാബി

ഇന്ത്യയിലെ ആദ്യത്തെ ഫ്ലയിങ് ടാക്സി പ്രൊട്ടോടൈപ്പ് ?

ശൂന്യ

january - 23

തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായതിന്റെ എത്രാം വാർഷികമാണ് 2025 ജനുവരി 25ന് പൂർത്തിയാകുന്നത്?

75

2070 - ഓടുകൂടി കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നത്തിന് ഉത്തരാഖണ്ഡ് ഏതു രാജ്യവുമായാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത് ?

ഐസ്ലാൻഡ്

ഡയമണ്ട് ഇംപ്രെസ്റ്റ് ഓതറൈസേഷൻ (DIA) സ്കീം ഏത് മന്ത്രാലയമാണ് അവതരിപ്പിച്ചത്?

കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയം

ഒന്നാം അന്താരാഷ്ട്ര ഒളിമ്പിക് റിസർച്ച് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്

2023- 24 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യം ?

ബ്രസീൽ

നേതാജി ജന്മദിനം/ ദേശസ്നേഹ ദിനം/ ധീരത ദിനം ആയി ആചരിക്കുന്നത് ?

ജനുവരി 23

ഡെങ്കിപ്പനി സാധ്യത രണ്ടുമാസം മുന്നേ പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയ റോളിയിലെ മലയാളി ശസ്ത്രജ്ഞർ ?

ഡോ. റോക്സി മാത്യു കോൾ, സോഫിയ യാക്കോബ്

മയക്ക്മരുന്നാണെന്ന് അറിഞ്ഞുകൊണ്ട് കൈവശം വെച്ചാലെ കുറ്റകൃത്യമാകു എന്ന് നിരീക്ഷിച്ച കോടതി?

സുപ്രീംകോടതി

JOIN THE BEST PSC COACHING CENTRE IN KERALA

Master Kerala PSC exams with expert-led classes, comprehensive study materials, and regular tests. Ideal for LDC, LGS, Secretariat, and more

Click Here

JANUARY - 24

ഗ്ലോബൽ ഫയർ പവർ സൂചിക 2025 ൽ ഇന്ത്യയുടെ സ്ഥാനം?

4

ഫിഡേ ലോക ചെസ് റാങ്കിങ്ങിൽ ഇന്ത്യക്കാരിൽ ഒന്നാമനായി മാറിയത് ?

ഡി. ഗുകേഷ്

കുടുംബശ്രീയുടെ 2025ലെ ദേശീയ സരസ്മേളയുടെ വേദി ?

ചെങ്ങന്നൂർ, ആലപ്പുഴ

കരസേനയുടെ ഓട്ടോമാറ്റഡ് സംവിധാനം ബാറ്റിൽഫീൽഡ് സർവൈലൻസ് സിസ്റ്റം അറിയപ്പെടുന്നത് ?

സഞ്ജയ്

ജനുവരി 25 ന് വിയോഗത്തിന്റെ 75 വർഷം പൂർത്തിയാകുന്ന നവോത്ഥാന നായകൻ?

ഡോക്ടർ പൽപ്പു

2025-ലെ സുഭാഷ് ചന്ദ്രബോസ് ആപ്‌ദ പ്രബന്ധൻ പുരസ്‌കാരം ഏത് സ്ഥാപനത്തിനാണ് ലഭിച്ചത്?

ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS)

ഡയമണ്ട് ഇംപ്രെസ്റ്റ് ഓതറൈസേഷൻ (DIA) സ്കീം ഏത് മന്ത്രാലയമാണ് അവതരിപ്പിച്ചത്?

കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയം

ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ കേരളത്തിന്റെ പതാക ഏന്തുന്നത് ?

പി. എസ്. ജീന ( ബാസ്കറ്റ്ബോൾ താരം)

january - 25

2025 ൽ ആകാശത്ത് ആറ് ഗ്രഹങ്ങൾ നിരയായി വന്ന ദിവസം?

ജനുവരി 25

ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2025 വനിതാ സിംഗിള്‍സ് കിരീടം നേടിയത് ?

മാഡിസണ്‍ കീസ് (അമേരിക്ക)

പാലക്കാട് ചുരത്തിന്റെ ഹരിതവല്‍ക്കരണതിന്നായുള്ള പദ്ധതി?

ഗ്രീന്‍ ദി ഗ്യാപ്പ്

സംസ്ഥാനങ്ങളുടെ സാമ്പത്തിക നില വിലയിരുത്താനായി നീതി അയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക സൂചികയില്‍ കേരളത്തിന്റെ സ്ഥാനം?

15

നഗരത്തിലെത്തുന്ന ഏതൊരാൾക്കും ഒരു നേരത്തെ ആഹാരം സൗജന്യമായി നൽകുന്ന തൃശൂർ കോർപ്പറേഷന്റെ പദ്ധതി?

മന്ന

ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന നൂറാമത്തെ ഗതി നിർണയ ഉപഗ്രഹം ?

എൻ. വി. എസ്-02

2025ൽ മരണാന്തര ബഹുമതിയായി പദ്മവിഭൂഷൺ നേടിയ വ്യക്തി?

എം.ടി. വാസുദേവൻ നായർ

കടൽ പായൽ കൃഷി പ്രോൽസഹിപ്പിക്കുന്നതിന് വനിതകൾക്കായി ഗ്രാന്റ് അനുവദിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാർ പദ്ധതി ?

പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധിസഹയോജന

january - 26

2025 ജനുവരിയിൽ വിടവാങ്ങിയ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ?

ഡോ കെ. എം. ചെറിയാൻ

ICC T20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയത് ?

അർഷ്ദ്ദീപ് സിംഗ്

രാജ്യത്തെ ആദ്യ തേൻ ഗ്രാമം സ്ഥിതി ചെയ്യുന്നത് ?

മഹാരാഷ്ട്ര

ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് എന്താണ് ഔദ്യോഗികമായി പുനർനാമകരണം ചെയ്തത്?

ഗൾഫ് ഒഫ് അമേരിക്ക

ഇന്ത്യ ഓപ്പൺ 2025 ബാഡ്മിൻ്റൺ കിരീടങ്ങൾ യഥാക്രമം പുരുഷ, വനിതകൾ നേടിയത്?

വിക്ടർ ആക്‌സെൽസനും ആൻ സെ-യംഗും

ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസ് (KIWG) 2025 വേദി?

ലഡാക്ക് , ജമ്മു & കാശ്മീർ

അതിർത്തി നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത റോബോട്ടുകൾ നിർമ്മിച്ചത് ?

ഐ.ഐ.ടി. ഗുവാഹത്തി

ടൈഫൂൺ മിസൈൽ വികസിപ്പിച്ച രാജ്യം ?

അമേരിക്ക

january - 27

2025 പത്മ വിഭൂഷനർഹനായ ഇന്ത്യയിലെ ആദ്യ സിക്ക് വിഭാഗത്തിൽ നിന്നുള്ള ചീഫ് ജസ്റ്റിസ് ?

ജഗദീഷ് സിംഗ് ഖെഹാർ

ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?

ഉത്തരാഖണ്ഡ് (27/01/2025)

2025 ജനുവരിയിൽ ജന്മശതാബ്ദി ആഘോഷിച്ച ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച വ്യക്തി?

ഡോ രാജാ രാമണ്ണ

സൈബർ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ബിംസ്റ്റെക് വിദഗ്ധ ഗ്രൂപ്പ് മീറ്റിംഗ് നടത്തിയ നഗരം ?

ന്യൂഡൽഹി

സാമ്പത്തിക ആരോഗ്യ സൂചിക 2025 പ്രസിദ്ധീകരിച്ച സ്ഥാപനം?

നീതി ആയോഗ്

വൈറ്റ് ഹൗസ് മാധ്യമ ഉപസെക്രട്ടറി ആയി നിയമിതനായത് ?

ഖുഷ് ദേശായി

2025 ൽ പത്മശ്രീ ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?

അശ്വിൻ

2025 ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത് ?

യാനിക് സിന്നർ (ഇറ്റലി )

january - 28

റാംസർ കൺവെൻഷൻ്റെ കീഴിൽ അംഗീകൃത തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ചേർന്ന രണ്ട് ഇന്ത്യൻ നഗരങ്ങൾ?

ഇൻഡോർ ,ഉദയ്പൂർ

ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) ആറാമത്തെ റീജിയണൽ ഓഫീസായി മാറിയ നഗരം?

വാരണാസി

ഇന്ത്യയിൽ എത് സംസ്ഥാനത്താണ് അന്താരാഷ്ട്ര സാഹസിക വിനോദ ചാമ്പ്യൻഷിപ്പ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത് ?

കേരളം

ഇന്ത്യൻ റേഡിയോളജിക്കൽ & ഇമേജിങ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ് മെന്റ് പുരസ്കാരത്തിന് അർഹനായത് ?

ഡോ മോഹനൻ കുന്നുമ്മൽ (കേരള സർവകലാശാല വി.സി.)

Trajan 155mm towed artillery gun system വികസിപ്പിച്ചെടുത്തത് ഏതു രാജ്യങ്ങൾ ആണ് ?

ഇന്ത്യ, ഫ്രാൻസ്

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ റിലൈൻസ് ഇന്റസ്ട്രീസിന്റെ ഭാഗമായി നിലവിൽ വരുന്നത്?

ജാംനഗർ (ഗുജറാത്ത്)

Clari5 ൻ്റെ NCRP ഇൻ്റഗ്രേഷൻ സൊല്യൂഷൻ നടപ്പിലാക്കുന്ന ആദ്യത്തെ ഇന്ത്യൻ ബാങ്ക് ഏത് ബാങ്ക് ?

പഞ്ചാബ് നാഷണൽ ബാങ്ക്

"സമ്മാൻ സഞ്ജീവനി" ആപ്പ് ആരംഭിച്ച സംസ്ഥാനം ?

ഹരിയാന

january - 29

സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള നൂറാമത്തെ ദൗത്യം ?

NVS 02

2025 ലെ സീനിയർ നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ സിംഗിൾസ് കിരീടങ്ങൾ നേടിയത്?

 മനുഷ് ഷായും ദിയ ചിത്താലെയും

ആദ്യ ഇന്റർനാഷണൽ ഒളിമ്പിക് റിസർച്ച് കോൺഫറൻസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം?

ഗുജറാത്ത്

കരുവന്നൂർ എന്ന ചെറുകഥാസമാഹാരം രചിച്ചത് ?

ടി. പത്മനാഭൻ

2025 ഫിഡെ വേൾഡ് ചെസ്സ് ലോകകപ്പ് വേദി?

ഇന്ത്യ

നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് ആപ്പ് പുറത്തിറക്കിയ നഗരസഭ?

തിരുവനന്തപുരം നഗരസഭ

സൈബർ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ബിംസ്റ്റെക് വിദഗ്ധ ഗ്രൂപ്പ് മീറ്റിംഗ് ഏത് നഗരത്തിലാണ് ഇന്ത്യ നടത്തിയത്?

ന്യൂ ഡൽഹി

ആവശ്യമുള്ള എല്ലാ വീടുകളിലും വാട്ടർ അതോറിറ്റി കുടിവെള്ള ടാപ്പ് കണക്ഷനുള്ള സംസ്ഥാനത്തെ ആദ്യ നഗരസഭ ?

പരവൂർ

january - 30

2025 ദേശീയ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ നീന്തലിൽ സ്വർണം നേടിയ മലയാളി?

ഹർഷിതാ ജയറാം

2025 ദേശീയ ഗെയിംസിൽ ഭാരോദ്വഹന മത്സരത്തിൽ സ്വർണം നേടിയ മലയാളി ?

സുഫ്‌ന ജാസ്മിൻ

2025 ജനുവരിയിൽ ഇടുക്കിയിൽ നിന്നും കണ്ടെത്തിയ പുതിയ രണ്ട് ഏലയിനങ്ങൾ?

എലിറ്റേറിയ ഫേസിഫെറ, എലിറ്റേറിയ ടൂലിപ്പിഫെറ

ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ നിർമ്മിത ബുദ്ധി മോഡൽ?

ഡീപ്സീക്ക്

വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വിരമിച്ച ജഡ്ജിമാരെ അഡ്ഹോഗ് അടിസ്ഥാനത്തിൽ നിയമമിക്കാൻ ഉത്തരവിറക്കിയത്?

സുപ്രീംകോടതി

ഐ.സി.സിയുടെ 2024 ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

ജസ്പ്രീത് ബൂംറ

ഐ.സി.സിയുടെ 2024 ലെ മികച്ച വനിതാതാരമായി തിരെഞ്ഞടുത്തത് ?

അമേലിയ കെർ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രം രചിക്കാൻ ഒരുങ്ങുന്ന വ്യക്തി ?

സുധാംശു ശുക്ല

january - 31

2025ലെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ മികച്ച ടാബ്‌ളോയ്ക്കുള്ള അവാർഡ് നേടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

സഹകരണ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ മൊബൈൽ അപ്പ് ?

അങ്ങാടി

MSME കൾക്ക് വായ്പ ഗ്യാരൻ്റി നൽകുന്നതിനായി സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി?

MSME-കൾക്കുള്ള മ്യൂച്വൽ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (MCGS-MSMEs)

“Year of Community “ ആയി പ്രഖ്യാപിച്ച രാജ്യം?

UAE

സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി iSPOT പോർട്ടൽ ആരംഭിച്ച സ്ഥാപനം ?

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)

ദേശീയ ഗെയിംസിൽ നീന്തലിൽ കർണാടകക്കായി 3 സ്വർണം നേടിയ വ്യക്തി ?

ധിനിധി ദേസിങ്കു

ചൈനീസ് ടെക് കമ്പനിയായ ആലിബാബ പുറത്തിറക്കിയ AI മോഡൽ ?

മാക്സ്

ഇന്ത്യൻ അത്ലറ്റിക്സിന്റെ പരീശിലകനായി നിയമിതനായത് ?

ജെറി ഹോൾനസ്

Blog Page Contact